Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float



ര‍ൂപീകരണം - ജ‍ൂൺ , 2023


കൺവീനർ:- രജനീഷ് വി. (അധ്യാപകൻ)

പ്രസിഡന്റ് - ആൻമേരി ജോർജ്ജ് (ക്ലാസ്സ് -7)

സെക്രട്ടറി‍ - സ‍‍‍‍‍‍‍‍‍‍ഞ്ജ‍ു സജി ഡാനിയേൽ (ക്ലാസ്സ് -7)

ആകെ അംഗങ്ങളുടെ എണ്ണം - 20


പ്രവർത്തനങ്ങൾ


ചാന്ദ്ര ദിനം :- ജ‍ൂലായ് -21


മനുഷ്യന്റെ അമാനുഷികമായ നേട്ടങ്ങളിൽ ഒന്നായി വിശേഷിപ്പിക്കാൻ സാധിക്കുന്ന ചാന്ദ്രദൗത്യത്തിന്റെ 54-ാമത് വാർഷികം നിലാവ് -2023 എന്ന പേരിൽ.2023 ജൂലൈ -21ന് സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.ഭാവനകൾക്കും അപ്പുറം ചന്ദ്രനിലേക്ക് പറന്നിറങ്ങുവാൻ മനുഷ്യന് സാധ്യമായത് എങ്ങനെ എന്ന് കുട്ടികൾക്ക് ഐ.സി.ടി.യുടെ സഹായത്തോടെ വിവരിച്ചു കൊടുത്തു. ഇതുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനത്തിലൂടെയും, ക്ലാസുകളിലൂടെയ‍ും കുട്ടികൾക്ക് വിവരങ്ങൾ നന്നായി മനസ്സിലാക്കുവാൻ സാധിച്ചു. ചാന്ദ്രയാത്രയുടേത് മാത്രമല്ല ചാന്ദ്രയാത്രികരുടേയും, അനുബന്ധ വിവരങ്ങളുടെയും ക്രോഡീകരണം ചിത്രങ്ങളുടെയും വീഡിയോയുടെയും സഹായത്തോടെ നടത്തുകയുണ്ടായി. തുടർന്ന്, ചാന്ദ്രദിന ക്വിസ്, ചാന്ദ്രദിന പോസ്റ്റർ രചന,അമ്പിളിമാമന് ഒരു കത്ത്, ചന്ദ്രനിലെ താമസം - ഭാവനാത്മക രചന, ചന്ദ്രദിനവുമായി ബന്ധപ്പെട്ട മോഡലുകളുടെ നിർമ്മാണം തുടങ്ങിയ വിവിധയിനം പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.


ചാന്ദ്രദിന ക്വിസ് മത്സരത്തിൽ യു.പി. വിഭാഗത്തിൽ നിന്നും അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് റിള , ദേവിപ്രിയ എം.ആർ. എന്നിവർ യഥാക്രമം ഒന്നും, രണ്ടും സ്ഥാനം സ്വന്തമാക്കി.എൽ.പി. വിഭാഗത്തിൽ നിന്നും നാലാം ക്ലാസ് വിദ്യാർത്ഥികളായ ദേവിക. എ , അശ്വിൻ പി. അജേഷ് എന്നിവർ യഥാക്രമം ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കി.


ചാന്ദ്രദിന പ്രവർത്തനങ്ങളിൽ ചിലത്

 
 
 
 


സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് : 2023-24


സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. ഓഗസ്റ്റ് ഒന്നാം തീയതിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങളെല്ലാം തന്നെ യഥാവിധി പാലിച്ചു നടത്തിയ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് കുട്ടികളിൽ ആവേശവും, കൗതുകവും, സന്തോഷവും ഉണർത്തിക്കൊണ്ട് വേറിട്ട ഒരു അനുഭവമായി മാറി.പ്രിസൈഡിങ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട ആറാം ക്ലാസ് വിദ്യാർത്ഥി ഹെബിൻ ജിബി, പോളിംഗ് ഓഫീസർമാരായി തെരഞ്ഞെടുക്കപ്പെട്ട ഏഴാം ക്ലാസിലെ മാനസ.എസ്, ആറാം ക്ലാസിലെ ദേവിക.എസ്, അഞ്ചാം ക്ലാസിലെ അർജുൻ.എസ് എന്നിവർ മികച്ച രീതിയിൽ സേവനം കാഴ്ചവച്ചു. തിരഞ്ഞെടുപ്പ് നിരീക്ഷകരായെത്തിയത് ഏഴാം ക്ലാസിലെ ആതിര.സി, അനറ്റ്  ബിനു എന്നിവരായിരുന്നു.ആവേശം നിറഞ്ഞു നിന്ന തിരഞ്ഞെടുപ്പിനൊടുവിൽ ഏഴാം ക്ലാസിലെ ആൻമേരി ജോർജ് സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.


തിരഞ്ഞെട‍ുപ്പിനിടയിലെ ചില ചിത്രങ്ങൾ