സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
| സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം | |
|---|---|
| വിലാസം | |
എറണാകുളം 682035 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1 - ജുൺ - 1920 |
| വിവരങ്ങൾ | |
| ഫോൺ | 04842368322 |
| ഇമെയിൽ | stmarysekm@yahoo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26038 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സിസ്റ്റർ പുഷ്പമ്മ ആന്റണി |
| പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ ലീന മാനുവൽ |
| അവസാനം തിരുത്തിയത് | |
| 15-08-2018 | Devika |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ചൈതന്യമുൾക്കൊണ്ട് സി എം സി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു.എൽ കെ ജി മുതൽ പ്ളസ് റ്റു വരെ ഏകദേശം 1800-ൽ അധികം കുട്ടികൾ വർഷം തോറും സ്കൂളിൽ പഠിച്ചു വരുന്നു.
ദർശനം
ദൈവവിശ്വാസത്തിലും നീതിയിലും സ്നേഹത്തിലും ജീവിതം നയിക്കാനാവശ്യമായ സമഗ്രരൂപാകരണം കുട്ടികൾക്കു നൽകുക.
മുദ്രാവാക്യം
സ്വയരൂപാന്തരീകരണത്തിലൂടെ ലോകത്തെ ഉണർത്തുക.
ദൗത്യം
ബൗദ്ധികവും ധാർമികവും ആദ്ധ്യാത്മികവും മനശാസ്ത്രപരവും ശാരീരികവും സാമൂഹികവുമായ രൂപപ്പെടുത്തലിലൂടെ കുട്ടികളെ ലോകത്തിൽ ശ്രേഷ്ഠരാക്കുക.
ചരിത്രം
നാനാജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന എറണാകുളം പട്ടണത്തിന്റെ ആദ്ധ്യാത്മിക വൈജ്ഞാനിക സാമൂഹിക തലങ്ങളെ വളർത്തിയെടുക്കുന്നതിനായി 1919 ഡിസംബർ ഒൻപതാം തീയതി St. Mary's English Medium L.P School തുടങ്ങുവാനുളള അനുവാദം ലഭിച്ചു. 1920 ജൂൺ മാസത്തിൽ സ്‌കൂളിൽ അദ്ധ്യയനം ആരംഭിച്ചു.മിസ്സിസ്സ് ഐസക്ക് ആയിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ്സ്, 1921 ൽ ഈ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടു.അഭിവന്ദ്യപിതാക്കന്മാരുടേയും രാജാക്കന്മാരുടെയും ദിവാൻജിമാരുടെയും സന്ദർശനങ്ങളും നിർല്ലോഭ പ്രോത്സാഹനങ്ങളും സാമ്പത്തികസഹായങ്ങളും സ്‌കൂളിനെ വളർത്താൻ ഏറെ സഹായിച്ചു.
പഠനാർത്ഥം വിദൂരങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എത്തിച്ചേർന്നതിനാൽ സ്‌കൂളിനോടനുബന്ധിച്ച് ബോർഡിങ്ങും പാവപ്പെട്ടവരും അനാഥരുമായ കുട്ടികൾക്കാ യി 1930 ൽ ബാലഭവനും സ്ഥാപിച്ചു.
പെൺപൈതങ്ങൾക്ക് വിദ്യാഭ്യാസരംഗത്ത് ഉന്നതനിലവാരം പുലർത്തുന്നതിന് 1934 ൽ ഹൈസ്‌ക്കൂൾ ആരംഭിച്ചു.സി.ടെറസ്സിറ്റ കോയിത്തറ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്സ്.
1945 ൽ കൊച്ചുകുട്ടികൾക്കായി ഒരു നേഴ്‌സറി സ്‌കൂൾ ആരംഭിച്ചതോടെ പത്താം ക്ലാസ്സ് വരെയുളള പഠനരംഗമായി സെന്റ് മേരീസ് സ്‌കൂൾ.
1962 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസം കൂടുതൽ അഭിവൃദ്ധിപ്പെടുന്നതായി 1984-85 അദ്ധ്യയനവർഷത്തിൽ സെന്റ് മേരീസ്‌കൂളിൽ നിന്നും ഇംഗ്ലീഷ് മീഡിയം എൽ.പി. വിഭാഗംവേർപ്പെടുത്തി റാണിമാതാ സ്‌കൂളിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു.
2000 ഫെബ്രുവരി പതിമൂന്നിന് പ്ലസ്സ് ടു കെട്ടിടത്തിന് അടിസ്ഥാനമിടുകയും അടുത്ത അദ്ധ്യയനവർഷം പ്ലസ്സ് ടു ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.
അഭിനാർഹമായ നേട്ടങ്ങൾ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിക്കൊണ്ടിരുന്ന സെന്റ് മേരീസ് സ്‌കൂളിന് 1975 ൽ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന സി.മരിയ ടെസ്സിക്ക് സ്തുത്യർഹ്യമായ സേവനത്തിന്റെ പ്രതീകമായി Kerala Bharat Scout and Guides ന്റെ Medal of Merit എന്ന അവാർഡ് ലഭിച്ചു. അദ്ധ്യാപക വൃത്തിയിൽ മികച്ച സേവനം കാഴ്ച്ച വച്ചതിന് 1987 ൽ സി.മരിയ ടെസ്സിക്ക് ദേശീയ അവാർഡും ലഭിച്ചു.
പഠനരംഗത്ത് പലവർഷങ്ങളിലായി എസ്.എസ്.എൽ.സി യ്ക്ക് ഒന്നും രണ്ടും എട്ടും പതിമൂന്നും പതിന്നാലും റാങ്കുകൾ നേടിയിട്ടുണ്ട്.
പാഠ്യപദ്ധതിയോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഏറെ മികവ് കൈവരിക്കാൻ സെന്റ് മേരീസിന് സാധിച്ചു.കഥകളി,നാടകം തുടങ്ങിയ ഇനങ്ങൾക്ക് സംസ്ഥാനതലത്തിൽ തുടർച്ചയായി അഞ്ചുവർഷം ഒന്നാം സ്ഥാനത്തിന് അർഹരായി.മികച്ച നടിക്കുളള സമ്മാനവും ഈ സ്‌കൂളിലെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. സൈക്കിൾ പോളോയ്ക്ക് ദേശീയതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയതും കായികരംഗത്തെ മികവു തന്നെ.പ്രവർത്തി പരിചയമേളയിൽ പലകൊല്ലങ്ങളിൽ സ്‌റ്റോൾ വിഭാഗത്തിന് ഓവർറോൾ കരസ്ഥമാക്കിയതും ഈ സ്‌കൂളിന്റെ വലിയെരു മികവാണ്.സ്‌കൂൾ ബാന്റ് മികച്ച പ്രകടനം കാഴ്ച്ചവെച്ചതിനാൽ ഡൽഹിയിലും ലക്ഷദ്വീപിലും ഫ്രീയായി പോകാനും പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
- ഫിസിക്സ് ലാബ്
- കെമിസ്ട്രി ലാബ്
- ബയോളജി ലാബ്
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് റൂം
- നഴ്സിംഗ് റൂം
- പാചകപുര,കാന്റീൻ
- പ്രാർഥനാ മുറി. ( ചാപ്പൽ )
- ബയോ ഡൈവേഴ് സിറ്റി പാർക്ക്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നു. അതിനോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം സജീവമാക്കാറുമുണ്ട്. ഓണം, ക്രിസ്മസ്, അധ്യാപക ദിനം, വായനാദിനം,റോഡ്സുരക്ഷാദിനം, സ്കൂൾഡേ,പരിസ്ഥിതി ദിനം,എയ്ഡ്സ് ദിനം തുടങ്ങിയ ദിനങ്ങൾ വളരെ സമുചിതമായി ആചരിച്ചു വരുന്നു.ഒപ്പം വിവിധ സംഘടനകളുടെയും ക്ലബുകളുടെയും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും യുവജനോത്സവം തുടങ്ങിയ കലാവേദികളിൽ പ്രശോഭിക്കുവാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു. ബോധവത്കരണത്തിനുതകുന്ന ക്ലാസുകളും മറ്റു പരിപാടികളും സംഘടിപ്പിക്കാറുണ്ട്.
വിദ്യാരംഗം കലാ സാഹിത്യവേദി
കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന സർഗ്ഗാത്മകയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം സാഹിത്യ വേദി, KCSL, DCL, വിവിധ ക്ലബുകൾ എന്നിവയുടെ സംയുക്ത ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരവും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീമതി മുത്തുമണി സോമസുന്ദരം നിർവഹിച്ചു. തദവസരത്തിൽ കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന നെെസർഗിക കലാവാസനകളെ കഴിയും വിധം വളർത്തിയെടുക്കണമെന്ന് മുത്തുമണി ഉദ്ബോധിപ്പിച്ചു. ഈ അദ്ധ്യനവർഷത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾ കലാസാഹിത്യ വേദിയായ വിദ്യാരംഗത്തിൽ അംഗമായി ചേർന്നു. കുട്ടികളിൽ അന്തർലീനമായ സർഗാത്മ കഴിവുകളെ വളർത്താനുള്ള ലക്ഷ്യത്തോടെയാണ് ഈ സ്കൂളിൽ വിദ്യാരംഗ ക്ലബ് പ്രവർത്തിക്കുന്നത്. ഓരോ ക്ലാസുിലും വിദ്യാരംഗം ലീഡേർസ് ഉണ്ട്. ഈ അദ്ധ്യനവർഷത്തിലെ എല്ലാ പരിപാടികളും St. Mary's School -ലെ കുട്ടികൾ പങ്കെടുത്തു.സ്കൂൾ തലത്തിലും വ്യത്യാസ്തമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഓരോ ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തിയ അടിക്കുറിപ്പ് മത്സരം, കവിതാരചനാമത്സരം, പദാവലി മത്സരം തുടങ്ങിയവ പുതുമ നിറഞ്ഞവയായിരുന്നു. വിദ്യാരംഗം ക്ലബിന്റെ ഭാഗമായി വായനാവാരം സംയുക്തമായി ആചരിച്ചു. ലഘുപ്രഭാഷണം, കഥാകഥനം, നാടൻപ്പാട്ട് തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. വായനാവാരത്തിന്റെ സമാപനത്തിൽ തൃപ്പൂണിത്തറ പാലസ് ഹെെസ്ക്കൂളിൽ മലയാളം അദ്ധാപകനായ ശ്രീ. അനിൽ കുമാറ് സാറിന്റെ അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി. സാഹിത്ത്യകാരനന്ന നിലയിൽ തന്നെ വളർത്തിയത് വായനകാരാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
യുവജനോത്സവം
കുട്ടികളുടെ കലാവസാനകളെ തൊട്ടുണർത്തുന്ന സ്ക്കൂൾ യുവജനോത്സവം നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിൽപങ്കെടുപ്പിക്കുകയും ചെയ്തു. സബ് ജില്ലാ തലത്തിലും റവന്യു തലത്തിലും ധാരാളം സമ്മാനങ്ങൾ നേടുകയുണ്ടായി.സബ്ബ് ജില്ലാതല മത്സരങ്ങളിൾ ഉപന‍്യാസരചന ഇംഗ്ലീഷ് ഒന്നാം സ്ഥാനം എ ഗ്രേഡ്, ഹിന്ദി ഒന്നാം സ്ഥാനം എ ഗ്രേഡ്, മോഹിനിയാട്ടം ഒന്നാം സ്ഥാനം എ ഗ്രേഡ്, പദ്യം ചോല്ലൽ (ഇംഗ്ലീഷ്) ഒന്നാം സ്ഥാനം എ ഗ്രേഡ്, പദ്യം ചോല്ലൽ (കന്നട) ഒന്നാം സ്ഥാനം എ ഗ്രേഡ്, സംഘഗാനം (ഉറുദു) ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം എ ഗ്രേഡ്, സംഗനൃത്തം രണ്ടാം സ്ഥാനം എ ഗ്രേഡ് എന്നിവയും, സംസ്കൃതോത്സവത്തിൽ ഉപന്യാസരചന, ഗദ്യപാരായണം, പ്രഭാഷണം എന്നിവയിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കുട്ടികൾക്ക് സാധിച്ചു. സബ്ബ് ജില്ലാ തലത്തിലേതുപോലെ തന്നെ റവന്യുതല മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു.
സ്കൗട്ട് & ഗൈഡ്സ്
ഈ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ബാൻഡ് ടീമും , ഗെെഡിഗും ഉണ്ട്. അവർ വിവിധ പരിപാടികളിൽ തങ്ങളുടെ പ്രകടനം കാവ്ച വയ്കക്കാറുണ്ട്. സ്വാതന്ത്രദിനം , ശിശുദിനം, റിപ്പബ്ളിക് ദിനം എന്നിവയിലും ഇതരെ ആഘോഷങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നു.
2017 - 18 വർഷത്തെ പ്രവർത്തനങ്ങൾ
എയ്ഡ്സ്ദിനാചരണം
അദ്ധ്യാപക ദിനാഘോഷം
സ്കൂൾദിനാചരണം
വയോജനദിനാചരണം
ശിശുദിനാഘോഷം
സയൻസ് എക്സിബിഷൻ
സ്കൂൾയുവജനോത്സവം
2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ
ജനറൽ പി ടി എ 2018 - 19
ഒരു വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിന് അധ്യാപകരുടെ എന്നതു പോലെ മാതാപിതാക്കളുടെയും സഹായ സഹകരണങ്ങൾ ആവശ്യമാണ്. 2018 ജൂൺ മാസത്തിൽ നടന്ന ക്ലാസ് പി. ടി. എ യോഗത്തിൽ കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങളും പഠനവും ചർച്ച ചെയ്തു ഒപ്പം ഓരോ ക്ലാസിൽ നിന്നും രണ്ട് പ്രതിനിധികളെ വീതം തെരഞ്ഞെടുത്തു.2018 ഓഗസ്റ്റ് 4 ന് സ്കൂളിൽ ജനറൽ പി ടി എ യോഗം നടന്നു. അന്നോ ദിവസം തന്നെ പോലീസ് ഡിപാർട്ട്മെന്റിൽ നിന്നുള്ള ട്രാഫിക് ബോധവൽക്കരണവും ഉണ്ടായിരുന്നു. സ്കൂൾ തല എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്തു.


പരിസ്ഥിതി ദിനാചരണം
2018 ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.2018 - 19 വർഷത്തെ പരിസ്ഥിതിദിനാചരണം പരിസ്ഥിതി ക്ളബ്ബിന്റെ നേതൃത്വത്തിൽ വിവിധപ്രവർത്തനങ്ങളോടെ നടത്തപ്പെട്ടു.പരിസ്ഥിതിസൗഹൃദ പ്ളക്കാർഡ് മൽസരത്തിൽ വാഴയില, തെങ്ങോല, വട്ടയില എന്നിവ ഉപയോഗിച്ചുള്ള പ്ളക്കാർഡുകൾ ധാരാളമുണ്ടായിരുന്നു. യു പി ക്ളാസിലെ കുട്ടികൾ എല്ലാവരും തന്നെ പ്ളക്കാർഡുകൾ ഉണ്ടാക്കി കൊണ്ടു വന്നിരുന്നു. പരിസ്ഥിതി ക്വിസ് മൽസരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. യു പി, ഹൈസ്കൂൾ സെക്ഷനുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നല്കി. പ്ളക്കാർഡ് മൽസരത്തിൽ പങ്കെടുത്തവർക്കെല്ലാം പ്രോൽസാഹനസമ്മാനം നൽകി.കൊച്ചി കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് സാർപരിസ്ഥിതിദിനസന്ദേശം നൽകുകയും സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും ചെയ്തു.
വായനാവാരം
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും , വായനയുടെ പ്രാധാന്യം അവർക്ക് മനസിലാക്കികൊടുക്കുന്നതിനും ഈ വർഷവും വായനാവാരം സമുചിതചായി ആചരിച്ചു. വായനാവാരത്തോട് അനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും സമ്മാനാർഹരായവർക്ക് വായനാവാര സമാപന ദിനത്തിൽ സമ്മാനങ്ങൾ നൽകുകയും ചെയ്തു. അടിക്കുറിപ്പു മത്സരം , കവിതാ മത്സരം , വായനാകുറിപ്പു മത്സരം എന്നിവയാണ് വായനാവാരത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങൾ. ഹൈസ്രൂൾ , യു. പി. എന്നിങ്ങനെ രണ്ടു തലങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്. കുുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടു കൂടി പുസ്തകങ്ങൾ വായിക്കുകയും വായനാകുറിപ്പുകൾ എഴുതുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. വായനാവാരത്തോടനുബന്ധിച്ച് ഓരോ ദിവസവും അസംബ്ളിയിലും പരിപാടികളവതരിപ്പിച്ചിരുന്നു. വായനാവാര സമാപന സമ്മേളനത്തിൽ എഴുത്തുകാരനും അധ്യാപകനുമായ ശ്രീ. ഷാജി മാലിപ്പാറയായിരുന്നു മുഖ്യാതിഥി. വായന നല്ല ജിവിതത്തിന്റ തുടക്കമാണെന്നും വായനയിലൂടെ നമുക്ക് ഉയരങ്ങളിലെത്താമെന്നും അദ്ദേഹം പറഞ്ഞു. വായനാദിനത്തോടു കൂടി വായനാവാരം സമാപിച്ചുവെങ്കിലും അതൊരു തുടക്കമായിരുന്നു.


ബഷീർദിന അനുസ്മരണം
വിശ്വപ്രസിദ്ധ എഴുത്തുകാരനായ ബഷീർ കുട്ടികൾക്കെല്ലാം പ്രിയങ്കരനാണ്. അതിനാൽ തന്നെ ബഷീർ അനുസ്മരണം ഏറെ ഹൃദ്യമായിരുന്നു. ബഷീറിന്റെ കൃതികളിലൂടെ ഒരെത്തി നോട്ടമായിരുന്നു ഈ വർഷത്തെ ബഷീർ അനുസ്നരണം. ബ,ഷീറിന്റെ കൃതികളുമായി ബന്ധപ്പെട്ട് ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു.ഒപ്പം കുട്ടികൾ കൊണ്ടുവന്ന ബഷീർ കൃതികളുടെ ഒരു പ്രദർശനവും നടന്നു. എല്ലാ കുട്ടികളും തങ്ങളുടെ ഇ,ഷ്ട സാഹിത്യകാരന്റെ ഓർമയിൽ സ്നേഹാദരപൂർവം പങ്കുചേർന്നു.
ലഹരി വിമുക്ത ദിനം
മനുഷ്യരാശിയെ കാർന്നു തിന്നുന്ന ഒരു വലിയ വിപത്താണ് ലഹരി. മനുഷ്യനിലെ നന്മയെ ഇല്ലാതാക്കുന്ന വലിയ ദുരന്തമാണത്.അതിനെതിരെ ശബ്ദമുയർത്താൻ കുട്ടികളെ പരിശീലിപ്പിക്കേണ്ടത് ഇന്നിന്റെ വലിയ ആവശ്യമായി മാറിയിരിക്കുന്നു.ലഹരിയ്ക്കെതിരെ ഒരു വൻമതിലുയർത്താം എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ലഹരി വിരുദ്ധ ദിനാചരണം തുടക്കം കുറിച്ചത്.തദവസരത്തിൽ കുട്ടികൾ ലഹരി വിരുദ്ധ പ്ലക്കാർഡുകളുടെ പ്രദർശനവും, ലഹരിയ്ക്കെതിരെ ഒരു കവിതയുടെ ദൃശ്യാവിഷ്കാരവും നടത്തി.
ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയാണ് ഓരോ ചാന്ദ്രദിനവും. കുട്ടികളിൽ ശാസ്ത്ര കൗതുകം വളർത്തുന്നതിനും, ശാസ്ത്രാഭിമുഖ്യം സൃഷ്ടിക്കുന്നതിനും ഇതുപോലുള്ള ദിനാചരണങ്ങൾ സഹായിക്കുന്നു.ജൂലൈ 21 ന് ചാന്ദ്രദിനം ആചരിച്ചു.ശാസ്ത്രസാഹിത്യപരിഷത്തിന്റെ ചാന്ദ്രമനുഷ്യൻ സ്കൂളിൽ കുട്ടികളെ സന്ദർശിച്ചു. ചന്ദ്രലോകത്തെപറ്റി ഒരു സാമാന്യ ധാരണ നൽകുവാൻ ചന്ദ്രമനുഷ്യന്റെ സന്ദർശനം ഏറെ സഹായകരമായി. സ്കൂളിൽ ശാസ്ത്ര ക്ലബിന്റെയും സാമൂഹ്യശാസ്ത്രക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ്.ചാന്ദ്രദിനം ആഘോഷിച്ചത്.
വിദ്യാരംഗം കലാ സാഹിത്യ വേദി
2018 -2019 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു സാഹിത്യ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം പ്രശസ്ത മിമിക്രി കലാകാരനും നടനുമായ ശ്രീ. പ്രശാന്ത് കാഞ്ഞിരമറ്റം നിർവഹിച്ചു ഈ അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾ കലാസാഹിത്യവേദിയായ വിദ്യാരംഗത്തിൽ അംഗമായി ചേർന്നു. കുട്ടികളിൽ അന്തർലീനമായ സർഗാത്മ കഴിവുകളെ വളർത്താനുള്ള ലക്ഷ്യത്തോടെയാണ്ഈ സ്ക്കൂളിൽ വിദ്യാരംഗക്ലബ് പ്രവർത്തിക്കുന്നത്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് സ്കൂളിലെ ആദ്യ ആഘോഷങ്ങളിൽ ഒന്നായ വായനാവാരം നടത്തപ്പെടുന്നത്.
സ്വാതന്ത്ര്യ ദിനാഘോഷം.
ഭാരതത്തിന്റെ എഴുപത്തി രണ്ടാം സ്വാതന്ത്ര്യ ദിനം ലളിതമായി ആഘോഷിച്ചു. ദേശ സ്നേഹം ഉണർത്തുന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. 15-ാം തിയതി രാവിലെ ഒൻപതു മണിയ്ക്ക് സ്കൂൾ ലോക്കൽ മാനേജർ സി. ഗ്രേസ് ജോസ് പതാക ഉയർത്തി,സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
സ്കൂൾ മാഗസിൻ
ആധുനിക വിദ്യാഭ്യാസത്തിൽ മീഡിയക്കുള്ള പങ്ക്
പുരാതന കാലത്തെ വിദ്യാഭ്യാസത്തിൽ നിന്നും ഇന്നത്തെ വിദ്യാഭ്യാസം എത്രത്തേളം വ്ത്യസ്തമാണെന്ന് നമ്മുക്ക് കണക്കുകൂട്ടാൻ പറ്റാവുന്നതിനുമപ്പുറമാണ്. 15-ാം നൂറ്റാണ്ടുകളിൽ ഒരൊറ്റ അദ്ധ്യാപകൻ നടത്തിയിരുന്ന വിദ്യാലയങ്ങളിൽ നിന്നുമാണ് ഇതിന്റെ ആരംഭം കുറിച്ചത്. പിന്നീട് ഓരോ ഭൂഘംടങ്ങളിലേക്കും 'വിദ്യാഭ്യാസം എന്ന ഒരു പ്രസ്ഥാനം ' വ്യാപിച്ചു. പൗരാണിക ഭാരതത്തിൽ ഇത് ഒരു ഗുരുകുല വിദ്യാഭ്യാസമായാണ് തുടക്കം കുറിച്ചത്. ശിഷ്യൻ ഗുരുവിന്റെ ഭവനത്തിൽ താമസിച്ച് പഠിക്കുകയാണ് ഇതിന്റെ പ്രത്യേകത. അതിൽ നിന്നും ഭാരതീയർ ഇന്ന് ഹെെടെെക്ക് വിദ്യാഭ്യാസത്തിലേക്കാണ് മുഖം തിരിചിരിക്കുന്നത്.14 വയസ്സ് വരെയുള്ള ഓരോ കുട്ടിക്കും സൗജന്യ വിദ്യാഭ്യാസമാണ് ഇന്ന് നമ്മുടെ സർക്കാർ നല്കിയിരിക്കുന്ന വാഗ്ദാനം . ഓരോ പള്ളിക്കൂടങ്ങളിലും പ്രധാനദ്ധ്യാപികയായി ഒരു വ്യക്തിയെ ഇന്ന് തിരഞ്ഞെടുക്കുന്നു.അതിന് കീഴിൽ മറ്റ് അധ്യാപകർ സേവനം അനുഷ്ഠിക്കുന്നത്.15ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ രീതിയിൽ നിന്ന് പ്രകാശവർഷം എന്ന് വരെ പറയാവുന്നത്രേ അകലത്തിലാണ്ഈ 21ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസം. മനുഷ്യർ ഓരോ ദിവസവും ശാസ്ത്രത്തിൽ വളർന്ന് വരികയാണല്ലോ.....? പ്രപഞ്ചത്തിന്റെ ഉത്ഭവം കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ വരെ ഇന്ന് മനുഷ്യർ ചെയ്ത് തുടങ്ങിയിരിക്കുകയാണ്. മനുഷ്യർ എവിടെയുണ്ടോ അവിടെ ശാസ്ത്ര സാങ്കേതിക വളർച്ചയുണ്ടാകും എന്ന നിലപാടിലാണിന്ന് ലോകം മുന്നോട്ട് വ്യതിചലിക്കുന്നത്. ഇതിൽ സാങ്കേതിക വിദ്യയുടെ പങ്ക് നമ്മുക്ക് പ്രശംസനീയമാണ്.വിദ്യാഭ്യാസരംഗത്ത് ഇന്ന് ഭാരതീയർക്കുള്ളമികവും ഉയർച്ചയും കുറച്ച്വർഷത്തിനുള്ളിലാണ്ആരംഭിച്ചിരിക്കുന്നത്. പഠനകാര്യങ്ങളിലും സാങ്കേതിക വിദ്യ ഇന്ന് വളരെയധികം ഉപയോഗപ്പെടുത്തുന്നു. കേരള സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ ഭാഗമായി ഇന്ന് ഓരോ സ്ക്കൂളുകളിലും കമ്പ്യൂട്ടർ വിതരണംവരെ നടത്തിക്കഴിഞ്ഞിരിക്കുന്നു. ഓരോ വിദ്യാലയങ്ങളിലും ഡിജിറ്റൽ വൽക്കരിച്ചുകൊണ്ട്രിക്കുകയാണിന്ന്.
കവിത
പുഴയുടെ തീരത്ത്
അന്നാ മൂവന്തിയിലെന്തിനെ-
ന്നറിയാതെ ശണ്ഠിച്ചു കടന്നു പോയി.
കോപമടക്കാനാകാതെ ഞാ-
നാ തീരത്ത് നിഴലിനെ നോക്കി നിന്നു പോയി.
ആരും ആരുടെയും സ്വന്തമല്ല
ജനനവും മരണവും ഏകാന്തമായി തന്നെ.
ഇതിനിടയ്ക്കെവിടെയോ കൈ-
വിട്ടുപോയ ജീവിതത്തെ തിരിച്ചറിയൂ
ആ നിലാവിൽ പൂമരത്തണലിൻറ
കീഴിൽ ഞാനിരുന്നു നിഴലിനു മാത്രം സ്വന്തമായി.
അന്നത്തിനായി പിടയുന്ന ജീവൻറ
ജീവന മാർഗമായി മാറിയോ പുഴയെ നീ.
കടവത്തടുക്കാൻ കഴിയാതെ നിന്നോ-
ളത്തിൽ മുങ്ങിത്താഴുന്ന തോണിയിൽ ഞാനിരിപ്പൂ
എൻ ഓർമയിൽ നിന്നുണരും നേരം
നിൻ തീരത്തുറങ്ങുമ്പോൾ ഞാനറി
ഞ്ഞിരുന്ന കാറ്റിൻറ സംഗീതം
ഇന്നില്ല പ്രിയ സഖീ എൻ ചാരത്ത്
ഇടനെഞ്ചിലൂറും സങ്കട കടലിൻറ ആഴം കുറയ്ക്കുന്ന നിന്നിളം കാറ്റ്
എങ്ങു പോയി മറഞ്ഞു, നിൻ
അരികിൽ നിന്ന് പ്രിയ സഖീ.
എൻ കോപകടലിൻറ തീരത്തു നിൻ
തീരം തേടി ഞാൻ വന്നു.
ഏകാന്തത വധിക്കും മുമ്പേ
അന്നാ പുഴയുടെ തീരത്ത് പൂമര
ചില്ലയെ പുണർന്ന നിൻ കാറ്റ്
എങ്ങു മാഞ്ഞു പോയി പുഴേ,
ഞാനിതാ മുക്തയായി നിന്നരികിൽ നില്പൂ
ആ പഴയപുഴ തീരത്ത് ,
എൻറയാ പഴയ പൂമര പുഴ തീരത്ത്,
മുറ്റത്തെ മുല്ലപോലെ നിഷ്കളങ്കയായി,,,, പക്ഷേ....
ശ്രുതി കൃഷ്ണ പി. എസ്.
X E
സംഘടനകൾ
- കെ സി എസ് എൽ
കുട്ടികളിൽ പഠനത്തോടൊപ്പം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിശ്വാസത്തിന്റെയും കതിരുകൾ വളർത്താൻ കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സജീവമായി പ്രവർത്തിക്കുന്നു. കെ.സി. എസ് എൽ -ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും, സംസഥാന തല മത്സരങ്ങളിൽ വരെ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
- ഡി സി എൽ
കെ സി എസ് എൽ പോലെ തന്നെ കുട്ടികളിൽ പഠനത്തോടൊപ്പം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിശ്വാസത്തിന്റെയും കതിരുകൾ വളർത്താൻ സജീവമായി പ്രവർത്തിക്കുന്ന മറ്റൊരു സംഘടനയാണ് ഡി.സി.എൽ. ജാതി മത ഭേദമന്യേ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന സംഘടനയാണിത്.ഡി.സി.എൽ സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്യുന്നു.
- ജൂനിയർ റെഡ്ക്രോസ്
ഇന്ത്യൻ റെഡ്ക്രോസ് സൊസയിറ്റിയുടെ വിദ്യാർത്ഥി പ്രസ്ഥാനമായി പ്രവർത്തിക്കുന്ന ജൂനിയർ റെഡ്ക്രോസ് സൊസെെറ്റി, നമ്മുടെ സ്ക്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.ജൂൺ മാസത്തിൽ തന്നെ സ്ക്കൂളിലെ പ്രവർത്തനം ആരംബിച്ചു. AUGUST 15, INDEPENDENCE DAY യോടനുബന്ധിച്ചു നടന്ന പരേഡിൽ നമ്മുടെ സാകൂലിൽ നിന്നും പങ്കെടുക്കുകയും, രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. RED CROSS ന്റെ ആഭിമുഖ്യത്തിൽ സ്കൂള്തല ക്വിസ് മത്സരം നടത്തുകയുണ്ടായി. 10 ാം തരത്തിലെ ആഞ്ചലിൻ എൽഡി ഒന്നാം സ്ഥാനവും, അഞ്ജലി ബാലകൃഷ്ണൻ, ജെൻസ് ജയകുമാർ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. A,B,C ലെവൽ പരീക്ഷകളിൽ നമ്മുടെ വിദ്യാർത്ഥിനികൾ ഉന്നതമായ വിജയം കരസ്ഥമാക്കുകയും ചെയ്തു. 10 ാം ക്ലാസിലെ കുട്ടികൾ ഗ്രേഡ് മാർക്കിന് അർഹത നേടുകയും ചെയ്തു. എല്ലാതരത്തിലും നിസ്തുലമായ സേവനം കാവ്ചവെച്ചുകൊണ്ട് RED CROSS മുന്നേറുന്നു.
മൂല്യബോധനപ്രവർത്തനങ്ങൾ
- സൻമാർഗബോധനക്ലാസുകൾ
കുട്ടികളിൽ മൂല്യബോധവും, സന്മാർഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളർത്തിയെടുക്കാൻ സന്മാർഗ്ഗ പഠനം സഹായകമാകുന്നു. എല്ലാ ആഴ്ചയിലും സന്മാർഗബോധനത്തിന് ക്ലാസുംകളിൽ സമയം കണ്ടെത്തുന്നു. അതിരൂപതാ സ്കോളർഷിപ്പിലേയ്ക്ക് 77 പേർ തെരഞ്ഞെടുക്കപ്പെടുകയും അതിൽ 3 പേർക്ക് A+ ഗ്രേഡ് ലഭിക്കുകയും ചെയ്തു..
- കാരുണ്യപ്രവൃത്തികൾ
അപരന്റെ വേദന സ്വന്തം വേദനയാണെന്നു മനസിലാക്കി ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ വിവിധ സേവന പ്രവർത്തനങ്ങളിൽ സ്വമനസാലെ വ്യാപൃതരാകുന്നു. കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സാ സഹായം നൽകി വരുന്നു. ഈ വർഷം ഒരു കുട്ടിയുടെ ഓപ്പറേഷനു വേണ്ടി രണ്ട് ലക്ഷം സമാഹരിച്ചു നൽകി എന്നുള്ളത് സന്തോഷകരമാണ്. 2018-19 ജൂലൈ മാസത്തിൽ മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾക്ക് വസ്ത്രങ്ങളും പണവും നൽകി സഹായിച്ചു.
- കൗൺസിലിംഗ്
കുട്ടികൾക്ക് പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നതിനും, അവരുടെ വളർച്ചയുടെ വിവധഘട്ടങ്ങളിൽ ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുന്നതിനും ഞങ്ങളുടെ സ്കൂളിലും ഒരു കൗൺസിലിംഗ് സെൽ പ്രവർത്തിക്കുന്നു. ആവശ്യമനുസരിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും വിദഗ്ദ്ധരുടെ സഹായത്തോടെ കൗൺസിലിംഗ് നൽകിവരുന്നു.
- ദിനാചരണങ്ങൾ
കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി, ശിശുദിന റാലിയിൽ നമ്മുടെ വിദ്യാലയത്തിലെ കുമാരി ഷിസ്നാ സാജൻ ചാച്ചാജിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് നടന്ന റാലിയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് 2nd നേയുകയുണ്ടായി ഒപ്പം കാഷ് അവാർഡും ലഭിക്കുകയുണ്ടായി.
മറ്റു പ്രവർത്തനങ്ങൾ
- എസ് എസ് എൽ സി സ്പെഷ്യൽ കോച്ചിംഗ്
ഓരോ വർഷവും പത്താം ക്ലാസിലെ കുട്ടികൾക്ക് സ്പെഷ്യൽ കോച്ചിംഗ് നടത്തി വരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം അധ്യയന വർഷാരംഭം മുതൽ നൽകുന്നു. ഓരോ വിഷയത്തിനും പ്രത്യേക പരിശീലനം അതാത് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ നൽകുന്നു.
- മലയാളതിളക്കം
അടിസ്ഥാന ഭാഷനൈപുണികളുടെ വികാസമാണ് മലയാള തിളക്കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ടനുഭവപ്പെടുന്ന കുട്ടികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനമാണിത്. കുട്ടികളുടെ തെറ്റുകൾ അവർ സ്വയം കണ്ടെത്തുകയും തിരുത്തുകയും ചെയ്യുന്ന വിധത്തിലാണ് മൊഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്.
- ശ്രദ്ധ
എട്ടാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയാണ് ശ്രദ്ധ. ഓരോ ക്ലാസിൽ നിന്നും പരിശീലനം ആവശ്യമായ കുട്ടികളെ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ കണ്ടെത്തുകയും ഓരോ ദിവസവും അവരുടെ ആവശ്യമനുസരിച്ച് പരിശീലനം നൽകുകയും ചെയ്യുന്നു.
- നവപ്രഭ
ഒമ്പതാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയാണ് ശ്രദ്ധ. ഓരോ ക്ലാസിൽ നിന്നും പരിശീലനം ആവശ്യമായ കുട്ടികളെ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ കണ്ടെത്തുകയും ഓരോ ദിവസവും അവരുടെ ആവശ്യമനുസരിച്ച് പരിശീലനം നൽകുകയും ചെയ്യുന്നു.
- ഹരിതോത്സവം
പ്രകൃതിയോടൊന്നിച്ച് ജീവിക്കുവാൻ, വിദ്യാലയത്തെ ഹരിതാഭമാക്കുവാൻ ഞങ്ങളുടെ സ്കൂളിലും ഹരിതോത്സവത്തിന് തുടക്കം കുറിച്ചു.പൊതു വിദ്യാലയങ്ങളെ ജൈവവൈവിധ്യ ഉദ്യാനങ്ങളാക്കി മാറ്റുക ഹരിതാവബോധം വിദ്യാലയങ്ങളിലൂടെ സമൂഹത്തിലേയ്ക്ക് പ്രസരിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പൊതു വിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷാ അഭിയാനും, ഹരിത കേരള മിഷനും സംയുക്തമായിസംഘടിപ്പിക്കുന്ന പരിപാടിയാണ് ഹരിതോത്സവം. പത്ത്പ്രകൃതി ദിനാചരണങ്ങൾ പത്ത് ഉത്സവങ്ങളായി ആഘോഷിക്കുകയാണ് ഈ പദ്ധതിയിലൂടെ.
- ഭവന സന്ദർശനം
കുട്ടികളെ അടുത്തറിഞ്ഞാൽ അധ്യാപനം സുഗമവും സുഖകരവുമാക്കാം. ഒരു കുട്ടിയെ പൂർണമായി മനസിലാക്കുവാൻ സാധിച്ചാൽ അവരുടെ ഉള്ളിൽ എളുപ്പത്തിൽ കയറി പറ്റാനാകും. അത്രയും നാൾ സ്കൂളിലെ ടീച്ചർ ആയിരുന്നത് അന്നു മുതൽ എന്റെ ടീച്ചറാകും. അതിന് ഏറ്റവും നല്ല മാർഗമാണ് കുട്ടികളുടെ ഭവന സന്ദർശനം. എല്ലാ അധ്യാപകരും തങ്ങളാൽ കഴിയുന്ന വിധത്തിൽ കുട്ടികളുടെ ഭവനം സന്ദർശിക്കുന്നു. ഒരു വർഷം കൊണ്ട് എല്ലാ കുട്ടികളുടെയും വീടുകൾ അധ്യാപകർ സന്ദർശിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1925-1934 : റവ. സിസ്റ്റർ ലിറ്റിൽ തെരേസ സി എം സി

1934-1963 : റവ. സിസ്റ്റർ ടെറസിറ്റ സി എം സി

1963-1976 : റവ. സിസ്റ്റർ മേരി കൊർദുല സി എം സി

1976-1990 : റവ. സിസ്റ്റർ മരിയ ടെസ്സി സി എം സി

1990-1996: റവ. സിസ്റ്റർ ഏലിയാമ്മ ജോസഫ് സി എം സി(റവ. സിസ്റ്റർ സുധ)

1996-2005 : റവ. സിസ്റ്റർ റോസമ്മ പി പി സി എം സി(റവ. സിസ്റ്റർ ലീനാ പോൾ)

2005-2007 : റവ. സിസ്റ്റർ പുഷ്പമ്മ ആന്റണി സി എം സി(റവ. സിസ്റ്റർ പാവന)
2007-2010 : റവ. സിസ്റ്റർ ത്രേസ്യാക്കുട്ടി പി ജെ സി എം സി(റവ. സിസ്റ്റർ പ്രസൂന)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സിനിമാതാരങ്ങൾ : മുത്തുമണി സോമസുന്ദരൻ,ജ്യോതിർമയി
- ഗായികമാർ : മഞ്ജു മേനോൻ,സ്മിത പി ഗിരിജൻ, ലിജി ഫ്രാൻസിസ്
വഴികാട്ടി
{{#multimaps:9.982936, 76.278023|zoom="5"|width=800px| zoom = 16}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
എറണാകുളം ബാനർജി റോഡിൽ സരിത തീയേറ്റർ ബസ് സ്റ്റോപ്പിൽ നിന്നും ഏകദേശം 100 മീറ്റർ തെക്കോട്ടു മാറി മാർക്കറ്റ് റോഡിൽ സ്ഥിതിചെയ്യുന്നു.ഗാലറി



