ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ : 2022-23

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം




ജ‍ൂൺ -5 :- പരിസ്ഥിതി ദിനാഘോഷം


ജ‍ൂൺ -19 :- വായനദിനം


ജ‍ൂൺ -21 :- ലോക യോഗ ദിനം


ജ‍ൂൺ -26 :- അന്താരാഷ്‍ട്ര ലഹരിവിര‍ൂദ്ധ ദിനം


ജ‍ൂലൈ -1 :- ദേശീയ ഡോക‍്ടർ ദിനം


ജ‍ൂലൈ -5 :- ബഷീർ ദിനം


ജ‍ൂലൈ -21 :- ചാന്ദ്ര ദിനം


ജ‍ൂലൈ -26 :- പ്രക‍ൃതിസംരക്ഷണ ദിനം


ആഗസ്‍റ്റ് - 6 ,9 :- ഹിരോഷിമ,നാഗസാക്കി ദിനങ്ങൾ


സ്വാതന്ത്ര്യ ദിനാഘോഷം


ഓണാഘോഷം


സത്യമേവ ജയതേ :- മാധ്യമ-വിവര സാക്ഷരതായജ്ഞം (പ്രൈമറി തലം)


മുഖ്യമന്തിയുടെ പത്തിന കർമ്മപരിപാടികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും, വിദ്യാഭ്യാസ മേഖലയിൽ ആധുനികകാലത്ത് വളരെ ഗൗരവതരമായി പരിഗണിക്കേണ്ടതുമായ ഒരു പദ്ധതിയാണ് 'സത്യമേവ ജയതേ’ എന്ന പേരിൽ നടപ്പിലാക്കുന്ന മാധ്യമ-വിവര സാക്ഷരതാ യജ്ഞം.മാധ്യമങ്ങളിലൂടെ, വിശേഷിച്ച് ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാസ്തവ വിരുദ്ധമായ വിവരങ്ങളെ തിരിച്ചറിയാനും, ശരി എന്തെന്ന് മനസ്സിലാക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള പരിപാടിയാണ് ഇത്.


വിവരവിസ്ഫോടനത്തിന്റെ ഇൻറർനെറ്റ് യുഗത്തിൽ മാധ്യമങ്ങളുടെ പ്രവർത്തനരീതിയിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഓൺലൈൻ മാധ്യമങ്ങളുടെ സാന്നിധ്യം വിവരങ്ങളുടെ വലിയ പ്രളയം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരമൊരു വിവരസമൂഹത്തിൽ ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയുണ്ട്. മാധ്യമങ്ങളെ നിയമം കൊണ്ട് നിയന്ത്രിക്കുന്നതിന് ജനാധിപത്യത്തിൽ ഒട്ടേറെ പരിമിതികളുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ, ഡിജിറ്റൽ നിരീക്ഷണത്തിലൂടെ വളരുന്ന കമ്പോള താൽപര്യങ്ങൾ, ഇവയെക്കുറിച്ചെല്ലാം വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതിന് സമകാലിക പ്രാധാന്യം ഏറെയാണ്. മാധ്യമങ്ങളെ തിരിച്ചറിയുകയും, അവയെ ക്രിയാത്മകമായി ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് മാധ്യമങ്ങൾക്ക് തന്നെയും പ്രസക്തി ഉണ്ടാകുന്നത്. മാധ്യമങ്ങളിൽ നിന്നും അവയിലെ കാഴ്ചകളിൽ നിന്നും അവ വിനിമയം ചെയ്യുന്ന വിവരങ്ങളിൽ നിന്നും സമൂഹത്തിന് മാറിനിൽക്കാനാവില്ല. മാധ്യമങ്ങളെ ശരിയായ രീതിയിൽ മനസ്സിലാക്കാനും, സൈബറിടങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടിയാണ് 'സത്യമേവ ജയതേ'. 'ന‍ുണകൾ പലവട്ടം ആവർത്തിച്ചാൽ സത്യമാകില്ല' എന്ന സത്യം കുട്ടികളിൽ ഉറപ്പിച്ചുകൊണ്ട്, സമ്പൂർണ്ണ മാധ്യമ-വിവര സാക്ഷരത നേടുവാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിപാടിയുടെ ആത്യന്തിക ലക്ഷ്യം.


സ്കൂളിൽ 'സത്യമേവ ജയതേ' പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രഥമാധ്യാപിക കെ. കെ. ഷൈല നിർവഹിച്ചു. തുടർന്ന് കൈറ്റിന്റെ പരിശീലന പരിപാടിയിൽ പങ്കെടുത്ത അധ്യാപകൻ രജനീഷ് വി. സ്കൂളിലെ മറ്റ് അധ്യാപകർക്കുള്ള ക്ലാസ് നൽകുകയുണ്ടായി. അടുത്ത ദിവസങ്ങളിൽ കുട്ടികൾക്കായുളള ക്ലാസ്സ്‍തല പരിശീലന പരിപാടിക്ക് അധ്യാപകരായ രജനീഷ് വി. ,രഹീന ബീഗം, സിന്ധു എസ്. എന്നിവർ നേതൃത്വം നൽകി. 'സത്യമേവ ജയതേ' പരിശീലന പരിപാടിയുടെ മോഡ്യൂളിൽ ഉൾപ്പെടുത്തിയിരുന്ന ഉചിതമായ ചിത്രങ്ങളും, വീഡിയോകളും പരിപാടിയുടെ ഉള്ളടക്കം കുട്ടികളിലേക്ക് രസകരമായ രീതിയിൽ സംവേദനം ചെയ്യുന്നതിന് സഹായകമായി.


കുട്ടികളുടെ ഭാഗത്ത് നിന്ന് സജീവമായ, ക്രിയാത്മകമായ പ്രതികരണങ്ങളാണ് ലഭിച്ചത്. ഈ പരിശീലന പരിപാടിയിലൂടെ ഓൺലൈൻ മാധ്യമ ഉപയോഗവ‍ുമായി ബന്ധപ്പെട്ട് ഇതുവരെ അറിയാതിരുന്ന ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.


' സത്യമേവ ജയതേ ' - കർമ്മപരിപാടി



ലോക വയോജന ദിനം


സ്‍ക‍ൂൾ കായികമേള


2022-23 അധ്യയന വർഷത്തെ സ്കൂൾ കായികമേള 16/09/2022, 19/09/22 വെള്ളി, തിങ്കൾ ദിവസങ്ങളിലായി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി പ്രഥമാധ്യാപിക ഷൈലടീച്ചർ സ്കൂൾ കായികമേള യുടെ ഉദ്ഘാടനം നിർവഹിച്ചു. യു.പി. വിഭാഗത്തിന് ആദ്യത്തെ ദിവസവും, എൽ പി വിഭാഗത്തിന് രണ്ടാമത്തെ ദിവസവും ആയിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചത്. അത്‍ലറ്റിക‍്സ് ഇനങ്ങളിൽ എല്ലാം തന്നെ കുട്ടികൾ സജീവമായി പങ്കെടുത്തു. 50 മീറ്റർ ഓട്ടം, 100 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ് എന്നീ ഇനങ്ങളിലാണ് ഏറ്റവുമധികം കുട്ടികൾ മത്സരിച്ചത്. മികച്ച പ്രകടനങ്ങളിലൂടെ ആദ്യ സ്ഥാനങ്ങളിൽ എത്തിയ കുട്ടികൾ ഉപജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

സ്കൂൾ കായികമേളയിൽ പങ്കെടുത്ത് വിജയിച്ചവരുൾപ്പെടെ എല്ലാ കുട്ടികളെയും അധ്യാപകര‍ുടേയ‍ും, എസ്.എം. സി.യ‍ുടേയ‍ും നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ അഭിനന്ദിച്ചു.


ഉദ്‍ഘാടനം
മത്‍സരങ്ങൾക്ക് ത‍ുടക്കം ...


വിജ്‍ഞാനോത്സവം


കേരള ശാസ്ത്ര സാഹിത്യപരിഷത് പൊതു വിദ്യാഭാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന കുട്ടികളുടെ അറിവുത്സവമായ യുറീക്ക ശാസ്ത്രകേരള വിജ്ഞാനോത്സവം ജി.യു.പി.എസ് വെളളംകുളങ്ങരയിൽ 26.09.22 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് സംഘടിപ്പിക്കുകയുണ്ടായി. പ്രധാനാധ്യാപിക ശ്രീമതി ഷൈല  ടീച്ചർ വിജ്ഞാന കുതുകികളായ കുട്ടികളെ അഭിസംബോധന ചെയ്തു കൊണ്ട് വിജ്ഞാനോത്സവം – 2022 സ്കൂൾതലത്തിൽ ഉദ്ഘാടനം ചെയ്തു.


“അറിവു നിർമ്മിക്കുന്ന കുട്ടി , സ്വയം വിലയിരുത്തുന്ന കുട്ടി " എന്ന ആശയത്തോടെ അവതരിപ്പിക്കപ്പെട്ട വിജ്ഞാനോത്സവം – 2022 കുട്ടികൾക്ക് പ്രക്രിയാധിഷ്ഠിത വികാസത്തിന് അവസരം നൽകി.കുട്ടികൾ അധ്യപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ സ്കൂളും വീടുംപരിസരവും വേദിയാക്കി ചെയ്ത പ്രവർത്തനങ്ങൾ ഏകദേശം രണ്ടു മണിയോടെ അവതരിപ്പിച്ചു. പ്രവർത്തനങ്ങളെ അവയുടെ സ്വഭാവം അനുസരിച്ച് സർഗാത്മക കൂട, നിർമ്മാണ കൂട , ശാസ്ത്ര കൂട എന്നീ കൂടകളിലായ് തരം തിരിച്ചു. ശേഷം കുട്ടികളുടെ സ്വയം വിലയിരുത്തൽ , പരസപര വിലയിരുത്തൽ , അധ്യാപക വിലയിരുത്തൽ എന്നീ പ്രകീയയിലൂടെ വിലയിരുത്തൽ പൂർത്തിയാക്കി. തുടർന്ന്  മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി മൂന്നു കൂടയിൽ നിന്നും മികച്ച ഉല്പന്നങ്ങൾ നിർമ്മിച്ച വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു.


സ്കൂൾ തല  വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങളും ആശംസകളും നേരുന്നുകൊണ്ട് ശാസ്ത്രാധ്യാപികയായ ശ്രീമതി സിന്ധു ടീച്ചർ സംസാരിച്ചു. തുടർ തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി കെണ്ട് ജി.യു.പി എസ് സ്കൂൾതല വിജ്ഞനോത്സവം - 2022 ഏകദേശം നാലു മണിയോടെ അവസാനിച്ചു.


വിജ്ഞാനോത്സവവ‍ുമായി ബന്ധപ്പെട്ട് നിർമ്മിച്ച ഉല്പ്പന്നങ്ങള‍ുമായി വിദ്യാർത്ഥികൾ



സ്‍ക‍ൂൾ പാർലമെന്റ് തെരഞ്ഞെട‍ുപ്പ്


സ്‍ക‍ൂൾ പാർലമെന്റ് തെരഞ്ഞെട‍ുപ്പ് ക‍ുട്ടികള‍ുടെ സജീവ പങ്കാളിത്തത്തോടെ വളരെ ഭംഗിയായി നടന്ന‍ു.സ്ഥാനാർത്ഥികള‍ുടെ ക‍ൂടി സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടത്ത‍ുകയ‍ും ഫലം പ്രഖ്യാപിക്ക‍ുകയ‍ും ചെയ്‍ത‍ു.ത‍ുടർന്ന് ഏഴാംക്ലാസ്സ് വിദ്യാർത്ഥി അജേഷ്‍ക‍ുമാർ ആർ. സ്‍ക‍ൂൾ ലീഡറായി തിരഞ്ഞെട‍ുക്കപ്പെട്ട‍ു.


പോളിങ്ങ് ബ‍‍ൂത്തിലേക്ക്...
കന്നിവോട്ട് ചെയ്യ‍ുന്നവരിൽ ചിലർ..


വോട്ടെണ്ണൽ


സ്‍ക‍ൂൾ ശാസ്‍ത്രമേള


സ്കൂൾതല ശാസ്ത്രമേള കുട്ടികളുടെയും രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടുകൂടി സ്കൂളിൽ വെച്ച് 30/09/2022 വെള്ളിയാഴ്‍ച നടത്ത‍ുകയ‍ുണ്ടായി .ഏകദേശം 10.30 ന് ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി ഷൈല ടീച്ചർ ഗണിത ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു.സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ വിഭാഗങ്ങളിലെ മത്സരങ്ങൾ രാവിലെയും; ശാസ്ത്ര, ഗണിതശാസ്ത്ര വിഭാഗങ്ങളിലും മത്സരങ്ങൾ ഉച്ചയ്ക്കുമായാണ് നടത്തിയത്.എൽ.പി., യ‍ു.പി.വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങൾ നടത്തി.കുട്ടികൾക്ക് ഏകദേശം 3 മണിക്കൂർ സമയം മത്സരയിനങ്ങൾക്ക് നൽകി. എല്ലാ വിഭാഗങ്ങളിലെയും വ്യത്യസ്തയിനം മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.ഗണിതശാസ്‍ത്രമേളയിൽ എൽ.പി വിഭാഗത്തിൽ നമ്പർ ചാർട്ട്, ജ്യോമിട്രിക്കൽ ചാർട്ട്, സ്റ്റിൽ മോഡൽ, പസിൽ എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. യ‍ു.പി വിഭാഗത്തിൽ നമ്പർ ചാർട്ട്, ജ്യോമിട്രിക്കൽ ചാർട്ട്, സ്റ്റിൽ മോഡൽ, പസിൽ കൂടാതെ ഗെയിം വിഭാഗവും ഉണ്ടായിരുന്നു.ഭയമുളവാക്കുന്ന വിഷയം എന്നതിൽ നിന്നും മാറി ഗണിത ശാസ്ത്രത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്ന വിദ്യാർത്ഥികളെ ഈ മേളയിലൂടെ കാണാനായി. കുട്ടികളുടെ ശാസ്ത്ര താല്പര്യങ്ങളെ വളർത്തുന്നതിന് ശാസ്ത്ര മേള വലിയ തോതിൽ ഉപകരിച്ചു.കൃത്യമായ വിലയിരുത്തലിനു ശേഷം ശ്രീമതി സിന്ധു ടീച്ചർ ശാസ്ത്ര മേളയിലെ വിജയികളെ പ്രഖ്യാപിച്ചു. ഏകദേശം 5 മണിയോടെ മേള സമാപിച്ചു.


ശാസ്‍ത്രമേളയിലെ ചില കാഴ്‍ചകൾ




ലഹരി വിമ‍ുക്ത കേരളം - ലഹരി വിമ‍ുക്ത ക്യാമ്പയിൻ


'ലഹരി മുക്ത കേരളം' - ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി നവംബർ ഒന്നു വരെ നീളുന്ന തീവ്ര യജ്ഞ  പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം ഒക്ടോബർ ആറാം തീയതി വ്യാഴാഴ്ച രാവിലെ 11-മണിക്ക് വാർഡ് മെമ്പർ ശ്രീ.ജയകൃഷ്ണൻ നിർവഹിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അന്നേദിവസം രാവിലെ 10 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കുന്നത്  കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തൽസമയം വീക്ഷിക്കുന്നതിനായി കുട്ടികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. ബഹു. മുഖ്യമന്ത്രിയുടെയും, ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടേയും ലഹരി വിരുദ്ധ സന്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും, മനസ്സിലാക്കുകയും ചെയ്തതിനുശേഷമായിരുന്നു പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം നടത്തിയത്. 'ലഹരി 'എന്ന മാരകവിപത്തിനെ സമൂഹത്തിൽനിന്ന് തുടച്ചു മാറ്റുവാൻ അക്ഷീണം പ്രയത്നിക്ക‍ുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണ് സ്കൂൾതല കർമ്മപദ്ധതിയുടെ ഉദ്ഘാടനം കുറിച്ചത്.

പ്രഥമാധ്യാപിക കെ.കെ. ഷൈല, ലഹരി വിരുദ്ധ ക്ലബ് കൺവീനറും, അധ്യാപികയുമായ അനുശ്രീ, അധ്യാപകരായ രജനീഷ് വി. , സിന്ധു എസ്. തുടങ്ങിയവർ കുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു.അന്നേദിവസം തന്നെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു ലഹരി വിരുദ്ധ സന്ദേശങ്ങളും, ലഹരി വിരുദ്ധ പ്ലക്കാർഡുകളും കയ്യിലേന്തി, കുട്ടികളുടെ സജീവ പങ്കാളിlത്തത്തോട‍ു കൂടി നടത്തിയ റാലി ശ്രദ്ധേയമായ ഒരു പ്രവർത്തനമായി.വിദഗ്ധർ നയിച്ച ബോധവൽക്കരണ ക്ലാസ്സ‍ുകൾ, ലഹരിവിര‍‍ുദ്ധ ദീപം തെളിയിക്കൽ, പ്രതീകാത്‍മക ലഹരിവസ്‍ത‍ുക്കൾ കത്തിക്കൽ, ലഹരിവിര‍ുദ്ധ പ്രതിജ്ഞ, ലഹരിവിര‍‍ുദ്ധ ശ‍ൃംഖല എന്നീ പ്രവർത്തനങ്ങള‍ും ക‍ുട്ടികള‍ുടേയ‍ും, രക്ഷിതാക്കള‍ുടേയ‍ും, അധ്യാപകര‍ുടേയ‍ും, സ്‍ക‍ൂളിന്റെ അഭ്യ‍ുദയകാംക്ഷികള‍ുടേയ‍ും സജീവ പങ്കാളിത്തത്തോടെ സ്‍ക‍ൂളിൽ നടത്ത‍ുകയ‍ുണ്ടായി.


ലഹരി വിമ‍ുക്ത കേരളം - സ്‍ക‍ൂൾതല ക്യാമ്പയിൻ




സ്‍ക‍ൂൾ കലോത്‍സവം


സ്കൂൾ കലോത്സവം 26/10/2022 ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രശസ്ത നാടൻപാട്ട് കലാകാരൻ ശ്രീ . ജിനു പത്തനാപുരം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ .ജയകൃഷ്ണൻ, മുൻ പ്രഥമാധ്യാപിക ശ്രീലത.ബി. , മുൻ അധ്യാപിക ശ്രീകല എസ്. , സ്കൂൾ വികസന സമിതി ചെയർമാൻ രവീന്ദ്രനാഥൻ നായർ എന്നിവരുടെ വിശിഷ്ട സാന്നിധ്യം ചടങ്ങിനെ കൂടുതൽ ധന്യമാക്കി.കുട്ടികളുടെ വിവിധ കലാപരിപാടികളും, രചനാ മത്സരങ്ങളും കലോത്സവത്തിനോടനുബന്ധിച്ച് നടത്തുകയുണ്ടായി. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ സജീവ പങ്കാളിത്തം കൊണ്ടും, രക്ഷിതാക്കളുടെ മഹനീയ സാന്നിധ്യം കൊണ്ടും കലോത്സവം ശ്രദ്ധേയമായി. കലാപരിപാടികൾക്കൊടുവിൽ സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച എല്ലാ കുട്ടികൾക്കും സമ്മാനവിതരണം നടത്തി. ചടങ്ങുകൾ വൈകുന്നേരം 4.30 ഓടുകൂടി അവസാനിച്ചു.


കലോത്‍സവ കാഴ്‍ചകൾ

ഈശ്വരപ്രാർത്ഥന
ഉദ്ഘാടകനൊപ്പം പാട്ട‍ുപാടി ക‍ുട്ടികൾ
സംഘന‍ൃത്തം
സംഘന‍ൃത്തം
രചനാമത്സരങ്ങൾ
രചനാമത്സരങ്ങൾ
സമ്മാന വിതരണം


ക‍ുട്ടികള‍ുടെ ദിനാഘോഷം


മാതാപിതാക്കൾ ഉൾപ്പെടെയുള്ള, പ്രായമായവരെയെല്ലാം തന്നെ സ്നേഹിച്ചും, സംരക്ഷിച്ചും മുന്നോട്ടുപോകേണ്ടത് യുവതലമുറയുടെ കടമയാണ് എന്ന മഹത്തായ സന്ദേശം കുട്ടികൾ വഴി ക‍ുട്ടികള‍ുടെ ദിനത്തിൽ സമൂഹത്തിലേക്കെത്തിക്കുവാൻ ശ്രമിക്ക‍ുന്നതിന്റെ ഭാഗമായി കഴിഞ്ഞവർഷം മുതൽ കുട്ടികൾ ശിശുദിനം ആഘോഷിക്കുന്നത് വയോജനങ്ങളോടൊപ്പമാണ്. ചെറുപ്പകാലത്തിന്റെ വസന്തം കഴിഞ്ഞ് വാർദ്ധക്യ കാലത്തിന്റെ സായാഹ്നത്തിലെത്തി നിൽക്കുന്ന വയോജനങ്ങൾക്ക് ബാല്യകാലത്തെ സന്തോഷവും തമാശകളും കുസൃതിയും നിറഞ്ഞ ഓർമ്മകൾ ഒരിക്കൽ കൂടി സമ്മാനിക്കുക എന്ന ഉദ്ദേശത്തോടെയും,, വയോജനങ്ങളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നാമോരോരുത്തരുടെയും കടമയാണ് എന്ന് സ്വയം മനസ്സിലാക്കുന്നതിനും മറ്റുള്ളവരെ ഓർമിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒരു എളിയ ശ്രമം കൂടിയാണ് ഈ ശിശ‍ുദിനാഘോഷം.


ക‍ുട്ടികൾ ശിശ‍ുദിനത്തിൽ ഗാന്ധിഭവൻ സ്‍നേഹവീട് സന്ദർശിച്ചപ്പോൾ


ക്രിസ്‍ത‍ുമസ് ദിനാഘോഷം




'ഹരിതമനോഹരം എന്റെ ഗ്രാമം'


'പ്ലാസ്റ്റിക് ഉപയോഗം ക‍ുറയ്‍ക്കാം, പ്രക‍ൃതിയെ രക്ഷിക്കാം'


ഇലയറിവ് ഉത്‍സവം


ഗവ.യ‍ു.പി.എസ്. വെള്ളംക‍‍ുളങ്ങരയിൽ  ഇലയറിവ് ഉത്സവം.ഗവ.യു.പി.എസ്. വെള്ളംക‍ുളങ്ങരയിൽ മാതൃഭൂമി സീഡ് ക്ലബ്ബ്  ഇലയറിവു മേള നടത്തി.മേളയുടെ ഉദ്ഘാടനം പ്രഥമാദ്ധ്യാപിക ശ്രീമതി. ഷൈല കെ.കെ. നിർവഹിച്ചു.ഇലയറിവ് മേളയോടനുബന്ധിച്ച് കുട്ടികൾ വിവിധയിനം ഇലകളുടെ പ്രദർശനം നടത്തി. ഇലകളുടെ ആകൃതി, വലുപ്പം ,നിറം, പ്രത്യേകത,  ,സിരാ വിന്യാസം ഇലകളുടെ ക്രമീകരണം എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു പ്രവർത്തനം ആയിരുന്നു ഇത്. വിവിധയിനം ഇലകളുടെ ഉപയോഗം, പ്രാധാന്യം എന്നിവയെക്കുറിച്ച് സീഡ് കോർഡിനേറ്റർ സിന്ധു എസ്. വിശദീകരിച്ചു.അതിനു ശേഷം കുട്ടികൾ പ്രദർശിപ്പിച്ച വസ്തുക്കളുമായി ചേർന്ന് ഇലയറിവ് റാലി നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും അത് ഒരു പുതിയ അനുഭവമായിരുന്നു. അദ്ധ്യാപകരായ ശ്രീ.വി.രജനീഷ്, വി.എഫ്. രഹീന ബീഗം ,ബി.സജിത.,യമുന ശേഖർ, വി.കെ.അനുശ്രീ ,ജി.നീനു മോൾ എന്നിവർ പങ്കെടുത്തു.

വിവിധയിനം ഇലകള‍ുമായി ക‍ുട്ടികൾ


മില്ലറ്റ് ഭക്ഷ്യമേള


2023-വർഷം ഐക്യരാഷ്ട്ര സംഘടന ആഗോള മില്ലറ്റ് വർഷമായി ആചരിക്കുകയാണ്. അരിയേക്കാളും, ഗോതമ്പിനെക്കാളും പോഷകസമൃദ്ധമാണ് ചെറുധാന്യങ്ങൾ എന്നറിയപ്പെടുന്ന മില്ലറ്റുകൾ. പോഷക ഗുണങ്ങളെ കുറിച്ച് കുട്ടികളെയും, രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ മില്ലറ്റ് ഭക്ഷ്യമേള സംഘടിപ്പിക്കുകയുണ്ടായി.കുട്ടികൾ ചെറുധാന്യങ്ങൾ ഉപയോഗിച്ച് ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി കൊണ്ടുവരികയും അവ പ്രദർശിപ്പിക്കുകയും മറ്റു കുട്ടികളുമായി പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. സ്വാദിഷ്ടവും, പോഷകസമ്പന്നവും ആയ മില്ലറ്റുകളുടെ പ്രാധാന്യം കുട്ടികളെയും രക്ഷിതാക്കളെയും മനസ്സിലാക്കി കൊടുക്കുന്നതിന് ഈ പരിപാടി വളരെയധികം സഹായകമായി.


ഭക്ഷണം പങ്ക‍ുവെയ്‍ക്ക‍ുന്ന ക‍ുട്ടികൾ
വിവിധ ഭക്ഷ്യവസ്‍ത‍ുക്കള‍ുമായി ക‍ുട്ടികൾ
വിവിധ ഭക്ഷ്യവസ്‍ത‍ുക്കള‍ുമായി ക‍ുട്ടികൾ


പൂക്കളെ സ്നേഹിക്കാം, പ്രകൃതിയെ സ്നേഹിക്കാം


പൂക്കളെ സ്നേഹിക്കാം, പ്രകൃതിയെ സ്നേഹിക്കാം എന്ന സന്ദേശവുമായി പ്രകൃതിയെ സ്നേഹിക്കുവാനും, പ്രകൃതിയോടു ഇണങ്ങി ജീവിക്കുവാനും കുട്ടികളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി ഗവൺമെൻറ് യുപിഎസ് വെള്ളംകുളങ്ങരയിൽ നാട്ടുപൂക്കളുടെ പ്രദർശനം നടത്തി. ഓരോ ക്ലാസിലെയും കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന കൊണ്ടുവന്ന നാടൻ പൂക്കളാണ് സ്കൂളിൽ പ്രദർശിപ്പിച്ചത്. പ്രകൃതിയിലേക്ക് ഇറങ്ങി ചെല്ലുവാൻ കുട്ടികളിൽ ഇഷ്ടം നിറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നാടൻ പൂക്കളുടെ ശേഖരണവും, പ്രദർശനവും നടത്തുവാൻ തീരുമാനിച്ചത്.ഓരോ കുട്ടിയോടും രക്ഷിതാവിന്റെ സഹകരണത്തോടെയും, മേൽനോട്ടത്തിലും വീടിനും സമീപത്തുമുള്ള നാടൻ പൂക്കൾ ശേഖരിക്കുവാനും സ്കൂളിലേക്ക് കൊണ്ടുവരുവാനും നിർദ്ദേശം നൽകുകയായിരുന്നു.കുട്ടികൾ അതനുസരിച്ച് വ്യത്യസ്തങ്ങളായ നിരവധിയിനം പൂക്കളാണ് ശേഖരിച്ച് സ്കൂളിലേക്കെത്തിച്ചത്.


നാട്ട‍ുപ‍ൂക്കള‍ുമായി ക‍ുട്ടികൾ..


ജാലകം


കുട്ടികളുടെ സർഗാത്മകശേഷികൾ വികസിപ്പിക്കുന്നതിന്റെയും വായനയെ പരിപോഷിപ്പിക്കുന്നതിന്റെയും ഭാഗമായി എൽ പി ക്ലാസുകളിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ക്ലാസ്സ്‍തല മാഗസിനുകൾ പ്രസിദ്ധീകരിച്ചു. കളിച്ചെപ്പ് എന്ന പേരിലാണ് ഒന്നാം ക്ലാസിലെ കുട്ടികൾ തങ്ങളുടെ മാഗസിൻ പുറത്തിറക്കിയത്. ക്ലാസ് അധ്യാപികയായ യമുനടീച്ചറിന്റെ നേതൃത്വത്തിൽ, രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് കുട്ടികൾ മാഗസിൻ നിർമ്മാണം നടത്തിയത്.


കളിച്ചെപ്പ്


ചിത്ര ജാലകം, വർണ്ണച്ചിറകുകൾ എന്നിങ്ങനെ രണ്ട് വ്യത്യസ്ത മാഗസിനുകൾ പ്രസിദ്ധീകരിച്ചു കൊണ്ടാണ് രണ്ടാം ക്ലാസിലെ കുട്ടികൾ ജാലകം എന്ന ഈ പരിപാടിയിൽ  തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചത്. ക്ലാസ് അധ്യാപിക സജിത ടീച്ചറും, കുട്ടികളുടെ രക്ഷിതാക്കളും മാഗസിൻ നിർമ്മാണത്തിൽ അവരെ സഹായിച്ചു.


ചിത്ര ജാലകം, വർണ്ണച്ചിറകുകൾ


മഴവില്ല് എന്ന മാഗസിൻ പുറത്തിറക്കിക്കൊണ്ട് മൂന്നാം ക്ലാസിലെ കുട്ടികൾ തങ്ങളുടെ സർഗ്ഗ സൃഷ്ടികൾ മറ്റുള്ളവർക്ക് മുൻപിലേക്കെത്തിച്ചു. ക്ലാസ് അധ്യാപികയായ അനുശ്രീ ടീച്ചറും, കുട്ടികളുടെ രക്ഷിതാക്കളും പരിപൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.


മഴവില്ല്


നാലാം ക്ലാസിലെ കുട്ടികൾ പുറത്തിറക്കിയ മാഗസിനാണ് മിന്നും മലയാളം . തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ക്ലാസ് അധ്യാപികയായ നീനു ടീച്ചറിന്റെയും, കുട്ടികളുടെ രക്ഷിതാക്കളുടെയും സഹകരണത്തോടെ മാഗസിൻ പ്രസിദ്ധീകരിച്ചത്.


മിന്നും മലയാളം


ദേശീയ ശാസ്ത്ര ദിനാചരണം -2023


ഗവ.യു.പി.എസ് വെള്ളം കുളങ്ങരയിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി -28ന് വിവിധ പരിപാടികളോടെ ദേശീയ ശാസ്ത്രദിനം ആചരിച്ചു.ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ ശാസ്ത്രവാരാചരണം നടത്തി. സയൻസ് ക്ലബ് കോർഡിനേറ്റർ സിന്ധു.എസ് സി.വി.രാമനെക്കുറിച്ചും രാമൻ എഫക്ടിനെക്കുറിച്ചും വിശദമായ ക്ലാസ് എടുത്തു. അതിന് ശേഷം ഫെബ്രുവരി 28ന് ഉച്ചയ്ക്കു 2 മണിക്ക് യു.പി. വിഭാഗം കുട്ടികൾക്കായി ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു.ടി മത്സരത്തിൽ ഏഴാം ക്ലാസിലെ ആലാപ് .ആർ. കൃഷ്ണ ഒന്നാം സ്ഥാനവും, അഞ്ചാം ക്ലാസ്സിലെ അനന്യ അരുൺ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. മാർച്ച് ഒന്നാം തീയതി ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു.ടി പ്രദർശനത്തിൽ കുട്ടികൾ വരച്ച ചാർട്ടുകൾ ,നിർമ്മിച്ച മോഡലുകൾ, പഠനോപകരണങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു. സമാപന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ബി.സജിത നന്ദി രേഖപ്പെടുത്തി.



'ലസിതം':-പഠനോത്സവം -2023


ഗവ.യു.പി.എസ് വെള്ളംകുളങ്ങരയുടെ പഠനോത്സവം 'ലസിതം':-2023 വെള്ളംകുളങ്ങര ദേവീക്ഷേത്രത്തിനു സമീപം തുറന്ന വേദിയിൽ സംഘടിപ്പിച്ചു.പ്രഥമാധ്യാപിക ശ്രീമതി  കെ.കെ.ഷൈല സ്വാഗതം ആശംസിച്ചു. വീയപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ഷീജ സുരേന്ദ്രൻ ജനകീയ പഠനോത്സവം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് ശ്രീ.ഗിരീഷ് അധ്യക്ഷത വഹിച്ചു.ബി .പി .സി ജൂലി ടീച്ചർ ,വാർഡ് മെമ്പർ ശ്രീ.ജയകൃഷ്ണൻ ,വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് ചെയർമാൻ ശ്രീമതി രഞ്ജിനി ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അതിന‍ു ശേഷം കുട്ടികളുടെ മികവ് അവതരണം നടന്നു .പാഠ്യവിഷയങ്ങളുമായി ബന്ധപ്പെടുത്തി കുട്ടികൾ അവതരിപ്പിച്ച ഓട്ടൻതുള്ളൽ, ശാസ്ത്ര നാടകം, ഗണിത തിരുവാതിര, ഇംഗ്ലീഷ് സ്കിറ്റ് , നാടകം, ശാസ്ത്ര പരീക്ഷണങ്ങൾ, കഥാകഥനം, പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്കാരങ്ങൾ തുടങ്ങിയവ ഏറെ ശ്രദ്ധേയമായി.രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവര‍ുൾപ്പെടെ നിരവധി ആൾക്കാർ പഠനോത്സവം ആസ്വദിക്കുവാൻ എത്തിയിരുന്നു.


ക‍ുട്ടികള‍ുടെ പ്രകടന‍ങ്ങൾ ,സമ്മേളനം