പാലക്കാട്, ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിലെ ചളവറ എന്ന സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ് ചളവറ എച്ച്. എസ്. എസ്. 1966 ലാണ് ചളവറ ഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.
പാലക്കാട് ജില്ലയിലെ വളരെ പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമീണ കാർഷിക മേഖലയാണ് ചളവറ.
1966-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1998ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സുസജ്ജമായ 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.15 മൾട്ടിമീഡിയ ക്ലാസ് റൂമുകൾ ഉണ്ട്.