ജി എച്ച് എസ്സ് ചുഴലി/ജൂനിയർ റെഡ് ക്രോസ്
അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയായ ജൂനിയർ റെഡ് ക്രോസ് സൊസൈറ്റി 1867 ൽ ആണ് രൂപം കൊണ്ടത്. ജീൻ ഹെൻട്രി ഡ്യൂനന്റ് ആണ് ജൂനിയർ റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ.JRC സ്ഥാപകനായ ജീൻ ഹെൻട്രി ഡുനാന്റെ ജന്മദിനമായ മെയ് 8 ന് ലോക റെഡ് ക്രോസ് ദിനമായി ആചരിക്കുന്നു.ബോബർ യുദ്ധകാലത്ത് ഗാന്ധിജി റെഡ് ക്രോസിന്റെ വോളണ്ടിയർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ദരിദ്രരെയും രോഗികളെയും സഹായിക്കുന്ന ജീവകാരുണ്യ സംഘടനയാണ് ഇത്. പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ജെ. ആർ.സിയുടെ പ്രവർത്തനം. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്നിവയാണ് അത്.
ഇന്ത്യയിൽ പഞ്ചാബിലും കേരളത്തിൽ പാലക്കാട് ഉം ആണ് ജെ ആർ സി യുടെ പ്രവർത്തനം ആദ്യമായി ആരംഭിച്ചത്.
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചുഴലിയിൽ 2012 ലാണ് JRC യുടെ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. അന്നു മുതൽ ജെ ആർ സി യുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ നമ്മുടെ യൂണിറ്റ് പ്രതിജ്ഞാബദ്ധമാണ്.നിലവിൽ ചുഴലി സ്കൂളിൽ 25 ജെ ആർ സി കുട്ടികൾ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികൾ ലക്ഷ്യബോധമുള്ളവരായി വളരുന്നതിനും ശുചിത്വ ബോധവും ആരോഗ്യകരമായ ജീവിതരീതികളും നേടിയെടുക്കുന്നതിനും ജെ ആർ സിയുടെ പ്രവർത്തനം കുട്ടികളെ സഹായിക്കുന്നു. കുട്ടികളുടെ ആരോഗ്യം ലക്ഷ്യമാക്കി അവരെ ബോധവൽക്കരിക്കുന്നതിന് ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ ആരോഗ്യ പ്രവർത്തകരുടെ നനേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ നടത്തിയിട്ടുണ്ട്. നമ്മുടെ കാലാവസ്ഥ നിലനിർത്തുവാൻ പരിസ്ഥിതിക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് പരിസ്ഥിതി ക്ലാസുകൾ കുട്ടികൾക്ക് സംഘടിപ്പിക്കുന്നതിൽ ചുഴലി ജെ ആർ സി മുൻപിൽ നിന്നിട്ടുണ്ട്. തേന്മാവ് പദ്ധതിയുടെ ഭാഗമായി സ്കൂളിലും കേഡറ്റുകളുടെ വീടുകളിലും പരിസരപ്രദേശങ്ങളിലും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അവ നടുകയും ചെയ്തു. കൊടിയ വേനലിൽ പക്ഷി മൃഗാദികൾക്ക് ജലക്ഷാമം നേരിടുമ്പോൾ അതിനെ തരണം ചെയ്യുന്നതിനായി കേഡറ്റുകളുടെ നേതൃത്വത്തിൽ സ്കൂളിലും പരിസരപ്രദേശങ്ങളിലും വീടുകളിലും എല്ലാം പറവകൾക്ക് ഒരു പാനപാത്രം പദ്ധതി ഒരുക്കുന്നതിൽ നമ്മുടെ കുട്ടികൾ വിജയിച്ചിട്ടുണ്ട്. ഇരിക്കൂറിൽ വച്ച് നടന്ന ഉപജില്ലാ ക്യാമ്പിൽ ചുഴലി ജെ ആർ സി കുട്ടികൾ പങ്കെടുത്തു. സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ക്യാമ്പുകൾ, പ്രാഥമിക ശുശ്രൂഷ ക്ലാസുകൾ തുടങ്ങിയവക്കു കുട്ടികൾ നേതൃത്വം കൊടുത്തു.
ഞാൻ, എനിക്ക്,എന്റേത് എന്ന സങ്കുചിതത്വത്തിൽ നിന്നും വിദ്യാർത്ഥി സമൂഹത്തെ മോചിപ്പിച്ച് നാം, നമുക്ക്, നമ്മുടേത് എന്ന വിശാലതയിലേക്ക് വിദ്യാർത്ഥികളെ നയിക്കുകയാണ് ജൂനിയർ റെഡ് ക്രോസ് സംഘടന. 2012 സിബി സാർ തുടങ്ങി വെച്ച ജെ ആർ സി യൂണിറ്റിന്റെ പ്രവർത്തനം 2024 മുതൽ ജെ. ആർ. സി. കൗൺസിലർ ആയ ടെൽമ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂൾ പി. ടി. എ. യുടെയും ഹെഡ് മാസ്റ്റർ മണി സാറിന്റെയും സഹകരണത്തോടെ ഭംഗിയായി നടന്നുവരുന്നു.