എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര

11:51, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smtghss (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ചേലക്കരയിൽ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ശ്രീ മൂലം തിരുന്നാൾ ഗവണ്മെന്റ്  ഹയർ സെക്കന്ററി സ്കൂൾ ചേലക്കര. ചേലക്കരയുടെ ഹൃദയ ഭാഗത്ത് ശിരസ്സുയർത്തി നില്ക്കുന്ന പ്രധാന സ്ഥാപനമാണിത്. 2006 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ശ്രീമൂലം തിരുന്നാൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ, വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി ഒരു ചരിത്ര സ്മാരകം കൂടിയാണെന്ന് ഓർമ്മിപ്പിക്കട്ടെ! കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാന്റെ കൊട്ടാരമായിരുന്നു (അമ്മക്കോവിലകം) സ്ക്കൂളിന്റെ മധ്യഭാഗത്തെ നാലുകെട്ടും അനുബന്ധ നിർമ്മിതികളും.

എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര
വിലാസം
ചേലക്കര

എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര
,
ചേലക്കര പി.ഒ.
,
680586
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ04884 252013
ഇമെയിൽsmtghsschelakkara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24001 (സമേതം)
എച്ച് എസ് എസ് കോഡ്08001
യുഡൈസ് കോഡ്32071300106
വിക്കിഡാറ്റQ64088407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ചേലക്കര
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1293
പെൺകുട്ടികൾ441
ആകെ വിദ്യാർത്ഥികൾ78
അദ്ധ്യാപകർ78
ഹയർസെക്കന്ററി
ആൺകുട്ടികൾ172
പെൺകുട്ടികൾ289
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനിത എൻ
പ്രധാന അദ്ധ്യാപികലക്ഷ്മിദേവി സി
പി.ടി.എ. പ്രസിഡണ്ട്സി സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്രാധി വിനോദ്
അവസാനം തിരുത്തിയത്
13-03-2022Smtghss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചേലക്കര വില്ലേജാഫീസ് കെട്ടിടത്തിൽ 1891 ആരംഭിച്ച ലോവർ പ്രൈമറി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്താണ് ഈ സ്ക്കൂൾ നിലവിൽ വന്നത്. ചേലക്കരയിലെ പൗര പ്രമുഖരുടെ അഭ്യർത്ഥന മാനിച്ച് രാമ വർമ്മ മഹാരാജാവാണ് (ശക്തൻ തമ്പുരാൻ) 1931 ൽ ഹൈസ്ക്കൂൾ അനുവദിച്ചത്. സ്ക്കൂളിനായി ചേലക്കരയിൽ ഉണ്ടായിരുന്ന കൊട്ടാരവും വിട്ടുകൊടുത്തു പ്രജാവത്സലനായ മഹാരാജാവ്. അങ്ങനെ, 1931 ൽ ആദ്യത്തെ ഹെഡ‍്മാസ്റ്ററായ ശ്രീ. ആർ. കല്യാണ കൃഷ്ണയ്യരുടെ കീഴിൽ എൽ.പി-ഹൈസ്ക്കൂൾ വിഭാഗങ്ങൾ ഒന്നു ചേർന്ന് പ്രവർത്തിച്ചു വന്നു. കൊച്ചിയിൽ തീപ്പെട്ട ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവിന്റെ സ്മരണ നിലനിർത്തുന്നതിനായിട്ടാണ് ശക്തൻ തമ്പുരാൻ സ്ക്കൂളിന് ശ്രീമൂലം തിരുന്നാൾ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തത്. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

പ്രധാന അധ്യാപകർ

ഈ വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപകർ
നമ്പർ പേര് ഉദ്യോഗപ്പേര് സ്ഥാനമേറ്റെടുത്ത തീയതി
1 ശ്രീമതി സൗദാമിനി പ്രിൻസിപ്പാൾ 1-05-2000
2 ശ്രീ . എൽ കെ ഭരതൻ പ്രിൻസിപ്പാൾ 01-06.2001
3 ശ്രീമതി .എം .വിലാസിനിയമ്മ പ്രിൻസിപ്പാൾ 16-06-2001
4 ശ്രീമതി .പി എ  മേരി പ്രിൻസിപ്പാൾ 05-06-2002
5 ശ്രീ. ആർ .രവീന്ദ്രൻ നായർ പ്രിൻസിപ്പാൾ 16-07-2003
6 ശ്രീ .കെ പി. ചന്ദ്രൻ ഹെഡ് മാസ്റ്റർ 02-06-2004
7 ശ്രീമതി. കെ .ഉഷ ഹെഡ് മിസ്ട്രസ് 04-06-2007
8 ശ്രീമതി .കെ. ലീലാമണി ഹെഡ് മിസ്ട്രസ് 02-06-2008
9 ശ്രീ. വി .ചന്ദ്രൻ ഹെഡ് മാസ്റ്റർ 01-06-2010
10 ശ്രീമതി. ഉമാ എം.എൻ  ഹെഡ് മിസ്ട്രസ് 19-06-2013/16-06-20014
11 സദു ടി കെ ഹെഡ് മിസ്ട്രസ് 18-07-2014/30-08-2014
12 ശ്രീ. രാജൻ കെ.വി ഹെഡ് മാസ്റ്റർ 30-08-2014/30-04-15
13 ശ്രീമതി .ബേബി എം ഹെഡ് മിസ്ട്രസ് 19-09-2015/31-05-2021
14 ശ്രീമതി .ലക്ഷ്മിദേവി. സി ഹെഡ് മിസ്ട്രസ് 2021

പാഠ്യേതര പ്രവർത്തനങ്ങൾ

നല്ല  പാഠം

ക്ലബ്ബ്

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എ‍സ്.പി.സി.(സ്റ്റുഡൻറ് പോലീസ് കേഡറ്റ്)
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്പർ പേര് പ്രവർത്തനമേഖല
1 കെ. രാധാകൃഷ്ണൻ പൊതു പ്രവർത്തനം - ബഹു: കേരള സംസ്ഥാന പട്ടിക ജാതി, പട്ടിക വർഗ പിന്നോക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി (2021 മെയ് മുതൽ തുടരുന്നു)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് മാർഗ്ഗമെത്തുന്നതിനായി, തൃശൂർ-തിരുവില്വാമല റൂട്ടിൽ ചേലക്കര ടൗണിൽ ഇറങ്ങുക (ഏകദേശം 30 km). ബസ് സ്റ്റാന്റിൽ നിന്ന് 100 മീറ്റർ അകലെയാണ് സ്കൂൾ.
  • ട്രെയിൻ മാർഗ്ഗമെത്തുന്നതിനായി, ഷൊർണൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയശേഷം ബസിൽ ചേലക്കരയിലെത്താം (ഏകദേശം 13 km).

അവലംബം

  1. ml.wikipedia.org/wiki/തൃശ്ശൂർ
  2. ml.wikipedia.org/wiki/ചാവക്കാട്
  3. ml.wikipedia.org/wiki/വടക്കാഞ്ചേരി
  4. ml.wikipedia.org/wiki/ചേലക്കര_ഗ്രാമപഞ്ചായത്ത്
  5. ml.wikipedia.org/wiki/ശക്തൻ_തമ്പുരാൻ