ജി യു പി എസ് വെള്ളംകുളങ്ങര/വിദ്യാരംഗം കലാ സാഹിത്യ വേദി/2023-24
| Home | 2026-27 |
രൂപീകരണം :- ജൂൺ , 2023
കൺവീനർ:- നീനുമോൾ ജി. (അധ്യാപിക)
പ്രസിഡന്റ് - തീർത്ഥ പ്രദീപ് (ക്ലാസ്സ് -6)
സെക്രട്ടറി - മാനസ എസ്. (ക്ലാസ്സ് -7)
ആകെ അംഗങ്ങളുടെ എണ്ണം - 20
പ്രവർത്തനങ്ങൾ
വായനദിനാഘോഷം -2023
“വായിക്കുന്ന ഒരാൾക്ക് ആയിരം ജീവിതങ്ങൾ, ഒരിക്കലും വായിക്കാത്ത ഒരാൾക്ക് ഒരൊറ്റ ജീവിതം മാത്രം.”
ഇന്ന് ജൂൺ 19 ; കേരള ജനതയെ വായിക്കാൻ പഠിപ്പിച്ച ശ്രീ പി.എൻ.പണിക്കരുടെ അനുസ്മരണ ദിനം -വായനദിനം.വായനദിന പ്രത്യേക അസംബ്ലിയോട് കൂടിയാണ്,2023 ജൂൺ-19 വായനദിനത്തോടനുബന്ധിച്ചുള്ള വായന മാസാചരണത്തിന് വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ, ജി.യു.പി.എസ്. വെള്ളംകുളങ്ങരയിൽ തുടക്കം കുറിച്ചത്.സ്കൂളിലെ തന്നെ ഏറ്റവും മുതിർന്ന വിദ്യാർത്ഥികളായ ഏഴാം ക്ലാസ്സായിരുന്നു പ്രത്യേക അസംബ്ലിക് നേതൃത്വം നൽകിയത്.വായനയുടെ മികവിനെ പ്രകീർത്തിക്കുന്ന വരികൾ അടങ്ങിയ ഈശ്വര പ്രാർത്ഥനയോടുകൂടിയാണ് പ്രത്യേക അസംബ്ലി സമാരംഭിച്ചത്.
നല്ല വായന നല്ല ചിന്തയിലേക്കും നല്ല ചിന്ത നല്ല പ്രവർത്തിയിലേക്കും നല്ല പ്രവർത്തി നല്ല സമൂഹത്തിനെയും സൃഷ്ടിക്കുമെന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട എച്ച്.എം.സുമി ടീച്ചർ കുട്ടികളെ അഭിസംബോധന ചെയ്തു. തുടർന്ന് വായനദിന പ്രതിജ്ഞ കുട്ടികൾക്ക് വേണ്ടി ചൊല്ലികൊടുത്തത് അഞ്ചാം ക്ലാസിലെ ദക്ഷ എസ്.ആയിരുന്നു.നാലാം ക്ലാസിന്റെ നേതൃത്വത്തിലുള്ള വായനദിന ഗാനത്തിനുശേഷം ഏഴാം ക്ലാസിലെ ആതിര,എല്ലാ കുട്ടികൾക്കും വായനദിന സന്ദേശം നൽകി.വായനദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ഏഴാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവ് ഒരു പ്രസംഗം അവതരിപ്പിക്കുകയുണ്ടായി.തുടർന്ന് വായന ഒരു മനുഷ്യനെ എങ്ങനെ സംസ്കരിക്കുന്നു എന്ന് ഘോഷിച്ചുകൊണ്ട് മൂന്നാം ക്ലാസിലെ അദ്രിജ ശ്രീകുമാർ കുട്ടികൾക്കായ് ഒരു കഥ പറഞ്ഞു.വായനയുടെ പ്രാധാന്യം പ്രകീർത്തിച്ച പ്രത്യേക അസംബ്ലിക്കു ശേഷം കുട്ടികൾക്കായ് പോസ്റ്റർ രചനാ മത്സരം നടത്തി. ഉച്ചയ്ക്ക് 2 മണിയ്ക്ക് ചിത്രരചനാ മത്സരവും ഉണ്ടായിരുന്നു. വായനയുടെ പ്രാധാന്യവും പ്രസക്തിയും ഉൾക്കൊണ്ട് കൊണ്ടാണ് ഓരോ വിദ്യാർത്ഥിയും അവരവരുടെ രചനകൾക്ക് ജീവൻ നൽകിയത്.
തണലിൽ ഒരു വായനമരം |
|---|