ജി യു പി എസ് വെള്ളംകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്/2024-25
2022-23 വരെ | 2023-24 | 2024-25 | 2025-26 |
ലോക പരിസ്ഥിതി ദിനാഘോഷം : 2024 ജൂൺ -5
ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പരിസ്ഥിതി ദിന പ്രത്യേക അസംബ്ലിയിൽ കുട്ടികളും, അധ്യാപകരും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി.സീനിയർ അധ്യാപികയായ വി.എഫ്. രഹീന ബീഗം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ക്കൂൾ അങ്കണത്തിലെ 80 വർഷത്തിലധികം പഴക്കമുള്ള മുത്തശ്ശിമാവിനെ ആദരിച്ചു. കുട്ടികൾ അവരവരുടെ വീടുകളിലും സ്ക്കൂളിലും, പൊതുസ്ഥലങ്ങളിലും വൃക്ഷ തൈകൾ വച്ചുപിടിപ്പിച്ചു. മരമാണ് കാവൽഎന്ന സന്ദേശമാണ് ഈ പരിസ്ഥിതി ദിനത്തിൽ മുദ്രാവാക്യമായി സ്കൂൾ പ്രചരിപ്പിച്ചത്.ജീവിവർഗത്തിന്റെ നിലനിൽപ്പിനാധാരമായ, വായുവും, വെള്ളവും, ഭക്ഷണവും നിസ്വാർത്ഥതയോടെ നൽകുന്ന പ്രിയപ്പെട്ട വൃക്ഷങ്ങളാണ് നമുക്ക് കാവൽ എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും വൃക്ഷ തൈകൾ വച്ചുപിടിപ്പിക്കേണ്ടതിന്റെയും ,സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ സിന്ധു എസ്., പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ എന്നിവർ സംസാരിച്ചു.
![]() |
![]() |
---|
പ്ലാസ്റ്റിക് വിമുക്ത സമൂഹത്തിനായി കൈകോർക്കാം
പ്ലാസ്റ്റിക് ബഹിഷ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന തുണി സഞ്ചികൾ സ്കൂളിൽ പ്രദർശിപ്പിച്ചപ്പോൾ

മരമില്ലാതെ മനുഷ്യനുണ്ടോ...
കാലാവസ്ഥാ വ്യതിയാനം വൃക്ഷങ്ങളിൽ ചെലുത്തുന്ന സ്വാധീനം തിരിച്ചറിയുന്ന പദ്ധതിയായ *മാതൃഭൂമി സീസൺ വാച്ച്* പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കുട്ടികൾക്കായുള്ള ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ്സ് നയിച്ചത് സീസൺ വാച്ച് സംസ്ഥാന കോഡിനേറ്റർ ശ്രീ. മുഹമ്മദ് നിസാർ ആയിരുന്നു.. ഒരു വർഷം നീണ്ട നിരീക്ഷണത്തിലൂടെയും, പഠനത്തിലൂടെയും, രേഖപ്പെടുത്തലുകളിലൂടെയും വൃക്ഷങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളും, കാലാവസ്ഥാ വ്യതിയാനങ്ങളും കുട്ടികൾ മനസ്സിലാക്കിയെടുക്കുന്ന പ്രവർത്തനമാണിത്.
