ജി യു പി എസ് വെള്ളംകുളങ്ങര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്/രൂപീകരണവും പ്രവർത്തനങ്ങളും : 2022-23
രൂപീകരണം :- ജൂൺ , 2022
കൺവീനർ:- രജനീഷ് വി. (അധ്യാപകൻ)
പ്രസിഡന്റ് - ആർച്ച നന്ദൻ (ക്ലാസ്-6)
സെക്രട്ടറി - അക്ഷയ് ജയൻ (ക്ലാസ്-6)
ആകെ അംഗങ്ങളുടെ എണ്ണം - 20
പ്രവർത്തനങ്ങൾ
ജൂൺ -26 :- അന്താരാഷ്‍ട്ര ലഹരിവിരുദ്ധ ദിനം
ഈ ദിവസത്തെക്കൂറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ..
- ' ലഹരി എന്ന വിപത്ത് ' :- ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചുളള ബോധവൽക്കരണ ക്ലാസ്
- ലഹരി വിരുദ്ധ പ്രതിജ്ഞ
- പോസ്റ്റർ രചന
ജൂലൈ -21 :- ചാന്ദ്ര ദിനം
ഈ ദിവസത്തെക്കൂറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ..
- ' ചന്ദ്രനിൽ മനുഷ്യന്റെ ആദ്യ കാൽവെയ്‍പ്പ് '- വീഡിയോ പ്രദർശനം
- ' അമ്പിളിമാമന്റെ തണലിൽ ' - അനുഭവക്കുറിപ്പുകൾ തയ്യാറാക്കൽ
- ' ചന്ദ്രനിലേക്കൊരു യാത്ര ' - ഭാവനാത്മക രചനകൾ
- മോഡൽ നിർമ്മാണം
- ചാന്ദ്ര കഥകൾ, കവിതകൾ
- ചാന്ദ്രദിന ക്വിസ്
ജൂലൈ -28 :- ലോക പ്രകൃതിസംരക്ഷണ ദിനം
' പ്രകൃതിയെ സ്നേഹിക്കുക, സഹജീവികളെയും...' ക്യാമ്പയിനു തുടക്കം
ആഗസ്‍റ്റ് - 6, 9 :- ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ
ഈ ദിവസത്തെക്കൂറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ..
' യുദ്ധം ഒഴിവാകട്ടെ .. , ലോകത്ത് സമാധാനം നിറയട്ടെ ..'
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ..
- ദേശീയപതാക ഉയർത്തൽ
- സ്വാതന്ത്ര്യ ദിന റാലി
- പൊതുസമ്മേളനം
- സ്വാതന്ത്ര്യ ദിന സ്മരണ
- സ്വാതന്ത്ര്യ ദിന സന്ദേശം
- സ്വാതന്ത്ര്യ സമര സേനാനികളായി കുട്ടികളുടെ പ്രച്ഛന്ന വേഷം
- ദേശഭക‍്തി ഗാനങ്ങൾ
- സ്വാതന്ത്ര്യ ദിന പ്രസംഗം
- സ്വാതന്ത്ര്യ ദിന സദ്യ
ലോക വയോജന ദിനം
ഈ ദിവസത്തെക്കൂറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ..
- വയോജന ദിന സന്ദേശം
" വയോജനങ്ങൾ ദൈവതുല്യരാണ് ,സ്‍നേഹത്തിന്റെ ഉറവിടങ്ങളാണ്. വയോജനങ്ങളെ സ്നേഹിക്കുവാനും, പരിചരിക്കുവാനും, ബഹുമാനിക്കുവാനും നമുക്ക് സാധിക്കണം.
നമ്മുടെ വീട്ടിലും നമുക്ക് പ്രിയപ്പെട്ട അപ്പൂപ്പനും,അമ്മൂമ്മയും,അച്‍ഛനും,അമ്മയുമൊക്കെയുണ്ട് .നമ്മളിന്ന് എന്തെങ്കിലും സുഖസൗകര്യങ്ങളും, സന്തോഷങ്ങളും അനുഭവിക്കുന്നുണ്ടെങ്കിൽ, അതിന്റെയൊക്കെ പിറകിൽ അവരുടെ നിസ്വാർത്ഥമായ സ്നേഹത്തിന്റെയും, കഷ്ടപ്പാടിന്റെയും, കരുതലിന്റെയും തെളിമയാർന്ന ഏടുകൾ ഉണ്ടാവും.നമ്മുടെ ഉയർച്ചയ്‍ക്കും,നൻമയ്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച്, നിസ്വാർത്ഥമായ സ്‍നേഹത്തോടെ നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നവരാണവർ.
അവർ തന്ന സ്നേഹവും, കരുതലും നമുക്ക് തിരിച്ചു നൽകാം...
എന്നും അവരോടൊപ്പം ഒന്നിച്ച്, ഒന്നായി മുന്നോട്ടു പോകാം.. "
റിപ്പബ്‍ളിക് ദിനാഘോഷം
ഈ ദിനത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
- ദേശീയ പതാക ഉയർത്തൽ
- റിപ്പബ്‍ളിക് ദിന സ്‍മരണ
- റിപ്പബ്‍ളിക് ദിന സന്ദേശം
- ദേശഭക്തി ഗാനങ്ങൾ