ജി യു പി എസ് വെള്ളംകുളങ്ങര/ ഗണിതച്ചെപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതച്ചെപ്പ്


ഗണിത പഠനം രസകരവും എളുപ്പവ‍ുമാക്കുവാനായി നടത്തിവരുന്ന ഗണിതവിജയം, ഉല്ലാസഗണിതം പരിപാടികളുടെ തുടർച്ചയായി, ഗവൺമെൻറ് യ‍ു.പി.എസ്. വെള്ളംകുളങ്ങരയിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തന പദ്ധതിയാണ് ഗണിതച്ചെപ്പ്. ഗണിത ക്രിയകൾ രസകരമായി സ്വായത്തമാക്കാനായി 'മഞ്ചാടി സഞ്ചി 'ഓരോ കുട്ടിയും തയ്യാറാക്കിയിട്ടുണ്ട്. ഈർക്കിൽ കെട്ടുകൾ , മഞ്ചാടിക്ക‍ുര‍ു , കളി നോട്ടുകൾ , ജ്യാമിതീയ ര‍ൂപങ്ങൾ എന്നിവ മഞ്ചാടി സഞ്ചിയിൽ സൂക്ഷിക്കുന്നു. ഗണിത ചിത്രങ്ങൾ, പാറ്റേണുകൾ, പസിൽസ്, ജ്യാമിതീയ ര‍ൂപങ്ങൾ ,നിർമ്മിതികൾ എന്നിവ ഉൾപ്പെടുത്തി ഓരോ കുട്ടിയും വീട്ടിൽ ഗണിതലാബ് തയ്യാറാക്കി സൂക്ഷിക്കുന്നു.


സ്കൂളിന്റെ ഗണിത ലാബിലെ ഉപകരണങ്ങൾ, കുട്ടികൾ തയ്യാറാക്കിയ ഗണിത ഉപകരണങ്ങൾ എന്നിവയ‍ുടെ പ്രദർശനം, ഭാരതത്തിന്റെ അഭിമാനമായ , പ്രശസ്‍ത ഗണിതശാസ്‍ത്രജ്‍ഞനായ ശ്രീനിവാസ രാമാന‍ുജന്റെ ഓർമ്മദിവസമായ ഡിസംബർ -22 ദേശീയ ഗണിതശാസ്ത്ര ദിനത്തിൽ സ്കൂളിൽ നടത്തുകയുണ്ടായി. എൽ,പി. , യു,പി, വിഭാഗം കുട്ടികൾ ഉല്ലാസ മുത്തുകൾ , മണിമുത്തുകൾ , മാത്ത് ഫോക്കസ് തുടങ്ങിയ ഗണിത മാഗസിനുകൾ തയ്യാറാക്കി. ഗണിത പ്രാർത്ഥന, ഗണിത പ്രതിജ്ഞ, ഗണിത നാടകം, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ, തുടങ്ങി ഗണിതശാസ്ത്രത്തിൽ കുട്ടികൾക്ക് താൽപര്യമുണർത്തുന്ന നിരവധി പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു. കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുവാൻ , മേൽപ്പറഞ്ഞ പരിപാടികൾക്കു പുറമേ ഗണിത കളികൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കൃത്യമായ ഇടവേളകളിൽ സ്കൂളിൽ ' ഗണിതമേള 'നടത്തിവരുന്നു.


ഗണിതമേള - 2021-22

ഗണിത മേളയിലെ ചില കാഴ്‍ചകൾ - 03/2022
ഗണിത മേളയിലെ ചില കാഴ്‍ചകൾ - 03/2022
ഗണിത മേളയിലെ ചില കാഴ്‍ചകൾ - 03/2022
സ്ക‍ൂൾ തല ഗണിത മാഗസിൻ - പ്രകാശനം


ക്ലാസ്സ് തല ഗണിത മാഗസിൻ യ‍ു.പി. വിഭാഗം - പ്രകാശനം
ക്ലാസ്സ് തല ഗണിത മാഗസിൻ എൽ.പി. വിഭാഗം - പ്രകാശനം
ക്ലാസ്സ് തല ഗണിത മാഗസിൻ എൽ.പി. വിഭാഗം - പ്രകാശനം