എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരുങ്ങാം ഒരുക്കാം

ഒരുങ്ങാം ഒരുക്കാം - സദസ്സ്

സ്കൂൾ അങ്കണം : 21 മാസത്തിനുശേഷം സ്കൂൾ പൂർണമായി തുറക്കുന്നതിനോടനുബന്ധിച്ചുള്ള  ഒരുങ്ങാം ഒരുക്കാമെന്ന പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം രാവിലെ പത്തുമണിക്ക് നടത്തി.  സ്കൂളിലെ പ്രധാനധ്യാപിക ശ്രീമതി. ലക്ഷ്മി ദേവി ടീച്ചർ സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ സുരേഷ് അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ശ്രീ. ഗോപാലകൃഷ്ണൻ  ഉദ്ഘാടനം നടത്തി. പ്രിൻസിപ്പാൾ  ശ്രീമതി. സുനിത ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു.  ഡെപ്യൂട്ടി എച്ച് എം  ശ്രീ വാസുദേവൻ മാസ്റ്റർ നന്ദി അറിയിച്ചു.

സ്കൂൾ കലോത്സവം

സ്കൂൾ ഗാന്ധി ഹാൾ : 2021 - 22 അധ്യയനവർഷത്തെ കലോത്സവം സിനിമാതാരം ശ്രീമതി. ഭാവന ഓൺലൈനായി നിർവഹിച്ചു. ഉച്ചതിരിഞ്ഞ് 3 മണിക്ക് നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് ലക്ഷ്മീദേവി ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട്  ശ്രീ സുരേഷ് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ശ്രീമതി സുനിത ടീച്ചർ, ഡെപ്യൂട്ടി എച്ച് എം വാസുദേവൻ മാസ്റ്റർ,  ക്ലർക്ക് സുബൈദ മാഡം എന്നിവർ ആശംസകൾ നേർന്നു.