ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ്സ് ചുഴലി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച്ച് എസ്സ് ചുഴലി
വിലാസം
CHUZHALI പി.ഒ.
,
670142
,
കണ്ണൂർ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0460 260060
ഇമെയിൽghsschuzhali@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13027 (സമേതം)
എച്ച് എസ് എസ് കോഡ്13033
യുഡൈസ് കോഡ്32021501306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങളായി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലംപ്രീപ്രൈമറി മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രേമരാജൻ
പ്രധാന അദ്ധ്യാപകൻമണി കുന്നിൽ
പി.ടി.എ. പ്രസിഡണ്ട്പ്രകാശൻ .പി
എം.പി.ടി.എ. പ്രസിഡണ്ട്കവിത .പി .വി
അവസാനം തിരുത്തിയത്
28-04-2026Ghsschuzhali
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ, ഇരിക്കൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ചരിത്രം

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചുഴലി

മലയോര ഗ്രാമമായ ചുഴലിയിൽ ബ്രിട്ടീഷ് ഭരണകാലത്ത് 1912 ൽ സ്ഥാപിതമായ സർക്കാർ പ്രാഥമിക വിദ്യാലയമാണ് നാടിന്റെയും നാട്ടുകാരുടെയും വികസന താൽപര്യങ്ങൾക്കനുസരിച്ച് ഘട്ടം ഘട്ടമായി ഉയർത്തപ്പെട്ട് ഇന്ന് ചുഴലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളായി വളർന്നത്. ഈ മഹാവിദ്യാലയം ചുഴലി എന്ന സുന്ദരമായ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് ചരിത്രപ്രസിദ്ധമായ കാവുമ്പായി-കരിവെള്ളൂർ റോഡിന് സമീപം സ്ഥിതി ചെയ്യുന്നു. ജന്മി നാടുവാഴി ഭരണകാലഘട്ടത്തിന്റെ തീരപ്രദേശമായിരുന്ന ചുഴലിയിൽ കരക്കാട്ടിടം എങ്ങോട്ടത്തിലാണ് സ്ഥാപിതമായത്. ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന ഒരു വീട് ആയിരുന്നു വിദ്യാലയം. ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചു. 1935ൽ ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായി. തുടർന്ന് ചുഴലി ഭഗവതി ക്ഷേത്രത്തിനടുത്ത് സൗകര്യപ്രദമായ വീട്ടിലേക്ക് മാറ്റി സ്ഥാപിച്ചു. അവിടെ ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ പ്രവർത്തിച്ചു. 1960 കാലഘട്ടത്തിലാണ് ഇന്നത്തെ സ്ഥലത്ത് പ്രവർത്തിച്ചു തുടങ്ങിയത്. വില കൊടുത്തു വാങ്ങിയതും സംഭവനയായി ലഭിച്ചതുമായ 35 ഏക്കർ സ്ഥലം ഇന്ന്‌ സ്കൂളിന് സ്വന്തമായുണ്ട്. ചെങ്ങളായി പഞ്ചായത്തിലെ വാർഡ് 18ൽ ഉൾപ്പെടുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്പ് ബ്ലോക്കിലും ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലയിലും തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലുമാണ് സ്കൂൾ ഉൾപ്പെടുന്നത്. കർഷകരും കർഷക തൊഴിലാളികളും ഉൾപ്പടെ സാധാരണക്കാരായ ആൾക്കാരാണ് ഇവിടെ താമസിച്ചു വരുന്നത്.

ഭൗതികസൗകര്യങ്ങൾ

................നിർമ്മാണത്തിൽ..........................

പാഠ്യേതര പ്രവർത്തനങ്ങൾ

* സ്കൗട്ട് & ഗൈഡ്സ്.'

                       2024 ഒക്ടോബർ 14ന് ചുഴലി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഗൈഡ് യൂണിറ്റ് ആരംഭിച്ചു. ശ്രീമതി  K  സിനി ജോസഫ്        
        ഗൈഡ്ക്യാപ്റ്റൻ ആയിട്ടുള്ള ഗൈഡ് യൂണിറ്റിൽ 25 ഗൈഡുകൾ സജീവമായി പ്രവർത്തിക്കുന്നു .മൂന്ന് രാജ്യപുരസ്കാർ ഗൈഡുകളും,  9 തൃതീയ 
        സോപാൻ ഗൈഡുകളും     13 പ്രഥമസോപാൻ ഗൈഡുകളും   ഗൈഡ് യൂണിറ്റിൽ ഉണ്ട്. .ചിട്ടയായ ഗൈഡ് പരിശീലനത്തോടൊപ്പം     
             വിദ്യാലയത്തിന് അകത്തും പുറത്തും അച്ചടക്കത്തോടെ സന്നദ്ധ സേവന പ്രവർത്തനങ്ങളിലും ഗൈഡുകൾ നേതൃത്വം നല്കുന്നു.


  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

* എസ് പി സി 2016 അധ്യയന വർഷത്തിലാണ് നമ്മുടെ സ്കൂളിൽ SPC യൂനിറ്റ് പ്രവർത്തനം ആരംഭിച്ചത്. മികച്ച അച്ചടക്കബോധവും സാമൂഹിക പ്രതിബദ്ധതയും ഉയർന്ന ലക്ഷ്യബോധവുമുള്ള ഒരു ഭാവി തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് SPC പ്രോജക്ട് ആരംഭിച്ചത്. നമ്മുടെ സ്കൂളിലും spc മികച്ച രീതിയിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. സ്കൂൾ പരിസരം മാലിന്യ മുക്തമാക്കുക, ലഹരിക്ക് എതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ , റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണം, തുടങ്ങിയവ Spc യുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ കുട്ടികൾക്ക് സൈബർ സുരക്ഷാ ക്ലാസ്, നിയമ ബോധവൽക്കരണ ക്ലാസ് ഓണം ക്രിസ്തുമസ് , മധ്യവേനൽ അവധിക്കാലങ്ങളിൽ 3 ദിവസത്തെ ക്യാമ്പുകൾ നടത്തിയിരുന്നു . കഴിഞ്ഞ വർഷംവെള്ളോറ, ഇരിക്കൂർ സ്കൂളുകളിൽ വെച്ചു നടന്ന ജില്ലാ ക്യാമ്പുകളിലും നമ്മുടെ സ്കൂളിലെ മികച്ച കേഡറ്റുകൾ പങ്കെടുത്തു. കൂടാതെ 2025 ൽ തിരുവനന്തപുരത്ത് വെച്ചു നടന്ന സംസ്ഥാന ക്യാമ്പിലേക്ക് നമ്മുടെ ഒരു കേഡറ്റ് ജില്ലാ തല സെലക്ഷൻ നേടുകയും 10 ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. ഈ വർഷത്ത സംസ്ഥാന തല ക്യാമ്പിലും നമ്മുടെ സ്‌കൂളിലെ ഒരു കേഡറ്റിന് സെലക്ഷൻ ലഭിച്ചിട്ടുണ്ട് .പഠന രംഗത്തും പാഠ്യേതര രംഗത്തും മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന് Spc യുടെ ചിട്ടയായ പരിശീലനത്തിലൂടെ കുട്ടികൾക്കു സാധിക്കുന്നു കുട്ടികളുടെ ശാരീരികവും, മാനസികവും, സാമൂഹികപരവുമായ വളർച്ചയ്ക്ക് SPC പ്രവർത്തനങ്ങൾ ശക്തി പകരുന്നു. 2025-26 ൽ SPC ചുമതല വഹിക്കുന്നത് ഫിസിക്കൽ എഡുക്കേഷൻ അധ്യാപകനായ Anoop.s, ഗണിതാധ്യാപികയായ Sushama AP എന്നിവരാണ്. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രതീഷ് സാറിൻ്റെ നേതൃത്വത്തിൽ പരേഡ് പ്രാക്ടീസ് ഉൾപ്പെടെയുള്ള ഔട്ട്ഡോർ പ്രവർത്തനങ്ങളും നടത്തുന്നു.

മാനേജ്‍മെന്റ്

മുൻ സാരഥികൾ

  • മുരളീധരൻ എം വി
  • എലിസബത്ത് മേഴ്‌സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
  • തളിപ്പ പ്രീപ്രൈമറി റമ്പ് - ശ്രീകണ്ഠപുരം റൂട്ടിൽ വളക്കൈ ബസ് സ്റ്റോപ്പിൽ ഇറങ്ങി, ...... റോഡിലൂടെ 5 km യാത്രചെയ്താൽ വിദ്യാലയത്തിലെത്താം. (ശ്രീകണ്ഠപുരത്തുനിന്ന് ഏകദേശം 15 കി.മി. അകലം)


"https://schoolwiki.in/index.php?title=ജി_എച്ച്_എസ്സ്_ചുഴലി&oldid=2978973" എന്ന താളിൽനിന്ന് ശേഖരിച്ചത്