ഗവ. വി എച്ച് എസ് എസ് കൈതാരം

00:54, 16 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25072GHSK (സംവാദം | സംഭാവനകൾ)
ഗവ. വി എച്ച് എസ് എസ് കൈതാരം
വിലാസം
കൈതാരം

683519
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1871
വിവരങ്ങൾ
ഫോൺ04842442397
ഇമെയിൽgvhs12kaitharam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25072 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനു ബേബി
പ്രധാന അദ്ധ്യാപകൻറൂബി വി സി
അവസാനം തിരുത്തിയത്
16-08-201825072GHSK
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആമുഖം

1871 ൽ തിരുവതാംകൂർ ആയില്യം തിരുനാൾ മഹാരാജാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു പ്രവർത്തി പള്ളിക്കൂടം എന്ന നിലയിലാണ് ആരംഭം. അന്ന് കൈതാരത്ത് നിലവിലുണ്ടായിരുന്ന കീഴ്ശേരി ഇല്ലം വക സ്ഥലത്താണ് പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ട് തന്നെ ഇല്ലത്ത് സ്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പഴയതലമുറക്കാർ ഇന്നും അങ്ങിനെ തന്നെയാണ് ഈ വിദ്യലയത്തെ വിളിക്കുന്നത്. മേൽ പറഞ്ഞ കീഴ്ശേരി ഇല്ലം ഇന്ന് നിലവിലില്ലെങ്കിലും ഇല്ലത്തെ നാലാം തലമുറയുൽ പെട്ട ചിലർ ഈ മേൽവിലാസത്തോടെ ഇവിടെ താമസിക്കുന്നുണ്ട്. ഈ ഇല്ലത്തെ സംസ്കൃത പണ്ഡിതനായ നാരായമൻ ഇളയത്, ചാവറ കുരിയാക്കോസ് അച്ചൻ നടത്തിപോന്ന കൂനമ്മാവിലെ പളളിക്കൂടത്തിൽ സംസ്കൃതം അധ്യാപകനായി ജോലി ചെയ്തിരുന്നു. ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സ് വരെയാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.
പറവുർക്കാരൻ കമ്മത്ത്, തോട്ടത്തിൽ രാമൻപിള്ള, തയ്യിൽ രാമൻ പിള്ള എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. കാലക്രമത്തിൽ നാലാം ക്ലാസ്സ് കൂടി ആരംഭിച്ചു. കെട്ടിടം പണിയാനുള്ള ഒരേക്കർ സ്ഥലം നാട്ടുക്കാർ ചേർന്ന് വിലക്കു വാങ്ങി. ഈ സമയം പ്രശസ്തമായ നെല്ലിപ്പിള്ളി കുടുംബത്തിലെ മൂത്ത കാരണവരായ ശ്രീ കൊച്ചുണ്ണി പിള്ള ഒരു കെട്ടിടം നിർമ്മിച്ച് സർക്കാരിനു സമ്മാനിച്ചു. ഈ സന്മനസ്സിനുള്ള ആദരവായി അദ്ദേഹത്തിന്റെ മകൻ ശ്രീ കൊച്ചുകുട്ടൻപിള്ളക്ക് സർക്കാർ ഈ വിദ്യാലയത്തിൽ അധ്യാപകനായി ജോലി നല്കി. ഈ കെട്ടിടം കാലപഴക്കം കൊണ്ട് 2018 ആഗസ്റ്റിൽ പൊളിച്ചുനീക്കി.


ജാതിവ്യവസ്ഥയുടെ തീഷ്‌ണതായാൽ പിന്നോക്ക ജാതിക്കാർക്ക് പട്ടികജാതിക്കാർക്കും ഇല്ലത്ത് സ്കൂളിൽ പ്രവേശനമുണ്ടായിരുന്നില്ല. 1914 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് സർവ്വജാതി മതസ്ഥർക്കും വിദ്യാലയങ്ങളി്ൽ പ്രവേശനം അനുവദിച്ചതോടെയാണ് മേൽ പറഞ്ഞ ജാതി വിഭാഗങ്ങൾക്ക് ഇവിടെ പഠിക്കാൻ അനുവാദം ലഭിച്ചത്. എന്നാൽ വിവേചനത്തിൽ മാറ്റം വന്നില്ല. സവർണ്ണർക്ക് ബഞ്ചും അവർണ്ണർക്ക് കീറചാക്കുമായിരുന്നു ഇരിപ്പടം. 1950 ൽ പറവൂർ ടി കെ നാരായണപിള്ള തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയർത്തി. ഒരു ഏക്കർ സ്ഥലവും പതിനായിരം രൂപയും സർക്കാരിലേക്ക് നല്കണമെന്ന വ്യവസ്ഥയോടെയാണ് യു പി സ്കൂളായി ഉയർത്തിയത്. ഈ വ്യവസ്ഥയിൽ ഇളവനുവദിക്കുകയും മൂവായിരം രൂപമാത്രം അടക്കേണ്ടിവരുകയും ചെയ്തു. സ്ഥലപരിമിതിയാൽ ഇന്നു കാണുന്ന എൻ എസ്സ് എസ്സ് കരയോഗം വക കെട്ടിടത്തിലാണ് യു പി വിഭാഗം പ്രവർത്തിച്ചിരുന്നത്. തുടർന്ന് 1959 ജൂൺ രണ്ടിനാണ് ഇന്നത്തെ സ്ഥലത്തേക്ക് മാറി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.
ഓലയും പനമ്പും ഉപയോഗിച്ച് കെട്ടി ഉണ്ടാക്കിയതായിരുന്നു അന്നത്തെ ക്ലാസ്സ് മുറികൾ. കോട്ടുവള്ളി, ഏഴിക്കര പഞ്ചായത്തുകളിലേയും, വരാപ്പുഴ, ആലങ്ങാട് പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലെയും ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. 1964 ജൂണിൽ‌ ഹൈസ്കൂളായി ഈ വിദ്യാലയം ഉയർത്തപെട്ടു. ഒരു നോൺ ഗസറ്റഡ് ഹെഡ് മാസ്റ്ററുടെ കീഴിൽ എട്ടാം ക്ലാസ്സ് ആരംഭിച്ചു. തുടർന്ന് 1968 ൽ ഒരു ഗസറ്റഡ് ഹെഡ് മാസ്റ്റർ പദവിയോടെ പൂർണ്ണ ഹൈസ്കൂളായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1984 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിക്കുകയും ചെയ്തു.
1997 ൽ പി ടി എ മുൻ കൈയെടുത്ത് സർക്കാർ അംഗീകാരത്തോടെ പ്രീപ്രൈമറി ആരംഭിച്ചു. 147 വർഷത്തെ വിദ്യാലയത്തിന്റെ പ്രവർത്തനത്തിലും പുരോഗതിയിലും അവിസ്മരണീയമായ സംഭാവനകൾ നല്കിയ വ്യക്തികളും കുടുംബങ്ങളമുണ്ട്. കീഴ്ശേരി ഇല്ലം, നെല്ലിപ്പിള്ളി, പാലിയം, മുള്ളായപിള്ളി, കാളിപറമ്പ് എന്നി കുടുംബങ്ങളുടെ പേരുകൾ പ്രത്യേകം സ്മരിക്കപെടുന്നവയാണ്. മൂന്നര ഏക്കറിലധികം സ്ഥലവും കെട്ടിടങ്ങളും വിശാലമായ കളിസ്ഥലവുമുള്ള ഈ വിദ്യാലയം എല്ലാ മേഖലകളിലും ഏറെ മുന്നിലാണ്. ദീർഘനാളുകളായി നടത്തിപോരുന്ന കൂട്ടായ പ്രവർത്തനത്തിന്റെയും ഇടപെടലിന്റെയും ഫലമായി തുടർച്ചയായി നാലുതവണ എസ്സ് എസ്സ് എൽ സി ഫലം നൂറു ശതമാനമായി ഉയർത്താനായത് അഭിമാനകരമാണ്. പൊതുവിദ്യാഭ്യാസത്തിന്റെ ശിരസ്സിലൂടെ ലാഭകണ്ണോടും വ്യവസായമനോഭാവത്തോടും കൂടി സ്വകാര്യവിദ്യാഭ്യാസ മേഖല പടയോട്ടം നടത്തുബോൾ അഭിമാനത്തോടെ പൊരുതിനേടിയ ഈ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ട്. പ്രയത്നശീലരും അർപ്പണതല്പരരും ആയ ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മയുടെയും ശക്തമായ പി ടി എ ഇടപെടലിന്റെയും ഫലമാണിത്. കൂലി വേലക്കാരും തൊഴിലാളികളും ദരിദ്രജനവിഭാഗവും പിന്നോക്കാവസ്ഥയിൽ ജീവിക്കുന്ന ചുറ്റുപാടിൽ നിന്ന് അവരുടെ കുട്ടികൾ നേടിയത് ചെറുതല്ലാത്ത വിജയം തന്നെയാണ്. ജാതി മത സമുദായ ശക്തികൾ അവരവരുടെ താല്പര്യം പറഞ്ഞ് വിദ്യാർത്ഥികളെ സ്വാധീനിച്ച് കൊണ്ടു പോകുന്നതാണ് അനുഭവം. ഇതിനെയെല്ലാം അതിജീവിച്ച് ആയിരത്തിനുമുകളിൽ വിദ്യാർത്ഥികളും അറുപതിലധികം അധ്യാപകരും ഈ സർക്കാർ വിദ്യാലയത്തെ സംരക്ഷിച്ചു നിർത്തുന്നു. ഹയർസെക്കന്ററി വിഭാഗം കൂടി നേടിയെടുക്കുകയാണ് തുടർന്നുള്ള പ്രധാനലക്ഷ്യം.

സൗകര്യങ്ങൾ

ലഭ്യമാകുന്ന സേവനങ്ങളും സൗകര്യങ്ങളും
1 മൂന്നര ഏക്കറിലധികം സ്ഥലവും കളിസ്ഥലവും വിപുലമായ കെട്ടിടസൗകര്യവും..
2 സ്വന്തമായ സ്കൂൾ ബസ്സ് സൗകര്യം....
3 ആദ്യ പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ പഠനോപകരണങ്ങൾ....
4 മികവാർന്ന നിലവാരത്തോടെ പ്രീപ്രൈമറിമുതൽ ഇംഗ്ലീഷ് മലയാളം പഠനസൗകര്യങ്ങൾ....
5 പതിനായിരത്തിലധികം പുസ്തകങ്ങളുള്ള മികവുറ്റ ലൈബ്രറി....(അക്ഷരഖനി)..
6 മുഴുവൻ ക്ലാസ്സ് മുറികളും ഡിജിറ്റലും സ്മാർട്ട് സൗകര്യത്തോടുകൂടിയതും ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയതും
7 മികച്ച സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബും ശാസ്ത്ര പരീക്ഷണശാലകളും ....
8 സംസ്ഥാനത്തുതന്നെ ഉന്നതനിലവാരം പുലർത്തുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്
9 ചിട്ടയോടെ പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസ്....
10 പെൺകുട്ടികൾക്ക് തായ്കൊണ്ട പരിശീലനം....
11 രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വ്യക്തിത്വവികസന ക്ലാസ്സുകളും കൗൺസിലിംങ്ങും....
12 ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പ്രത്യേകപരിശീലന സൗകര്യങ്ങളും കൗൺസലിംങ്ങ് സേവനങ്ങളും .....( ഫൈറ്റ് സ്കൂൾ പദ്ധതി)
13 ആരോഗ്യസംരക്ഷണത്തിന് പ്രത്യേക നഴ്സിംങ്ങ് സൗകര്യം....
14 കായികരംഗത്ത് ദേശീയ നിലവാരവും അതിനായി പ്രത്യേക പരിശീലനവും...
15 കലോത്സവങ്ങളിൽ മികവാർന്ന പ്രകടനം നടത്തുന്ന പറവൂർ ഉപജില്ലയിലെ ഏക സർക്കാർ വിദ്യാലയം...
16 ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിജയദീപം പഠനപദ്ധതി...
17 ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ മുഴുവൻ വിദ്യാർത്ഥികൾക്കും രുചികരവും പോഷകസമൃദ്ധവുമായ സുഭിക്ഷ ഉച്ചഭക്ഷണപദ്ധതി...
18 നിലവാരവും തൊഴിൽ സാധ്യതയും ഉറപ്പാക്കുന്ന മറൈൻ ടെക്ക് നോളജി, ഇലക്ട്രിക്ക് & ഇലക്ട്രോണിക്ക് ടെക്ക്നോളജി, മറൈൻ ഫിഷറീസ് & സീഫുഡ് പ്രോസസിംഗ് എന്നീ വി എച്ച് സി കോഴ്സുകൾ...
19 തുടർച്ചയായി നൂറുശതമാനം വിജയകൊയ്ത്തുമായി പത്താംതരം വിജയം...
20 സമീപസ്കൂളുകൾക്ക് പ്രയോജനപെടുന്ന രീതിയിൽ ഹാർഡ്‌വെയർക്ലിനിക്ക്....

കൗൺസലിങ്ങ്


സാമൂഹ്യ നീതി വകുപ്പിൻെറ സഹകരണത്തോടെ കൗൺസലിങ്ങ് സേവനം ലഭ്യമാകുന്നുണ്ട്. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കും വ്യക്തിഗത,ഗ്രൂപ്പ് കൗൺസലിങ്ങും വിവിധതരത്തിലുളള ബോധവൽക്കരണ ക്ളാസുകളും നൽകിവരുന്നു. ഇതിന്റെ ഭാഗമായി സൈബർസെല്ലിന്റെ നേതൃത്വത്തിൽ സൈബർ ക്രൈമിനെക്കുറിച്ചും ചൈൽഡ്‌ലൈനിന്റെ ക്ലാസ്സുകളും വിവിധതരത്തിലുള്ള പേഴ്സണാലിറ്റി ഡെവലൊപ്മെന്റ് ക്ലാസ്സുകളും കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകിവരുന്നു

ദിനാചരണങ്ങളും ആഘോഷങ്ങളും

കുട്ടികളിൽ സാമൂഹികബോധവും,സഹകരണബോധവും,അച്ചടക്കബോധവും,വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്തിതി ദിനം,വായനാദിനം,ഹിരോഷിമദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും, സ്വതന്ത്രദിനം, ഒാണം, ക്രസ്സ്തുമസ്സ്,തുടങ്ങിയ ആഘോഷങ്ങളും നടത്തിവരുന്നു.

നേട്ടങ്ങൾ


വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്ര തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായുള്ളത്. പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തില് വിജയം നേടി, എസ്.എസ്.എല് .സി. പരീക്ഷയില് ധാരാളം കുട്ടികള് ഗ്രേയ്സ് മാര്ക്കിന് അര്ഹരായിട്ടുണ്ട്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവർത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങൾക്കുടമകളാണ്. പ്രവൃത്തിപരിചയക്ലാസുകൾക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു.

പ്രധാന പരിപാടികൾ പത്രങ്ങൾ വഴി

ഇപ്പോൾ സേവനം അനുഷ്ടിക്കുന്നവർ,


C Asokan (PRINCIPAL)


V.C Rooby (HEADMISTRESS)


P.J Tresa (HSA MALAYALAM)


M.R Meena (HSA MALAYALAM)


V.A Shereena (HSA ENGLISH)


K.S Soniya (HSA ENGLISH)


T.K Salimkumar (HSA HINDI)


N.K sivaraj (HSA SOCIAL SCIENCE)


Fiza Basheer (HSA PHYSICS)


K.R Ushakumari (HSA NATURAL SCIENCE)


M.S Bindu (HSA MATHS)


Tejo.p.joy (HSA MATHS)


V.S Manoj (HSA SOCIAL SCIENCE)


R.Smitha (HSA CHEMISTRY)


K.K sindhu (HSA PET)


V.P Bagheerathi (UPSA)


K.R Mony (UPSA)


K.K Shabu (UPSA)


C.K Shobhana (UPSA)


D.Jenny (UPSA)


C.N Biji (UPSA)


A.B Saudath (UPSA)


K.N Ajith (UPSA)


K.C Anoopa (UPSA)


Ruby.R.Nair (UPSA)


C.R Leelamma (LPSA)


Jiji.P.Cheriyan (LPSA)


O.A Sudha (LPSA)


K.J Aley (LPSA)


N.S Saritha (LPSA)


K.X Antony (LPSA)


Anu Antony (LPSA)


C.K Dhivya (LPSA)

മറ്റു പ്രവർത്തനങ്ങൾ

ഹരിതവിദ്യാലയം....
വിദ്യാലയത്തിനെ കുറിച്ചുള്ള പ്രസന്റേഷൻ



https://drive.google.com/file/d/1F7vYPTMuCLo7bovLQ-2ZIC2HTAVtiB2s/view?usp=sharing


ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേയ്ക് പ്രവേശനം ലഭിച്ചതിനെ തുടർന്നു 15/ 09/ 17 നു സ്‌കൂൾ ഷൂട്ടിങ്ങിനായി ഹരിതവിദ്യാലയത്തിന്റെ പ്രവർത്തകർ ശ്രീമതി രാഖി ,ഫോട്ടോഗ്രാഫർ ശ്രീ അരുൺ ,ഓഡിയോഗ്രാഫർ ശ്രീ ആംസൻ എന്നിവർ എത്തിച്ചേർന്നു സ്‌കൂൾ അസംബ്ലി മുതൽ spc പ്രവർത്തനങ്ങൾ വരെ ഷൂട്ട് ചെയ്തു സെപ്റ്റംബർ 26 / 17 നു ഫ്ലോർ ഷൂട്ടിങ്ങിനായി സ്‌കൂളിൽ നിന്ന് 12 അംഗ ടീം തിരുവനന്തപുരത്തു ചിത്രാഞ്ജലി തീയേറ്ററിയിൽ എത്തുകയും റിയാലിറ്റി ഷോ മത്സ രത്തിൽ പങ്കെടുക്കുകയൂം 86 മാർക്ക് കരസ്ഥമാക്കുകയും ചെയ്തു

ആവശ്യമായി വരുന്ന മറ്റു സൈറ്റുകൾ


http://kite.kerala.gov.in

http://www.education.kerala.gov.in

http://www.sampoorna.itschool.gov.in

http://www.keralapareekshabhavan.in

http://www.sslcexamkerala.gov.in

http://www.scholarship.itschool.gov.in

http://mathematicsschool.blogspot.com/

http://www.socialsecuritymission.gov.in

http://www.ddeernakulam.in/ddekmjuly1/

പ്രധാന പ്രവർത്തനത്തിന്റെ ഫോട്ടോകൾ

അക്ഷരവർഷം 150


ശതോത്തര സുവർണ്ണ ജൂബിലി യാഘോഷം -അക്ഷരവർഷം 150 എന്ന പേരിൽ 2017 മുതൽ 2021 വരെ അഞ്ചാണ്ടു നീണ്ടു നിൽക്കുന്ന പരിപാടികൾ
1. പൂർവാദ്ധ്യാപക സംഗമം -പ്രണാമം
2. പൂർവവിദ്യാർഥി സംഗമം -ചങ്ങാതിക്കൂട്ടം
3. രക്ഷാകർതൃ സംഗമം -വലയം
4. വിദ്യാഭ്യാസ സെമിനാർ
5. സാംസ്കാരികോത്സവം
6. സർഗസൃഷ്ടി ശിപാശാല -വിദ്യാർത്ഥികൾക്ക്
7. ആരോഗ്യ സംരക്ഷണ ക്യാമ്പ്
8. നിർധന വിദ്യാർത്ഥികൾക്ക് ഭവനം -രണ്ടെണ്ണം
9. മുഖ്യ മന്ത്രി-വിദ്യാഭ്യാസമന്ത്രി -സാംസ്കാരികനായകർ പങ്കെടുക്കുന്നു
ലക്ഷ്യം -ഹൈ ടെക് വിദ്യാലയപദവിയിൽ നിന്ന് ഓരോ വർഷവും ഓരോ പ്രോജെക്ടിലൂടെ അന്താരാഷ്ട്രനിലവാര പദവിയിലേയ്ക്

‍സൃ‍ഷ്‌ടിക‍‍ൾ

മേൽവിലാസം

GVHSS KAITHARAM, KAITHARAM P O, NORTH PARAVUR, ERNAKULAM, KERALA, PIN-683519

SCHOOL LOCATION

യാത്രാസൗകര്യം 'N.H 17 നിന്നും ഏകദേശം 11.5കി.മി.
അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന
കോട്ടുവള്ളി ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
വിദ്യാർത്ഥികൾ റോഡ് വഴി വിദ്യാലയത്തിൽ
എത്തിച്ചേരുന്നു.സ്ഥാപനത്തിന് സ്വന്തമായി 2സ്കൂൾ
ബസ് ഉണ്ട് .മറ്റ് സ്വകാര്യ വാഹനങ്ങൾ ഒാട്ടോറിക്ഷകൾ,സെെക്കിൾ,എന്നിവയിൽ കുട്ടികൾ വരുന്നു.

 
alt text

സ്കൂൾ പത്രം

"https://schoolwiki.in/index.php?title=ഗവ._വി_എച്ച്_എസ്_എസ്_കൈതാരം&oldid=496259" എന്ന താളിൽനിന്ന് ശേഖരിച്ചത്