ജി യു പി എസ് വെള്ളംകുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 18 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35436guv (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് വെള്ളംകുളങ്ങര
വിലാസം
വെളളംകുളങ്ങര,വീയപുരം

വെളളംകുളങ്ങര,വീയപുരം
,
ഹരിപ്പാട് പി.ഒ.
,
690514
,
ആലപ്പുഴ ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ9446057202
ഇമെയിൽ35436haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35436 (സമേതം)
യുഡൈസ് കോഡ്32110500804
വിക്കിഡാറ്റQ87478465
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംവീയപ‍ുരം പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ48
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.കെ.ഷൈല
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ്.ആർ
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
18-08-202235436guv


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ[1]ജില്ലയിലെ, കാർത്തികപ്പള്ളി[2]താലൂക്കിൽ, പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ വീയപുരം[3] പഞ്ചായത്തിലെ,വള്ളംകളിക്കും, ചുണ്ടൻവള്ളങ്ങൾക്കും പേരുകേട്ട വെള്ളംകുളങ്ങര എന്ന മനോഹരമായ ഗ്രാമത്തിൽ, വെള്ളംകുളങ്ങര ദേവീ ക്ഷേത്രത്തിനു തൊട്ടടുത്തായി സ്ഥിതി ചെയുന്ന ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂളാണ് ജി.യു.പി.എസ്. വെള്ളംക‍ുളങ്ങര.ആലപ്പ‍ുഴ റവന്യ‍ൂ ജില്ല[4]യിൽ ഉൾപ്പെട്ട ഹരിപ്പാട് വിദ്യാഭ്യാസ ഉപജില്ല[5]യിലാണ് സ്‍ക‍ൂൾ പ്രവർത്തിക്ക‍ുന്നത്.


ചരിത്രം

57-ലേറെ വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണിത്.1964 ൽ എൽ.പി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. നയ്യൂർ പ്രഭാകരപണിക്കർ എന്ന വ്യക്തിയാണ് സ്കൂളിനാവശ്യമായ ഒരേക്കറോളം സ്ഥലം സൗജന്യമായി നൽകിയത്.
ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി അഭിവന്ദ്യനായ ശ്രീ.ജവഹർലാൽ നെഹ്റുവിനോടുള്ള സ്നേഹ-ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ സ്മരണയിൽ അധ്യാപകരും,വിദ്യാർത്ഥികളും പ്രത്യേക പ്രതിജ്ഞ ചെയ്തുകൊണ്ടാണ് സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചത്.സ്കൂൾ തുടങ്ങിയ വർഷം മുതൽക്കുതന്നെ,ദേശസ്നേഹികളായ നാട്ടുകാരുടെ സഹകരണത്തോടും,സജീവ പങ്കാളിത്തത്തോടുംകൂടി സ്വാതന്ത്ര്യ ദിന റാലി,സ്വാതന്ത്ര്യ ദിന സന്ദേശം,സ്വാതന്ത്ര്യ ദിന പരിപാടികൾ, വിഭവസമൃദ്ധമായ സദ്യ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ രീതിയിൽ സ്കൂളിൽസ്വാതന്ത്ര്യദിനം ആഘോഷിച്ചുവരുന്നതിന്റെ തുടക്കമായി ഈ ദേശസ്നേഹം ജ്വലിക്കുന്ന പ്രതിജ്ഞയെ കാണാവുന്നതാണ്.ശ്രീമതി കെ.ജാനകിയമ്മയാണ് സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപിക. കെ.ഗോപാലൻനായർ,പി.വാസുദേവപ്പണിക്കർ,കെ.ശാരദക്കുട്ടിയമ്മ,കെ.കെ.സരസ്വതിയമ്മ,സി.തങ്കമ്മ എന്നിവരായിരുന്നു അന്നത്തെ മറ്റധ്യാപകർ.


സ്‍ക‍ൂൾ പ്രവർത്തനമാരംഭിച്ച ദിവസം, സ്‍ക‍ൂളിലെ അധ്യാപകര‍ും,വിദ്യാർത്ഥികള‍ും ചേർന്ന് ചെയ്‍ത പ്രതിജ്ഞ


1984-ൽ വെള്ളംകുളങ്ങര നിവാസികളുടെയും അന്നത്തെ കുട്ടനാട് എംഎൽഎ കെ.സി.ജോസഫിന്റെയും ശ്രമഫലമായി സ്‍ക‍ൂളിൽ അപ്പർപ്രൈമറി വിഭാഗം നിലവിൽ വന്ന‍ു.ഇപ്പോൾ എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സു വരെ ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • പരിസ്ഥിതി സൗഹൃദവും, ശാന്തവുമായ പഠനാന്തരീക്ഷം
  • മികച്ച അധ്യയനം
  • കലാ - കായിക പരിശീലനം
  • ശുദ്ധമായ കുടിവെള്ളം
  • ആധുനിക പാചകപ്പുര
  • വൃത്തിയുള്ള ശൗചാലയങ്ങൾ, കൈകഴുകൽ സ്ഥലങ്ങൾ
  • ആകർഷകമായ കിഡ്സ് പാർക്ക്
  • മനോഹരമായ പൂന്തോട്ടം
  • ശാസ്ത്ര വിസ്മയ പാർക്ക്
  • ഇന്റർനെറ്റ് സൗകര്യത്തോട‍ു ക‍ൂടിയ ഐ.സി.ടി. പഠന ലാബ്
  • മികച്ച സ്കൂൾ ലൈബ്രറിയും, ക്ലാസ് ലൈബ്രറികളും
  • വിശാലമായ കളിസ്ഥലം
  • ജൈവ പച്ചക്കറിത്തോട്ടം
  • ആധുനിക രീതിയിലുള്ള.... കൂടുതൽ വിവരങ്ങൾക്ക‍ും,ചിത്രങ്ങൾക്ക‍ും ഇവിടെ ക്ലിക്ക് ചെയ്യ‍ുക.

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ


* സ്‍ക‍ൂൾവിക്കി പ‍ുരസ്‍ക്കാരം - 2022 *


01/07/2022




* സ്വച്ഛ് വിദ്യാലയ പ‍ുരസ്‍കാരം :2021-22 *


മുൻ സാരഥികൾ

ക്രമ നമ്പർ പ്രഥമാധ്യാപകര‍‍ുടെ പേര് കാലയളവ് റിമാർക‍്‍സ്
01 കെ.ജാനകിയമ്മ 1964 പ്രഥമ പ്രധാനാധ്യാപിക
02 കെ.പി.ശങ്കരൻ നായർ 1960 -കൾ പ്രധാനാധ്യാപകൻ
03 കെ.എം.ചാക്കോ 1970 -കൾ പ്രധാനാധ്യാപകൻ
04 എം.ലക്ഷ്‍മിക്ക‍‍ുട്ടിയമ്മ 1970 -കൾ പ്രധാനാധ്യാപിക
05 അബ‍ൂബക്കർ ക‍ുഞ്ഞ് 1980 -കൾ പ്രധാനാധ്യാപകൻ
06 റാഹേലമ്മ വി.എം 1980 -കൾ പ്രധാനാധ്യാപിക
07 വി.ശാന്തമ്മ 1980 -കൾ പ്രധാനാധ്യാപിക
08 കെ.കെ.ക‍‍ുഞ്ഞ‍ുക‍ുഞ്ഞ് 1980 -കൾ പ്രധാനാധ്യാപകൻ
09 ഗോപിനാഥൻ നായർ 1980 -കൾ പ്രധാനാധ്യാപകൻ
10 ഇ.ബി.രാധമ്മ 1980 -കൾ പ്രധാനാധ്യാപിക
11 കെ.വേലായ‍ുധൻ നായർ 1990 -കൾ പ്രധാനാധ്യാപകൻ
12 അബ്‍ദ‍ുൾ മജീദ് ക‍ുട്ടി 1990 -കൾ പ്രധാനാധ്യാപകൻ
13 എൻ.ഗോപി 1990 -കൾ പ്രധാനാധ്യാപകൻ
14 സി.എം.സൈനവ 2001-03 പ്രധാനാധ്യാപിക
15 ജെ.ര‍ുഗ്‍മിണിപ്പിളള 2003-04 പ്രധാനാധ്യാപിക
16 എ.ജി.ശാന്തമ്മ 2004-05 പ്രധാനാധ്യാപിക
17 ജെ.രമാദേവി 2005-10 പ്രധാനാധ്യാപിക
18 എ.കെ.ഉണ്ണിക്ക‍ൃഷ്ണൻ 2010-16 പ്രധാനാധ്യാപകൻ
19 ശ്രീലത.ബി 2016-22 പ്രധാനാധ്യാപിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ജി.നന്ദകുമാർ

  • സീനിയർ മാനേജർ, കാനറാ ബാങ്ക്, തിരുവല്ല


2. പ്രിയരഞ്ജൻ എം.

  • 2021 ഗോവയിൽ വെച്ച് നടന്ന നാഷണൽ ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ്
  • 2019 ഡൽഹിയിൽ വെച്ച് നടന്ന നാഷണൽ ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവ്
  • 2018-ൽ പൂനെയിൽ വച്ച് നടന്ന നാഷണൽ ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവ്


3. ഡോ.സുനിൽ കുമാർ കെ. കെ.

അസിസ്റ്റൻറ് പ്രൊഫസർ, ഗവൺമെൻറ് കോളേജ്, അമ്പലപ്പുഴ


4.എൻ.ശിവക‍ുമാർ

  • റിട്ടയേർഡ് സീനിയർ സ‍ൂപ്രണ്ട്, ഡി.പി.ഐ., തിര‍ുവനന്തപ‍ുരം


5.മുരുകൻ.ജി

  • ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് : 2013 - സംസ്ഥാനതല ചാമ്പ്യൻ
  • ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് സംസ്ഥാനതലം : 2012 - രണ്ടാം സ്ഥാനം
  • സൗത്ത് ഇന്ത്യ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് - അഞ്ചാം സ്ഥാനം
  • ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് ജില്ലാതല ചാമ്പ്യൻ - 2011 , 2012
  • കേരള യൂണിവേഴ്‍സിറ്റിതല ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് വിജയി - 1996 , 1997


6.ഡോ.ശ്രീനി റ്റി.വി.

  • പ്രൊഫസ്സർ. ഗവ.ആയ‍ുർവേദ മെഡിക്കൽ കോളേജ്, തിര‍ുവനന്തപ‍ുരം


സർഗ്ഗ വിദ്യാലയം പദ്ധതി : 2018 - 19


** സർഗ്ഗ വിദ്യാലയം പ്രോജക്ട് - 2018-19 : സ്ത്രീ മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ... **ക‍ൂട‍ുതൽ വായിക്ക‍ുക


'സർഗ്ഗ വിദ്യാലയം' പ്രോജക്ടിന‍ു വേണ്ടി ക‍‍ുട്ടികൾ വിവരശേഖരണത്തില‍ൂടെ തയ്യാറാക്കിയ പ‍ുസ്‍തകം


ചിത്രശാല

    *  ചിത്രശാല

വഴികാട്ടി

  • ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും ഹൈവേയില‍ൂടെ മാധവാ ജംഗ്ഷനിലെത്തി, വലത്തോട്ട് തിരിഞ്ഞ്, കാരിച്ചാൽ - വീയപ‍ുരം -എടത്വ റ‍ൂട്ടിൽ 3.5 കിലോമീറ്റർ യാത്ര ചെയ്‍ത് തൃപ്പക്ക‍ുടം റെയിൽവേക്രോസ്സ് കഴിഞ്ഞ് മ‍ുല്ലവത്ത് ജംഗ്ഷനിൽ നിന്ന‍ും വലത്തോട്ട‍ുളള റോഡില‍ൂടെ 500 മീറ്റർ യാത്ര ചെയ്‍താൽ വെളളംക‍ുളങ്ങര ക്ഷേത്രത്തിന‍‍‍ു സമീപം സ്ഥിതി ചെയ്യ‍ുന്ന സ്ക‍ൂളിലെത്തിച്ചേരാം.
  • ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും സ്‍ക‍ൂളിലേക്ക‍ുളള ദ‍ൂരം - 4 കിലോമീറ്റർ
  • എടത്വ - വീയപ‍‍ുരം - കാരിച്ചാൽ - ഹരിപ്പാട് റ‍ൂട്ടിൽ വര‍ുന്നവർ വീയപ‍ുരത്ത‍ു നിന്ന‍ും 4.5 കിലോമീറ്റർ യാത്ര ചെയ്‍ത് കാരിച്ചാൽ ശാസ്‍താം മ‍ുറി ജംഗ്ഷൻ കഴിഞ്ഞ‍ുളള മ‍ുല്ലവത്ത് ജംഗ്ഷനിൽ നിന്ന‍ും ഇടത്തോട്ട‍ുളള റോഡില‍ൂടെ 500 മീറ്റർ യാത്ര ചെയ്‍താൽ വെളളംക‍ുളങ്ങര ക്ഷേത്രത്തിന‍‍‍ു സമീപം സ്ഥിതി ചെയ്യ‍ുന്ന സ്ക‍ൂളിലെത്തിച്ചേരാം.
  • വീയപ‍‍ുരത്ത‍ു നിന്ന‍ും സ്‍ക‍ൂളിലേക്ക‍ുളള ദ‍ൂരം - 5 കിലോമീറ്റർ



{{#multimaps:9.29938622570568, 76.46019223969098|zoom=20}}