ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

a

2022-23 വരെ2023-242024-25



പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം


എസ്.എം.സി, എസ്.ഡി.സി, പ‍ൂർവ്വ വിദ്യാർത്ഥികൾ, നാട്ട‍ുകാർ, എന്നിവർ ചേർന്ന്
പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ കൈക്കൊള്ള‍ുന്ന‍ു.
എസ്.എം.സി, എസ്.ഡി.സി, പ‍ൂർവ്വ വിദ്യാർത്ഥികൾ, നാട്ട‍ുകാർ, എന്നിവർ ചേർന്ന്
പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ കൈക്കൊള്ള‍ുന്ന‍ു.


തനത‍ു പ്രവർത്തനങ്ങൾ


സർഗ്ഗ വിദ്യാലയം പദ്ധതി


** 'സ്ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ...' **


സമഗ്ര ശിക്ഷ കേരളയുടെ സർഗ്ഗ വിദ്യാലയം പദ്ധതിയുടെ ഭാഗമായി, സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയ തനത് പ്രവർത്തനമാണ് ' സ്ത്രീമുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ ' എന്ന പദ്ധതി.


ഈ പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ ലിംഗസമത്വം, സേവന സന്നദ്ധത, സമൂഹനന്മ, കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കൽ, മികച്ചൊരു ഭാവിക്കുവേണ്ടിയുള്ള തയ്യാറെടുപ്പ് , എന്നീ ആശയങ്ങളെക്കുറിച്ച് കുട്ടികളിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു.ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ക‍ുട്ടികൾ പഠിക്ക‍ുന്ന മയാ ഏഞ്ചലോയ‍ുടെ വുമൺ വർക്ക് എന്ന പദ്യം ഈ പ്രവർത്തനത്തിലേർപ്പെടുന്നതിന്  പ്രചോദനമായി.സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താൻ പറ്റാതെ അടുക്കളയിലും, വീട്ടിലുമായി ജോലിചെയ്ത് ഒതുങ്ങിക്കൂടേണ്ടിവരുന്ന സ്ത്രീകളുടെ ഒരു പ്രതിനിധിയെയാണ് ആ പദ്യത്തിൽ കാണുവാൻ സാധിക്കുന്നത്. സ്ത്രീകൾ വീട്ടിൽ മാത്രം ഒതുങ്ങി കൂടേണ്ടവരല്ലെന്നും, അവർക്ക് സമൂഹത്തിൽ ഉയരുവാൻ ഉള്ള പിന്തുണ നൽകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നുമ‍ുളള സന്ദേശം ഇതിലൂടെ സമ‍ൂഹത്തിലേക്ക് എത്തിക്ക‍ുവാൻ ശ്രമിക്കുന്നു.


കാർഷിക സംസ്കാരത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന വെള്ളംകുളങ്ങര ഗ്രാമത്തിലെ നിരവധിയായ കർഷകത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂളാണ് ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര.ഈ പശ്ചാത്തലത്തിൽ,ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിലൂടെ കുട്ടികളുടെ മാനസികവും,ശാരീരികവുമായ വികാസവും, ജീവിതനിലവാരവും മെച്ചപ്പെടുമെന്നും, അത് ഈ ആധുനിക ലോകത്തിൽ അവർക്ക് കൂടുതൽ അവസരങ്ങളും, അഭിവൃദ്ധിയും പ്രദാനം ചെയ്യും എന്നുള്ള വിലയിരുത്തലിനെ തുടർന്നാണ് ഇങ്ങനെയൊരു പ്രവർത്തന പദ്ധതിക്ക് രൂപം കൊടുത്തത്.കുട്ടികളുടെ കൂടി സഹായത്തോടെ; അവരുടെ അറിവുകൾ പ്രയോജനപ്പെടുത്തിയും, വർദ്ധിപ്പിച്ചും, കുട്ടികളുടെ അമ്മമാർക്കും,പൂർവ്വ വിദ്യാർത്ഥിനികൾക്കും സർക്കാർ ജോലി എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കുളള  വാതായനങ്ങൾ തുറന്നു കൊടുക്കുക എന്നുള്ളതായിരുന്നു പദ്ധതിയുടെ ഒരു ലക്ഷ്യം. കുട്ടികളുടെ അറിവുകൾ വർദ്ധിപ്പിക്കുക, അവരിൽ പ്രയത്നശീലം, മത്സര പരീക്ഷകളോടുള്ള ആഭിമുഖ്യം, സേവനസന്നദ്ധത എന്നിവ വളർത്തി മികച്ച ഒരു ഭാവി സ്വന്തമാക്കാൻ പ്രേരിപ്പിക്കുക  എന്നതായിരുന്നു മറ്റു ലക്ഷ്യങ്ങൾ.


അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ നടത്തിയ വിവരശേഖരണ സർവ്വേയിലൂടെയാണ് പദ്ധതി ആരംഭിച്ചത്.തുടർന്ന് കുട്ടികളുടെ അമ്മമാർക്കും, പൂർവ്വ വിദ്യാർഥിനികൾക്കും പദ്ധതിയിൽ ചേരുവാനുള്ള രജിസ്ട്രേഷൻ തുടങ്ങി. പദ്ധതിയിൽ ചേർന്നവർക്ക് പി.എസ്‌.സി. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുവാനുള്ള സൗകര്യം സ്കൂളിൽ തന്നെ ഒരുക്കി. തുടർന്ന് അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്ന് വിഷയാടിസ്ഥാനത്തിൽ വിവരങ്ങൾ ക്രോഡീകരിച്ച് എഴുതി എടുക്കുകയും പിന്നീടിത്  നവ കിരണം -ഒന്നാം വാല്യം എന്നപേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പുസ്തകം ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി വിതരണം ചെയ്തു.



ക‍ുട്ടികൾ വിവരശേഖരണത്തില‍ൂടെ തയ്യാറാക്കിയ പ‍ുസ്‍തകം



തുടർന്ന് എല്ലാ ശനി,ഞായർ ദിവസങ്ങളിലും സ്കൂളിൽ വെച്ച് അധ്യാപകരുടെ മേൽനോട്ടത്തിൽ ഉദ്യോഗാർത്ഥികൾക്കായി സൗജന്യപി.എസ്.സി. പരിശീലനം ആരംഭിച്ചു. കോവിഡ് പ്രതിസന്ധി കാരണം സ്കൂൾ അടച്ചപ്പോളും, ക്ലാസുകൾ മുടങ്ങാതിരിക്കാൻ അധ്യാപകർ ഓൺലൈനായി പരിശീലനം തുടർന്നു. പരിശീലനത്തിൽ പങ്കെടുത്ത അമ്മമാരിൽ അഞ്ചുപേർ പി.എസ്.സി.പത്താം തരം പ്രിലിമിനറി പരീക്ഷ പാസായതോടെ പരിശീലനം സാർത്ഥകമായ സന്തോഷത്തിലാണ് അധ്യാപകരും ഉദ്യോഗാർത്ഥികളും; ഒപ്പം തുടർ പരീക്ഷകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളും തുടരുന്നു.....


** ' സ്‍ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തില‍ൂടെ ' എന്ന 'സർഗ്ഗ വിദ്യാലയം പദ്ധതിയ‍ില‍ൂടെ, സ്‍ക‍ൂളിലെ ക‍ുട്ടികള‍ുടെ അമ്മമാർക്കായി നടത്തിയ സൗജന്യ പി.എസ്.സി. പരിശീലനത്തിൽ പങ്കെട‍ുത്ത്, പി.എസ്.സി.യ‍ുടെ പത്താം തരം പ്രിലിമിനറി പരീക്ഷ വിജയിച്ചവർ **




പ്രകൃതിസംരക്ഷണ യജ്ഞം


ട്വിങ്ക്ലിങ്ങ് സ്റ്റാർസ്


ഗണിതച്ചെപ്പ്


ഗണിത പഠനം രസകരവും എളുപ്പവ‍ുമാക്കുവാനായി നടത്തിവരുന്ന ഗണിതവിജയം, ഉല്ലാസഗണിതം പരിപാടികളുടെ തുടർച്ചയായി, ഗവൺമെൻറ് യ‍ു.പി.എസ്. വെള്ളംകുളങ്ങരയിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തന പദ്ധതിയാണ് ഗണിതച്ചെപ്പ്. ഗണിത ക്രിയകൾ രസകരമായി സ്വായത്തമാക്കാനായി മഞ്ചാടി സഞ്ചി ഓരോ കുട്ടിയും തയ്യാറാക്കിയിട്ടുണ്ട്. ഈർക്കിൽ കെട്ടുകൾ ,മഞ്ചാടിക്ക‍ുര‍ു, കളി നോട്ടുകൾ, ജ്യാമിതീയ ര‍ൂപങ്ങൾ എന്നിവ മഞ്ചാടി സഞ്ചിയിൽ സൂക്ഷിക്കുന്നു. ഗണിത ചിത്രങ്ങൾ, പാറ്റേണുകൾ, പസിൽസ്, ജ്യാമിതീയ ര‍ൂപങ്ങൾ ,നിർമ്മിതികൾ എന്നിവ ഉൾപ്പെടുത്തി ഓരോ കുട്ടിയും വീട്ടിൽ ഗണിതലാബ്  തയ്യാറാക്കി സൂക്ഷിക്കുന്നു. സ്കൂളിന്റെ ഗണിത ലാബിലെ ഉപകരണങ്ങൾ, കുട്ടികൾ തയ്യാറാക്കിയ ഗണിത ഉപകരണങ്ങൾ എന്നിവയ‍ുടെ പ്രദർശനം ദേശീയ ഗണിതശാസ്ത്ര ദിനത്തിൽ സ്കൂളിൽ നടത്തുകയുണ്ടായി. എൽ,പി. , യു,പി, വിഭാഗം കുട്ടികൾ ഉല്ലാസ മുത്തുകൾ ,മണിമുത്തുകൾ ,മാത്ത് ഫോക്കസ് തുടങ്ങിയ ഗണിത മാഗസിനുകൾ തയ്യാറാക്കി. ഗണിത പ്രാർത്ഥന, ഗണിത പ്രതിജ്ഞ, ഗണിത നാടകം, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ, തുടങ്ങി ഗണിതശാസ്ത്രത്തിൽ കുട്ടികൾക്ക് താൽപര്യമുണർത്തുന്ന നിരവധി പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു. കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുവാൻ , മേൽപ്പറഞ്ഞ പരിപാടികൾക്കു പുറമേ ഗണിത കളികൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കൃത്യമായ ഇടവേളകളിൽ സ്കൂളിൽ ' ഗണിതമേള 'നടത്തിവരുന്നു. ക‍ൂട‍ുതൽ വായിക്ക‍ുക...



ഇ - കലോത്സവം


കോവിഡ് കാലത്ത‍ും ക‍ുട്ടികള‍ുടെ കലാപരമായ കഴിവ‍ുകൾ പരിപ‍ോഷിപ്പിക്ക‍ുന്നതിനായ‍ും, അവ പ്രകടിപ്പിക്കാന‍ുളള വേദിയൊര‍ുക്ക‍ുന്നതിനായ‍ും സ്‍ക‍ൂൾ ആവിഷ്ക്കരിച്ച തനത‍ു പരിപാടിയാണ്. ഇ -കലോത്സവം.



പ്രവർത്തനങ്ങൾ : 2022-23