ജി യു പി എസ് വെള്ളംകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്/രൂപീകരണവും പ്രവർത്തനങ്ങളും : 2021-22
രൂപീകരണം - ജൂൺ, 2021
കൺവീനർ:- സിന്ധു.എസ് (അധ്യാപിക)
സെക്രട്ടറി- അശ്വതി അജിത്ത് (ക്ലാസ്-6)
ജോ.സെക്രട്ടറിമാർ :-
പ്രഭാത്.പി.കുമാർ (ക്ലാസ്-7)
സഞ്‍ജു സജി ഡാനിയേൽ (ക്ലാസ് 5)
മാനസ (ക്ലാസ് 5)
എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം-20
പ്രവർത്തനങ്ങൾ
ജൂൺ-5:- ലോക പരിസ്ഥിതി ദിനം


സ്കൂളിലെ എല്ലാ കുട്ടികളും അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. വൃക്ഷത്തൈ വേണ്ടവിധത്തിൽ പരിചരിക്കാനും വളർച്ചയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാനും സാധിച്ചു. കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ രചനകൾ നടത്തി. മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ജീവിക്കാൻ ഹരിതഭൂമി കൂടിയേ തീരൂ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.
ജൂൺ-17:- മരുവത്കരണ വിരുദ്ധ ദിനം
ഹരിത നിയമാവലി സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. മരുവത്കരണ വിരുദ്ധ ദിനമായ ജൂൺ-17-ാം തീയതി 'അന്തരീക്ഷത്തെ അടുത്തറിയാം' എന്ന ഒരു പ്രവർത്തനം കുട്ടികൾ വീടുകളിൽ ചെയ്തു വൃക്ഷങ്ങൾ കൂടുതലുള്ള സ്ഥലത്തെയും, പ്രശ്നങ്ങളില്ലാത്ത സ്ഥലത്തെയും താപനില താരതമ്യം ചെയ്ത് നോക്കി അങ്ങനെ തണൽ വൃക്ഷങ്ങൾ നിൽക്കുന്ന ഇടങ്ങളിലും തുറസ്സായ പ്രദേശങ്ങളിലും താപനിലയുടെ വ്യത്യാസം മനസ്സിലാക്കി. കുട്ടികൾ അവരവരുടെ വീടുകളിൽ വിവിധയിനം പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു
ജൂലൈ -1 :- ഡോക്ടർ ദിനം

- 'ഡോക്ടർമാരുടെ സേവനം കൊറോണക്കാലത്ത് ' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന മത്സരം.
- ഉപന്യാസ മത്സരം :- വിഷയം 'പകർച്ചവ്യാധികളും വ്യക്തിശുചിത്വവും'
- പ്രസംഗ മത്സരം - വിഷയം :- 'ആരോഗ്യകരമായ ജീവിതത്തിന് നല്ല ഭക്ഷണ രീതിയുടെ ആവശ്യകത'
- 'ഡോക്ടറോട് ചോദിക്കുക' എന്ന പ്രത്യേക പരിപാടി
(കൊറോണ വൈറസുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾക്ക് സ്കൂളിലെ ഒരു കുട്ടി തന്നെ ഡോക്ടറായി വേഷമിട്ട് സംശയനിവാരണം നടത്തുന്നു)
ജൂലൈ -28:- ലോക പ്രകൃതി സംരക്ഷണ ദിനം

- പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചനകൾ നടത്തി.
- ഉപന്യാസ രചന :-'വിഷയം -കാവുകൾ സംരക്ഷിക്കുക'
- പ്രസംഗം :-വിഷയം - 'ആഗോളതാപനം'
- കുട്ടികൾ അവരുടെ വീട്ടിൽ കിളികൾക്ക് കുളിക്കാനും, കുടിക്കാനും ചെറു മൺപാത്രങ്ങളിൽ വെള്ളം വച്ച് ഒരു കിളിക്കുളം നിർമ്മിച്ചു.
സെപ്റ്റംബർ- 2:-ലോക നാളികേര ദിനം
- ഉപന്യാസ രചന:- വിഷയം - 'ആരോഗ്യകരവും സമ്പൽസമൃദ്ധമായ ജീവിതത്തിന് നാളികേരത്തിന്റെ പങ്ക് '
- തെങ്ങിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണ പ്രദർശനം
- നാളികേര ദിന ക്വിസ് മത്സരം
- വെബിനാർ :- 'നാളികേരത്തിന്റെ പ്രാധാന്യം'