ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50014 (സംവാദം | സംഭാവനകൾ)


ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ
വിലാസം
വേങ്ങര

ഗവ. മോഡൽ വി എച്ച് എസ് സ്കൂൾ വേങ്ങര ടൗൺ
വേങ്ങര പി.ഒ, മലപ്പുറം
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം28 - 05 - 1917
വിവരങ്ങൾ
ഫോൺ0494 2451677
ഇമെയിൽggvhssvengara@gmail.com
കോഡുകൾ
സ്കൂൾ കോഡ്50014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎച്ച്.എസ്.എസ് ശ്രീ. രാജൻ കെ, വി.എച്ച്.എസ്.എസ് ശ്രീ. ദിനേശ്
പ്രധാന അദ്ധ്യാപകൻശ്രീ. കെ. പുഷ്‌പാനന്ദൻ
അവസാനം തിരുത്തിയത്
15-08-201850014
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ വേങ്ങരയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വേങ്ങര ടൗൺ

ചരിത്രം

   ‍‍ വേങ്ങര പഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കണ്ടറി സ്കൂളായ ജി എം വി എച്ച് എസ് സ്കൂൾ വേങ്ങര, വേങ്ങര ഗ്രാമപ‍‍ഞ്ചായത്ത് പത്താം വാർഡിൽ വേങ്ങര തറയിട്ടാൽ റോട്ടിൽ 100 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. വേങ്ങര, ഊരകം, കണ്ണമംഗലം,പറപ്പൂർ, എന്നീ പ‍ഞ്ചായത്തുകളിലെ കുട്ടികളാണ് പ്രധാനമായും ഈ സ്കൂളിൽപഠിക്കുന്നത്. ഒരു ഓത്തുപള്ളിയിൽ നിന്നാണ് സ്കൂളിന്റെ ആരംഭം. പുഴകളും കാടുകളും മലകളും താണ്ടി വിദ്യാഭാസത്തിനായി കഷ്ടപ്പെട്ടു വന്നിരുന്ന വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി 1917-ൽ പ്രാഥമിക വിദ്യാലയമായി ആരംഭിച്ചു. ആദ്യ കാലങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്കൂളിൽ കുട്ടികൾ കുറവായിരുന്നു. കുട്ടികൾ പലരും ജോലിസ്ഥലത്തുനിന്നായിരുന്നു വന്നിരുന്നത്. അന്ന് ആൺകുട്ടികൾക്ക് മുണ്ടും ഷർട്ടുമായിരുന്നു വേഷം. പെൺകുട്ടികൾക്ക് മുണ്ടും കുപ്പായവും കാലിൽ തളവും ഉണ്ടായിരുന്നു. ഓല കൊണ്ട് മറച്ച ഒരു ചെറിയ ഹാളിലായിരുന്നു തുടക്കം പിന്നീട് മലബാർ ‍ഡിസ്ട്രിക്ട് ബോർഡ് 8-ാം ക്ലാസ്സ് വരെ തുടങ്ങി. അന്ന് സ്കൂളിന്റെ പേര് ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു. 1957-ൽ വേങ്ങര ഗവ: ഹൈസ്കൂൾ നിലവിൽ വന്നപ്പോൾ 5 മുതൽ 8 വരെ ക്ലാസ്സുകളെ അങ്ങോട്ട് മാറ്റി. പിന്നീട് ജി എൽ പി എസ് വേങ്ങര എന്ന പേരിൽ എൽ പി സ്കൂൾ ആയി മാറി. 1974-75 ൽ യു പി ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ ജി യു പി എസ് വേങ്ങര എന്ന പേരിൽ അറിയപ്പെട്ടു. 1984-ൽ ഗേൾസ് ഹൈസ്കൂൾ ആയി മാറി. അതോടുകൂടി ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു. 1984 മുതൽ 2004 വരെ ഷിഫ്റ്റ് തുടർന്നു. ഇതിനിടെ 1990-ൽ വി എച്ച് എസ് ഇ ക്ലാസ്സുകൾ ആരംഭിച്ചു. 2004-2005 ഹയർ സെക്കണ്ടറി വിഭാഗവും നിലവിൽ വന്നു. പുതിയ കെട്ടിടങ്ങൾ വന്നതോടുകൂടി ഷിഫ്റ്റ് സമ്പ്രദായത്തിന് അറുതിയായെങ്കിലും അക്ഷരാർത്ഥത്തിൽ സ്ഥല പരിമിതി മൂലം വീർപ്പ് മുട്ടുകയായിരുന്ന സ്കൂൾ. ഇതിന് പരിഹാരമായി ചാത്തംകുളത്ത് പുതിയ കാമ്പസ് 2017ൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി ,വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങൾ പുതിയ കാമ്പസിൽ പ്രവർത്തനം തുടങ്ങി. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റർ. ശ്രീ. കെ. പുഷ്പാനന്ദൻ, ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൾ ശ്രീ. രാജൻ, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൾ ശ്രീ. ദിനേശ് എന്നിവരാണ്. പി ടി എ പ്രസിഡന്റ് ശ്രീ. കെ. കമറുദ്ദീൻ, എസ് എം സി ചെയർമാൻ ശ്രീ. വേങ്ങര ഗോപി എന്നിവരുമാണ്.

ഭൗതികസൗകര്യങ്ങൾ

    ഒരു ഏക്കറിലധികം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. ഹൈസ്കൂളിനും, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും, ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. സ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടങ്ങൾക്കുള്ള പ്രവർത്തനം കിഫ്ബി ചെയ്തുകൊണ്ടിരിക്കുന്നു. പഴയ സ്കൂളിൽ നിന്ന് അരകിലോമീറ്റർ മാറി ചാത്തംകുളത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും, ഹയർസെക്കണ്ടറിക്കുമുള്ള പുതിയ കെട്ടിടങ്ങളുടെ പണിപൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. ഹൈസ്കൂളിലെ 13 ക്ലാസ്സ് മുറികളും ഹയർസെക്കന്ററി 10, വി എച്ച് എസ് ൽ 9 ക്ലാസ് മുറികളും മോടികൂട്ടി അടച്ചുറപ്പുള്ള ഹൈടെക് ക്ലാസ്സുകളാക്കി.

ഭരണം വിഭാഗം

സർക്കാർ

മുൻ സാരഥികൾ

|സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ സരേജിനി ഭായ്, ഏണാക്ഷി, കുഞ്ഞികൃഷ്ണൻ, ഉണ്ണികൃഷ്ണൻ, തെയ്യൻ, വാസുദേവൻ നമ്പൂതിരി, രത്നകുമാരി, തങ്കം കെപി, സുശീല എൻപി, ശ്രീല പിയു, ശാന്ത എം, യാക്കോബ്കുട്ടി വിഎസ്, സരോജ, മുഹമ്മദ് കെ, സുരേഷ് പി.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • മുൻ കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ. ചാക്കീരി അഹമ്മദ് കുട്ടി , കേരള വ്യവസായ മന്ത്രി ശ്രീ. പി കെ കുഞ്ഞാലിക്കുട്ടി,

പാഠ്യേതര പ്രവർത്തനങ്ങൾ

*‍ ലിറ്റിൽ കൈറ്റ്സ്/ഐ.ടി ക്ലബ്ബ്
*‍ ജൂനിയർ റെഡ് ക്രോസ്
*‍ പരിസ്ഥിതി ക്ലബ്ബ്
*‍ വിദ്യാരംഗം
*‍ പ്രവർത്തിപരിചയം
*‍ ബാന്റ് ട്രൂപ്പ്
*‍ ആർട്സ് ക്ലബ്ബ്
*‍ കുട്ടനാടിനൊരു ഒരു കൈത്താങ്ങ്
*‍ കുഞ്ഞുകൈ നല്ല കൈ

‌‌‌‌‌‌

വഴികാട്ടി

{{#Multimaps: 11.048702, 75.978281| width=500px | zoom=16 }}

1956ലെ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വേങ്ങര (ബോർഡ് മാപ്പിള എലമെന്ററി സ്കൂൾ )
നൂറാം വാർഷികം

]

പ്രമാണം:50014-214.JPG
പൊതു വിദ്യാഭ്യാസ സംരക്ഷണം

]

പൊതു വിദ്യാഭ്യാസ സംരക്ഷണം

]

പൊതു വിദ്യാഭ്യാസ സംരക്ഷണം

]