ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് വെള്ളംകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ലക്ഷ്യങ്ങൾ


' സമൂഹ നന്മ കുട്ടികളിലൂടെ ' എന്ന ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ, പഠനത്തോടൊപ്പം പ്രകൃതിയെ തൊട്ടറിയുവാനും, സ്നേഹിക്കുവാനും സംരക്ഷിക്കുവാനും സാധിക്കുന്ന വിവിധ പ്രവർത്തങ്ങൾക്കാണ് പരിസ്ഥിതി ക്ലബ്ബ് ചുക്കാൻ പിടിക്കുന്നത്. വിദ്യാർത്ഥികൾക്ക് പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കാൻ ഇതിലൂടെ കഴിയുന്നു. വരും തലമുറയ്ക്കും സർവ്വ ചരാ ചരങ്ങൾക്കും വേണ്ടി ഭൂമിയേയും അതിലെ ജൈവസമ്പത്തിനേയും കാത്തു സൂക്ഷിക്കേണ്ടത് ഓരോ കുട്ടിയുടേയും കടമയാണെന്ന് മനസ്സിലാക്കുവാനും, അതിനു വേണ്ടി പ്രവർത്തിക്കുവാനും ഉളള അവസരങ്ങൾ പരിസ്ഥിതി ക്ലബ്ബിലൂടെ ലഭിക്കുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഓരോ കുട്ടിയുടേയ‍ും പങ്കാളിത്തം ഉറപ്പാക്കുന്നു.

ഊർജ്ജ സംരക്ഷണം , കൃഷി, ജൈവ സംരക്ഷണം , മാലിന്യ സംസ്ക്കരണം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽക‍ുന്നത്. പ്രകൃതിയെ മലിനമാക്കാതിരിക്കുക, ചൂഷണം ചെയ്യാതിരിക്കുക, പ്രകൃതി വിഭവങ്ങളുടെ ഉപഭോഗത്തിൽ മിതത്വം പാലിക്കുക, പരിസ്ഥിതിയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അതിനെതിരെ പ്രതികരിക്ക‍ുക,പാരിസ്ഥിതിക പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് അവ പരിഹരിക്ക‍ുക ത‍ുടങ്ങിയ ശീലങ്ങൾ ക‍‍ുട്ടികളിൽ വളർത്തിയെട‍ുക്ക‍ുക എന്നതാണ് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങളില‍ൂടെ പ്രധാനമായ‍ും ലക്ഷ്യമിട‍ുന്നത്.


ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2022-23


ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2021-22