സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36024 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം
മറ്റം സെന്റ്.ജോൺസ്
വിലാസം
മാവേലിക്കര

മറ്റം സൗത്ത്
,
690103
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04792302859
ഇമെയിൽmattomstjohns@gmail.com
കോഡുകൾ
സ്കൂൾ കോഡ്36024 (സമേതം)
യുഡൈസ് കോഡ്32110700308
വിക്കിഡാറ്റQ87478627
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര മുൻസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം ഇംഗ്ലീഷും
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ869
പെൺകുട്ടികൾ509
ആകെ വിദ്യാർത്ഥികൾ1378
അദ്ധ്യാപകർ67
ഹയർസെക്കന്ററി
ആൺകുട്ടികൾ315
പെൺകുട്ടികൾ125
ആകെ വിദ്യാർത്ഥികൾ440
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസൂസൻ ശാമുവേൽ
പ്രധാന അദ്ധ്യാപികഷീബാ വർഗ്ഗീസ്
പി.ടി.എ. പ്രസിഡണ്ട്ആർ സന്തോഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജയ ബിനു
അവസാനം തിരുത്തിയത്
14-03-202436024
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ റവന്യൂ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം.

ചരിത്രം

കണ്ണമംഗലം പകുതിയിലും അതിന്റെ സമീപ പ്രദേശങ്ങളിലുമുള്ള ബാലികാ ബാലന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവുമില്ലാതെ അലഞ്ഞു തിരിയുന്ന ദു:സ്ഥിതി കണ്ട് മനസ്സലിഞ്ഞ് ഏതു വിധത്തിലെങ്കിലും ഒരു മാനേജ്മെന്റ് മിഡിൽ സ്കൂളെങ്കിലും സ്ഥാപിച്ചു നടത്തണമെന്നുള്ള ദൃഢനിശ്ചയത്തോട് കൂടി അന്നത്തെ പത്തിച്ചിറപള്ളി വികാരിയായിരുന്ന പുത്തൻ മഠത്തിൽ ഭാഗവതരച്ചൻ എന്ന അപരാഭിധാനത്താൽ പ്രസിദ്ധനായിത്തീർന്ന ദിവ്യശ്രീ. പുത്തൻ മഠത്തിൽ സ്കറിയാ കത്തനാർ ശ്രമം ആരംഭിച്ചു. അന്ന് തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്നത് പ്രജാക്ഷേമൈക നിരതനും വിദ്യാഭ്യാസ പ്രചരണത്തിൽ അതീവ തൽപ്പരനുമായ ശ്രീമൂലം തിരുന്നാൾ രാമവർമ്മമഹാരാജവ് തിരുമനസ്സുകൊണ്ടായിരുന്നു. ഈ അവസരത്തിൽ പുത്തൻമഠത്തിലച്ഛന്റെ ശ്രമം ദൈവാനുഗ്രഹത്താൽ സഫലമാവുകതന്നെ ചെയ്തു.
കൂടുതൽ വായിക്കുക >>>

പ്രാർത്ഥന


ജയ ജയ സെന്റ് ജോൺസ് അനവരതം
മഹിത മനോഹര മണിഭവനം
വാഴ്ക,വാഴ്ക മമ ജനകചിരം
വെൽക വെൽക തവപുകൾ പരത്തി
ജ്ഞാനദീപം കൊളുത്തി , സ്നേഹഗാനം മുഴക്കി
സത്യധർമ്മസ്ഥാനമായി ആലസിപ്പൂ
ജയ ജയ സെന്റ് ജോൺസ് അനവരതം
മഹിത മനോഹര മണിഭവനം
താതനേതവ ചരണയുഗം കുമ്പിടുന്നവരിൽ കനിവായ്
നിൻവരങ്ങളേകുക,
വിജയശാന്തി നൽകുക
ഭക്തിമുക്തി ദായക കുമ്പിടുന്നേ
ജയ ജയ സെന്റ് ജോൺസ് അനവരതം
മഹിത മനോഹര മണിഭവനം


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വിപുലമായ സയൻസ് ലാബ് സൗകര്യം ഉണ്ട് .ഹൈസ്കൂളിൽ ഒരു ഗണിത ശാസ്ത്രലാബും പ്രവർത്തിക്കുന്നു. ഹൈസ്കൂളിന്റെ 26 ക്ലാസ്സ് മുറികളും ഹയർസെക്കണ്ടറിയുടെ 8 ക്ലാസ്സ് മുറികളും ഹൈടെക് ആണ്. നിതി ആയോഗിന്റെ അറ്റൽ ടിങ്കറിങ്ങ് ലാബും സ്കൂളിൽ ഉണ്ട് . കൂടുതൽ വായിക്കുക >>>

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്‍ച‍‍‍‍‍

മാനേജ്മെന്റ്

പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപപള്ളിയുടെ അധീനതയിലുള്ള സ്ഥാപനങ്ങളിലൊന്നാണിത്. ഈ പള്ളിയുടെ പൊതുയോഗം തെരഞ്ഞെടുക്കുന്ന സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. ആ കമ്മിറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മാനേജർ ഭരണത്തിനു നേതൃത്വം നൽകുന്നു. ഓരോ വർഷവും തെരഞ്ഞെടുപ്പ് നടക്കും .

മാനേജർ

ശ്രീ.തയ്യിൽ ജോർജ്

സൃഷ്ടികൾ

കുട്ടികളും അദ്ധ്യാപകരും ചെയ്ത സൃഷ്ടികൾക്കായി ക്ലിക്ക് ചെയ്യു


മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ ‍‍

ആഘോഷങ്ങൾ-ദിനാചരണങ്ങൾ അദ്ധ്യാപകർ-എച്ച്.എസ് അദ്ധ്യാപകർ-യു.പി.എസ്സ് അനദ്ധ്യാപകർ‍ പി.റ്റി.എ ഫെസ്റ്റ് ഫോമുകൾ / Tips

ഹെഡ്മിസ്ട്രസ്സ്

ഷീബാ വർഗ്ഗീസ്

സാരഥികൾ

സ്കൂളിന്റെ മാനേജർമാർ
കാലഘട്ടം മാനേജറുടെ പേര്
2018- 21 ടി.പി ജെയിംസ്
2017- 18 പി എസ്സ് രാജൻ
2016- 17 ജി. ബിജു
2007- 08 ഷിബു സക്കറിയ
2008 - 09 കെ.വർഗ്ഗീസ്സ്
2009-10 ടി.എം.നൈനാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
കാലഘട്ടം പ്രധാനാദ്ധ്യാപകർ
1949-ലഭ്യമല്ല പി.ഇ.ചാക്കോ
ലഭ്യമല്ല -ലഭ്യമല്ല സി.കെ.കോശി
ലഭ്യമല്ല -1970 സി.പി.ഫിലിപ്പ്
1970-1976 ജോൺ.വി.തോമസ്സ്
1996-1984 റ്റി.മേരിക്കുട്ടി
1984-86 സി.പി.തങ്കപ്പൻ നായർ
1986-1992 എം.ഈ.സാറാമ്മ
1992-1993 അന്നാമ്മാ വർഗ്ഗീസ്സ്
1992-1993 (ആറ് മാസം) റ്റി.സാമുവേൽ
1992-1995 അന്നാമ്മ വർഗ്ഗീസ്സ്
1995-1997 സൂസമ്മ ജോസഫ്
1998-1998 പി.കെ.ചന്ദ്രലേഖാമ്മ
1998-1999 ലീലാമ്മ മാത്യു
1999-2002 സി.കെ.അലക്സാണ്ടർ
2002-2003 കെ.കുസുമലതാ ദേവി
2002-2004 പൊന്നമ്മ അലക്സ്
2004-2008 മേഴ്സി മാത്യു
2008-2011 എസ്സ്.ഗീത
2011-2013 ജി.ജോസ്സഫ്
2013-2015 കെ.പി.എലിസബത്ത്
2015-2018 സൂസൻ മാത്യു
2018- ഷീബാ വർഗ്ഗീസ്

മാസ്റ്റർപ്ലാൻ

പ്രമാണം:36024-master.pdf


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത വേദശാസ്ത്ര പണ്ഡിതനും ആതുരസേവന രംഗത്തെ പ്രോജ്ജ്വല താരവുമായ അഭിവന്ദ്യ ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി, ദിവംഗതനായ താനുവേലിൽ ശമുവേൽ റമ്പാൻ, റവ: ഫാ: ഫിലിപ്പ് ജേക്കബ് നായർക്കുളങ്ങര, റവ: ഫാ: ഗീവർഗീസ് പൊന്നൊല, റവ: ഫാ: ജയിംസ് പുത്തൻമഠം, റവ;ഫാ: കോശീ അലക്സ് തൂമ്പുങ്കൽ, റവ: ഫാ: ജോൺസ്‍ ഈപ്പൻ മൂലപ്പറമ്പിൽ റവ: ഫാ: കെ.കെ തോമസ് കോച്ചുതറയിൽ റവ:ഫാ:വി ജെ ജോൺ കൈതവന, പരേതയായ സിസ്റ്റർ സുസ്സന്ന പുത്തൻമഠം, സിസ്റ്റർ സാറ ചവറ്റിപറമ്പിൽ, പരേതനായ ഡീക്കൻ മാത്യൂ ജെ തരകൻ, നായർക്കുളങ്ങര പ്രശസ്ത മനശാസ്ത്ര ഭിഷഗ്വരൻ മാത്യു വെല്ലൂർ ഗായകൻ തുഷാർ മുരളീകൃഷ്ണ പ്രശസ്ത സിനിമാ സംവിധായകൻ .പ്രവീൺ ഇറവൻകര,പ്രശസ്ത സിനിമാ സംവിധായകൻ ദേശീയ അവാർഡ് ജേതാവ് ദീപു എസ്സ് ഉണ്ണി തുടങ്ങിയവർ

വാർഷിക ആഘോഷങ്ങളിലൂടെ

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കൂ


പഴയകാല വാർഷിക ആഘോഷങ്ങളിലൂടെ


ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കൂ


വഴികാട്ടി

  • സംസ്ഥാന ഹൈവേയിൽ മാവേലിക്കരയ്കും കായംകുളത്തിനും ഇടയിലായ് തട്ടാരമ്പലം ജങ്ഷന് തെക്ക്ഭാഗത്തായി സ്ഥിതിചെയ്യുന്നു.
  • മാവേലിക്കരയിൽ നിന്നും 4 കി.മി പടിഞ്ഞാറോട്ട് യാത്ര ചെയ്ത് തട്ടാരമ്പലം ജങ്ഷനിൽ വന്ന് തെക്കോട്ടേക്ക് ( ഇടത്ത് )തിരിയുക
  • നാഷണൽ ഹൈവേയിൽ (എൻ.എച്ച് ഹരിപ്പാട് ) കവലയിൽ നിന്നും 10 കി.മി കിഴക്കോട്ട് യാത്ര ചെയ്ത് തട്ടാരമ്പലം ജങ്ഷനിൽ വന്ന് തെക്കോട്ടേക്ക് (വലത്ത്)തിരിയുക
  • ഹരിപ്പാട് അല്ലങ്കിൽ മാവേലിക്കരയിൽ നിന്നും വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ വന്ന് തെക്കോട്ടേക്ക് തിരിയുക അതായത് മാവലിക്കയിൽ നിന്ന് വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ നിന്ന് ഇടത്തോട്ടും ഹരിപ്പാട് നിന്നും വരുന്നവർ തട്ടാരമ്പലം ജങ്ഷനിൽ നിന്ന് വലത്തോട്ടും തിരിയുക. വി.എസ്സ്.എം ആശുപത്രി കഴിഞ്ഞ് കുറച്ചുകൂടി മുന്നോട്ടേക്ക് വന്നാൽ ഇടത് വശത്ത് സ്കൂൾ കാണാം
  • കായംകുളത്തുനിന്ന് വരുന്നവർ ചെട്ടികുളങ്ങര അമ്പലം കഴിഞ്ഞ് പനച്ചമൂട് ജങ്ഷൻ കഴിഞ്ഞ് അല്പം മുമ്പോട്ട് വന്നാൽ സ്കൂളായി.(വലത് വശത്ത്).

{{#multimaps:9.244220113610716, 76.52056483078809| zoom=18 }}