ജി.എച്ച്.എസ്.എസ്. ബല്ല ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. ബല്ല ഈസ്റ്റ്
വിലാസം
ചെമ്മട്ടംവയൽ

ചെമ്മട്ടംവയൽ
,
ബല്ല പി.ഒ.
,
671531
,
കാസറഗോഡ് ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ04672208848
ഇമെയിൽ12003balla@gmail.com
കോഡുകൾ
സ്കൂൾ കോഡ്12003 (സമേതം)
എച്ച് എസ് എസ് കോഡ്14060
യുഡൈസ് കോഡ്32010500118
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസറഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്ദുർഗ്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ277
പെൺകുട്ടികൾ238
ആകെ വിദ്യാർത്ഥികൾ515
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ375
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅരവിന്ദാക്ഷൻ സി വി
പ്രധാന അദ്ധ്യാപകൻജോയി സി സി
പി.ടി.എ. പ്രസിഡണ്ട്അഡ്വ. വേണുഗോപാലൻ പി
എം.പി.ടി.എ. പ്രസിഡണ്ട്ജയകല കെ
അവസാനം തിരുത്തിയത്
28-06-202212003
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പ്രാദേശികമായി 'ചെമ്മട്ടംവയൽ' സ്കൂൾ എന്നും ആധികാരികമായി 'ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ബല്ലാ ഈസ്റ്റ് 'എന്നും അറിയപ്പെടുന്ന സ്കൂൾ 1946ൽ തുടങ്ങി. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ശ്രീ എ.സി കണ്ണൻ നായർ ആണ് ഇതിന് മുൻ കൈ എടുത്തത്. ഇതിന് പ്രേരകശക്തിയായി നിന്നത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ, തൃശൂരിൽ നിന്നും ഇവിടേക്ക് കുടിയേറിയ വിദ്യാഭ്യാസ പ്രേമിയായ ശ്രീ. ഫ്രാൻസിസ് പിള്ളയാണ്. അദ്ദേഹത്തിന്റെ കെട്ടിടത്തിലാണ് സ്കൂൾ തുടങ്ങിയത് അതേ കെട്ടിടത്തോട് ചേർന്ന് പോസ്റ്റ് ആഫീസും റേഷൻകടയും ഉണ്ടായിരുന്നു. ശ്രീ പിള്ളയുടെ മൂത്തമകനായ അരുമസ്വാമിയാണ് സ്കൂൾ അഡ്മിഷൻ രജിസ്റ്ററിലെ ഒന്നാമത്തെ കുട്ടി.സ്കൂളിന്റെ സ്ഥാപക ഹെഡ്മാസ്റ്റർ ശ്രീ. ടി. കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു. അദ്ദേഹം തന്നെ പോസ്റ്റു മാസ്റ്ററും. 1968 ൽ റിട്ടയർ ചെയ്ത അതുവരെ അദ്ദേഹം ഇവിടത്തെ അദ്ധ്യാപകനും ഹെഡ്മാസ്റ്ററും ആയിരുന്നു. അതേ കാലത്തു തന്നെ ശ്രീ. കുഞ്ഞമ്പുനായർ ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു. ഫ്രാൻസിസ് പിള്ളയും ആദ്യകാലത്ത് സേവനമില്ലാതെ കുട്ടികളെ പടിപ്പിച്ചിരുന്നു.പിൽക്കാലത്തു(1950നു ശേഷം)നാട്ടുകാരായ ശ്രീ.കെ.വി കുഞ്ഞികൃഷ്ണ പൊതുവാൾ,വി.രാമൻ,എൻ.വി കുഞ്ഞിരാമൻ,കുഞ്ഞമ്പു എന്നിവർ ഒരു പാടുകാലം ഈ സ്കൂളിലെ അദ്ധ്യാപകരായിരുന്നു. മുകളിൽ പറഞ്ഞ അദ്ധ്യാപകരിൽ ശ്രീ.കുഞ്ഞമ്പു മാസ്റ്റർ അടുത്ത കാലത്ത് -2007ൽ മരിച്ചു.1961ൽ ഇത് യു.പി സ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ റവന്യൂ മന്ത്രിയും ഹോസ്ദുർഗ് എം.എൽ.എയുമായിരുന്ന ശ്രീ. ചന്ദ്രശേഖരൻ ഇതിൽ താത്പര്യം കാണിച്ചിരുന്നു. ഈ സ്കൂളിൽ നിന്ന് പഠിച്ച് ഇവിടെ തന്നെ അദ്ധ്യാപകരായിരുന്നവരാണ് ശ്രീ. എം. കുഞ്ഞമ്പു പൊതുവാൾ (ദേശീയ അവാർഡ് ജേതാവ്) നെല്ലിക്കാട്ട് കൃഷ്ണൻ (നോവലിസ്റ്റ്) എൻ. കെ. കാർത്ത്യാനി , വി കൃഷ്ണൻ , പി.വി സരസീരൂഹൻ ,എ. കുഞ്ഞിരാമൻ നായർ തുടങ്ങിയവർ 1981 ൽ ഇതൊരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. ഇതിന് വളരെയധികം താത്പര്യം കാണിച്ചത് അന്നത്തെ പി.ടി.എ പ്രസിഡണ്ടും, മുൻ കൗൺസിലറുമായിരുന്ന ശ്രീ. കുഞ്ഞമ്പു നായരും , മുൻ പഞ്ചായത്ത് പ്രസിഡണ്ടും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ശ്രീ. കെ. മാധവനും ആ കാലത്ത് ഇവിടെ ഉണ്ടായിരുന്ന അദ്ധ്യാപകരു മായിരുന്നു. ശ്രീ കുഞ്ഞമ്പു നായർ (പൊന്നൻ വീട്) 1970 മുതൽ 1994 വരെ ഈ സ്കൂളിന്റെ പി.ടി.എ പ്രസിഡണ്ടാ യിരുന്നു.യു.പി സ്കൂൾ ഹൈസ്ക്കൂളായി ഉയർത്തിയതോടെ അസിസ്റ്റന്റ് ഇൻ ചാർജായി വന്നത് ശ്രീ. വി. കണ്ണൻ മാസ്റ്റർ ആയിരുന്നു.1984ൽ ഇതൊരു സമ്പൂർണ ഹൈസ്ക്കൂളായി. ആദ്യത്തെ ഗസ്റ്റഡ് ഹെഡ്മാസ്റ്റർ പാലക്കാട്ടുകാരനായ ശ്രീ. അർപുദസ്വാമിയായിരുന്നു അദ്ദേഹം കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീലേശ്വരക്കാരനായ ശ്രീ. കുമാരൻ മാസ്റ്റർ തുടർച്ചയായി മൂന്നു വർഷം ഹെഡ്മാസ്റ്റർ ആയിരുന്നു. ആദ്യ കാലത്ത് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ ഏറ്റവും നല്ല റിസൽട്ട് വാങ്ങിയ ഹൈസ്ക്കൂൾ എന്ന നിലയിൽ ട്രോഫി വാങ്ങിയിരുന്നു(ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിന് മുമ്പ്) സ്ക്കൂൾ റിസൽട്ട് 86% വരെ ഉയർന്നിരുന്നു.ഹൈസ്ക്കൂൾ സ്പോൺസറിങ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. കെ. മാധവൻ അയിരുന്നു.2004-2005 അദ്ധ്യയനവർഷത്തിൽ ഹയർസെക്കൻണ്ടറിയായി ഉയർത്തപ്പെട്ടു. അഡ്വ . ശ്രീ . പി . അപ്പുക്കുട്ടൻ സ്പോൺസറിങ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. ശ്രീ. എ. സുകുമാരൻ നായർ ആദ്യത്തെ പ്രിൻസിപ്പൽ ഇൻചാർജ് ആയിരുന്നു. 2008 മാർച്ചിൽ അദ്ദേഹം റിട്ടയർ ചെയ്തു. അദ്ദേഹത്തിന് സംസ്ഥാന അദ്ധ്യാപക അവാർഡു ലഭിക്കുകയുണ്ടായി. ഈ കുറിപ്പ് എഴുതുന്ന അവസരത്തിൽ ഹയർസെക്കണ്ടറിയുടെ പ്രിൻസിപ്പൽ ശ്രീ. പി. വി. ബാലകൃഷ്ണൻ മാസ്റ്ററും, ഹൈസ്ക്കൂൾ എച്ച്.എം. ശ്രീ സി. എം. വേണുഗോപാലനുമാകുന്നു.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഇരുനില കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരളാ ഗവൺമെന്റിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ ആണിത്.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കുഞ്ഞമ്പു പൊതുവാൾ


വഴികാട്ടി

  • കാഞ്ഞങ്ങാട് NH 47 ൽ, ജില്ലാ ആശുപത്രിക്ക് വടക്കുവശം
  • കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീറ്റർ

{{#multimaps:12.32164,75.10511|zoom=13}}