ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് വെള്ളംകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ലോക പരിസ്ഥിതി ദിനാചരണം 2025


2025 ജൂൺ 5-ാം തീയതി ലോക പരിസ്ഥിതി ദിനാചരണം ജി.യു.പി.എസ്. വെള്ളംകുളങ്ങരയിൽ സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതിയെ സംരക്ഷിച്ച് ഈ ഭൂമിയുടെ നിലനിൽപ്പിനുവേണ്ട പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്ന്, അധ്യാപകരും, കുട്ടികളും പ്രതിജ്ഞ ചെയ്തു.  മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനം വീയപുരം കൃഷി ഓഫീസർ ശ്രീമതി വിജി. സി നിർവഹിച്ചു. ജി.യു.പി.എസ്. വെള്ളംകുളങ്ങരയിലെ കുരുന്നുകളും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്ന് ഉറപ്പുനൽകിക്കൊണ്ട് അവരുടെ കൈയ്യൊപ്പുകൾ സീഡ് ക്ലബ്ബിന്റെ പ്രവർത്തനത്തിലേക്ക് ഹൃദയപൂർവ്വം നൽകി. തുടർന്ന് അധ്യാപകരും, കുട്ടികളും ചേർന്ന് പരിസരപ്രദേശങ്ങളിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ. ജയക‍ൃഷ‍്ണനും. വിജി. സിയും ചേർന്ന് വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്ററുകൾ പ്രർശിപ്പിച്ചു.

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float