ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2023-24
അജേഷ് കുമാറിന് ഉജ്ജ്വല ബാല്യം പുരസ്കാരം , അഭിമാനത്തോടെ വെള്ളംകുളങ്ങര യു.പി. സ്‍കൂൾ
യു.കെ.ജി. മുതൽ ഏഴാം ക്ലാസ് വരെ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന അജേഷ് കുമാറിന് ഉജ്ജ്വലബാല്യം പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷിക്കുകയാണ് സ്കൂളിലെ അധ്യാപകരും സഹപാഠികളും, 2022-ൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ നടത്തിയ പ്രവർത്തന മികവുകൾക്കാണ് അജേഷിന് പുരസ്കാരം ലഭിച്ചത്. കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പാണ് പുരസ്കാരം നൽകുന്നത്. വ്യത്യസ്ത മേഖലകളിൽ അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികൾക്കാണ് ഈ പുരസ്കാരം നൽകുന്നത് 12 - 18 വയസ്സ് വരെയുള്ള ഭിന്നശേഷി വിഭാഗത്തിലാണ് അജേഷ് കുമാർ പുരസ്കാരത്തിന് അർഹനായത്.നവംബർ -ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പുമന്ത്രി ശ്രീമതി. വീണ ജോർജ്ജ് പുരസ്‍കാരം വിതരണം ചെയ്യും.
പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റ് - വിക‍്ടേഴ്‍സ് ചാനലും ചേർന്ന് നടത്തിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയം സീസൺ-3യിലേക്ക് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതിലെ അജേഷ് കുമാറിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 150ലധികം പുസ്തകങ്ങൾ വായിച്ചു വായനാക്കുറിപ്പുകൾ തയ്യാറാക്കിയ അജേഷ് കുമാർ മഞ്ചാടിമണികൾ എന്ന ചെറുകഥാ സമാഹാരവും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് പഠന മികവുകൾക്ക് മാത്രമല്ല പ്രസംഗം, കലാപരിപാടികൾ എന്നിവയിലൊക്കെ പങ്കെടുത്ത് ഉപജില്ല- ജില്ലാതലങ്ങളിൽ നേടിയ മികവുകളും അജേഷ് കുമാറിനെ വ്യത്യസ്തനാക്കുന്നു.
മാതൃഭൂമി - സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‍കാരം - 2023
മികച്ച പാരിസ്ഥിതിക സംരക്ഷണ വികസന പ്രവർത്തനങ്ങൾക്ക് മാതൃഭൂമി ഏർപ്പെടുത്തിയ മാതൃഭൂമി-സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരവും, ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കിയ ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയ്ക്ക് വേണ്ടി കുട്ടികളും അധ്യാപകരും ചേർന്ന് ബഹു. അമ്പലപ്പുഴ എം.എൽ.എ. ശ്രീ. എച്ച്. സലാമിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.
മാതൃഭൂമി - സീഡ് സീസൺവാച്ച് പുരസ്‍കാരം - 2023
കാലാവസ്ഥാ വ്യതിയാനം വൃക്ഷങ്ങളിൽ ചെലുത്തുന്ന സ്വാധീനം തിരിച്ചറിയുന്നതിനായി കുട്ടികൾതന്നെ വൃക്ഷങ്ങൾ നിരീക്ഷിച്ച്, വിശകലനം ചെയ്‍ത് മനസ്സിലാക്കുന്നതിനു വേണ്ടിയുളള പദ്ധതിയായ മാതൃഭൂമി സീസൺ വാച്ച് പ്രവർത്തനങ്ങൾക്കും ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയ്‍ക്ക് ജില്ലയിൽ ഒന്നാം സ്ഥാനം... പുരസ്കാരം ഏറ്റുവാങ്ങുന്ന കുട്ടികളും അധ്യാപകരും.
ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച മാതൃഭൂമി - സീഡ് കോർഡിനേറ്റർക്കുള്ള പുരസ്കാരം ഗവൺമെന്റ് യു.പി.എസ്. വെള്ളംകുളങ്ങരയിലെ അധ്യാപികയായ ശ്രീമതി. എസ്.സിന്ധു എറ്റുവാങ്ങുന്നു.
* എൽ.എസ്.എസ്. പരീക്ഷാ വിജയി - 2023 *
* ഹരിപ്പാട് ഉപജില്ല ശാസ്‍ത്രോത്സവം - വിജയികൾ *
2022-23
*** ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ സീസൺ -3 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു ***
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, കൈറ്റ്, സി-ഡിറ്റ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച് കൈറ്റ് വിക‍്‍റ്റേഴ്‍സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയം സീസൺ -3 ലേക്ക് സംസ്ഥാനത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച 110 സ്കൂളുകളിലൊന്നായി നാടിന്റെ യശസ്സുയർത്താൻ സാധിച്ചത് സ്കൂളിന്റെ ചരിത്രത്തിലെ തന്നെ സുവർണ്ണ നേട്ടങ്ങളിലൊന്നായി മാറി.ഹരിത വിദ്യാലയം പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഹരിതവിദ്യാലയം ടീം സ്കൂളിലെത്തി സ്കൂളിന്റെ മികവുകളും, തനത് പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്തു.അതിനുശേഷം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് നടന്ന ഫ്ലോർ ഷൂട്ടിങ്ങിൽ സ്കൂളിൽനിന്ന് 8 കുട്ടികളുൾപ്പെടെ 12 പേർ പങ്കെടുക്കുകയും സ്‍കൂൾ മികവുകൾ പങ്കുവെക്കുകയും ചെയ്തു.
*** സ്‍കൂൾവിക്കി പുരസ്‍കാരം - 2022 ***
'സ്കൂൾ വിക്കി പുരസ്കാരം' - അഭിമാന നേട്ടവുമായി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര.
2022 - വർഷത്തിലെ സ്കൂൾ വിക്കി പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ ഏക പ്രൈമറി സ്കൂൾ എന്ന ബഹുമതി സ്വന്തമാക്കി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര. സ്കൂൾ വിക്കി പുരസ്കാരം നേടുന്ന ഹരിപ്പാട് ഉപജില്ലയിലെ ആദ്യ സ്കൂൾ എന്ന ബഹുമതിയും സ്കൂളിന് സ്വന്തമാക്കാനായത് ഈ വിജയത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു.വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശം ആയ സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന പുരസ്കാരമാണിത്.മികച്ച അക്കാദമിക പ്രവർത്തനങ്ങളിലൂടെയും വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഏറെ മുന്നേറുവാൻ സ്കൂളിന് സാധിച്ചിരുന്നു.
മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്കൂൾ വിക്കിയിൽ കൃത്യമായി ഉൾക്കൊള്ളിക്കുവാൻ സ്കൂളിന് കഴിഞ്ഞതും നേട്ടത്തിന് സഹായകമായി.കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് ചെയർമാനായ സമിതി ഇരുപതോളം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്. പ്രകൃതി സംരക്ഷണ യജ്ഞം, സർഗ വിദ്യാലയം പദ്ധതി, ട്വിങ്ക്ളിങ്ങ് സ്റ്റാർസ്, ഇ-കലോത്സവം, ഗണിതച്ചെപ്പ് തുടങ്ങിയ സ്കൂൾതല പ്രവർത്തനങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു.
*** സ്വച്ഛ് വിദ്യാലയ പുരസ്കാരം : 2021-22 ***
' വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിന് 'സ്വച്ഛ് വിദ്യാലയ പുരസ്കാരം '
2021-22 വർഷത്തെ ജില്ലാതല 'സ്വച്ഛ് വിദ്യാലയ പുരസ്കാരം' വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിന് ലഭിച്ചു.ഹരിപ്പാട് വിദ്യാഭ്യാസ ഉപജില്ലയിൽ നിന്ന് ഈ പുരസ്കാരത്തിന് അർഹമാകുന്ന ആദ്യ പ്രൈമറി സ്കൂൾ എന്ന നേട്ടവും സ്കൂളിന് സ്വന്തമാക്കാനായി.കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ, സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകൽ കേന്ദ്രങ്ങൾ, കോവിഡ്-19 പ്രതിരോധ മാർഗങ്ങൾ;ശുചിത്വം, ശുചിത്വ പരിപാലന മാർഗങ്ങൾ എന്നിവയിലുള്ള കുട്ടികളുടെ അറിവും കാര്യക്ഷമതയും, തുടങ്ങിയ വിവിധ മേഖലകളിലെ മികവിന് അംഗീകാരമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയതാണ് പുരസ്കാരം. ജൂലൈ -25ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടറുടെ കയ്യിൽ നിന്നും സ്‍കൂൾ പ്രതിനിധികൾ പുരസ്‍കാരം ഏറ്റുവാങ്ങി.
*** മാതൃഭൂമി ഹരിതജ്യോതി പുരസ്കാരം - 2022 ***
രണ്ടാം തവണയും 'ഹരിതജ്യോതി ' പുരസ്കാരനിറവിൽ ഗവൺമെൻറ് യുപിഎസ് വെള്ളംകുളങ്ങര
മികച്ച പരിസ്ഥിതി സംരക്ഷണ വികസന പ്രവർത്തനങ്ങൾക്ക് ഗവ.യു.പി.എസ് വെള്ളം കുളങ്ങരക്ക് രണ്ടാം തവണയും മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്ക്കാരം. സ്കൂളിന്റെ തനതു പ്രവർത്തനമായ പ്രകൃതി സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വ്യത്യസ്തമായ നിരവധി പരിസ്ഥിതി സംരക്ഷണ വികസന പ്രവർത്തനങ്ങളാണ് സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. സ്കൂളിലെ രണ്ടു കാവുകളെയും അവിടുത്തെ പക്ഷിമൃഗാദികളെയും സംരക്ഷിക്കുക, സ്കൂൾ പരിസരത്തുള്ള നിരവധിയായ വൻവൃക്ഷങ്ങളെയും ചെടികളെയും പരിപാലിക്കുക, സ്കൂളിൽ ജൈവ കൃഷിയുടെ ഭാഗമായി പച്ചക്കറിത്തോട്ടം, ചീരത്തോട്ടം, കപ്പക്കൃഷി, വാഴക്കൃഷി, ഔഷധത്തോട്ടം എന്നിവ നിർമ്മിച്ചുകൊണ്ട് 'ജൈവകൃഷിയിലൂടെ ആരോഗ്യം സംരക്ഷിക്കാം' എന്ന സന്ദേശം വീടുകളിലേക്ക് എത്തിക്കുക, സ്കൂൾ ക്യാമ്പസിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടായാൽ അവയെ തരംതിരിച്ച് പ്രത്യേകം കൂടകളിൽ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ, ജൈവമാലിന്യ സംസ്കരണ പ്ലാന്റിന്റെ കൃത്യമായ ഉപയോഗം, എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് ഹരിതജ്യോതി പുരസ്കാരം നേടുവാൻ സ്കൂളിന് സഹായകമായത്.ആലപ്പുഴയിൽ നടന്ന ചടങ്ങിൽ ബഹു.കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ.പി.പ്രസാദിൽ നിന്നും സ്ക്കൂൾ പ്രതിനിധികൾ പുരസ്ക്കാരം ഏറ്റുവാങ്ങി.
* ന്യുമാറ്റ്സ് പരീക്ഷ - ഉപജില്ലാതലം *
*ഹരിപ്പാട് ഉപജില്ലയിൽ നിന്നും ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിജയി.
* ഹരിപ്പാട് ഉപജില്ല ശാസ്‍ത്രോത്സവം - വിജയികൾ *
2021-22
* എൽ.എസ്.എസ്. പരീക്ഷാ വിജയികൾ - 2021 *
* ശാസ്‍ത്രരംഗം :- ഹരിപ്പാട് ഉപജില്ലാതലം *
*ശാസ്‍ത്ര ഗ്രന്ഥാസ്വാദനം (യു.പി.വിഭാഗം) - ഒന്നാം സ്ഥാനം - ഉത്തരാ സതീഷ് (VII)
** ' സ്‍ത്രീ മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ ' എന്ന 'സർഗ്ഗ വിദ്യാലയം - 2018-19' പദ്ധതിയിലൂടെ, സ്‍കൂളിലെ കുട്ടികളുടെ അമ്മമാർക്കായി നടത്തിയ സൗജന്യ പി.എസ്.സി. പരിശീലനത്തിൽ പങ്കെടുത്ത്, പി.എസ്.സി.യുടെ പത്താം തരം പ്രിലിമിനറി പരീക്ഷ വിജയിച്ചവർ **
** 'പ്രാദേശിക ചരിത്ര രചന ', 'പുസ്‍തക വായന ' എന്നീ മേഖലകളിലെ മികവിന് ഹരിപ്പാട് ബി.ആർ.സി.യുടെ പ്രത്യേക ആദരവ് ലഭിച്ച ആറാം ക്ലാസ്സ് വിദ്യാർത്ഥി അജേഷ് കുമാർ ആർ.-ന് സ്‍കൂളിന്റെ അഭിനന്ദനങ്ങൾ **
2019-20
** ആലപ്പുഴ റവന്യൂ ജില്ല സ്കൂൾ കലോത്സവം **
- കഥാപ്രസംഗം (യു.പി വിഭാഗം):- * ഒന്നാം സ്ഥാനം *
കാഥിക
* പാർവതി.എസ് * (VII)
പിന്നണി
1.വിനായക്.വി (ഹാർമോണിയം) (VI)
2.രുദ്രാക്ഷ് കുമാർ (തബല) (VII)
3.ആകാശ്.എ (ഗഞ്ചിറ) (VI)
4.അനശ്വര സുനിൽ (സിംബൽ) (VII)
*** മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്‌കാരം -2020 ***
* ഹരിപ്പാട് ഉപജില്ല കലോത്സവം *
- ഉറുദ്ദു പദ്യം ചൊല്ലൽ (യു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - രുദ്രാക്ഷ് കുമാർ എച്ച്. (VII)
*ഉറുദ്ദു സംഘഗാനം (യു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - സോനജെറോം & പാർട്ടി (V,VI & VII)
- മോണോ ആക‍്‍ട് (യു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - വിനായക് വി. (VII)
- സംഘ നൃത്തം (യു.പി.വിഭാഗം) - എ' ഗ്രേഡ് - പാർവ്വതി.എസ് & പാർട്ടി (V,VI & VII)
* എൽ.എസ്.എസ്.പരീക്ഷാ വിജയി - 2020 *
* ഹരിപ്പാട് ഉപജില്ല ശാസ്‍ത്രോത്സവം വിജയികൾ *
2017-18
* ഹരിപ്പാട് ഉപജില്ല കലോത്സവം *
- കഥാപ്രസംഗം (യു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ്
കാഥിക
സുകൃത എസ്. (VII)
പിന്നണി
1.ആദർശ്.എച്ച് (ഹാർമോണിയം) (VII)
2.വിജയ്.വി (തബല) (VII)
3.രഞ്‍ജിത്ത്.ആർ (ഗഞ്ചിറ) (VII)
4.സുമിത്ത് ഓമനക്കുട്ടൻ (സിംബൽ) (VII)
- നാടകം (യു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - മഹിമ എൽ & പാർട്ടി (V,VI & VII)
* ഹരിപ്പാട് ഉപജില്ല ശാസ്‍ത്രമേള *
- പത്രവായനാ മത്സരം (യു.പി.വിഭാഗം) - ഒന്നാം സ്ഥാനം - സുകൃത എസ്. (VII)
* ഹരിപ്പാട് ഉപജില്ല ഐ.ടി.ക്വിസ് *
- രണ്ടാം സ്ഥാനം - അർജ്ജുൻ വി. നായർ (VII)
2016-17
* ഹരിപ്പാട് ഉപജില്ല കായികമേള *
- 3-ാം സ്ഥാനം :- യു.പി വിഭാഗം, ഓവറോൾ
* ഹരിപ്പാട് ഉപജില്ല കലോത്സവം *
- തിരുവാതിര : 3-ാം സ്ഥാനം & A ഗ്രേഡ് [യു.പി വിഭാഗം]
- സംഘ നൃത്തം : 3-ാം സ്ഥാനം & A ഗ്രേഡ് [എൽ.പി വിഭാഗം]
2015-16
* ഇംഗ്ലീഷ് ഡ്രാമ ഫെസ്റ്റ് *
[ വീയപുരം & ചെറുതന സംയുക്ത പഞ്ചായത്ത് തലം,യു.പി വിഭാഗം,
സംഘാടനം - ബി.ആർ.സി,ഹരിപ്പാട് ]
** 1-ാം സ്ഥാനം **
* ഇൻസ്‍പയർ അവാർഡ് *
ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനി : അശ്വതി പി. (VII)
2014-15
* ബാലശാസ്‍ത്ര കോൺഗ്രസ്സ് :- പ്രബന്ധാവതരണം *
[ വീയപുരം പഞ്ചായത്ത് തലം, യു.പി വിഭാഗം,
സംഘാടനം - ബി.ആർ.സി,ഹരിപ്പാട് ]
** 1-ാം സ്ഥാനം **
* ഇൻസ്‍പയർ അവാർഡ് *
ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി : പ്രേംജിത്ത്.പി (VII)