ജി.എച്ച്.എസ്.എസ്. കുഴിമണ്ണ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. കുഴിമണ്ണ | |
---|---|
വിലാസം | |
കുഴിമണ്ണ ജി എച്ച് എസ് എസ് കുഴിമണ്ണ , കുഴിമണ്ണ പി.ഒ. , 673641 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1966 |
വിവരങ്ങൾ | |
ഫോൺ | 0483 2756140 |
ഇമെയിൽ | ghssk18011@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18011 (സമേതം) |
എച്ച് എസ് എസ് കോഡ് | 11025 |
യുഡൈസ് കോഡ് | 32050100711 |
വിക്കിഡാറ്റ | Q64564063 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുഴിമണ്ണ, |
വാർഡ് | 02 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 516 |
പെൺകുട്ടികൾ | 582 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 311 |
പെൺകുട്ടികൾ | 503 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോൺ ക്രിസ്റ്റഫർ ജെ |
പ്രധാന അദ്ധ്യാപകൻ | ബാബു സി |
പി.ടി.എ. പ്രസിഡണ്ട് | സൈതലവി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷക്കീല പി |
അവസാനം തിരുത്തിയത് | |
16-03-2022 | 18011 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
'മലപ്പുറം ജില്ലയിലെ ഏറനാടൻ മണ്ണിന്റെ ചൂടുംചൂരും ആവാഹിച്ചെടുത്ത് കാർഷിക സംസ്കാരത്തിന്റെ നെടുംതൂണായി ഗതകാല സ്മൃതികൾ അയവിറക്കുന്ന കുഴിമണ്ണ പ്രദേശത്തിന് അര നൂറ്റാണ്ടായി വിദ്യാപ്രഭ ചൊരിയുന്നതിൽ അദ്വിതീയ സ്ഥാനമാണ് നമ്മുടെ കുഴിമണ്ണ ഗവ :ഹയർ സെക്കണ്ടറി സ്കൂളിനുള്ളത് . വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു ജനതയെ അറിവിൻ ശക്തി നൽകി സംസ്കാര സമ്പന്നരാക്കാൻ ശ്രമിച്ച അഗ്ര- ഗാമികളായ മഹദ് വ്യക്തികളെയും ; അന്തശ് ചേതനയിലെ അക്ഷരപ്പൂട്ടുകൾ തുറന്നു തന്ന ഗുരു വര്യന്മാരെയും സ്മരിക്കാൻ വാക്കുകൾക്കാകില്ലല്ലോ. എങ്കിലും ....... അക്ഷര സ്നേഹികളും നിസ്വാർഥരുമായ നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്താൽ 1 9 6 6 ൽ ഈ വിദ്യാലയം ആരംഭിച്ചപ്പോൾ കെട്ടിടത്തിനും മൈതാനത്തിനും ആവശ്യമായ സ്ഥലം ലഭ്യമല്ലാതെ വന്നപ്പോൾ ; അറിവിന്റെ പ്രാധാന്യവും ദൈവ പ്രീതിയും മാത്രം ഗണിച്ചുകൊണ്ട് ; യാതൊരു ലാഭേച്ഛയുമില്ലാതെ ജനാബ് പൂളക്കൽ കാരാട്ടു ചാലി ചേക്കുരായിൻ ഹാജിയും സഹോദരൻ അഹമ്മദ് എന്ന ബിച്ചുണ്ണി കാക്കയുമാണ് സ്കൂളിനു വേണ്ട മുഴുവൻ സ്ഥലവും സൗജന്യമായി നൽകിയത് എന്നത് ഇത്തരുണത്തിൽ എടുത്തു പറയേണ്ടിയിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
'ഏറനാട് മണ്ഡലത്തിലെ ഏക ഇന്റർനാഷണൽ സ്കൂൾ എന്ന സ്വപ്നം കുഴിമണ്ണ പ്രദേശത്തിന് പൂവണിഞ്ഞു.ഏറനാട് എം.എൽ.എ., പി.കെ.ബഷീറിൻ്റെ മണ്ഡലത്തിലെ ഹൈടെക് വിദ്യാലയം. കിഫ്ബി പദ്ധതിയിൽ 5 കോടി രൂപയുടെ ഫണ്ടിൽ കെട്ടിടം പൂർത്തീകരിച്ചു.
4.5 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസ്സുകളിൽ ഹൈടെക് പഠന സൗകര്യങ്ങൾ ഉണ്ട്.ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിശാലമായ കമ്പ്യൂട്ടർ ലാബ് സൗകര്യമുണ്ട്.വിപുലമായ സൗകര്യങ്ങളോടെ ലൈബ്രറി പ്രവർത്തിക്കുന്നു. കാർഡ് സമ്പ്രദായത്തിൽ പുസ്തവിതരണം നടത്തി വരുന്നു.സ്കൂളിന് സ്വന്തമായി രണ്ട് ഓഡിറ്റോറിയങ്ങൾ ഉണ്ട്.ശാസ്ത്ര വിഷയങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ട് ലാബുകൾ പ്രർത്തിക്കുന്നു.സ്കൂൾ ഉച്ചഭക്ഷണ പരിപാടി ആരോഗ്യകരമാക്കുന്നതിൻ്റെ ഭാഗമായി ഗ്യാസ് സ്റ്റൗ സംവിധാനവും പാചകപ്പുരയും പ്രവർത്തിക്കുന്നു.പെൺക്കുട്ടികൾക്കും ആൺകുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാവുന്ന ഹൈടെക്കും അല്ലാത്തതുമായ ടോയ് ലെറ്റുകൾ പ്രവർത്തിക്കുന്നു.യു.പി.വിഭാഗം കുട്ടികൾക്കായി മോഡുലാർ ടോയ് ലറ്റ് സംവിധാനമുണ്ട്.നാഷണൽ ഗ്രീൻ കോപ്പിൻ്റെ നേതൃത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം പരിപാലിച്ച് വരുന്നു.ക്ലാസ് റൂമുകളിലും കമ്പ്യൂട്ടർ ലാബുകളിലും ഇൻറർനെറ്റ് ബ്രോഡ്ബാൻ്റ് കണക്ഷൻ ഉണ്ട്.എൻ .എസ്.എസ്, ഹരിതസേന, സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ്ക്രോസ് ,ലിറ്റിൽ കൈറ്റ്, വിദ്യാരംഗം, സ്കൂൾ പാർലമെൻ്റ്, റോഡ് സുരക്ഷ ക്ലബ്ബ് തുടങ്ങിയവ സ്കൂളിൽ പ്രവർത്തിക്കുന്നു.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്നു.കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി സ്കൂൾ ബസ് സർവീസും സ്കൂളിൽ ഉണ്ട്.വിശാലമായ കളിസ്ഥലം, ബാഡ്മിൻ്റൺ കോർട്ട് എന്നിവ സ്കൂളിൽ ഉണ്ട്.
സാരഥികൾ
-
ജോൺ ക്രിസ്റ്റഫർ ,പ്രിൻസിപ്പാൾ
-
ബാബു സി,ഹെഡ്മാസ്റ്റർ
-
പി.സെയ്തലവി പ്രസിഡൻ്റ് പി.ടി.എ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സുവർണ ജൂബിലി 1966-2016''' .
- അഭിമാന മുഹൂർത്തങ്ങൾ.
- ഉച്ചഭക്ഷണ പരിപാടി
- ക്ലാസ് മാഗസിൻ
- ഗുരുവന്ദനം.
- ആഴ്ചവട്ടം ഉറച്ച നേട്ടം..
- സ്കൂൾ മാഗസിൻ
- ഓണാഘോഷം.
- സഹപാഠിക്കൊരു വീട് .
- സ്കൂൾ സഞ്ചയിക പദ്ധതി
- കനിവ് പദ്ധതി-ഡിജിറ്റൽ മൊബൈൽ ലൈബ്രറി
- ഇനി കുട്ടി ടെക്കികളുടെ കാലം
- നേർക്കാഴ്ച
സ്കൂൾ ബസ്
സ്കൂൾ ബസ്സ് സ്കൂളിന്റെ ദീർഘകാലമായി ട്ടുള്ള ആഗ്രഹമായിരുന്നു സ്കൂൾ ബസ്സ്.എം.എൽ. എ., പി.കെ.ബഷീറിന്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ബസ്സ് അനുവദിച്ചത് .2013 മുതൽ സ്കൂൾ ബസ്സ് സർവീസ് നടത്തി വരുന്നു.ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നാണ് എത്തുന്നത് എന്നതിനാൽ അവരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഇത് സഹായകമായി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | കാലയളവ് | പേര് |
21 | 2018-2020 | നാരായണൻ ബി വി |
20 | 2018- 2018 | എ വി സുജാത ടീച്ചർ |
19 | 2017- 2018 | എം വിലാസിനി ടീച്ചർ |
18 | 2015 - 2017 | എൻ സക്കീന ടീച്ചർ |
17 | 2013 - 2015 | ലൂക്കോസ് മാത്യു മാസ്റ്റർ |
16 | 2011 - 2013 | വി എസ് പൊന്നമ്മ ടീച്ചർ |
15 | 2009 - 2011 | സാജിദ് മാസ്റ്റർ |
14 | 2007 - 2009 | കെ യശോദ ടീച്ചർ |
13 | 2005 - 2007 | ജെ എച് രമ ടീച്ചർ |
12 | 2003 - 2005 | എ സുമയ്യ ടീച്ചർ |
11 | 2001 - 2003 | വേണുഗോപാൽ മാസ്റ്റർ |
10 | 20 - 20 | അസൈനാർ മാസ്റ്റർ |
9 | 19 - 19 | നജീബ ടീച്ചർ |
8 | 19 - 19 | മൂസ മാസ്റ്റർ |
7 | 19 - 19 | മോനുദ്ദീൻ മാസ്റ്റർ |
6 | 19 - 19 | ശാന്തമ്മ മാത്യു ടീച്ചർ |
5 | 19 - 19 | അബ്ദുൽ സമദ് മാസ്റ്റർ |
4 | 19 - 19 | മോനുദ്ദീൻ മാസ്റ്റർ |
3 | 19 - 19 | ശാന്തമ്മ മാത്യു ടീച്ചർ |
2 | 19 - 19 | അബ്ദുൽ സമദ് മാസ്റ്റർ |
1 | 19 - 19 | മോനുദ്ദീൻ മാസ്റ്റർ |
മാനേജ്‍മെന്റ് -രക്ഷാകർത്തൃ സമിതി
കേരള സർക്കാർ ഭരണത്തിൻ കീഴിലുള്ള ഈ വിദ്യാലയത്തിന്റെ മാനേജ്‍മെന്റ് തലത്തിലുള്ള കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് രക്ഷാകർതൃ സമിതിയാണ്. ജില്ലാ പഞ്ചായത്തിനു കീഴിൽ വിവിധ തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് പി.ടി.എ.മുൻനിരയിലുണ്ട്. മെച്ചപ്പെട്ട അക്കാദമിക്ക് വിജയത്തിനും ഭൗതികസൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലും കൈമെയ് മറന്ന് പി.ടി.എ.അംഗങ്ങൾ പിന്തുണ നൽകി വരുന്നു. ഏറനാട് നിയോജക മണ്ഡലത്തിലെ 5 കോടി രൂപ പ്രോജക്ടിലെ ഹൈടെക്ക് വിദ്യാലയം കുഴിമണ്ണയിലേക്ക് കൊണ്ടുവരാൻ പി.ടി.എ യ്ക്ക് കഴിഞ്ഞു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. എം.എൽ.എ, പി.കെ.ബഷീർ സഹിബും ജില്ലാ പഞ്ചായത്ത് മുൻ മെമ്പർ അഡ്വ. പി.വി. മനാഫും സ്കൂളിൻ്റെ ദൗതിക സൗകര്യങ്ങൾ വർധിക്കുന്നതിൽ പി.ടി.എ.യ്ക്ക് താങ്ങും തണലുമായി. ഹൈസ്കൂൾ വിഭാഗം മേധാവി.സി. ബാബുവും ഹയർ സെക്കണ്ടറി വിഭാഗം മേധാവി ജോൺ ക്രിസ്റ്റഫറും ആണ്.കോവിഡ് രോഗഭീതി ആരംഭിച്ചതു കാരണം പുതിയ പി.ടി.എ.കമ്മിററി രൂപികരിച്ചിട്ടില്ല. ഇപ്പോൾ അഡ്ഹോക്ക് കമ്മിറ്റിയാണ് പി.ടി.എ.ഭരണം നിർവഹിക്കുന്നത്.പി. സെയ്തലവിയാണ് പി.ടി.എ., പ്രസിഡൻ്റ്.എം.ടി .എ .പ്രസിഡൻറായി പി. ഷക്കീലയും ഭരണം നിർവഹിച്ചുവരുന്നു.
സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി(SMC)
സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്കൂളിൽ എസ്.എം.സി.പ്രവർത്തിക്കുന്നു. അധ്യാപകർ, രക്ഷിതാക്കൾ, കലാ സാമൂ ഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖർ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവർ ഉൾക്കൊള്ളുന്നതാണ് കമ്മിററി. സ്കൂളിന്റെ സർവോന്മുഖമായ വികസനം സാധ്യമാക്കാൻ ഇത്തരം കമ്മിറ്റികളുടെ കൂട്ടായ പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടത് എന്നതാണ് എസ്.എം.സി.രൂപീകരണ ലക്ഷ്യം. പൂർവ വിദ്യാർത്ഥി സംഗമങ്ങൾ, സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഉറപ്പാക്കാൻ അവരുടെ സഹകരണം ഉറപ്പാക്കൽ, സ്കൂളും - സമൂഹവും തമ്മിലുള്ള പരസ്പരാശ്രിതത്വം ഉറപ്പാക്കാൻ ഗൃഹസന്ദർശന പരിപാടി, എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ നടന്നുവരുന്നു. സ്കൂളിന് ആവശ്യമായ ക്ലാസ്സുമുറികൾ, ലൈബ്രറി നവീകരണം, സയൻസ് ലാബുകളുടെ ആധുനിക വത്ക്കരണം, മികച്ച കളിസ്ഥലങ്ങൾ ഒരുക്കൽ, സ്കൂൾ ഹൈടെക്ക് ആക്കുന്നതിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കൽ എന്നിവ പ്രവർത്തനങ്ങളിൽ എസ്.എം.സി. നിതാന്ത ജാഗ്രത പുലർത്തുന്നു. അച്ചടക്കമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിലും വിദ്യാഭ്യാസ കലാകായിക രംഗത്ത് സ്കൂളിന് യശസ്സ് വർധിപ്പിക്കുന്നതിലും എസ്.എം.സി പോലുള്ള കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നിസ്തുല്യമാണ്. ഡിജിറ്റൽ യുഗത്തിൽ കാലത്തിനൊത്ത് സ്കൂളിലെ നയിക്കാനും ഉന്നതമായ അക്കാദമിക്ക് മികവുകളുടെ കേന്ദ്രമാക്കി സ്കൂളിനെ മാറ്റാനുള്ള ശ്രമങ്ങൾക്ക് എസ്.എം.സി.നേതൃത്വം നൽകിവരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ സഗീർ സാഹിബ് മുൻ മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുറഹിമാൻ(റിട്ട) ഡയറ്റ് പ്രിൻസിപ്പാൾ ഡോക്ടർ പ്രൊഫസ്സർ രാമചന്ദ്രൻ ഹെഡ്(റിട്ട) ഗണിത വിഭാഗം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡോ: പ്രൊഫ. ഷെയ്ഖ്മുഹമ്മദ് റിസർച് ഗൈഡ്(റിട്ട) , എം യു എ കോളേജി പുളിക്കൽ ഡോക്ടർ മോഹൻദാസ് ഡോക്ടർ ആരിഫ പരിയാരം മെഡിക്കൽ കോളേജ് ശ്രീ പവിത്രൻ (കഥാകൃത്ത്) കാലിക്കറ്റ് യൂണിവേഴ്സിറ്റി
സുവർണ ജൂബിലി
-
golden jubilee inauguration by chief minister ooman...
-
cts nair former united nations.....in jubilee
-
അന്താരാഷ്ട്ര കെട്ടിടം-ശിലാഫലക അനാഛാദനം
-
school building new block inaugural function by Hon MLA PK Basheer
ഉപതാളുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 28 കി.മി. അകലത്തായി കൊണ്ടോട്ടി അരീക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം
- ഫറോക് റെയിൽവേ സ്റ്റേഷനിൽ നിന്ന് 23 കി.മീ അകലം
{{#multimaps:11.179167,76.000833|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18011
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ