ജി യു പി എസ് വെള്ളംകുളങ്ങര/ പ്രക‍ൃതിസംരക്ഷണ യജ്ഞം/പ്രവർത്തനങ്ങൾ : 2022-23

Schoolwiki സംരംഭത്തിൽ നിന്ന്

പ്രക‍ൃതിസംരക്ഷണ യജ്ഞം


അമ്മയ‍ുടെ മടിത്തട്ടിൽ...


സ്കൂളിന്റെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനായി ആവിഷ്കരിച്ച കർമ്മപദ്ധതിയാണ് പ്രകൃതിസംരക്ഷണ യജ്ഞം. ഇതിന്റെ ഭാഗമായി സ്കൂളിലെ കാവുകളേയും, അവിടുത്തെ ആവാസ വ്യവസ്ഥയെയും, മറ്റു വൃക്ഷങ്ങളെയും ചെടികളെയും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. എല്ലാ ദിവസവും രാവിലെ സ്കൂൾ അസംബ്ലിയിൽ ഈശ്വര പ്രാർത്ഥനയ്ക്കുശേഷം കുട്ടികളും, അധ്യാപകരും മണ്ണിൽ തൊട്ടു തൊഴുത് ' പ്രകൃതി വന്ദനം ' ചെയ്തതിനുശേഷമാണ് അന്നത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഇതിന‍ു പ‍റമേ, പഠനം ആരംഭിക്കുന്നതിനു മുൻപായി കുട്ടികൾ കാവിലെ ചെറു ജീവികൾക്കും, പക്ഷികൾക്കും ചിരട്ടകളിൽ വെള്ളവും ഭക്ഷണവും, നൽകുകയും. കിളികൾക്ക് കുളിക്കുവാനായി മൺപാത്രങ്ങളിൽ വെള്ളം നിറച്ച്  വയ്ക്കുകയും ചെയ്യുന്നത് വേറിട്ട ഒരു കാഴ്ചയാണ് . ഇതിന് പുറമേ സ്കൂളിലുള്ള ഔഷധത്തോട്ടം, ജൈവ പച്ചക്കറിത്തോട്ടം, ശലഭോദ്യാനം, ജൈവവൈവിധ്യ രജിസ്റ്റർ എന്നിവയുടെ പരിപാലനവും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുവാനുള്ള പ്രവർത്തനങ്ങളും ഈ യജ്ഞത്തിന്റെ ഭാഗമാണ്.


പ്രകൃതി വന്ദനം
പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ
പ്രകൃതിസംരക്ഷണ പ്രതിജ്ഞ
കാവിലെ പക്ഷികൾക്ക‍ും,ചെറ‍ുജീവികൾക്ക‍ും ഭക്ഷണവ‍ും വെളളവ‍ും നൽക‍ുന്ന ക‍ുട്ടികൾ


ജലജീവികൾക്ക‍ു ഭക്ഷണം നൽക‍ുന്ന ക‍ുട്ടികൾ
കാവ‍ുസംരക്ഷണ പ്രവർത്തനങ്ങൾ
മ‍ുത്തശ്ശിമാവിന്റെ തണലിൽ
ജൈവപച്ചക്ക‍ൃഷിത്തോട്ട നിർമ്മാണം


ചീരക്ക‍ൃഷി,കപ്പക്ക‍ൃഷി
വ‍ൃക്ഷത്തൈനടീലിനൊര‍ുങ്ങി ക‍ുട്ടികൾ
സ്‍ക‍ൂളിലെ രണ്ടാമത്തെ കാവുസംരക്ഷണത്തിലേർപ്പെട്ടിരിക്ക‍ുന്ന ക‍ുട്ടികൾ
വ‍ൃക്ഷത്തൈകൾ പരിപാലിക്ക‍ുന്ന ക‍ുട്ടികൾ


ഔഷധത്തോട്ട നിർമ്മാണം
പ്ലാസ്‍റ്റിക് നിർമാർജനം
ശലഭോദ്യാനം
ജൈവ മാലിന്യ സംസ്‍കരണം


ഹരിത മനോഹരം എന്റെ ഗ്രാമം


ഗവ.യു .പി .എസ് വെള്ളം കുളങ്ങരയിലെ പ്രക‍ൃതിസംരക്ഷണ യജ്ഞത്തോടന‍ുബന്ധിച്ച‍ുളള പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച 'ഹരിത മനോഹരം എന്റെ ഗ്രാമം ' എന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രഥമാധ്യാപിക കെ.കെ.ഷൈല നിർവഹിച്ചു.,സ്കൂളിലെ കാവുകളിൽ വസിക്കുന്ന പക്ഷികൾക്കും, ചെറുജീവികൾക്കും  വേനൽക്കാലത്ത് ദാഹം അകറ്റാനായി ഒരുക്കിയിട്ടുള്ള ജലക്കൂടകളിലേക്ക് വെള്ളം പകർന്നു കൊണ്ടാണ് ഉദ്ഘാടന കർമ്മം നടത്തിയത്.നമ്മുടെ ഗ്രാമത്തിലെ ജൈവവൈവിധ്യ കലവറകൾ കണ്ടെത്തി നിരീക്ഷിക്കുക, സംരക്ഷിക്കുക ,പഠനം നടത്തി ,ഗ്രാമത്തിലെ പച്ചപ്പ് നിലനിർത്തുക, പ്രക്യതി സമ്പത്ത് തിരിച്ചറിയുക, പൊതുസ്ഥലങ്ങളിൽ വൃക്ഷത്തൈ കൾ വച്ചുപിടിപ്പിക്കുക, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക ,പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക മുതലായവയാണ് പദ്ധതിയില‍ൂടെ ലക്ഷ്യമിടുന്നത് .ഇതിന്റെ ആദ്യപടിയായി സ്ക്കൂൾ കാമ്പസിലെ രണ്ട് കാവുകൾ സംരക്ഷിക്കുന്നതിനോടൊപ്പം പ്രദേശത്തുള്ള മറ്റൊരു കാവിൽ സന്ദർശനം നടത്തി ജൈവവൈവിധ്യത്തെ നിരീക്ഷിച്ച് വിവരശേഖരണം നടത്താനും ,പഠനവിധേയമാക്കുവാനും, സംരക്ഷിക്കുവാനും തീരുമാനിച്ചു.അധ്യാപകൻ വി.രജനീഷ് ,സീഡ് കോർഡിനേറ്റർ സിന്ധു എസ്. എന്നിവർ പദ്ധതിയെക്ക‍ുറിച്ച് വിശദീകരിച്ച‍ു.


'ഹരിത മനോഹരം എന്റെ ഗ്രാമം ' - ഉദ്ഘാടനം
ഗ്രാമത്തിലെ വിവിധ സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്ക‍ുന്ന‍ു.


പ്ലാസ്റ്റിക് ഉപയോഗം ക‍ുറയ്‍ക്കാം, പ്രക‍ൃതിയെ രക്ഷിക്കാം


പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് കുട്ടികൾ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിൽ മാത്രമല്ല, വീടുകളിലും,, സമൂഹത്തിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ക‍ുറയ്‍ക്ക‍ുക ,പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശം നൽകുവാൻ സാധിക്കുന്നു. പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷവശങ്ങളെക്കുറിച്ചും, പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്നതും, കത്തിക്കുന്നതും പ്രകൃതിക്കും, മനുഷ്യനും, മറ്റു ജീവജാലങ്ങൾക്കും ഉണ്ടാക്കുന്ന ആപത്തുകളെക്കുറിച്ചും, ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, ഈ വിവരങ്ങൾ ഉൾപ്പെടുത്തിയ ലഘുലേഖകൾ തയ്യാറാക്കി വീടുകൾതോറും നൽകുക, റാലികൾ സംഘടിപ്പിക്കുക എന്നിവയൊക്കെ ഈ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.


പ്ലാസ്റ്റിക് തരംതിരിച്ച് പ്രത്യേകം ക‍ൂടകളിൽ നിക്ഷേപിക്ക‍ുന്ന ക‍ുട്ടികൾ
ക‍ുട്ടികള‍ും ഹരിതകർമസേനയ‍ും
ക‍ൂടകളിൽ നിന്ന‍ും പ്ലാസ്റ്റിക് ഹരിതകർമസേനയ്‍ക്ക് കൈമാറ‍ുന്ന‍ു.