സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/മാനേജ്‍മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്

മാനേജ്‍മെന്റ്

             സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ എസ്.എച്ച് കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്.തെരേസാസ് ഹൈസ്കൂൾ. അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് സി.എം.ഐ മാനേജ്‍മെന്റ് ലക്ഷ്യം വയ്ക്കുന്നത്.വിദ്യാഭ്യാസ രംഗത്ത് നൂതനാശയങ്ങൾ കണ്ടെത്തുകയും അത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്യുന്നതിൽ മാനേജ്‍മെന്റ് അശാന്ത പരിശ്രമം നടത്തുന്നു.കുട്ടികളുടെ മാനസികവും,തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു.കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്‍മന്റിന്റെ ലക്ഷ്യമാണ്.

             ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലുടെ ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിൽ മാനേജ്മെൻ്റ് പ്രാധാന്യം നൽകുന്നു.രാജഗിരി എസ് എച്ച് കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്തെരേസാസ് ഹൈ സ്കൂൾ.റവ.ഡോ.സാജു മാടവനക്കാട് സി.എം.ഐ കോർപറേറ്റ് മാനേജരായും,റവ.ഫാ ആന്റോച്ചൻ മംഗലശ്ശേരി സി.എം.ഐ സ്കൂൾ മാനേജരായും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റേയും കുട്ടികളുടേയും ഉന്നമനത്തിനും പുരോഗതിയ്ക്കും വേണ്ടി മാനേജ്‍മെന്റ് സജീവമായി പ്രവർത്തിക്കുന്നു.

മുൻ മാനേജർമാർ