ബഷീർ അനുസ്മരണവും പതിപ്പ് നിർമ്മാണവും

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 9എ ക്ലാസ്സിലെ ജുമാനത്ത് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് ബഷീറിന്റെ പ്രേമലേഖനം എന്ന നോവലിൻറെ കഥാപ്രസംഗം 10എ ക്ലാസിലെ ഹസ്ന ജഹാൻ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി. ക്ലാസ് തല പതിപ്പ് നിർമാണ മത്സരത്തിൽ 8 എ  ക്ലാസിലെ കുട്ടികൾ ഒന്നാം സ്ഥാനവും 10 എ ക്ലാസ്സിലെ കുട്ടികൾ രണ്ടാംസ്ഥാനവും നേടി. ഒൻപത് ബി,പത്ത് ബി ക്ലാസുകൾ മൂന്നാംസ്ഥാനം പങ്കിട്ടു. യു പി വിഭാഗം ക്ലാസ്സ് തലത്തിൽ നടത്തിയ ചുമർ പത്രിക നിർമ്മാണ മത്സരത്തിൽ 5ാംതരത്തിൽ 5 ബി യും  6ാംതരത്തിൽ 6 ഡിയും  7ാംതരത്തിൽ 7 സി യും സമ്മാനംനേടി. വിജയികൾക്കുള്ള സമ്മാനം അസംബ്ലിയിൽവെച്ച് വിതരണം ചെയ്തു.