ജി യു പി എസ് വെള്ളംകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ര‍ൂപീകരണം :- ജ‍ൂൺ , 2023


കൺവീനർ:- സിന്ധ‍ു എസ്. (അധ്യാപിക)

പ്രസിഡന്റ് - ആർച്ച നന്ദൻ (ക്ലാസ്സ് -7)

സെക്രട്ടറി‍ - പാർവതി ഗിരീഷ് (ക്ലാസ്സ് -6)

ആകെ അംഗങ്ങളുടെ എണ്ണം - 20


പ്രവർത്തനങ്ങൾ


ലോക പരിസ്ഥിതി ദിനാഘോഷം : 2023 ജൂൺ -5


ഗവ.യു.പി.എസ് വെള്ളംകുളങ്ങരയിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പരിസ്ഥിതി ദിന പ്രത്യേക അസംബ്ലിയിൽ കുട്ടികളും അധ്യാപകരും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി.സ്ക്കൂൾ അങ്കണത്തിലെ 80 വർഷം പഴക്കമുള്ള മുത്തശ്ശിമാവിനെ ആദരിച്ചു. കുട്ടികൾ അവരവരുടെ വീടുകളിലും സ്ക്കൂളിലും, പൊതുസ്ഥലങ്ങളിലും വൃക്ഷ തൈകൾ വച്ചുപിടിപ്പിച്ചു. 'മരത്തിനൊര‍ു മുത്തം' പരിപാടിക്ക് സ്കൂളിൽ പരിസ്ഥിതി ദിനത്തിൽ തുടക്കമായി. ജീവിവർഗത്തിന്റെ നിലനിൽപ്പിനാധാരമായ, വായുവും, വെള്ളവും, ഭക്ഷണവും നിസ്വാർത്ഥതയോടെ നൽകുന്ന പ്രിയപ്പെട്ട വൃക്ഷങ്ങൾക്ക് മുത്തം നൽകി അവരെ സ്നേഹിക്കുന്ന സംരക്ഷിക്കുന്ന പദ്ധതിയുടെ പേരാണ് മരത്തിനൊരു മുത്തം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും വൃക്ഷ തൈകൾ വച്ചുപിടിപ്പിക്കേണ്ടതിന്റെയ‍ും ,സംരക്ഷിക്കേണ്ടതിന്റെയ‍ും പ്രാധാന്യത്തെക്കുറിച്ച‍ും പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ സിന്ധു ടീച്ചർ സംസാരിച്ചു.അതിനു ശേഷം 'മരത്തിനൊര‍ു മുത്തം' പരിപാടിയ‍ുടെ ഭാഗമായി കുട്ടികൾ സ്ക്കൂൾ കാമ്പസിലെ വൃക്ഷങ്ങൾക്കു ചുറ്റും കൈകോർത്ത് പിടിച്ച് വൃക്ഷങ്ങൾക്ക് മുത്തം നൽകി അവരോട‍ുളള സ്‍നേഹം പ്രകടിപ്പിച്ച‍ു.


മ‍ുത്തശ്ശിമാവിന‍ൊപ്പം...
വ‍ൃക്ഷത്തൈനടീൽ..
മരത്തിനൊര‍ു മ‍ുത്തം


അന്തർദേശീയ  പ്ലാസ്റ്റിക്ക് ബാഗ് വിരുദ്ധ ദിനാചരണം :- 2023 ജൂലൈ -3


ഗവ.യു.പി.എസ് വെള്ളം കുളങ്ങരയിൽ അന്തർദേശീയ പ്ലാസ്റ്റിക്ക് ബാഗ് വിരുദ്ധ ദിനം ജൂലൈ -3 ന് ആചരിച്ചു.ടി ദിനത്തിൽ പ്ലാസ്റ്റിക്ക് ബാഗ് ഉപയോഗം കുറയ്ക്കുന്നതുമായി  ബന്ധപ്പെട്ട് കുട്ടികൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ് നടത്തി.പ്രഥമാധ്യാപിക സുമി ടീച്ചർ സ്വാഗതം ആശംസിച്ചു.ബോധവത്കരണ ക്ലാസ്സിന്റെ ഉദ്ഘാടനം ബഹു.വീയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഷീജ സുരേന്ദ്രൻ നിർവ്വഹിച്ചു. ഐ.ആർ.റ്റി.സി. കോർഡിനേറ്റേർസ് ആയ ലക്ഷ്മിയും ശാരി ശങ്കറും ക്ലാസ് നയിച്ചു.അതിനു ശേഷം വീയപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ ഷാനവാസ്, പതിമൂന്നാം വാർഡ് മെമ്പർ ജഗേഷ് എന്നിവർ പ്ലാസ്റ്റിക്ക് ഉപയോഗം എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. യോഗത്തിന്റെ അധ്യക്ഷ സ്ഥാനം വഹിച്ച പി.റ്റി.എ പ്രസിഡൻറ് ശ്രീമതി ആര്യ ഗോപാൽ പ്ലാസ്റ്റിക്ക് പ്രത്യേകം ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്കു കൈമാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.കൂടാതെ പരിസ്ഥിതി കോർഡിനേറ്റർ സിന്ധു.എസ് പ്ലാസ്റ്റിക്ക് ബാഗിന്റെ ഉപയോഗം ക‍ുറയ്‍ക്ക‍ുന്നതിനായി കുട്ടികൾക്ക് എന്തു ചെയ്യുവാൻ സാധിക്കും എന്ന വിഷയത്തിൽ കുട്ടികളുമായി ചർച്ച നടത്തി.സ്റ്റാഫ് സെക്രട്ടറി അനുശ്രീ വി.കെ നന്ദി രേഖപ്പെടുത്തി.അതിനു ശേഷം കുട്ടികൾ സ്ക്കൂളിന്റെ പരിസരത്ത് ഉള്ള കടകളിൽ പ്ലാസ്റ്റിക്ക് ബാഗ് നിരോധനവുമായി ബന്ധപ്പെട്ട ലഘുലേഖകൾ വിതരണം ചെയ്‍ത‍ു.


ഉദ്‍ഘാടനം
ബോധവത്‍കരണ ക്ലാസ്സ്


ലോകപ്രകൃതിസംരക്ഷണ ദിനം  ജൂലൈ 28   2023


ഗവ.യു.പി.എസ് വെള്ളംകുളങ്ങരയിൽ ലോകപ്രകൃതിസംരക്ഷണ ദിനം പരിസ്ഥിതി സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.ടി ദിനത്തിൽ കൂടിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലി.പ്രകൃതിസംരക്ഷണത്തെക്കുറിച്ചും വൃക്ഷ തൈകൾ വച്ചുപിടിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും സീഡ് കോർഡിനേറ്റർ സിന്ധു.എസ് വിശദീകരിച്ചു. കുട്ടികളും അധ്യാപകരും ചേർന്ന് പൊതുസ്ഥലത്ത് വൃക്ഷ തൈകൾ നട്ടു. കിളികൾക്ക് കുളിക്കുവാനും കുടിക്കുവാനും വേണ്ടി കിളി കുളിക്കുളം നിർമ്മിച്ചു. സ്ക്കൂളിൻ്റെ തനത് പരിസ്ഥിതി പ്രവർത്തനമായ പ്രകൃതിസംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതും എന്നാൽനമ്മുടെ സ്ക്കൂളിൻ്റെ കാവിൽ നിലനിൽക്കുന്നതുമായ വെള്ള പൈൻ മരത്തിൻ്റെ പ്രത്യേകതകളും അവ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യവും അധ്യാപികയായ ശ്രീ വി.കെ.അന‍ുശ്രീ വിശദീകരിച്ചു .സ്ക്കൂൾ കാമ്പസിൽ പുതിയതായി നിർമ്മിച്ച ഹരിത പാർക്കിലെ സസ്യങ്ങളെയും കൂടി ഉൾപ്പെടുത്തി സ്ക്കൂളിന്റെ ജൈവവൈവിധ്യ രജിസ്റ്റർ വിപുലപ്പെടുത്തുവാൻ വേണ്ട പ്രവർത്തനങ്ങൾ ആരംഭിച്ചു.ക‍ുട്ടികൾക്ക് പച്ചക്കറിവിത്ത് വിതരണം ചെയ്‍ത‍ു.സ്ക്കൂളിന്റെ ഔഷധതോട്ടവും, പൂന്തോട്ടവും ഓരോ ദിവസവും ഓരോ ക്ലാസ്സുകാർ എന്ന രീതിയിൽ പരിപാലിച്ചു വരുന്നു.



കർഷകദിനം - ആഗസ്റ്റ് -17, 2023 ( ചിങ്ങം 1)


ചിങ്ങം -1 മലയാളിക്ക് കർഷക ദിനം.ഈ ദിനത്തിൽ  മണ്ണിനെ അറിയുവാനും കൃഷിയുടെ പാഠങ്ങൾ പഠിക്കുവാനും കാർഷിക സംസ്ക്കാരം വളർത്തുവാനുമായി ഗവ.യു.പി.എസ് വെള്ളം കുളങ്ങരയിലെ കൊച്ചു കൂട്ടുകാർ പരിസ്ഥിതി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി തുടങ്ങി.സ്ക്കൂൾ അടുക്കള പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം വീയപുരം ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ വിജി.സി.എ നിർവ്വഹിച്ചു. ജൈവ പച്ചക്കറി കൃഷിയുടെ പ്രാധാന്യം കൃഷി ഓഫീസർ കുട്ടികളോട് വിശദീകരിച്ചു.അതിനു ശേഷം വീയപുരം ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകരായ ശ്രീ.അനിൽകുമാർ, ശ്രീ വിശ്വനാഥൻ എന്നിവരെ സ്കൂളിൽ ആദരിച്ചു .തുടർന്ന് കർഷകരുമായി കുട്ടികൾ കൃഷിയെക്കുറിച്ച് ചർച്ച നടത്തി. ജൈവ വളത്തെ കുറിച്ചും, ജൈവ കീടനാശിനികളുടെ നിർമ്മാണം ഉപയോഗം എന്നിവയെക്കുറിച്ചും പ്രാദേശിക കർഷകനായ ശ്രീ.അനിൽകുമാർ കുട്ടികളോട് സംസാരിച്ചു.അധ്യാപകരായ രജനീഷ്.വി, സിന്ധു.എസ്, വി.കെ.അനുശ്രീ , യമുന.ഐ, നീനുമോൾ.ജി, ബിന്ദു.എസ് എന്നിവർ പങ്കെടുത്തു.


കർഷകദിന പരിപാടികൾ