സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം | |
---|---|
വിലാസം | |
മണപ്പുറം മണപ്പുറം പി.ഒ. , 688526 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1932 |
വിവരങ്ങൾ | |
ഫോൺ | 0478 2532159 |
ഇമെയിൽ | 34035alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34035 (സമേതം) |
യുഡൈസ് കോഡ് | 32111001107 |
വിക്കിഡാറ്റ | Q87477575 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈക്കാട്ടുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 528 |
പെൺകുട്ടികൾ | 460 |
ആകെ വിദ്യാർത്ഥികൾ | 988 |
അദ്ധ്യാപകർ | 34 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി. എലിസബത്ത് പോൾ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. ഷിബു കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. അനിത സന്തോഷ് |
അവസാനം തിരുത്തിയത് | |
13-03-2022 | 34035HM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ മണപ്പുറം പ്രദേശത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ്
സെന്റ് തെരേസാസ് ഹൈ സ്കൂൾ. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ അനവധി സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തന മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമായി അനസ്യൂതം യാത്ര തുടരുന്നു.[കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]
ഭൗതിക സൗകര്യങ്ങൾ
ആലപ്പുഴജില്ലയിലെചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിൽ വേമ്പനാട് കായൽ തീരത്ത് ഏകദേശം നാല് ഏക്കറോളം വിസ്തൃതിയിൽ എൽ പി,യു പി, എച്ച് എസ് എന്നീ വിഭാഗങ്ങൾ മൂന്നു കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
- ഹൈ ടെക് ക്ലാസ് മുറികളും, ഐ റ്റി ലാബും
- സെന്റ് തെരേസാസ് പ്രീ പ്രൈമറി സ്കൂൾ
- ഇന്റലിജന്റ് ഇൻട്രാക്റ്റീവ് പാനൽ
- സയൻസ് ലാബ്
- കുടിവെള്ള പദ്ധതി
- പാചകപ്പുര
- സ്കൂൾ ബസ്
- പെൺകുട്ടികൾക്കുള്ള ടോയ്ലറ്റ് കോംപ്ലക്സ്
- തെരേസ്യൻ ഹാൾ
- ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ബാഡ്മിന്റൺ കോർട്ടുകൾ
- സ്കൂൾ ലൈബ്രറി
- പബ്ളിക് അനൗൺസ്മെന്റ് സിസ്റ്റം
- എൽ ഇ ഡി -ടി വി
മാനേജ്‍മെന്റ്
സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ എസ്.എച്ച് കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്.തെരേസാസ് ഹൈസ്കൂൾ. അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് സി.എം.ഐ മാനേജ്‍മെന്റ് ലക്ഷ്യം വയ്ക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് നൂതനാശയങ്ങൾ കണ്ടെത്തുകയും അത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്യുന്നതിൽ മാനേജ്‍മെന്റ് അശാന്ത പരിശ്രമം നടത്തുന്നു. കുട്ടികളുടെ മാനസികവും, തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്‍മെന്റിന്റെ ലക്ഷ്യമാണ്.
[കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]
തെരേസ്യൻ കുടുംബം
വി.ചാവറയച്ചനാൽ സ്ഥാപിതമായ സി എം ഐ മാനേജ്‍മെന്റിന്റെ കീഴിലുള്ള ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി.എലിസബത്ത് പോൾ ആണ്.34 അധ്യാപകരും 5 അനധ്യാപകരും സേവനം ചെയ്യുന്നു.
സന്യസ്തരും പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളും
എസ് എസ് എൽ സി പരീക്ഷയ്ക് ലഭിക്കുന്ന 100% വിജയം, സ്കൂളിൻെറ നിലവാരം മനസ്സിലാക്കുവാനുള്ള ചെറിയ സൂചകം മാത്രമാണ്. പ്രസ്തുത വിലയിരുത്തലിൽ സ്കൂൾ എന്നും എപ്പോഴും മുന്നിലാണ്.സെന്റ് തെരേസാസിൽ നിന്ന് പഠിച്ച് കടന്നുപോയ പൂർവ്വവിദ്യാർത്ഥികൾ എന്നും സ്കൂളിൻെറ അഭിമാനമാണ്,നേട്ടമാണ്.
««സന്യസ്തരുടെയും പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളുടേയും തുടർച്ചയിലേക്ക് ക്ലിക്ക് ചെയ്യുക»»
വാർത്താതാരങ്ങൾ
പഠനമികവ്, കലാ കായിക പ്രവർത്തനങ്ങൾ, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി നമ്മുടെ സ്കൂളിന്റെ വിവിധ വാർത്തകൾ മാധ്യമങ്ങളിൽ വരുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഈ സ്കൂളിലെ ഒരു വൈദിക ശ്രേഷ്ഠ അധ്യാപകൻെറ കലാമികവിൻെറ വാർത്ത ഒട്ടനവധി ചാനലുകളിൽ തുടർച്ചയായി വരിക എന്നത് അപൂർവ്വമാണ്. കലാവാസനകൾ, നേതൃത്വപാടവം എന്നിവ പ്രകടിപ്പിച്ച രണ്ട് വിദ്യാർത്ഥിനികളും വാർത്തകളിൽ നിറയുന്ന സന്ദർഭങ്ങൾ സ്കൂളിന് നേട്ടമായി. ചാനലുകളിലെ താരങ്ങളായ ഇവരുടെ അതുല്ല്യനേട്ടങ്ങൾ അനല്പകമായ ആനന്ദത്തോടുകൂടി അറിയിക്കുന്നു.
ഓർമ്മക്കുറിപ്പിലേക്ക്
പൂർവ്വവിദ്യാർത്ഥികൾ തങ്ങളുടെ സ്കൂൾ ജീവിതത്തിന്റെ ഓർമ്മക്കുറിപ്പുകൾ പങ്കുവയ്ക്കുന്നു. ഇപ്പോഴും തങ്ങളുടെ സ്കൂളിനെക്കുറിച്ചുള്ള മധുര സ്മരണകൾ അവരുടെ മനസിൽ തങ്ങി നിൽക്കുന്നു എന്നതിന്റെ തെളിവാണിത്.
തെരേസ്യൻ സോക്കർ
കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജില്ലകളിലെ സ്കൂൾ ഫുട്ബാൾ ടീമുകളെ ഉൾപ്പെടുത്തി നടത്തുന്ന ഫുട്ബാൾ മാമാങ്കം.2018, 2019 വർഷങ്ങളിൽ നടന്ന ഈ ഫുട്ബാൾ മാമാങ്കം വൻ വിജയം തന്നെയായിരുന്നു.
[സോക്കർ.... കൂടുതൽ കാഴ്ചകൾ കാണാൻ ക്ലിക്ക് ചെയ്യുക.]
വാർഷികാഘോഷ കാഴ്ചകളിലൂടെ
««വാർഷികാഘോഷ ചിത്രങ്ങൾ കാണുന്നതിന് ക്ലിക്ക് ചെയ്യുക»»
വഴികാട്ടി
ആലപ്പുഴ ജില്ലയിൽ ചേർത്തല ട്രാൻസ്പോർട്ട് ബസ് സ്റ്റാൻറ്റിൽ നിന്നും ചേർത്തല - അരുക്കുറ്റി പ്രൈവറ്റ് ബസ് റൂട്ടിൽ ഏകദേശം 12 കിലോമീറ്റർ അകലെ മണപ്പുറം ബസ് സ്റ്റോപ്പിൽ നിന്നും കായൽ തീരത്തേക്കുള്ള റോഡിൽ ഇടതു വശത്ത് ചേർന്ന്സ്ഥിതി ചെയ്യുന്നു.
{{#multimaps: 9.782339, 76.362997 |zoom=20}}