സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മാവേലിക്കര

ആലപ്പുഴ ജില്ലയിലെ താലൂക്കും, ഒരു മുനിസിപ്പൽ നഗരവുമാണ് മാവേലിക്കര. ഇംഗ്ലീഷ്: Mavelikara . ആലപ്പുഴ ജില്ലയുടെ തെക്കേ അതിർത്തിയിൽ മഹത്തായ കോട്ട അഥവാ വേലി നിലനിന്നിരുന്ന നാട് എന്നർത്ഥത്തിലാണ് മാവേലിക്കര എന്ന പേരു ലഭിക്കുന്നത്. സമ്പന്നമായ ഒരു ചരിത്രം പേറുന്ന നാടാണിത്. പ്രശസ്തമായ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രവും അതിനോടനുബന്ധിച്ചു നടക്കുന്ന കുംഭ ഭരണിയും ഇവിടെയാണ്. ചരിത്രപ്രശസ്തമായതും നിരവധി ശാസനങ്ങൾ ലഭിച്ചതുമായ കണ്ടിയൂർ ശിവക്ഷേത്രം മാവേലിക്കരയിലാണ്.

ആയ് രാജാക്കന്മാർ ഭരിച്ചിരുന്ന മാവേലിക്കര എട്ടാം നൂറ്റാണ്ടിൽ കുലശേഖര അൾവാക്കളുടെ നാടുവാഴികളായ ഓടനട്ടു രാജാക്ാൻമാരാണ് നയിച്ചിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ കണ്ടിയൂർ ആസ്ഥാനമാക്കിയിരുന്ന ഓടനാട് രാജാക്കന്മാർ കായംകുളം അടുത്തുള്ള ഏരുവായിലേക്ക് ആസ്ഥാനം മാറ്റുന്നതു വരെ ഈ പ്രദേശം കേരലത്തിലെ സമ്പദ് വ്യവസ്ഥയുടെ നെടും തൂണ്ട് ആയിരുന്നു. കേരള സംസ്ഥാനത്തെ ആദ്യത്തെ മുനിസിപ്പാലിറ്റികളിലൊന്നാണിത്. ട്രാവങ്കൂർ രാജവംശവുമായുള്ള അടുപ്പം നിമിത്തം നിരവധി വികസന പ്രവർത്തനങ്ങൾ ഇവിടെ ആദ്യമേ നടപ്പിൽ വരുത്തിയിരുന്നു.

മാവേലിക്കരയുടെ കലാപാരമ്പര്യം

മാവ‌േലിക്കരയുടെ കലാപാരമ്പര്യത്തിന്റെ മികവാർന്ന ദ‌ൃശ്യമാണ് ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കെട്ടുകാഴ്ച്ച. എത്രപേരുടെ വിദഗ്‌ദ്ധമായ കലാചാതുര്യമാണ് ഓരോ കെട്ടുകാഴ്ചയിലും പ്രകടമാകുന്നത്. വിവിധ കലാരൂപങ്ങളിലൂടെ പ്രശസ്തി നേടിയ പ്രദേശമാണ് മാവേലിക്കര. സംഗീതപാരമ്പര്യം ഏറെ പ്രശംസ നേടിയിട്ടുണ്ട്. കണ്ടിയൂർ അയ്യപ്പഭാഗവതർ, ജാനകിക്കുട്ടിയമ്മ, ജാനകിക്കുഞ്ഞമ്മ എന്നിവർ കർണ്ണാടകസംഗീതത്തിലെ പ്രശസ്തരായിരുന്നു. കാട്ടുവള്ളിൽ വീരമണിഅയ്യർ സംഗീതത്തിലെ ഗുരുസ്ഥാനീയയായിരുന്നു. ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു മുള്ളിക്കുളം കൊച്ചമ്മണ്ണി ഭാഗവതരും, മാവേലിക്കര പ്രഭാവർമ്മയും എൽ.പി.ആർ വർമ്മയും.

മാവേലിക്കര രാമനാഥൻ ചെമ്പൈ സംഗീതകോളേജിലെ പ്രിൻസിപ്പലായിരുന്നു. മാവേലിക്കര ആർ. പ്രഭാകരവർമ്മ തൃപ്പൂണിത്തറ മ്യൂസിക് കോളേജ് പ്രിൻസിപ്പലായിരുന്നു. സംഗീതജ്ഞനായ മാവേലിക്കര ഗോപിനാഥ് നാടകനടനും കഥാപ്രസംഗകനുമായിരുന്നു. മാവേലിക്കര പി. സുബ്രഹ്മണ്യവും മാവേലിക്കര എൻ. പൊന്നമ്മാളും സംഗീതപാരമ്പര്യത്തി‌ന്റെ പിൻതു‌ടർച്ചക്കാരാണ്. കണ്ടിയൂർ ശിവശങ്കരപ്പിള്ള നാദസ്വരവായനയിൽ പ്രഗത്ഭനായിരുന്നു. കുഞ്ഞാരുതമ്പുരാൻ വീണവായനയിൽ ശ്രദ്ധേയനായിരുന്നു. മൃദംഗവായനയിൽ അതിപ്രശസ്തരായിരുന്നു മാവേലിക്കര ക‌ൃഷ്ണൻകുട്ടിനായരും മാവേലിക്കര ശങ്കരൻകുട്ടിനായരും മാവേലിക്കര വേലുക്കുട്ടിനായരും. ഇവരുടെ പിൻതുടർച്ചയാണ് മാവേലിക്കര എസ്.ആർ രാജുവും മാവേലിക്കര രാജേഷും മാവേലിക്കര രാജീവും മാവേലിക്കര ബാലചന്ദ്രനും. കഥകളിയുടെ ആചാര്യനായി അറിയപ്പെടുന്ന ചെങ്ങന്നൂർ രാമൻപിള്ള രാമൻപിള്ള മാവേലിക്കരക്കാരനായിരുന്നു. കഥകളി ഗായകരായ ഇറവൻകര ഉണ്ണിത്താന്മാർ, മേളക്കാരായ ചെണ്ട ഗോവിന്ദപ്പണിക്കർ, മദ്ദളം മാധവപ്പണിക്കർ എന്നിവരേയും ഓർമ്മിക്കേണ്ടതുണ്ട്. ഭാവാഭിനയ ചക്രവർത്തിയായ കണ്ടിയൂർ പാച്ചുപിള്ളയും, നടനപ്രതിഭയായ ചെന്നിത്തല കൊച്ചുപിള്ളപ്പണിക്കരും, ചെന്നിത്തല ചെല്ലപ്പൻപിള്ളയും മാവേലിക്കരയുടെ കലാപാരമ്പര്യത്തിന്റെ ഭാഗമാണ്. ചെണ്ടവാദനത്തിൽ പ്രശസ്തരായവരാണ് വാരണാസി മാധവൻ നമ്പൂതിരിയും കലാമണ്ഡലം നാരായണൻ വാരണാസിയും. മൂന്നു നൂറ്റാണ്ടിന്റെ ചിത്രകലാ പാരമ്പര്യം മാവേലിക്കരയ്ക്കുണ്ട്. അനുഷ്ഠാന കലാരൂപങ്ങളായ നാഗക്കളമെഴുത്ത്, ഭദ്രകാളി കളമെഴുത്ത് എന്നിവ പ്രത്യേകം പരാമർശം അർഹിക്കുന്നു. കാള, തേര്, കുതിര എന്നിവ മനോഹരമായി നിർമ്മിക്കുന്ന കലാകാരന്മാർ ഈ നാടിന്റെ സമ്പത്താണ്. രാജാ രവിവർമ്മയും മുകുന്ദൻ തമ്പിയും ചിത്രമെഴുത്ത് കെ.എം.വറുഗീസും ചിത്രകലാ പാരമ്പര്യത്തിന്റെ പ്രതീകങ്ങളാകുന്നുവെങ്കിൽ കാർട്ടൂണിലെ പ്രശസ്തരായ വ്യക്തികളാണ് അബു എബ്രഹാമും യേശുദാസും. കഥാപ്രസംഗത്തിലൂടെ പ്രശസ്തരായരാണ് മാവേലിക്കര എസ്.എസ്.ഉണ്ണിത്താനും വെട്ടിയാർ പി.കെ യും, മാവേലിക്കര ഗോപിനാഥും, മാവേലിക്കര മൊ‌ഹനനും. മാവേലിക്കരയുടെ നൃത്തപാരമ്പര്യത്തിനറെ പിൻതുടർച്ചയാണ് കെ.പി.ഭാസ്കറും ഭാര്യ ശാന്താ ഭാസ്കറും. ഇപ്പോൾ ഇവർ മലയപൗരത്വം സ്വീകരിച്ചുകൊണ്ട് അന്താരാഷ്ട്രതലത്തിൽ നൃത്തസന്ധ്യകളൊരുക്കുന്നു. മൂന്നു പതിറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാവുന്ന എണ്ണയ്‌ക്കാട് നാരായണൻകുട്ടി മാവേലിക്കരയിൽ നൃത്തവിദ്യാലയം നടത്തിവരുന്നു. മജീഷ്യൻ സാമ്രാജ്, നാടകകൃത്ത് മാവേലിക്കര ഫ്രാൻസിസ്, കഥാകാരൻ കെ.കെ.സുധാകരൻ തുടങ്ങിയവരും പ്രശസ്തരാണ്. മാവേലിക്കരയുടെ നാടകപാരമ്പര്യം അഭിമാനിക്കത്തക്കതാണ്. പോളച്ചിറയ്‌ക്കൽ കൊച്ചീപ്പൻ തരകൻ ആദ്യത്തെ സ്വതന്ത്രനാടകത്തിലൂടെ അംഗീകാരം നേടി. എ.ആറിന്റെ വിവർത്തന നാടകങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്. എൻ.പി.ചെല്ലപ്പൻനായരുടെ നാടകങ്ങൾ കൊട്ടാരക്കെട്ടുകളിലും പൊതുസ്ഥലങ്ങളിലും ഒരുപോലെ അരങ്ങേറിയിരുന്നു. ഫ്രാൻസിസ് ടി.മാവേലിക്കരയുടെ നാടകങ്ങൾ ഏതെങ്കിലും ഒരു വേദിയിൽ എല്ലാദിവസവും അരങ്ങേറുന്നുണ്ടെന്നാണ് കണക്ക്. സി.കെ.രാജം, മാവേലിക്കര എൽ.പൊന്നമ്മ, കണ്ടിയൂർ പരമേശ്വരൻകുട്ടി, കെ.പി.എ.സി സുലോചന, കാമ്പിശ്ശേരിൽ കരുണാകരൻ, ഒ.മാധവൻ, തോപ്പിൽ ഭാസി, ആർ നരേന്ദ്രപ്രസാദ് തുടങ്ങിയുള്ള ഒരു വലിയ നിര മാവേലിക്കരയിൽ നിന്നും നാടകവുമായി ബന്ധപ്പെട്ട പ്രശസ്തരാണ്.

മാവേലിക്കരയുടെ ഭൂപ്രകൃതി

പൊതുവേ സമതലപ്രദേശമാണ് മാവേലിക്കര. ഗ്രാമങ്ങളെ തമ്മിൽ വേർതിരിക്കുന്നത് വയലുകളും തോടുകളും വഴികളുമാണ്. പ്രകൃതിയുടെ കനിവ് ഏറെ ലഭിച്ച ദേശമാണിത്.

മാവേലിക്കര താലൂക്ക് അതിവിശാലമായ ഭൂപ്രദേശമാണ്. 12.65 സക്വയർ കിലോമീറ്റർ വിസ്തീർണ്ണമുള്ള ‌, മാവേലിക്കര നഗരസഭ ഉൾപ്പെടുന്ന പ്രദേശം. വടക്ക് 9 ഡിഗ്രി 15 അക്ഷാംശത്തിലും കിഴക്ക് 76 ഡിഗ്രി 32 രേഖാംശത്തിലുമായി മാവേലിക്കര സ്ഥിതി ചെയ്യുന്നു. മാവേലിക്കര നഗരം സമുദ്രനിരപ്പിൽ നിന്നും ഇരുപ്പത്തിയഞ്ച് അടി ഉയർന്നു നിൽക്കുന്നു. മാവേലിക്കരയിലെ ശരാശരി ഊഷ്മാവ് 27.2 ഡിഗ്രിയാണ്. കാലവർഷവും തുലാവർഷവും ലഭിക്കുന്നതിനാൽ ആവശ്യത്തിനുള്ള ജലം ഇവിടുത്തെ തോടുകളിലും കിണറുകളിലും കുളങ്ങളിലും ഉണ്ട്. അച്ചൻകോവിൽ ആറ്, കാപ്പിൽ ചാല്, നീരൊഴുക്ക് തോട്, തൊടിയൂർ ആറാട്ടുകടവ് കനാൽ, അതിൽനിന്നും വന്നുചേരുന്ന ചെറു തോടുകളും ചോലകളും, തെരീക്കുളം, കാപ്പക്കുളം, വെള്ളൂർ കുളം, കാട്ടുകുളം, കണ്ടിയൂർ മാവേലിക്കര കൃഷ്ണസ്വാമി ക്ഷേത്രക്കുളം എന്നിവ പ്രകൃതിദത്തമായ ഈ ദേശത്തെ ജലസംഭരണികളാണ്. ഇതോക്കെയുണ്ടെങ്കിലും ലഭിക്കുന്ന ജലത്തെ സംരക്ഷിച്ചു നിർത്താനുള്ള ഭൂമിയുടെ സവിശേഷതയുടെ കുറവ് വേനൽക്കാലങ്ങളിൽ ജലദൗർലഭ്യത്തിന് കാരണമാകുന്നുണ്ട്. ചെളിചേർന്ന മണലാണ് മാവേലിക്കരയിൽ പൊതുവേ കാണാൻ കഴിയുന്നത്. ചില ഭാഗങ്ങളിൽ ചെങ്കല്ലുചേർന്ന ചെളിമണ്ണും കണ്ടു വരുന്നു. ഇതിനെല്ലാം ഉപരിയായി ആറ്റിറമ്പുകളിലും തോട്ടിറമ്പുകളിലും ജലാംശം നിലനിൽക്കാത്ത പൂഴിമണലും കാണപ്പെടുന്നു. മാവേലിക്കരയുടെ ഭൂപ്രകൃതി കൃ‍ഷിക്ക് അനുയോജ്യമാണ്. ഒരു കാലത്ത് ജനസംഖ്യയിൽ ഭൂരിഭാഗവും കൃ‍ഷിയെ അടിസ്ഥാനജീവിത മാർഗ്ഗമായി കണ്ടിരുന്നവരാണ്. മാവേലിക്കരയുടെ കാർഷികസമ്പത്ത് വളരെ പ്രസിദ്ധമായിരുന്നു. നാലു തരത്തിലുള്ള കൃഷിഭൂമിയാണ് ഇവിടെ കണ്ടുവരുന്നത്. ഏറ്റവും താഴ്‌ന്ന പ്രദേശം പുഞ്ചനിലങ്ങളാണ്. അതിൽനിന്ന് ഉയർന്നത് ഇരിപ്പുനിലങ്ങളാണ്. അതിലും ഉയർന്ന തര (കൊടി) പ്രദേശമാണ്. ഏറ്റവും ഉയർന്ന പ്രദേശം തട്ടു പുരയിടങ്ങളാണ്. മാവേലിക്കര നഗഗരസഭാപ്രദേശത്തിനുള്ളിൽ കുന്നിൻ പ്രദേശം ഇല്ലതന്നെ. ഓരോ പ്രദേശങ്ങളിലെയും കൃഷിരീതി വേറേവേറെയായിരുന്നു. ഇരുപ്പുനിലങ്ങളിൽ പൂവനെല്ലും, ഒരു പൂവ് എള്ളും കൃഷി ചെയ്തിരുന്നു. തറ പ്രദേശങ്ങളിൽ പച്ചക്കറിയും ഏറ്റവും ഉയർന്ന തട്ടിൽ തെങ്ങ്, മാവ്, പ്ളാവ്, മരച്ചീനി, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷിചെയ്തിരുന്നു. തറ പ്രദേശങ്ങളിൽ നെല്ലുവിത്തുപാകുന്നതിനു ഉപയോഗിച്ചിരുന്നു. ഇവിടുത്തെ കൃഷിക്കായി മറ്റു സമീപപ്രദേശങ്ങളിലെ കർ‍ഷകര‌േയും തൊഴിലാളികളേയും ഇവിടേക്ക് ആകർഷിച്ചിരുന്നു. മാവേലിക്കരയുടെ കാർഷിക സമ്പത്ത് വ്യാപാര വ്യവസായത്തിന്റെ വളർച്ചയ്‌ക്ക് വഴിതെളിച്ചിരുന്നു. അതിവിശാലമായ ഓണാട്ടുകരയുടെ ഭാഗമാണ് മാവേലിക്കര. മധ്യതിരുവതാംകൂറിൽ സാംസ്കാരികവും വിദ്യാഭ്യാസപരവുമായി ഏറ്റവും മുന്നിൽ നിൽക്കുന്ന പ്രദേശമാണ് മാവേലിക്കര. 1981 -ൽ 26598 ഉം, 1991 ൽ 28299 ഉം, 2001ൽ 28439 ഉം ആയിരുന്നു നഗരസഭയിലെ ജനസംഖ്യ. 2011 ലെ ഒടുവിലത്തെ സെൻസസ് പ്രകാരം ജനസംഖ്യ 27556 ആയിരുന്നു. ജനസംഖ്യയിൽ കുറവ് സം‌ഭവിച്ചു. പുതിയ സാഹചര്യത്തിൽ തൊഴിൽ തേടി പോയവരും, അവരുടെ മാറിപ്പാർക്കലും ജനസംഖ്യയുടെ കുറവിന് കാരണമായിട്ടുണ്ട്. ഗ്രാമീണസ്വഭാവത്തിൽ നിന്നും നാഗരികതയിലേക്കുള്ള വളർച്ചയുടെ ഭാഗമായി പാടശേഖരങ്ങൾക്ക് കുറവ് സംഭവിച്ചു. ജലസംഭരണികൾ പലതും ഉപയോഗ്യമല്ലാതെയായി. 2011ലെ സെൻസസ് പ്രകാരം ആകെ 12229 പുര‌ുഷന്മാരും 15327 സ്ത്രീകളുമാണുള്ളത്. പട്ടികജാതി ജനസംഖ്യ 2007 പുരുഷന്മാരും 2098 സ്ത്രീകളും ഉൾപ്പടെ 4105 ആണ്. നഗരസ്വഭാവമാണ് പൊതുവേ പ്രകടമാകുന്നതെങ്കിലും സ്വന്തമായി വീടും സ്ഥലും ഇല്ലാത്തവരും ഇവിടെയുണ്ട്. ജനറൽ വിഭാഗത്തിൽ അവരുടെ എണ്ണം 172 ഉം പട്ടികജാതി വിഭാഗത്തിൽ 107മാണ്. പ്രകൃതി അനുഗ്രഹിച്ച കാലാവസ്ഥയാണ് മാവേലിക്കരയുടെ പ്രത്യേകത. പ്രകൃതിയോട് ചേർന്നുള്ള ജീവിത ശൈലിയിൽനിന്നും കുറെയൊക്കെ മാറ്റങ്ങൾ സംഭവിച്ചുവെങ്കില‌ും അടിസ്ഥാനപരമായി ഭൂപ്രക്യതിക്ക് മാറ്റങ്ങൾ സംഭവിച്ചുവെങ്കിലും അടിസ്ഥാനപരമായി ഭൂപ്രകൃതിക്ക് വലിയ മാറ്റം സംഭവിച്ചിട്ടില്ല.

സ്ഥലനാമോത്പത്തി

വലിയ കോട്ട നിലനിന്നിരുന്ന സ്ഥലം എന്നർത്ഥമാണ് മാവേലിക്കര നൽകുന്നത്. പുരാതനകാലത്ത് സ്ഥല സംരക്ഷണത്തിനായി വേലി കെട്ടി മറച്ചിരുന്നു. പാറകൊണ്ട് ഉണ്ടാക്കുന്ന കോട്ടകൾ കേരളത്തിൽ അക്കാലത്ത് അപ്രസക്തമായിരുന്നു. വലിയ വേലികളും കുറ്റിക്കോട്ടയും ആണ് പ്രചാരത്തിലുണ്ടായിരുന്നത്. അത്തരത്തിൽ മഹാ വേലി കൊണ്ട് സംരക്ഷിക്കപ്പെട്ട കരയാണ് മാവേലിക്കര.

മാവേലിക്കര എന്ന സ്ഥലനാമത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി നിഗമനങ്ങളുണ്ട്. “മാ” എന്നാൽ മഹാലക്ഷ്മിയെന്നൊരു അർത്ഥമുണ്ട്. “വേലി” എന്ന പദത്തിനാകട്ടെ കാവൽ എന്ന അർത്ഥവും. ഐശ്വര്യദേവതയായ മഹാലക്ഷ്മി കാവൽ നിൽക്കുന്ന നാട് എന്ന അർത്ഥത്തിലാണ് മാവേലിക്കര എന്ന സ്ഥലനാമമുണ്ടായതെന്ന ഐതിഹ്യത്തിന്റെ പിന്നിലെ കഥ ഇതാണ്. എന്നാൽ “മാ” യും, “വേലി” യും സംഘകാലത്തെ അളവുകോലുകൾ ആയിരുന്നുവത്രെ.[അവലംബം ആവശ്യമാണ്] അതിനാൽ, അളന്നാൽ തീരാത്തത്ര നെല്ലു വിളയുന്ന സ്ഥലം അഥവാ അതിരില്ലാത്ത കര എന്ന അർത്ഥത്തിൽ മാവേലിക്കര എന്ന സ്ഥലനാമമുണ്ടായി. കുടല്ലൂർ ദേശത്ത് ഭരണം നടത്തിയിരുന്ന മാവേലി രാജവംശത്തിന്റെ അധികാരാതിർത്തിയിലുൾപ്പെട്ടിരുന്ന സ്ഥലമായതിനാലാണ് മാവേലിക്കര എന്ന സ്ഥലനാമമുണ്ടായതെന്നു വ്യത്യസ്തമായ മറ്റൊരു അഭിപ്രായവും കേൾക്കുന്നുണ്ട്. എന്നാൽ മാവേലിക്കരയും, മാവേലിയും തമ്മിൽ പേരിലുള്ള സമാനത മാത്രമേയുള്ളൂ എന്നാണ് ചരിത്രമതം. മധുര ഉൾപ്പെട്ട പാണ്ഡ്യനാട്ടീൽ മാവേലിവാണാതിരായർ എന്ന ഒരു ഇടപ്രഭുവംശക്കാരാണ് ആലപ്പുഴയിലെ മാവേലിക്കര സ്ഥാപിച്ചതെന്നു ശങ്കു അയ്യർ വാദിക്കുന്നു.

ആധുനികകാലം

സ്വാതന്ത്രത്തിസമരകാലത്ത് ശക്തമായ സാന്നിധ്യമാണ് മാവേലിക്കരയിലെ ജനങ്ങൾ കാഴ്ചവച്ചത്. നിരവധി ചെറുപ്പക്കാർ സ്വാതന്ത്രയ സമരത്തിൽ പങ്കെടുത്തു. ചെന്നിത്തലയിലെ എളന്തോടത്ത് രാമൻ നായർ ഇവരിൽ പ്രമുഖനായിരുന്നു.വടക്കേതിർൽ രാമൻ നായർ 1930ൽ നിയമലംഘനപ്രസ്ഥാനങ്ങളിൽ പങ്കെടുത്തു. ദണ്ഡിയാത്രയിലും അദ്ദേഹം പങ്കെടുത്ത് ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1923 ൽ പുതുപ്പള്ളി ഗ്രാമത്തിൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ പുതിയ ശാഖ മാവേലിക്കരയിൽ ആരംഭിച്ചു. രാമൻ മേനോൻ ആയിരുന്നു ആദ്യത്തെ അദ്ധ്യക്ഷൻ. പിന്നീട് ശ്രീമൂലം പ്രജാ സഭയുടെ സ്ഥാപനത്തിനും ഇവർ പങ്കുവഹിച്ചു.

1930 കളിൽ തിരുവിതാം കൂർ രാഷ്ട്രീയത്തിലെ ത്രിമൂർത്തികളിലൊരാളായ ടി.എം. വർഗീസ് മാവേലിക്കരക്കാരനായിരുന്നു. 1935ൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് നിയമസഭയിലെത്തി. ഉത്തരവാദിത്തഭരണത്തിന്റെ വക്താവായിരുന്ന അദ്ദേഹം നിരവധി തവണ ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1948-ൽ പട്ടം താണുപിള്ളയുടെ മന്ത്രിസഭയും അദ്ദേഹം അംഗമായിരുന്നു. മാവേലിക്കരയിൽ നിന്നുള്ള മറ്റൊരു പ്രമുഖ കോൺഗ്രസ് സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു എ.പി. ഉദയഭാനു.

തൊട്ടുകൂടായ്മക്കെതിരെ സമരം ചെയ്ത പ്രമുഖ നേതാവായിരുന്ന ടി.കെ. മാധവൻ മാവേലിക്കരക്കാരനായിരുന്നു. 1885 ൽ ജനിച്ച മാധവൻ വിദ്യാലയകാലത്തു തന്നെ തൊട്ടുകൂടായ്മക്കെതിരെയും തീണ്ടിക്കൂടായ്മക്കെതിരെയും ഈഴവരുടെ ഉന്നമനത്തിനുമായി പ്രവർത്തിച്ചു. ക്ഷേത്രപ്രവേശനവിളംബരം മാധവൻ ഉൾപ്പെടെയുള്ള സമരസേനാനികളുടെ കർമ്മഫലമാണ്.

വൈക്കം സത്യാഗ്രഹത്തിൽ ആദ്യസംഘം സത്യഗ്രഹികളായി തെരഞ്ഞെടുക്കപ്പെട്ടത്, പുലയ, ഈഴവ, നായർ സമുദായങ്ങളിൽ നിന്നുള്ള കുഞ്ഞാപ്പി, ബാഹുലേയൻ, വെന്നിയിൽ  ഗോവിന്ദപ്പണിക്കർ എന്നിവരായിരുന്നു. ദിവസവും എല്ലാവരും ഒന്നിച്ച് നടന്ന് നിരോധനഫലകത്തിന് അൻപത് അടി അകലെ വരെ ചെന്ന ശേഷം അവിടന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരെ മാത്രം മുന്നോട്ട് അയക്കുകയായിരുന്നു ചെയ്തിരുന്നത്. പോലീസ് അവരെ തടഞ്ഞുനിർ‍ത്തി ജാതി ചോദിച്ച ശേഷം സവർ‍ണ്ണനു മാത്രമേ മുന്നോട്ടു പോകാൻ അനുവാദമുള്ളു എന്നു പറയുന്നതിന് മറുപടിയായി, അവർണ്ണരായ മറ്റുരണ്ടുപേർക്കൊപ്പമേ താൻ മുന്നോട്ടു പോവുകയുള്ളെന്ന് സവർണ്ണ സമുദായത്തിൽ‌പെട്ട വെന്നിയിൽ  ഗോവിന്ദപ്പണിക്കർ മറുപടി പറയുകയും ഇത് മൂവരുടേയും അറസ്റ്റിലും ജയിൽശിക്ഷയിലും കലാശിക്കുകയും ചെയ്തിരുന്നു.  മാവേലിക്കര ചെറുകോൽ വെന്നിയിൽ കുടുംബാഗമായ പണിക്കർ ചെന്നിത്തല മഹാത്മാ ഹൈ സ്കൂൾ സ്ഥാപകരിൽ ഒരാൾ കൂടിയാണ് .

കേരളഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ.കെ. ചെല്ലപ്പൻ പിള്ള മാവേലിക്കരയിലെ ഓണാട്ടുകരക്കാരനാണ്. സ്വാതന്ത്ര്യസമരത്തിനു നേതൃത്വം കൊടുക്കുകയും വക്കിങ്ങ് കമ്മിറ്റിയിൽ അംഗമാകുകയും ചെയ്തിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായപ്പോൾ അതിലേക്ക് ചേർന്ന യുവാക്കളിൽ മാവേലിക്കക്കരായിരുന്നു അകധികവും. പുന്നപ്ര വയലാർ സമരത്തിലും മാവേലിക്കയിൽ നിന്നുള്ളവർ കാര്യമായ പങ്കു വഹിച്ചു.

1944-45 വരെയുള്ള കാലഘട്ടത്തിൽ ദിവാനായിരുന്ന സർ സി.പി. യുടെ കാലത്ത് കോൺഗ്രസിനെ നിരോധിച്ചുവെങ്കിലും അതിനെതിരെ സമരം ചെയ്ത വള്ളികുന്നം കമ്പിശ്ശേരി കരുണാകരൻ, പേരൂർ മാധാവൻ പിള്ള, കേശവൻ പോറ്റി എന്നിവർ മാവേലിക്കരക്കാരായിരുന്നു. 1948 -ൽ മധ്യതിരുവിതാം കൂറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശാഖ ആരംഭിക്കുകയുണ്ടായി . പുതുപ്പള്ളി രാഘവനും കമ്പിശ്ശെരിൽ കരുണാകരനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളിൽ പ്രമുഖരായിരുന്നു. രണ്ടുപേരും ആദ്യകാല കോൺഗ്രസ് പ്രവർത്തകരകായിരുന്നു എങ്കിലും പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥനത്തിലേക്ക് ചേരുകയായിരുന്നു. തോപ്പിൽ ഭാസിക്കൊപ്പമാണ് കരുണാകരൻ കമ്യൂണിസ്റ്റ് ആയത്. 1952 ൽ അദ്ദേഹം നിയമസഭയിലെത്തി. കെ.പി.എ.സി. എന്ന നാടക പ്രസ്ഥാനം വളർന്നത് ഇവരുറ്റെശ്രമഫലമായാണ്. തോപ്പിൽ ഭാസിയുടെ രചനകൾ അതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.നപ

ഒാണാട്ടുകരയും ചെട്ടികുളങ്ങരക്ഷേത്രവും

ഒാടനാടുംഒാണാട്ടുകരയുംഒരൊറ്റ ദേശത്തിൻറെ നാമഭേദങ്ങളാണ്. മദ്ധ്യകാലകേരളത്തിലെപ്രബലമായ ഒരു നാട്ടുരാജ്യമായിരുന്നു ഒാടനാട്. ഇന്നത്തെകരുനാഗപ്പള്ളി, കാർത്തികപ്പള്ളി,മാവേലിക്കര താലൂക്കുകൾ ചേർന്ന പ്രദേശം.ഒാ‍ടനാ‍ടിന് ഒാടങ്ങളുടെ നാടെന്നുംഒാടൽമുളകളുടെ നാടെന്നും അർത്ഥം കല്പിക്കാറുണ്ട്.ചിറവാസ്വരുപമെന്നും കായംകുളമെന്നും ഒാടനാടിന് നാമാന്തരങ്ങളുണ്ട്.ഒാടൽനാട്ടുകര ക്രമേണ ഒാണാട്ടുകരയായി. കുഞ്ചൻനമ്പ്യാരുടെ കാലത്ത് ( പതിനെട്ടാം നൂറ്റാണ്ട്)ഒാടനാട് ഒാണാട്ടുകരയായി പരിണമിച്ചു കഴിഞ്ഞു.ഒാണാട്ടുകര വാഴും ഈശ്വരൻമാരും എന്ന് കുഞ്ചൻനമ്പ്യാരും കൃഷ്ണലീലയിൽപ്രയോഗിച്ചിട്ടുണ്ട്.കണ്ടിയൂർ ശിലാരേഖകൾ, ഹരിപ്പാട്ടെശിലാരേഖകൾ,പതിനാലാംനൂറ്റാണ്ടിലെ ഉണ്ണുനീലി സന്ദേശം, ഉണ്ണിയാടി ചരിതം,ഹര്യക്ഷമാസസമരോത്സവം,ശിവവിലാസം തുടങ്ങിയ കൃതികളിലെല്ലാം ഒാടനാടിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്(ചേരാവള്ളി ശശി, 2007,11).

ഒാണാട്ടുകരയിലെ ഒരു ദേശമായ ചെട്ടികുളങ്ങര ദേശത്തിൻറെ നാമരൂപീകരണത്തെക്കുറിച്ച് ദേശവാസികൾ പറയുന്ന ഒരു നാട്ടുചരിത്രമുണ്ട്.ചെട്ടികുളങ്ങര

ദേശത്ത് വ്യാപാരആവശ്യത്തിനായി ധാരാളം അന്യദേശക്കാർ വന്നിരുന്നു.രാജാക്കൻമാർക്കും ജനങ്ങൾക്കും ഇവർ ശ്രഷ്ഠകരമായ ഉപകാരങ്ങൾ ചെയ്യുന്നതു മൂലം ഇവർ ശ്രേഷ്ഠർ എന്നു അറിയപ്പെട്ടിരുന്നു.ഒതളപ്പുഴത്തോട്ടിലൂടെയാണ് ഇവർ വലിയ കെട്ടുവള്ളങ്ങളിൽ വ്യാപാരസാധനങ്ങൾ കൊണ്ടു വന്നിരുന്നത്. വ്യാപാര ആവശ്യത്തിന് കുടുംബത്തോടെ എത്തിയിരുന്ന ഇവർ താമസിച്ചിരുന്നത് പ്രദേശത്തെ കുളത്തിൻറെ കരയിലാണ്. കാലക്രമേണ ശ്രേഷ്ഠൻമാർ താമസിച്ചിരുന്ന കുളത്തിൻറെ കര ശ്രേഷ്ഠകുളങ്ങരയും പിന്നീട് ചെട്ടികുളങ്ങരയായി തീർന്നുവെന്നാണ് നാട്ടുമൊഴി.

ചെട്ടികുളങ്ങര

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ ഒരു ഗ്രാമമാണ് ചെട്ടികുളങ്ങര. തിരുവല്ല-കായംകുളം റോഡിൽ മാവേലിക്കരയ്ക്കും കായംകുളത്തിനും മധ്യെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ചെട്ടികുളങ്ങര ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. തിരുവിതാംകൂറിൻറെ ചരിത്രത്തിനൊപ്പം നിൽക്കുന്നതാണ് ചെട്ടികുളങ്ങരയിലെ കരകളുടെ പേരുംപെരുമയും. പതിമൂന്ന കരകളാണ് ചെട്ടികുളങ്ങര ക്ഷേത്രവുമായി ചേർന്ന് നിലനിൽക്കുന്നത്. ഈരേഴതെക്ക്,ഈരേഴ വടക്ക്, കൈതതെക്ക്,കൈതവടക്ക്, കണ്ണമംഗലം തെക്ക്,കണ്ണമംഗലം വടക്ക്,പേള, കടവൂർ, ആഞ്ഞിലിപ്രാ, മറ്റംവടക്ക്, മറ്റംതെക്ക്,മേനാമ്പള്ളി, നടക്കാവ് എന്നിവയാണ് ഈ കരകൾ.


ചില ലേഘനങ്ങൾക്ക് പിന്നിൽ : ജീവൻ യോഹൻ വർഗ്ഗീസ് സമ്പാ: വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശ�