മുഖഛായ മാറ്റി ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ

പുതിയ അധ്യയനവർഷത്തിൽ സ്കൂളിൻറെ മുഖച്ഛായ തന്നെ മാറി. മുഴുവൻ ഹൈസ്കൂൾ ക്ലാസുകളും ഹൈടെക് ആയതോടെ പഠനരംഗത്തും മാറ്റം വന്നു . വിഎച്ച്എസ്ഇ യിലും ഹയർ സെക്കൻഡറിയിലും ആൺകുട്ടികൾക്ക് പ്രവേശന ലഭിച്ചതോടെ ജിഎംവിഎച്ച്എസ്എസ് വേങ്ങര ടൗൺ ജനറൽ സ്കൂളായി മാറി. ചാത്തംകുളത്ത് നിർമ്മിച്ച പുതിയ കെട്ടിടത്തിലെ സൗകര്യങ്ങൾ വിഎച്ച്എസ്ഇ യിലും ഹയർ സെക്കൻഡറിയിലും ഉപയോഗപ്പെടുത്താനായി. അപകടഭീഷണിയുയർത്തിയിരുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതോടെ കളിസ്ഥലത്തിന്റെ പരിമിതിയും മാറിക്കിട്ടും.

പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം. 

വേങ്ങര : 2018 19 അധ്യയനവർഷത്തിൽ അക്ഷരം നുകരാനെത്തിയ കുരുന്നുപൂക്കൾക്ക് ജിഎംവിഎച്ച്എസ്എസിലെ മധുര സ്വീകരണം ശ്രദ്ധേയമായി.പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനത്തിന് വേദിയായത് ജിഎംവിഎച്ച്എസ്എസ് വേങ്ങര ടൗൺ ആണ്.നിപ വൈറസ് ബാധയെ തുടർന്ന് ജൂൺ 12നാണ് ജില്ലയിൽ സ്കൂളുകൾ തുറക്കുന്നത്. പ്രവേശനോത്സവ ഗാനത്തോടെ ആരംഭിച്ച ചടങ്ങ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി കെ കുഞ്ഞാലൻ കുട്ടി ഉദ്ഘാടനം ചെയ്തു. നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കാർട്ടൂൺ പ്രദർശനം സംഘടിപ്പിച്ചിരുന്നു. കുട്ടികൾക്ക് മധുരം, അക്ഷരം എഴുതിയ തൊപ്പി എന്നിവ സമ്മാനിച്ചു .കുട്ടികളിൽ ശുചിത്വാവബോധം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി "കുഞ്ഞുകൈകൾ നല്ല കൈകൾ" എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു .അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവമായ സാന്നിധ്യമുണ്ടായിരുന്നു.

വിജയോത്സവം 2018

വേങ്ങര മോഡൽ വിഎച്ച്എസ്എസ്  ന് ചരിത്രവിജയം കാഴ്ചവച്ച 2018 എസ്എസ്എൽസി ബാച്ചിലെ ചുണക്കുട്ടികൾക്ക് സ്കൂളിന്റെയും അധ്യാപകരുടെയും ആദരം. 2017 -18  അധ്യയന വർഷത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് ലഭിച്ച 8 കുട്ടികൾക്കും 9 വിഷയങ്ങൾക്ക് എ പ്ലസ്സ് ലഭിച്ച 3കുട്ടികൾക്കും 8 വിഷയങ്ങൾക്ക് എ പ്ലസ്സ് ലഭിച്ച 1 കുട്ടികൾക്കും 7 വിഷയങ്ങൾക്ക് എ പ്ലസ്സ് ലഭിച്ച 3 കുട്ടികൾക്കും പി ടി എ യുടെയും അധ്യാപകരുടേയും 

എസ്എം സി ചെയർമാന്റെയും വക പ്രത്യേക സമ്മാനങ്ങളും ക്യാഷ് അവാർ‍ഡും നൽകി.

ലോകകപ്പ് പ്രവചന മത്സരം വേങ്ങര: ലോകകപ്പ് നോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ പ്രവചന മത്സരം ശ്രദ്ധേയമായി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത് .കുട്ടികളും അധ്യാപകരും ഒരേ ആവേശത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത് ഒന്നാം സമ്മാനം പന്തും രണ്ടാം സമ്മാനം ജേഴ്സിയും ആണ്

ക്ലബ്ബുകളുടെ ഉണർവ് 2018 19 അധ്യയന വർഷത്തെ പ്രധാന പ്രത്യേകതകളിൽ ഒന്നാണ് ക്ലബ്ബുകൾ. കഴിഞ്ഞ വർഷങ്ങളിൽ മരവിച്ചുപോയ ക്ലബ്ബുകൾക്ക് ഈ വർഷം പുതുജീവൻ ലഭിച്ചു .ആകെ 12 ക്ലബ്ബുകൾ രൂപീകരിച്ചു . ഒന്നിടവിട്ടുള്ള വെള്ളിയാഴ്ചകളിൽ ഓരോ ക്ലബ്ബും അവരുടേതായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് തുടങ്ങി. മാത്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ മാത്സ് പ്ലസ് ജികെ എന്ന ക്വിസ് മത്സരവും വിദ്യാരംഗം ക്ലബ്ബിൻറെ പുസ്തക പൂമഴയും ദിവസേന നടക്കുന്നുണ്ട് .ക്ലബ് മീറ്റിംഗ് ഇല്ലാത്ത വെള്ളിയാഴ്ചകളിൽ 1.30 മുതൽ 2.30 വരെ വിദ്യാരംഗം ക്ലബ്ബിൻറെ നേതൃത്വത്തിൽ സർഗ്ഗവേദി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.

സ്വാതന്ത്ര്യദിനത്തെ വരവേൽക്കാൻ പുതിയ ബാൻഡ് ടീം നിലവിലുള്ള ബാൻഡ് ടീമിലെ ഭൂരിപക്ഷം കുട്ടികളും കഴിഞ്ഞ അധ്യയന വർഷത്തോടെ സ്കൂൾ വിട്ടതിനെത്തുടർന്ന് 2 ടീമുകളെ സജ്ജമാക്കി ഈവർഷം ബാൻഡ് സംഘം സജീവമാകുന്നു. ഓഗസ്റ്റ് 15-ന് പുതിയ ടീമുകളുടെ അരങ്ങേറ്റം നടത്താനുള്ള തീവ്രപരിശീലനം നടന്നുകൊണ്ടിരിക്കുന്നു.ബാന്റ് മാസ്റ്ററോടൊപ്പം എസ് എം സി ചെയർമാനും പരിശീലനത്തിന് മേൽനോട്ടം വഹിക്കുന്നു.

ഒറ്റനോട്ടത്തിൽ

ചില മത്സര ഫലങ്ങൾ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന Dr.A.P.J Abdul Kalam ന്റെ ഓർമദിന (July 27) വുമായി ബന്ധപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾ ........ ഒന്നാം സ്ഥാനം RISHANA MUHAMMADALI. K (10 A) രണ്ടാം സ്ഥാനം HASNA JAHAN .PV (10 A) മൂന്നാം സ്ഥാനം AFNA. M (10 A) FATHIMA SHAHALA. VP (9 B)

ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് HS വിഭാഗം സാമൂഹ്യശാസ്ത്ര ക്ലബ്ബ് സംഘടിപ്പിച്ച Class level Collage മത്സരത്തിലെ വിജയികൾ . 10 B ( First) 10 A ( Second )

9 A ( Third )

band team practice ക്ലാസ് തല ഇലക്ഷൻ

ജിഎംവിഎച്ച്എസ്എസ് വേങ്ങര ടൗൺ 2018 19 അധ്യയന വർഷത്തെ സ്കൂൾപാർലമെൻറ്

ഇലക്ഷന്റെ ആദ്യഘട്ടമായി ക്ലാസ്സ് ലീഡർമാരെ തെരഞ്ഞെടുക്കുന്നതിന് ക്ലാസ്സ് തല ഇലക്ഷൻ നടത്തി. ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പിന്റെ പ്രസക്തിയും പ്രാധാന്യവും കുട്ടികൾ തിരിച്ചറിയുക,ബാലറ്റ് സംവിധാനങ്ങൾ മനസ്സിലാക്കുക എന്നിവയായിരുന്നു ലക്ഷ്യം. നോമിനേഷൻസമർപ്പിക്കൽ,പിൻവലിക്കൽ,അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ,വോട്ടിംഗ് സാമഗ്രികൾ വിതരണം, വോട്ടിംഗ്,വോട്ടെണ്ണെൽ,ഫലപ്രഖ്യാപനം തുടങ്ങി എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടായിരുന്നു തെരെഞ്ഞെടുപ്പ്.ചരിത്രാധ്യാപകൻ അഷ്ക്കർ ബാബു സാറിന്റെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് നടത്തിയ ഈ പ്രവർത്തനം വളരെ ശ്രദ്ധേയമായി.

പരിസ്ഥിതിയെ സംരക്ഷിക്കുക പ്ലാസ്റ്റിക്കിനെ തടയുക വേങ്ങര.: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പേപ്പർ സീഡ് പേന, തുണി സഞ്ചി നിർമ്മാണം എന്നിവയിൽ വേങ്ങര ജി എം വി എച്ച് എസ് എസിലെ കുട്ടികൾ പങ്കാളികളായി .പരിസ്ഥിതിയെ സംരക്ഷിക്കുക പ്ലാസ്റ്റിക്കിനെ തടയുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പരിശീലനം നൽകുി. സുധീർ മാസ്റ്റർ പരിശീലനത്തിന് നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് ജിവിഎച്ച്എസ്എസ് വേങ്ങര ടൗൺ ലിറ്റിൽ കൈറ്റ് യൂണിറ്റ് പ്രവർത്തനം തുടങ്ങി .അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നു. അതോടൊപ്പം ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി.എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 4 മുതൽ 5 വരെയാണ് പരിശീലനം.ഹരീഷ് സർ, നസീറ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഹൈടെക് വിദ്യാലയം പുതിയ അധ്യയനവർഷം എല്ലാംകൊണ്ടും കുട്ടികൾക്ക് ഹൈടെക്കായി.ജിഎംവിഎച്ച്എസ്എസിലെ ഹൈസ്കൂൾ ക്ലാസ്സുകൾ ഒന്നടങ്കം ഹൈടെക് ആയത് അപൂർവ നേട്ടമായി. പഠനരീതിയിലെ സമഗ്രമായ കുതിച്ചുചാട്ടം അധ്യാപകരും വിദ്യാർത്ഥികളും ഒരു പോലെ സ്വാഗതം ചെയ്തു. 9 ാം ക്ലാസ്സിലെ 2 ഡിവിഷനിലെ കുട്ടികൾക്കു മാത്രം കെട്ടിട സൗകര്യത്തിന്റെ അഭാവത്താൽ ഈ സൗകര്യം ലഭിച്ചിട്ടില്ല . ക്ലാസ് മുറികളുടെ പണികൾ ദ്രുതഗതിയിൽ പൂർത്തിയായാൽ ഉടൻ നടക്കുമെന്ന പ്രതീക്ഷയിലാണ് അവർ.

ഉദ്ഘാടനത്തിനൊരുങ്ങി പുതിയ ഹാൾ വേങ്ങര: ജി എം വി എച്ച് എസ് എസിൽ അൺ ഫിറ്റ് ആയ പഴയ ഹാളിനു പകരം പുതിയതൊന്ന് പ്രാബല്യത്തിൽ വരുന്നു. വിശാലമായ പുതിയ ഹാളിന്റെ പണി പുരോഗമിക്കുകയാണ്. ഉദ്ഘാടനം പൂർത്തിയാകുന്നതോടെ സ്കൂളിൽ മികച്ച പരിപാടികൾ നടക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ. ആധുനിക സൗകര്യത്തോടെ ഉള്ളതായിരിക്കും പുതിയ ഹാൾ .

അച്ചടക്ക കമ്മിറ്റി

അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ പുതിയ അച്ചടക്ക കമ്മിറ്റികൾ നിലവിൽ വന്നു. ഓരോ ദിവസവും 5 അധ്യാപകർക്ക് വീതമാണ് ചുമതല. ഉച്ചയ്ക്ക് കുട്ടികളെ പള്ളിയിലേക്ക് കൊണ്ടുപോകുന്നതിന് അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അച്ചടക്ക നിയമങ്ങൾ പ്രിൻറ് ചെയ്ത നോട്ടീസ് ഓരോ ക്ലാസിലും പതിച്ചിട്ടുണ്ട്

കുട്ടനാടിനൊരു ഒരു കൈത്താങ്ങ് മഴക്കെടുതിയിൽ വീടും സമ്പാദ്യങ്ങളും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾക്ക് ജി എം വി എച്ച് എസ് എസിലെ കുട്ടികളുടെയും അധ്യാപകരുടെയും സഹായഹസ്തം. കുട്ടികളുടെ ശ്രമഫലമായി 10, 000 രൂപയും അധ്യാപകരിൽനിന്ന്1545 രൂപയും സ്വരൂപിച്ചു. ഹെഡ്മാസ്റ്റർ ,എസ് സി ചെയർമാൻ ,നന്മ കോഡിനേറ്റർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഈ തുക മാതൃഭൂമി ന്യൂസ് എഡിറ്റർ ശ്രീ അശോക് ശ്രീനിവാസന് കൈമാറി


വേങ്ങര സബ്ജില്ലാ അലിഫ് ടാലന്റ് ടെസ്റ്റ്

G M V H S S VENGARA TWONൽ വെച്ച് നടന്നു.  വേങ്ങര ബ്ലോക് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ്  ഉദ്ഘാടനവും  അവാർഡ്  വിതരണവും നടത്തി. സബ്ജില്ലാ സെക്രട്ടറി ശിഹാബ് കഴുങ്ങിൽ സ്വാഗതം പറഞ്ഞു. അയ്യൂബ് മാസ്റ്റർ അധ്യക്ഷതവഹിച്ചു. സ്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീപുഷ്പാനന്ദൻ ആശംസ അർപ്പിച്ചു സംസാരിച്ചു.

ഹയർ സെക്കൻഡറി തലത്തിൽ GHSS പെരുവ ള്ളൂരിലെ മുഹമ്മദ് ആശീഖ് P P ഒന്നും, IUHSS പറപ്പൂരിലെ മുഹമ്മദ് സഹീർ A A രണ്ടും ,GHSS ഒതുക്കുങ്ങൽ വസീം അക്തർ മൂന്നും സ്ഥാനം നേടി ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അർഷദ് T P PPTMYHSS ചേറൂർ ഒന്നും ,ഫാത്തിമ സൻഹ GHSS പെരുവള്ളൂർ രണ്ടും,സിനാൻ P. KHMHSS വാളക്കുളം മൂന്നും സ്ഥാനം നേടി U P വിഭാഗം റീമ സജ്‌വ GUPS മുണ്ടോത്ത് പറമ്പ ഒന്നാം സ്ഥാനം, റനിയ്യ I P MIMUPS പെങ്ങാട്ട് കുണ്ടിൽ പറമ്പ രണ്ടാം സ്ഥാനവും, ഫാത്തിമ റിൻഷ GUPS തേഞ്ഞിപ്പലം മൂന്നാം സ്ഥാനവുംകരസ്ഥമാക്കി L P വിഭാഗം. റന ഫാത്തിമ C M വലിയോറ ഈസ്റ്റ് ഒന്നും മുഹമ്മദ് ജാസിർ TSAMUPS മറ്റത്തൂർ രണ്ടും ഫാത്തിമ റുഷ്ദ. AMLPS പെരുമ്പുഴ മൂന്നും സ്ഥാനങ്ങൾ നേടി ഹസ്ന ജഹാൻ,ഷഹീമ,ആമിൽ എന്നിവർ ജി എം വി എച്ച് എസ്എസിന്റെ പ്രതിനിധികളായി പങ്കെടുത്തു. ജെ ആർ സി ക്യാമ്പിൽ നിന്നൊരു ദൃശ്യം


വിദ്യാരംഗം ക്ലബ്ബ് -ശാസ്ത്ര പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു വായനവാരാഘോഷം ജൂൺ19 വായനദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എൽ പി, യു പി, എച്ച് എസ് തലങ്ങളിൽ വിപുലമായ പരിപാടികൾ നടന്നു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം,വായനസന്ദേശങ്ങളുടെ പോസ്റ്റർ പ്രദർശനം,വായനപ്രതിജ്ഞ,വീഡിയോ പ്രദർശനം എന്നിവ വാരാചരണത്തിന്റെ ആദ്യദിനം നടന്നു.രണ്ടാം ദിനത്തിൽ ക്ലാസ്സ് തല പ്രശ്നോത്തരി നടത്തി.മൂന്നാംദിനം വായനവസന്തത്തിൽ അംഗത്വമെടുക്കൽ ,കാർഡുവിതരണം,പുസ്തക വിതരണം എന്നിവ നടന്നു. നാലാം ദിവസം ക്ലാസ്സ് ലൈബ്രറി വിതരണം, അഞ്ചാം ദിവസം സ്കൂൾതല വായനക്വിസ്സ് എന്നിവയും നടത്തി.ആറാം ദിവസം പ്രസിദ്ധ സാഹിത്യകൃതികൾക്ക് ശബ്ദം നൽകുന്ന സ്വരം വോയ്സ് ബാങ്ക് ഉദ്ഘാടനം ചെയ്തു. വായനവാരത്തിന്റെ ഏഴാം ദിനം ഓരോദിവസവും ഒരു പ്രസിദ്ധ കൃതിയെ പരിചയപ്പെടുത്തുന്ന പുസ്തകപ്പൂമഴ ആരംഭിച്ചു. വായന മത്സര വിജയികൾ എൽ പി ഒന്നാം സ്ഥാനം -ആമിൽ കെ 4 എ രണ്ടാം സ്ഥാനം - അനന്യ ഒ പി 4 എ മൂന്നാം സ്ഥാനം - ആദിൽ കെ 4 എ

എച്ച് എസ് ഒന്നാം സ്ഥാനം -ഹസ്ന ജഹാൻ പി വി 10 എ രണ്ടാം സ്ഥാനം -റിഷാന മുഹമ്മദലി 10 എ മൂന്നാം സ്ഥാനം - ഗോകുൽ ആനന്ദ് 9 എ

എൽ പി മെഗാക്വിസ്സ് വേദി

നവീകരിച്ച ലൈബ്രറി ഉദ്ഘാടനം 
അറിവിന്റെ ലോകം കുട്ടികൾക്കായി തുറന്നു കൊടുത്തുകൊണ്ട് നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു .പരിമിതി മൂലം ഒരു മൂലയിൽ ഒതുങ്ങി കൂടിയിരുന്ന സ്കൂൾ ലൈബ്രറിക്ക് ഈ വർഷം ശാപമോക്ഷം ലഭിച്ചു.  ആകർഷകമായ ലൈബ്രറി ജൂൺ 19 വായന ദിനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഉദ്ഘാടനംചെയ്തു. എസ് എം സി  ചെയർമാൻ ശ്രീ വേങ്ങര ഗോപി, പി ടി എ പ്രസിഡന്റ്  ശ്രീ കമറുദ്ദീൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു.
സ്വരം വോയ്സ് ബാങ്ക് 
സ്വരം വോയിസ് ബാങ്ക് ജി എം വിഎച്ച്എസ്എസ് വേങ്ങര ടൗണിന്റെ അഭിമാന പദ്ധതി.

കാഴ്ച പരിമിതർക്ക് ആശ്വാസമായി വേങ്ങര മോഡൽ സ്കൂളിലെ കുട്ടികൾ ശബ്ദം ദാനംചെയ്യുന്നു. സ്വരം വോയിസ് ബാങ്ക് എന്ന പദ്ധതിയിലൂടെ പ്രശസ്ത സാഹിത്യ കൃതികൾക്ക് ശബ്ദം നൽകിക്കൊണ്ടുള്ള റെക്കോർഡിങ് പുരോഗമിക്കുന്നു. വിവിധ ക്ലാസുകളിൽ നിന്നുള്ള 20 കുട്ടികളുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത് സുധീർ മാസ്റ്ററാണ്. വായിക്കാൻ പ്രയാസമനുഭവിക്കുന്നവരുടെ കാതുകളിൽ വേങ്ങരയിലെ കുട്ടികളുടെ ശബ്ദം എത്തുന്നതോടെ ,കൃതികൾ ആസ്വദിക്കപ്പെടുന്നതോടൊപ്പം തന്നെ അവരുടെ ശബ്ദം അനശ്വരം ആവുകയും അതിലേറെ അതൊരു പുണ്യ പ്രവർത്തിയായി മാറുകയും ചെയ്യുന്നു.

ഹെഡ്മാസ്റ്റർ ശ്രീ പുഷ്പാനന്ദൻ സർ പുസ്തകം വായിച്ച് റെക്കോർ‍ഡിംഗ് നടത്തുന്നു.

വായനവസന്തത്തിലൂടെ പുസ്തക പൂമഴ
അറിവ് നേടുന്നതോടൊപ്പം വായിച്ച അറിവുകൾ മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുമ്പോഴാണ് വായന സാർത്ഥകമാവുന്നത്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഓരോ ദിവസവും ഒരു പുസ്തകം കൂട്ടുകാർക്ക് പരിചയപ്പെടുത്തുകയാണ്പുസ്തകപ്പൂമഴയുടെ ലക്ഷ്യം.ജൂൺ അവസാനവാരത്തിൽ തുടങ്ങിയ ഈ പ്രവർത്തനത്തിലൂടെ ആരാച്ചാർ, ഒരു സങ്കീർത്തനം പോലെ, രണ്ടിടങ്ങഴി, മതിലുകൾ, ഹിമവാന്റെ മുകൾത്തട്ടിൽ തുടങ്ങി  പ്രശസ്തങ്ങളായ 25ലേറെ പുസ്തകങ്ങൾ പരിചയപ്പെടുത്തി.

ബഷീർ അനുസ്മരണവും പതിപ്പ് നിർമ്മാണവും

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 9എ ക്ലാസ്സിലെ ജുമാനത്ത് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് ബഷീറിന്റെ പ്രേമലേഖനം എന്ന നോവലിൻറെ കഥാപ്രസംഗം 10എ ക്ലാസിലെ ഹസ്ന ജഹാൻ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി.

ക്ലാസ് തല പതിപ്പ് നിർമാണ മത്സരത്തിൽ 8 എ ക്ലാസിലെ കുട്ടികൾ ഒന്നാം സ്ഥാനവും 10 എ ക്ലാസ്സിലെ കുട്ടികൾ രണ്ടാംസ്ഥാനവും നേടി. ഒൻപത് ബി,പത്ത് ബി ക്ലാസുകൾ മൂന്നാംസ്ഥാനം പങ്കിട്ടു. യു പി വിഭാഗം ക്ലാസ്സ് തലത്തിൽ നടത്തിയ ചുമർ പത്രിക നിർമ്മാണ മത്സരത്തിൽ 5ാംതരത്തിൽ 5 ബി യും 6ാംതരത്തിൽ 6 ഡിയും 7ാംതരത്തിൽ 7 സി യും സമ്മാനംനേടി. വിജയികൾക്കുള്ള സമ്മാനം അസംബ്ലിയിൽവെച്ച് വിതരണം ചെയ്തു.

ലോക മുലയൂട്ടൽ വാരാചരണം

കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്നതിൻറെ പ്രാധാന്യത്തെ പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി  ലോകമെമ്പാടും ആഗസ്റ്റ് ഒന്നുമുതൽ ഏഴുവരെ ലോക മുലയൂട്ടൽ വാരം ആഘോഷിക്കുന്നു. ഇതിൻറെ ഭാഗമായി സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. പോസ്റ്റർ നിർമ്മാണ മത്സരം സ്കിറ്റ് എന്നിവയും സംഘടിപ്പിച്ചിരുന്നു. പോസ്റ്റർ നിർമ്മാണത്തിൽ 10 എ ക്ലാസ്സിലെ സോന ഒന്നാം സമ്മാനം നേടി. 10 എ ക്ലാസിലെ ജംഷിയ രണ്ടാം സ്ഥാനവും  10ബി ക്ലാസിലെ ആരതി മൂന്നാം സ്ഥാനവും നേടി
HELLO ENGLISH

പ്രൈമറി ക്ലാസുകളിലെ ഇംഗ്ലീഷ് പഠനം അനായാസകരവും കുട്ടികളിൽ താൽപര്യം ജനിപ്പിക്കുന്നതും ആകാനുള്ള പദ്ധതിയായ ഹലോ ഇംഗ്ലീഷ് നമ്മുടെ സ്കൂളിൽ വളരെ ഫലപ്രദമായി നടന്നുവരുന്നു. ഇംഗ്ലീഷ് പഠനത്തോടൊപ്പം കുട്ടികളിൽ അന്തർലീനമായ വിവിധ കഴിവുകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളും ഹെല്ലോ ഇംഗ്ലീഷ് പ്രവർത്തന പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഈ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ഒന്നുമുതൽ ഏഴുവരെയുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും സാനിധ്യത്തിൽ

പി ടി എ പ്രസിഡന്റ്  ശ്രീ കമറുദ്ദീൻ നിർവഹിച്ചു




dramatisation