സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ടൂറിസം ക്ലബ്ബ്
വിനോദ സഞ്ചാര യാത്ര
![](/images/thumb/f/fb/36024-tour2.jpeg/300px-36024-tour2.jpeg)
സെന്റ്.ജോൺസ് ഹയർസെക്കണ്ടറി സ്കൂളിന്റെ 2017-2018 വർഷത്തെ വിനോദ സഞ്ചാര യാത്ര 20/10/2017 ന് വെള്ളിയാഴ്ച ഉച്ചക്ക് 03.00 മണിക്ക് യാത്ര തിരിച്ചു. കർണ്ണാടകത്തിലെ മൈസൂർ ആയിരുന്നു ലക്ഷ്യം. അങ്കമാലി നിലമ്പൂർ വഴി 21 ന് രാവിലെ മൈസൂർ കൊട്ടാരം, ബൊട്ടാണിക്കൽ ഗാർഡൻ, കൊട്ടാരങ്ങൾ,വന്യമൃഗ സംരക്ഷണകേന്ദ്രം തുടങ്ങിയവ കണ്ടു.
![](/images/thumb/6/67/36024-tour1.jpeg/300px-36024-tour1.jpeg)
അടുത്തദിവസം ചാമുണ്ടി മലനിരകൾ , ത്രിവേണി സംഗമം, ആർട്ട് ഗാലറി മെഴുകു പ്രതിമകളുടെ മ്യൂസിയം എന്നിവ സന്ദർശിച്ചു..അന്ന് രാത്രി കേരളത്തിലേക്ക് മടക്കയാത്ര. രാവിലെ കൊച്ചി വീഗാലാൻഡിൽ എത്തി. വീഗാലൻഡിലെ റൈഡുകളിലെ തിമർപ്പികൾക്ക് ശേഷം വൈകുന്നേരം രാത്രി 10.00 മണിക്ക് സ്കൂളിൽ തിരിച്ചെത്തി. സന്തോഷവും സമാധാനപരവും ആരോഗ്യകരവുമായ ഒരു യാത്ര ആയിരുന്നു. എച്ച് എം സൂസൻ മാത്യൂ ഉൾപ്പടെ ആറ് അദ്ധ്യാപകരും 12 പെൺകുട്ടികളും 29 ആൺകുട്ടികളും അടക്കം 41 കുട്ടികളും. മാവേലിക്കര ഡി.ഇ.ഓ യുടെ 1637/2017 ഉത്തരവും നേടിയെടുത്തായിരുന്നു യാത്ര.
മിൽമാ ഡയറി
![](/images/thumb/1/1e/36024-milma2.jpg/300px-36024-milma2.jpg)
![](/images/thumb/f/f1/36024-milma.jpg/300px-36024-milma.jpg)
പാൽ കൂടാതെ തങ്ങൾക്ക് ഏറെയിഷ്ടപ്പെട്ട പേട, ജ്യൂസ്, തൈര്, നെയ്യ് എന്നിവ നിർമിക്കുന്നത് കണ്ടപ്പോൾ പല കുട്ടികൾക്കും അത്ഭുതമാണുണ്ടായത്.ഡയറിയിൽ ഇവ ഉൽപാദിപ്പിക്കാനായി സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ യന്ത്രങ്ങൾകണ്ടും കുട്ടികൾ അത്ഭുതപ്പെട്ടു. ഓരോ ഉൽപന്നവും നിർമിക്കുന്ന രീതി വിശദീകരിക്കാൻ ജീവനക്കാരുമുണ്ടായിരുന്നു.
ഒരു ദിവസത്തെ വിനോദയാത്ര
മെഡിഫെസ്റ്റ്
22/01/2018 ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ആഭിമുഘ്യത്തിൽ നടന്ന മെഡിഫെസ്റ്റിന് 400 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് യാത്ര പോയി