സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ഓർമക്കുറിപ്പിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
   34035_UPL_7.jpeg

ഫാ. വർഗീസ് കോളുതറ സി.എം.ഐ.

ധർമാരാം കോളേജ്
ബാംഗ്ലൂർ

ഞാൻ എന്റെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ഉള്ള പഠനം മണപ്പുറത്തെ സെന്റ് തെരേസാസ് യു. പി. സ്കൂളിലാണ് പൂർത്തിയാക്കിയത്‌. ഈ സ്കൂളിലെ എല്ലാ അധ്യാപകരേയും ഞാൻ ഹൃദയപുർവ്വം നന്ദിയോടെ ഓർക്കുന്നു. ഏറെ പ്രത്യേകമായി എന്റെ സ്വന്തം സഹോദരിയും മണപ്പുറത്തെ എന്റെ ഏറ്റവും നല്ല അധ്യാപികയും ആയിരുന്ന ലീലാമ്മ ടീച്ചറിനേയും (ഇപ്പോൾ സി സ്റ്റാർലി എഫ് സി സി) ഏറെ സ്നേഹത്തോടെ ഓർക്കുന്നു. എന്റെ ഹൈസ്കൂൾ പഠനം മൂവാറ്റുപുഴയിലെ വാഴക്കുളത്ത് പൂർത്തിയാക്കിയ ശേഷം 1970 - ൽ ഞാൻ കളമശ്ശേരിയിലെ രാജഗിരിയിലുള്ള സിഎംഐ മൈനർ സെമിനാരിയിൽ സന്യാസ വൈദിക വിദ്യാർത്ഥിയായി പ്രീനൊവിഷിയേറ്റ് പരിശീലനം ആരംഭിച്ചു. 1975 ൽ സന്യാസവ്രതാർപ്പണത്തിലൂടെ സിഎംഐ സഭയിൽ അംഗമായ ഞാൻ ബാംഗ്ലൂർ ധർമാരാം കോളേജിൽ മേജർ സെമിനാരി പഠനങ്ങൾക്കായി അയക്കപ്പെട്ടു. [കൂടുതൽ അറിയാൻ]


   34035 FRDT 3.jpeg

ഫാ. ടെജി കേളംപറമ്പിൽ സി എം ഐ

ക്രൈസ്റ്റ് കോളേജ്
ഇരിങ്ങാലക്കുട

നിനക്കായ്
ആരുമെനിക്കായ് ചാർത്തിയില്ല
അറിവിൻ അക്ഷരമാലതൻ സുകൃതം നിനക്കു മുമ്പായി

ആരുമെന്നിൽ ചൊരിഞ്ഞില്ല
അലിവിൻ കനിവൂറും പൊന്നറിവുകൾ
നീ പകർന്ന പോൽ

നിന്നോളം ആരുമെന്നിൽ പെയ്തിറങ്ങിയില്ല
സൗഹൃദത്തിൻ പെരുമഴപെയ്ത്തായ്

ഇടറിയൊരെൻ കാൽച്ചുവട്ടിൽ തിരുത്തലിൻ ചൂരൽ വടിയാലും
തിമിർത്തും കാലവർഷപെയ്ത്തിൽ
കരുതലിൻ കുടയായും
നിന്നോളം ആരുമെനിക്ക് കൂട്ടിരുന്നില്ല....

കാൽതെറ്റി വീണ പെരുമഴ നാളിൽ
താങ്ങിപിടിച്ചോടിയ ഗുരുനാഥനും
കുറുമ്പിന്റെ കുഞ്ഞക്ഷരപിശകിൽ
കാതിൽ പൊന്നീച്ച പറത്തിയ കരങ്ങളും
ഇന്നെൻ കാതിലായ് മുഴക്കുന്നു
ഒരായിരം നന്മയൂറും സുകൃതകഥകൾ

അറിവിൻ ദീപമായ് വിരിഞ്ഞ
സുകൃതമേ കൂപ്പുകൈയാൽ പ്രണാമം.


   34035 FRDT 1.jpeg

ഫാ പ്രവീൺ ഓടനാട്ട് ഔട്ടപ്പള്ളി സി എം ഐ

ഒത്തിരി നല്ല ഓർമ്മകൾ ഓടിക്കളിക്കുന്ന ആ കഴിഞ്ഞുപോയ സെന്റ്.തെരേസാസിലെ സ്കൂൾ ദിനങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ സുന്ദര നിമിഷങ്ങളായി ഞാൻ കരുതുന്നു. ഇനിയും തിരിച്ചു കിട്ടില്ല എന്ന് അറിയാമെങ്കിലും വീണ്ടും ഓർമിച്ചെടുക്കുവാൻ ഇഷ്ടപ്പെടുന്ന ആ കാലത്തെ ഒരു പിടി മങ്ങാത്ത ഓർമ്മകൾ എന്റെ ഹൃദയകോണിനുള്ളിൽ ഒളിപ്പിക്കുവാനായിട്ടുണ്ട്. അവ എന്നെ വീണ്ടും ആ കാലത്തിലേക്ക് തിരിച്ചു നടക്കാൻ പ്രേരിപ്പിക്കാറുമുണ്ട്. [കൂടുതൽ അറിയാൻ]


   34035 IMP 7.jpg

അനസ് നാസർ

അഞ്ചാം ക്ലാസ്സിൽ പുതിയ സ്കൂളിൽ ചേരുമ്പോൾ ഉള്ള പരിഭ്രമം ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരാറുണ്ട്. എൽപി സ്കൂളിൽനിന്ന് നാലാം ക്ലാസ്സ് പാസ്സായി കുറച്ചുമാറി സ്ഥിതി ചെയ്യുന്ന മണപ്പുറം സ്കൂളിൽ ചേരണം. എൽകെജി മുതൽ നാലുവരെ ഒന്നിച്ചു പഠിച്ച അലനും ആശ്വിനുമാണ് കൂട്ട്. ഒരേ ബെഞ്ചിൽ അടുത്തടുത്തിരുന്നു പഠിച്ചവർ. മുമ്പേ തീരുമാനിച്ചുറപ്പിച്ചതാണ്, നാലാം ക്ലാസ്സ്‌ കഴിഞ്ഞാലും ഒരേ സ്കൂളിലേ പഠിക്കു എന്ന്. [കൂടുതൽ അറിയാൻ]


   34035 UPL 20.jpeg

മുഹമ്മദ് സുഫിയാൻ

" എന്തോന്നടെയ് ഇതൊക്കെ
എല്ലാത്തിന്റെയും വാട്ട്സ് ആപ്പ് സ്റ്റാറ്റസ് നിരത്തി അങ്ങോട്ട് mute ആക്കിയാലോ....... ഇതൊന്നും ഇനി കാണേണ്ടി വരില്ലല്ലോ " പാർട്ട് ടൈം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കുട്ടികൾ സ്കൂൾ തുറന്നപ്പോൾ തൊട്ടു തുടങ്ങിയതാ..... ഓരോ ദിവസവും ഓരോരോ സ്റ്റാറ്റസും...... റീൽസുമൊക്കെ.... വെറുതെ ബാക്കിയുള്ളവരെ കൂടി കൊതിപ്പിക്കാനായിട്ട്.... മനുഷ്യനാണെൽ ഇവിടെ പരീക്ഷ കഴിഞ്ഞു നേരമില്ല അപ്പോഴാണ് അവന്മാരുടെ ഒക്കെ സ്റ്റാറ്റസ്. [കൂടുതൽ അറിയാൻ]