ജി യു പി എസ് വെള്ളംകുളങ്ങര/വിദ്യാരംഗം കലാ സാഹിത്യ വേദി
2022-23 വരെ | 2023-24 | 2024-25 |
ലക്ഷ്യങ്ങൾ
കുട്ടികളുടെ സർഗ്ഗശേഷികൾ വികസിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് 'വിദ്യാരംഗം കലാ-സാഹിത്യവേദി '. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വളർത്തുന്നതിനും , വികസിപ്പിക്കുന്നതിനുമുതകുന്ന വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയെന്നതും , പരസ്നേഹം വളർത്തുകയെന്നതും ഇതിന്റെ് പ്രധാന ലക്ഷ്യങ്ങളാണ്. മാതൃഭാഷയിൽ മികവു പുലർത്തുവാനും , എഴുത്ത് , ചിത്രരചന , സർഗാത്‍മകത , അഭിനയം എന്നിവയുടെയെല്ലാം വികാസവും വിദ്യാരംഗം പ്രവർത്തനങ്ങളിലൂടെ കുട്ടിക്ക് നേടുവാൻ സാധിക്കുന്നു.കലാ-സാഹിത്യ നൈപുണികൾ പരിപോഷിപ്പിക്കുന്നതിൽ വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ പങ്ക് എടുത്തുപറയേണ്ടതാണ്.