ജി യു പി എസ് വെള്ളംകുളങ്ങര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

ലക്ഷ്യങ്ങൾ


സാമൂഹിക പുരോഗതിയെ സ്വാധീനിക്കുന്ന സംഭവങ്ങൾ,ആശയങ്ങൾ,പ്രതിഭാസങ്ങൾ,സ്ഥാപനങ്ങൾ മുതലായവയെക്ക‍ുറിച്ച‍‍ുളള പരസ്പരബന്ധിതവും മനുഷ്യകേന്ദ്രിതവുമായ പഠനമാണല്ലോ സാമൂഹ്യശാസ്ത്രം. വ്യക്തികൾ തമ്മിലും,വ്യക്തിയും സമൂഹവും തമ്മിലും,സമൂഹവും പ്രകൃതിയും തമ്മിലുമുള്ള ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.


സമൂഹത്തിന്റെ വികാസ പരിണാമങ്ങൾ അറിയുവാനും,സമൂഹത്തെ മെച്ചപ്പെടുത്താന‍ുമ‍ുള്ള കൂട്ടായ പരിശ്രമത്തിൽ തന്റെ പങ്ക് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക,സാമൂഹ്യമാറ്റങ്ങളിൽ പങ്കാളിയാകുന്നതോടൊപ്പം സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാൻ വ്യക്തിയെ സഹായിക്കുക എന്നിവ സമൂഹശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു.സാമൂഹ്യപ്രസക്തിയ‍‍ുളള ഓരോ ദിനവ‍ും സ്‍കൂളിൽ സമ‍ുചിതമായി ആഘോഷിക്ക‍ുക, അങ്ങനെ ആ ദിനത്തിന്റെ പ്രാധാന്യം ക‍ുട്ടികളിലേക്ക‍ും അവര‍ുടെ രക്ഷിതാക്കളിലേക്ക‍ും എത്തിക്ക‍ുക,ദിനാചരണങ്ങള‍ുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ക‍ുട്ടികളേയ‍ും,രക്ഷിതാക്കളേയ‍ും സജീവമായി പങ്കെട‍ുപ്പിച്ച‍ുകൊണ്ട്,സമ‍ൂഹനന്മയ്‍ക്കായ‍ുളള പ്രവർത്തനങ്ങളിൽ അവരേയ‍ും ഒന്നിപ്പിക്ക‍ുക എന്നിവ‍യ‍ും സാമ‍ൂഹ്യശാസ്‍ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെട‍ുന്ന‍ു.


ജനാധിപത്യബോധം,മതനിരപേക്ഷചിന്ത,ദേശീയബോധം,സഹിഷ്ണ‍ുത,സഹകരണമനോഭാവം,സംഘബോധം,പ്രതികരണശേഷി തുടങ്ങിയ മൂല്യങ്ങൾ വളർത്തുക, സാമൂഹികബന്ധങ്ങൾ തിരിച്ചറിഞ്ഞ് സാമൂഹ്യ മാറ്റങ്ങളിൽ പങ്കാളിയായി സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ തന്റെ പങ്ക് തിരിച്ചറിയുക,താൻ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ പ്രശ്നങ്ങൾ വിമർശനാത്മകമായി വിലയിരുത്തി,നിലപാടുകൾ സ്വീകരിച്ച് പ്രതികരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക;ചുരുക്കത്തിൽ ശരിയായ സാമൂഹിക കാഴ്ചപ്പാടും,പാരിസ്ഥിതിക അവബോധവും വളർത്തുന്നതിന‍ുതക‍ുന്ന ധാരണകൾ,മനോഭാവങ്ങൾ,മൂല്യങ്ങൾ എന്നിവ വളർത്തുന്നതിന് സഹായിക്കുക എന്നിവയ‍ും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ സ്വായത്തമാക്കേണ്ട ശേഷികളാണ്.


ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2022-23


ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2021-22