ഉള്ളടക്കത്തിലേക്ക് പോവുക

മാതാ എച്ച് എസ് മണ്ണംപേട്ട

Schoolwiki സംരംഭത്തിൽ നിന്ന്
04:19, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


മാതാ എച്ച് എസ് മണ്ണംപേട്ട
വിലാസം
മണ്ണംപേട്ട

680325
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1933
വിവരങ്ങൾ
ഫോൺ04802752320
ഇമെയിൽmathahsmannampetta@gmail.com
കോഡുകൾ
സ്കൂൾ കോഡ്22071 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻANNICE P C
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




To Serve, Not to be Served

ചരിത്രം

തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ആംബല്ലൂരിനടുത്ത് വടക്കുകിഴക്കു ഭാഗത്ത് അളഗപ്പ നഗർ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിദ്യാലയമാണ്. മാതാ എച്ച്.എസ്.മണ്ണംപേട്ട 1933ൽ എല്ലാവർക്കും അറിവിന്റെ വെളിച്ചം പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി മണ്ണംപേട്ട അമലോത്ഭവ മാതാവിൻ പള്ളിക്ക് അഭിമുഖമായി ജ്ഞാനവർദ്ധിനി സമാജം എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിച്ചു. ഈ സമാജമാണ് മാതാ ഹൈസ്കൂളിന് നിമിത്തമായത്. 1934ൽ ഈ സമാജത്തിന്റെ പ്രസിഡണ്ട് മണ്ണംപേട്ട പള്ളി വികാരിയായിരുന്ന ചൊവ്വല്ലൂർ ബഹു. അന്ത്രയോസ് അച്ചനായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമഫലമായാണ് 1935ൽ ലോവർ പ്രൈമറി സ്കൂൾ അനുവദിച്ചു കിട്ടിയത്.പ്രഥമ പ്രധാന അദ്ധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി മേനോൻ. ഇന്നുകാണുന്ന സ്കൂളിന്റെ മുൻവശത്തുള്ള ഓടുമേഞ്ഞ കെട്ടിടമായിരുന്നു അന്ന് ഉണ്ടായിരുന്നത്. 1935മുതൽ ഏകദേശം 20 വർഷക്കാലം മാനേജർ സ്ഥാനം അല്മായർക്ക് കൈമാറിയിട്ടുണ്ട്. ശ്രീ. പുളിക്കൻ പൈലോത് അന്തോണി, ശ്രീ. പുളിക്കൻ കുഞ്ഞുവറീത് അന്തോണി എന്നിവർ ഈ കാലഘട്ടത്തിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച അല്മായരാണ്. 1955ൽ വാലിക്കോടത്ത് ബഹു. പോളച്ചൻ വികാരിയായി വന്നപ്പോൾ മുതൽ വീണ്ടും ഇടവക വികാരിമാർ സ്കൂളിന്റെ മാനേജർമാരായി നിയമിതരായി. 1963ൽ ലോവർ പ്രൈമറി വിദ്യാലയമായിരുന്ന ഇത് അപ്പർ പ്രൈമറി വിദ്യാലയമായി മാറി. തുടർന്ന് മണ്ണംപേട്ട യൂ. പി. സ്കൂളിന്റെ മുന്നേറ്റം ആരംഭിച്ചു. ബഹു. ഫാ. ജോൺ ചെറുവത്തൂരിന്റെ ശ്രമഫലമായി 1983ൽ മണ്ണംപേട്ടയിൽ ഹൈസ്കൂൾ അനുവദിച്ചുകിട്ടി. ശ്രീ. ടി.ജെ. ജോസ് തട്ടിൽ മാസ്റ്റർ ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി.

എസ്.എസ്.എൽ.സി. കന്നിക്കൊയ്ത്ത് 100 ശതമാനം വിജയത്തോടെ ആയിരുന്നു. പരിശുദ്ധ മാതാവിന്റെ മഹനീയ സാന്നിദ്ധ്യത്തിനും ഉദാത്തമായ മാതൃസ്നേഹത്തിനും പ്രാധാന്യം കല്പിച്ച് വിദ്യാലയത്തെ മാതാ ഹൈസ്കൂൾ എന്ന് നാമകരണം നടത്തി.സ്കൂളിന്റെ എംബ്ളം രൂപകല്പന ചെയ്തത് സ്കൂളിലെ ഡ്രോയിങ്ങ് മാസ്റ്റർ ടി. എ. അബിമലേക് ആണ്. തന്റെ കുഞ്ഞിന് ജ്ഞാനവും വെളിച്ചവും മൂല്യവും പകർന്നു നല്കുന്ന മാതൃത്വത്തിന്റെ പ്രതീകമാണ് എംബ്ളത്തിലെ തള്ളപ്പക്ഷിയും കുഞ്ഞും. വിരുന്നുകാരാകാതെ വിളംബുകാരാകണമെന്ന ആഹ്വാനവും എംബ്ളം നൽകുന്നു. 2002,2003,2004 എന്നീ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ. എസ്. ആർ. ഒ യുടെ ഗോൾഡൻ പി.എസ്.എൽ.വി. പുരസ്കാരവും സർട്ടിഫിക്കറ്റും നേടി. സംസ്ഥാന കലാസാഹിത്യ മത്സരങ്ങളിലും വിവര സാങ്കേതിക രംഗങ്ങളിലും ചന്ദ്രയാൻ വിക്ഷേപണം പോലെയുള്ള പ്രവർത്തനങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനുംയു.പി.ക്കുംവെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഒരു`ലാബി‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് ത്രിശ്ശൂരിലെ അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറാണ്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

REPORT 2016-17

REPORT 2015-16

REPORT 2014-15

REPORT 2013-14

REPORT 2012-13

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1935 ശ്രീ കൃഷ്ണൻകുട്ടി മേനോൻ
1983 - 89 ടി. ജെ. ജോസ്
1990 - 93 എം. എൽ. ജോസ്
1994- 96 പി. വി. ജോസ്
1997- 99 കെ. പി. ജോർജ്ജ്
2000 കെ. ആർ. വർഗ്ഗീസ്
2001 - 02 ഹെൻറി ജോർജ്ജ്
2003 - 04 ലിസ്സി ലാസർ കെ.
2005- 07 എ. ടി. സണ്ണി
APR 2007-APR 2010 സി. വി. ഡെയ്സി
JUNE 2010- 2011 DEC C.R.MATHEW
2012 FEB LEENA A O
2014 APRIL TO TILL DATE ANNICE P C

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.42885,76.29309|zoom=15}}

"https://schoolwiki.in/index.php?title=മാതാ_എച്ച്_എസ്_മണ്ണംപേട്ട&oldid=390511" എന്ന താളിൽനിന്ന് ശേഖരിച്ചത്