സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്ന ഓരോ വിദ്യാർത്ഥിയെയും സർവ്വതോമുഖമായ വളർച്ചയിലേക്ക് നയിക്കുവാൻ തക്കവിധം  അവർക്ക് ലഭ്യമായ വിവിധങ്ങളായ പാഠ്യ പാഠ്യേതര സാഹചര്യങ്ങളും പരിശീലന അനുഭവങ്ങളും താഴെ ചേർക്കുന്നു

  • എൽ പി വിഭാഗത്തിൽ  ഓരോ ക്ലാസ്സും രണ്ടു ഡിവിഷനുകളിലായി 200 കുട്ടികൾ.
  • യുപി വിഭാഗത്തിൽ  ഓരോ ക്ലാസ്സും 3 ഡിവിഷനുകളിലായി 378 വിദ്യാർത്ഥികൾ.
  • ഐ.ടി.ലാബുകൾ , സയൻസ് ലാബ് ,ഗണിതലാബ്, സോഷ്യൽ സയൻസ് ലാബ് ,ഡിജിറ്റൽ ഇൻട്രാ പാനൽ,വിവിധ ക്ലബ്ബുകൾ--അടിസ്ഥാന ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, പ്രവർത്തിപരിചയ ക്ലബ്, നേച്ചർ ക്ലബ്ബ്.....
  • സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി,ഓരോ ക്ലാസ്സിലും റീഡിങ് കോർണർ,  ദിനപത്രം എല്ലാ ക്ലാസ്സുകളിലും.
  • ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മലയാളം,ഇംഗ്ലീഷ് ഹിന്ദി എന്നീ വിഭാഗങ്ങളിലായി  കൈയ്യെഴുത്തുമാസികകൾ,പൊതു മത്സര പരീക്ഷകൾ.
  • എൽ എസ് എസ് യു എസ് എസ് കൈരളി വിജ്ഞാന പരീക്ഷ ബാലരമ ഡൈജസ്റ്റ് പി ടി ബാല ഭാസ്കര പണിക്കർ മെമ്മോറിയൽ പരീക്ഷ.
  • കൂടുതൽ സ്റ്റോറേജ്  കപ്പാസിറ്റിയുള്ള യുവി വാട്ടർ പ്യൂരിഫയർ ഓരോ വിഭാഗത്തിലും.
  • ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി നവീകരിക്കുന്ന അടുക്കള.
  • അതിവിശാലമായ തെരേസ്യൻ ഹോൾ.
  • വിപുലമായ സൗകര്യങ്ങളോടുകൂടിയ ടോയ്ലറ്റ് സമുച്ചയം.
  • സൗകര്യപ്രദമായി 30 ടാപ്പുകൾ വീതമുള്ള വാഷ്ബേസിൻ.
  • വിശാലമായ സൈക്കിൾ ഷെഡ്.
  • ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പ്രത്യേക പാക്കേജ്.  അവർക്കു വിദ്യാലയത്തിലേക്ക് പ്രവേശിക്കുന്നതിനായി പ്രത്യേകം റാംപ്.