ഉള്ളടക്കത്തിലേക്ക് പോവുക

എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചേലക്കര

Ente_Gramam_Chelakkara
ചേലക്കരയിലെ ലൈബ്രറി

AD 1810 നും 1823 നും മധ്യേ ചേലക്കര സന്ദർശിച്ച ലെഫ്റ്റനന്റ് വാർഡ്, ചേലക്കരയ്ക്കു മുൻപായി ഒരു നദിക്കു കുറുകെയുളള പാലം കടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ചേലക്കരയുടെ നാമകരണത്തിനു കാരണം ഈ നദി അഥവാ ചോലയാകാം. ചോല ലോപിച്ച് ചേലയായതും പ്രദേശം എന്ന അർത്ഥത്തിൽ കര ചേർന്നതും സമന്വയിച്ചുണ്ടായതാകാം ചേലക്കര. ചേല വിൽക്കാൻ വന്ന തമിഴ് കച്ചവടക്കാരിൽ നിന്നുമാണ് പേരു വന്നതെന്നും, ചേലയുടെ കരപോലെ സുന്ദരമായ നാടായതിനാലാണെന്നും പറയപ്പെടുന്നു. എന്നാൽ പൊതുവെ അംഗീകരിക്കപ്പെട്ട വാദം ചേലക്കരയുടെ വൃക്ഷസമ്പത്തുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഒരുകാലത്ത് ചേലക്കരയിലെ റോഡുകൾക്കിരുവശവും ധാരാളം ആല് തുടങ്ങിയ ചേലവൃക്ഷങ്ങൾ തിങ്ങിവളർന്നിരുന്നു. ചേല മരങ്ങളുളള കര എന്നതിൽ നിന്നാണ് ചേലക്കര എന്നായത് എന്നും പറയപ്പെടുന്നു. ഈ പഞ്ചായത്തിലെ പല സ്ഥലങ്ങൾക്കും ഇത്തരത്തിലുളള വ്യാഖ്യാനങ്ങളുണ്ട്. തോന്നൂർ നമ്പ്യാർമാർ ഭരിച്ചനാട് തോന്നൂർക്കരയും മേലെയുളള പാടം (സ്ഥലം) മേപ്പാടവും, ചെറിയ ചെറിയ മലകളുളള സ്ഥലം കുറുമലയും ആണെന്നു കരുതുന്നു. കൊച്ചി രാജാവിന്റെ നിർദ്ദേശ പ്രകാരം വരുത്തിയ പത്തു മുസ്ലിം കുടുംബങ്ങൾ താമസിച്ച സ്ഥലം പത്തുകുടിയാണെന്ന് പറയപ്പെടുന്നു.

Sreemoolamthirunal_H S S

ചേലക്കര പഞ്ചായത്ത് 1929ൽ രൂപീകൃതമായതായി ലഭ്യമായ രേഖകൾ വ്യക്തമാക്കുന്നു. ഇന്നത്തെ ശ്രീമൂലം തിരുനാൾ ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്ന അന്നത്തെ കൊച്ചി രാജ്യത്തിന്റെ കോവിലകത്ത്, കൊച്ചി രാജാവാണ് പഞ്ചായത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. കൊച്ചി രാജ്യത്ത് നിലവിലുണ്ടായിരുന്ന പഞ്ചായത്തുകളിൽ[ ഒന്നായിരുന്നു ചേലക്കര.ചേലക്കര പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് കോന്ത സ്വാമിയായിരുന്നു. തുടർന്ന് കോന്നാനത്ത് ഗോവിന്ദമേനോൻ , കോന്നനാത്ത് ശങ്കരമേനോൻ എന്നിവർ പഞ്ചായത്ത് പ്രസിഡന്റുമാരായി. പ്രസിഡന്റുമാരെ രാജകുടുംബത്തിൽ നിന്നായിരുന്നു നാമനിർദ്ദേശം ചെയ്തിരുന്നത്. ഇവർക്കുശേഷം കോന്നനാത്ത് രാഘവമേനോൻ , ആനങ്ങാട്ടു കൊച്ചുഗോവിന്ദമേനോൻ , തിരുത്തിയിൽ കൊച്ചുണ്ണി നായർ , തിരുത്തിയിൽ കുഞ്ഞൻനായർ എന്നിവർ യഥാക്രമം പഞ്ചായത്തു പ്രസിഡന്റുമാരായി.

ഈ കാലഘട്ടത്തിലാണ് പഞ്ചായത്ത് ഓഫീസ് കോവിലകത്തുനിന്നും മാറ്റിയത്. ജനാധിപത്യ രീതിയിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പഞ്ചായത്ത് സമിതി 1953ൽ നിലവിൽ വന്നു. നമ്പിയത്ത് കൃഷ്ണൻകുട്ടി നായർ പ്രസിഡന്റും , കെ.പി. ശങ്കരനെഴുത്തശ്ശൻ വൈസ് പ്രസിഡന്റുമായ ഭരണസമിതിയിൽ എട്ടംഗങ്ങൾ ഉണ്ടായിരുന്നു. 1963 ഡിസംബർ 31 വരെ ഈ ഭരണസമിതി നിലനിന്നു. 1964 ജനുവരി 1 ന് രാമൻകണ്ടത്ത് കൃഷ്ണൻനായർ പ്രസിഡന്റായ ഭരണസമിതി നിലവിൽ വന്നു. ആകെ ഒമ്പതു വാർഡുകളാണ് ഉണ്ടായിരുന്നതെങ്കിലും ഒരു വാർഡിൽ പൊതു വിഭാഗത്തിൽപ്പെട്ട സ്ഥാനാർത്ഥി കൂടാതെ പട്ടികജാതി വിഭാഗത്തിൽ നിന്നുകൂടി ഒരാളെ തെരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു. കൂടാതെ ഒരു വനിതയെയും ഭരണസമിതി അംഗമായി നാമനിർദ്ദേശം ചെയ്യേണ്ടിയിരുന്നു.

ഇപ്രകാരം പതിനൊന്ന് അംഗങ്ങളാണ് ഭരണസമിതിയിലുണ്ടായിരുന്നത്. 1967 ഫെബ്രുവരിയിൽ കൃഷ്ണൻ നായർ പ്രസിഡന്റു സ്ഥാനത്തുനിന്നും മാറിയതിനെ തുടർന്ന് കോന്നനാത്ത് ചന്ദ്രശേഖര മേനോൻ പ്രസിഡന്റായി ചുമതലയേറ്റു. 1979 സെപ്തംബർ വരെ ഇദ്ദേഹം പഞ്ചായത്ത് പ്രസിഡണ്ടായി സേവനം അനുഷ്ടിച്ചു. 1979 സെപ്തംബറിൽ പാറത്തൊടിയിൽ രാമനാരായണൻ നായർ പ്രസിഡന്റായി ഭരണസമിതി നിലവിൽ വന്നു. 1984 സെപ്തംബർ വരെ ഈ സമിതി ഭരണം നടത്തി. 1984 മുതൽ 1988 ജനുവരി 31 വരെ ഞ്ചായത്ത് സ്പെഷൽ ഓഫീസറുടെ ഭരണത്തിലായിരുന്നു. ഇക്കാലത്ത് ചേലക്കര സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായി ഉയർത്തപ്പെട്ടു. 1988 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇ.വേണുഗോപാല മേനോൻ പ്രസിഡന്റായി പുതിയ ഭരണ സമിതി നിലവിൽ വന്നു

. ആകെ 12 വാർഡുകളാണ് അക്കാലത്ത് ഉണ്ടായിരുന്നത്. 1995 സെപ്തംബറിൽ ശ്രീവത്സ സേതുമാധവൻ പ്രസിഡന്റായ പുതിയ ഭരണ സമിതി ചുമതലയേറ്റു. പഞ്ചായത്തിന്റെ പ്രഥമ വനിതാ പ്രസിഡന്റാണിവർ . പതിമൂന്നംഗ ഭരണസമിതിയാണ് ഇക്കാലയളവിൽ ഉണ്ടായിരുന്നത്. തുടർന്ന് 2000ത്തിൽ ടി. എം കൃഷ്ണൻ പ്രസിഡന്റായി അധികാരമേറ്റു. അന്നത്തെ ഭരണ സമിതിയിൽ പതിനേഴ് അംഗങ്ങളാണുണ്ടായിരുന്നത്. 2005ൽ നടന്ന തെരഞ്ഞെടുപ്പിൽ സി. മുരുകേശൻ പ്രസിഡന്റായി,2010ൽ നടന്ന തെരഞ്ഞെടുപ്പിൽ ലിസ്സി തോമസ്‌ പ്രസിഡന്റായി.

മരണമില്ലാത്ത രാജകൊട്ടാരം

ചേലക്കരയുടെ പ്രൗഢിയുടെ പര്യായമായി നിലകൊള്ളുന്ന ഒന്നാണ് ശ്രീമൂലം തിരുനാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ.

കൊച്ചി രാജാവായ ശക്തൻ തമ്പുരാൻ തന്റെ കൊട്ടാരം വിദ്യാലയത്തിനായി വിട്ടു നൽകുകയായിരുന്നു.ഇവിടുത്തെ കൊത്തു പണികളാൽ നിർമ്മിച്ച നാലുകെട്ട് നമ്മെ പഴമയിലേക്ക് കൊണ്ടുപോകുന്നു.നാലുകെട്ടിന് നടുവിലായി കാണുന്ന ഉയരമുള്ള വലിയ പന ശ്രീമൂലം തിരുനാൾ മഹാരാജാവിൻ്റെ മരിക്കാത്ത ഓർമ്മയായി നിലകൊള്ളുന്നു.നാലുകെട്ടിനുള്ളിലാണ് പ്രശസ്തിയാർജ്ജിച്ച ഗുഹ നില കൊള്ളുന്നത്.

സ്കൂളിലെ ഗുഹ

ഈ ഗുഹയിലൂടെ പോയാൽ കൊച്ചിയിൽ എത്താമെന്നും ഇതിൻ്റെ ഒരു വാതിൽ തുറക്കുന്നത് ഭാരത പുഴയിലാണെന്നും മറ്റൊരു വാതിൽ തുറക്കുന്നത് ഭൂതോട്ടും കുളത്തിലേക്കാണെന്നും കേട്ടു കേൾവിയുണ്ട്.

===

smtghss
Bhoothottam kulam

ചേലക്കരയുടെ  സ്വന്തം തലമപന്തുകളി

ചേലക്കരയിലെ ഏറ്റവും പ്രസിദ്ധവും വിശേഷപ്പെട്ടതുമായ ഒരു ഓണ കളിയാണ് തലമ പന്തുകളി .ഇത് ചേലക്കരയുടെ മാത്രം ഒരു സവിശേഷ കളിയാണ് .കൈകൊണ്ടും കാലുകൊണ്ടും കളിക്കാം എന്നതാണ് തലമ പന്തുകളിയുടെ പ്രത്യേകത .ഒരു ടീമിൽ ഏഴുപേരാണ് ഉണ്ടായിരിക്കുക. ഏതെങ്കിലും ഒരു ടീം ജയിക്കുന്നത് വരെ മത്സരം മണിക്കൂറുകളോ ചിലപ്പോൾ ദിവസങ്ങൾ തന്നെയോ നീണ്ടുനിൽക്കും. കളിയുടെ നിയമവശങ്ങളെക്കുറിച്ച് മറ്റു ജില്ലക്കാർക്കും അടുത്തുള്ള പഞ്ചായത്തിന് പോലും അറിയില്ല.മൃഗത്തോലിൽ ചകിരി പൊതിഞ്ഞാണ് തലമപ്പന്ത് നിർമ്മിക്കുന്നത്.പരുത്തി നൂല് കൊണ്ടാണ് പന്ത് തുന്നി ചേർക്കുന്നത്. തൃശ്ശൂർ പൂരം പോലെ ചേലക്കരക്കാർക്ക് ഏറ്റവും പ്രാധാന്യമാർന്ന കളിയാണ് തലമ പന്ത് കളി.

നിരവധി തമിഴ് ബ്രാഹ്മണർ താമസിച്ചുവരുന്ന മനോഹരമായ ഗ്രാമം ചേലക്കരയുടെ മറ്റൊരു സവിശേഷതയാണ്. കേരളത്തിലെ പുരാതനവും പ്രസിദ്ധവുമായ അന്തിമഹാകാളൻകാവ് ക്ഷേത്രം ചേലക്കരയിൽ ആണ് സ്ഥിതി ചെയ്യുന്നത് .ഇത് ഒരു ശിവക്ഷേത്രമാണ് ആത്മീയ പ്രാധാന്യത്തിനും ചരിത്ര പൈതൃകത്തിനും പേരുകേട്ട ആരാധനാലയമാണ് .ചേലക്കര സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി പരമ്പരാഗത കേരള ശൈലിയിലുള്ള വാസ്തുവിദ്യയും ഈ പള്ളിയുടെ പ്രത്യേകതയാണ് .അതുകൊണ്ടുതന്നെ ശാന്തമായ ഒരു അന്തരീക്ഷമുള്ള പ്രാർത്ഥനയ്ക്കുള്ള സമാധാനപരമായ ഒരു ഇടവും ആണ് ഇത്.

അന്തിമഹാകാളൻ കാവ്

ചേലക്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ .ഫാദർ ആൻ്റണി തച്ചുപറമ്പിൽന്റെ നേതൃത്വത്തിൽ ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ മാനേജ്മെൻ്റിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ചേലക്കരയുടെ അഭിമാനമാണ്.

Little Flower HSS


അന്തിമഹാകാളൻ കാവ് വേല

തൃശൂർ ചേലക്കരയിലെ വെങ്ങാനെല്ലൂരിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ്‌ അന്തിമഹാകാളൻകാവ്‌. ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ ഭഗവതിയുടേതാണെങ്കിലും ശിവന്റെ കിരാതരൂപമായ അന്തിമഹാകാളന്റെ പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്‌. ഇവിടെ വർഷാവർഷം നടക്കുന്ന പ്രസിദ്ധമായ ഉത്സവമാണ് അന്തിമഹാകാളൻകാവ് വേല.

deity anthimahakalan kaalan

മീനമാസത്തിലെ ആദ്യ ശനിയാഴ്‌ച്ച ആരംഭിച്ച്‌ രണ്ടാം ശനിയാഴ്‌ച്ച അവസാനിക്കുന്ന (ഏകദേശം മാർച്ച് മധ്യം) അന്തിമഹാകാളൻകാവ്‌ വേലയിലെ പ്രധാന ചടങ്ങുകൾ അതിരാവിലെയുള്ള കാളി-ദാരിക സംവാദവും കാളവേലയുമാണ്‌.

കാളവേലയിൽ കാളയുടെ ഭീമാകാരമായ രൂപങ്ങൾ ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്ക്‌ ഘോഷയാത്രയായി കൊണ്ടുവരുന്നതാണ്‌ വേലയുടെ മുഖ്യമായ ആകർഷണം. കാളി, ദാരികൻ, കോയ്‌മ, എന്നിവരുടെ കളംവരച്ചുളള കളം പാട്ടും ഉത്സവത്തിന്റെ ഭാഗമാണ്‌.

കാളിയാർ റോഡ് പള്ളി

സൂഫിവര്യനായ ശൈഖ് അബ്ദുൽ റഹ്മാൻ (റ) എന്നവരുടെ അന്ത്യവിശ്രമ സ്ഥലമായ കാളിയാർ റോഡ് പള്ളി കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമാണ്. ത്രിശൂർ ജില്ലയിലെ ചേലക്കര പ‍‍ഞ്ചായത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ശൈഖ്അവർകൾ ഇറാഖിലെ ബാഗ്ദാദ് എന്ന സ്ഥലത്ത് നിന്ന് വന്നവരാണെന്ന് പറയപ്പെടുന്നു. ദീർഘമായ യാത്രക്കിടെ ഈ സ്ഥലത്ത് വന്നു ചേരുകയും പ്രാർത്ഥനാ കർമ്മങ്ങൾക്കായി സമീപത്തുള്ള മലയുടെ താഴ്വാരം തിര‍ഞ്ഞെടുക്കുകയും ചെയ്തു. അദ്ദേഹം ആരാധനാ കർമ്മങ്ങൾ ചെയ്തിരുന്ന പ്രദേശം തേൻവാതിൽ എന്നറിയപ്പെടുന്നു. പള്ളിയുടെ മുറ്റത്തു നിന്നു നോക്കിയാൽ പാറയിൽ കൊത്തിവച്ച പോലുള്ള ഒരു വാതിലിൻറെ രൂപം സമീപത്തുള്ള മലമുകളിൽ ഇപ്പോഴും കാണാം.

മുസ്ലിം സൂഫി ദർഗകളിൽ പ്രമുഖ സ്ഥാനമുണ്ട് കാളിയാ റോഡ് പള്ളിക്ക്. പള്ളിയുടെ ചരിത്രം തന്നെ മതസൗഹാർദ്ദത്തിൽ തിളങ്ങി നിൽക്കുന്നതാണ്. പള്ളിയുടെ കീഴിൽ നിരവധി സാമൂഹ്യ ക്ഷേമ പരിപാടികൾ മതാതീതമായി നടത്തപ്പെടുന്നുണ്ട്.

kaliyaroad church

കാളിയറോഡ് പള്ളി നിരവധി ആളുകൾക്ക് ആശ്രയ കേന്ദ്രമാണ്, ആത്മീയവും ഭൗതികമായ നിരവധി പ്രശ്നങ്ങൾക്ക് സർവ്വ മതസ്ഥരും ഒരു പോലെ സന്ദർശനം നടത്തുന്നു. ഭക്തരായ ആളുകൾ തങ്ങളുടെ കാർഷികവിളകളുടെ ഒരു പങ്ക് പള്ളിയിൽ സമർപ്പിക്കുന്നു, കൂടാതെ നിലവിളക്കും എണ്ണയും തേനും ജാറം മൂടാനുള്ള പട്ടും കാണിക്കയായി നൽകുന്നുണ്ട്. സന്താനലബ്ധിക്കായി കുഞ്ഞുങ്ങളില്ലാത്തവർ അന്നദാനം നടത്തുന്ന പതിവും ഉണ്ട്.

എണ്ണ, പച്ചരി, പൂമണ്ണ് തുടങ്ങിയവയാണ് പ്രസാദമായി നൽകുന്നത്. ആവിർഭാവ കാലം മുതൽക്ക് നിരവധി ആളുകൾ ശമനൗഷധമായി തേനും വാങ്ങുന്നുണ്ട് മഹാൻറെ ജീവിത കാലത്തും ശേഷവും നിരവധി അത്ഭുത പ്രവർത്തിയാൽ കാളിയാർ റോഡ് മഖാം പ്രസിദ്ധമാണ്.

പള്ളിയുടെ വരുമാനങ്ങളിൽ ഏറിയ പങ്കും മറ്റ് മതസ്ഥരിൽ നിന്നും കാണിക്കയായും സംഭാവനയായും ലഭിക്കുന്നതാണ്.

‍എല്ലാ മാസത്തിലേയും ആദ്യത്തെ ഞായറാഴ്ച പകൽ നടക്കുന്ന പ്രവാചക പ്രകീർത്തന സദസ്സിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് ദൂരദിക്കുകളിൽ നിന്നും പോലും എത്തുന്നത്.

ഫെബ്രുവരി മാസത്തിലാണ് പള്ളിയിലെ കാളിയാ റോഡ് ചന്ദനക്കുടം‍‍ നേർച്ച ആഘോഷിക്കുന്നത്. പാലക്കാട് തൃശൂർ ജില്ലകളുടെ അതിർത്തി പ്രദേശത്ത് നിന്ന് നിരവധി നേർച്ചകളാണ് ഗജവീരൻമാരുടേ അകമ്പടിയോടെ പള്ളി അങ്കണത്തിൽ എത്തിച്ചേരുന്നത്.

ആന്റണി തച്ചുപറമ്പിൽ

" ചേലക്കര മിഷനറി" എന്നറിയപ്പെടുന്ന ആന്റണി തച്ചുപറമ്പിൽ (8 ഡിസംബർ 1894 - 9 ജൂൺ 1963), ഇന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ ചേലക്കരയിൽ പ്രവർത്തിച്ചിരുന്ന ഒരു ഇന്ത്യൻ സീറോ-മലബാർ കത്തോലിക്കാ പുരോഹിതനും സാമൂഹിക പരിഷ്കർത്താവുമായിരുന്നു . വിശുദ്ധ പദവിക്കുള്ള സ്ഥാനാർത്ഥിയായിരുന്ന അദ്ദേഹത്തെ 2009-ൽ പരിശുദ്ധ സിംഹാസനം ദൈവദാസനായി പ്രഖ്യാപിച്ചു.

Fr.Antony thachuparambil

1928-ൽ തൃശൂരിലെ പിന്നോക്ക വനപ്രദേശമായ ചേലക്കരയിലെ ആദ്യത്തെ ചാപ്ലയിൻ ആയിട്ടാണ് തച്ചുപറമ്പിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് . അവിടെ അദ്ദേഹം ദരിദ്രർക്കിടയിൽ പ്രവർത്തിക്കുകയും സെന്റ് മേരീസ് ഫൊറോന പള്ളി നിർമ്മിക്കുകയും ചെയ്തു. പെൺകുട്ടികൾക്കായുള്ള ഒരു സ്കൂൾ (ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂൾ), കുട്ടികൾക്കായുള്ള ഒരു അഗതി ഭവനം പിന്നീട് ഫാ. ആന്റണി ബാലഭവൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു . കന്യാസ്ത്രീകൾക്കായുള്ള ഒരു കോൺവെന്റ്, ലിറ്റിൽ ഫ്ലവർ കോൺവെന്റ് , പിന്നീട് ജീവോദയ മിഷൻ ആശുപത്രിയായി വളർന്ന ഒരു ഹെൽത്ത് ക്ലിനിക് എന്നിവയും അദ്ദേഹം നിർമ്മിച്ചു.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള തിരുവീമ്പിലപ്പന്റെ രൂപത്തിൽ ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു പുരാതന ക്ഷേത്രമാണ് വെങ്ങനെല്ലൂർ ശിവക്ഷേത്രം . മേടം മാസത്തിൽ 30 ദിവസത്തേക്ക് ചാക്യാർ കൂത്ത് ഇവിടെ പതിവായി നടത്താറുണ്ട്. വൃശ്ചികത്തിലെ അഷ്ടമിയും ശിവരാത്രിയുമാണ് ഈ ക്ഷേത്രത്തിൽ ആഘോഷിക്കുന്ന പ്രധാന ഉത്സവങ്ങൾ. ലക്ഷ്മണന് മൃതസഞ്ജീവനി കൊണ്ടുവരുന്നതിനിടയിൽ ഹനുമാൻ ഇവിടെ വന്നിറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ കാൽപ്പാടിൽ നിന്നാണ് തളിക്കുളം (ഈ ക്ഷേത്രത്തിനടുത്തുള്ള ഒരു കുളം) ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. ഉത്സവത്തിന്റെ ഭാഗമായി വെങ്ങനെല്ലൂർ ദേശത്തിന്റെ 'വേല' ഇവിടെ നിന്ന് അന്തിമഹാകാളൻ ക്ഷേത്രത്തിലേക്ക് ആരംഭിക്കുന്നു.പൊതുവിദ്യാഭ്യാസം നൽകുന്ന സ്കൂളാണ് എൻ‌എം‌എൽ‌പി സ്കൂൾ. വെങ്ങനെല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ആസ്ഥാനം വെങ്ങനെല്ലൂരിലാണ്.

vengallur shiva temple

അലയടിച്ചുയർന്ന ദേശീയ പ്രസ്ഥാനത്തിന്റെ ഓളങ്ങൾ ചേലക്കരയിലും പ്രകടമായിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളായിരുന്ന ചെമ്മാട്ടു മാധവൻ നായർ , രാമചന്ദ്രയ്യർ എന്നിവർ ഈ പ്രദേശങ്ങളിൽ സ്വാതന്ത്ര്യ സമരത്തിന്റെ ആവേശകരമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇന്നത്തെ ശ്രീമൂലം തിരുനാൾ ഹൈസ്കൂളിന്റെ മുൻവശത്തുണ്ടായിരുന്ന ഗാന്ധി മൈതാനം എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് ദേശിയ പതാക ഉയർത്തലും പൊതുയോഗങ്ങൾ സംഘടിപ്പിക്കലും ഉണ്ടായിരുന്നതായി പഴയ തലമുറയിൽപ്പെട്ടവർ ഓർക്കുന്നു. നരസിംഹമൂർത്തി ക്ഷേത്രം, ശ്രീമൂലം തിരുനാൾ ഹയർസെക്കൻഡറി സ്കൂൾ, സെന്റ് ജോർജ് പള്ളി, ഒരു പുരാതന പള്ളി.ഇവയെല്ലാം ചേലക്കരയുടെ  പ്രതാപത്തിൻ്റെ ഉത്തമ ഉദാഹരണങ്ങളാണ്.

അസുരൻകുണ്ട് അണക്കെട്ട്

കേരളത്തിലെ ചേലക്കര നദിയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെക്ക് ഡാമാണ് അസുരൻകുണ്ട് അണക്കെട്ട് . തൃശൂർ ജില്ലയിലെ മുള്ളൂർക്കര പഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .തൃശ്ശൂരിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് അസുരൻകുണ്ട് അണക്കെട്ട്. വടക്കാഞ്ചേരി-മുള്ളൂർക്കര റോഡിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് കുറച്ചു ദൂരം കാട്ടുപാതയിലൂടെ സഞ്ചരിച്ചാൽ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിൽ എത്താം. കൂടുതൽ ഉള്ളിലേക്ക് പോകാനും അണക്കെട്ടിനടുത്തേക്ക് പോകാനുമുള്ള അനുമതി ഇവിടെ നിന്ന് ലഭിക്കും.

Asurankund Dam

പീച്ചി- വാഴാനി വന്യജീവി സങ്കേതത്തിന്റെ വടക്കുവശത്താണ് അസുരൻകുണ്ട് . അസുരൻകുണ്ട് അണക്കെട്ട് ചുറ്റുമുള്ള വനങ്ങളിൽ നിന്നും കുന്നുകളിൽ നിന്നും വരുന്ന വെള്ളം ശേഖരിക്കുന്നതിനുള്ള ഉദ്ദേശ്യം നിറവേറ്റുന്നു. പീച്ചി-വാഴാനി- പൂമല അണക്കെട്ടുകൾ ഉൾപ്പെടുന്ന ടൂറിസം ഇടനാഴിയിൽ അസുരൻകുണ്ട് അണക്കെട്ടിനെയും ഉൾപ്പെടുത്താൻ ശുപാർശകളുണ്ട്. ബോട്ട് സവാരിയും തൂക്കുപാലവും പരിഗണിക്കപ്പെടുന്നു.അണക്കെട്ട് ജലസേചന വകുപ്പിന്റേതാണ്, വനം വകുപ്പിലേക്കുള്ള വഴിയും. കാട്ടിലേക്ക് രണ്ട് കിലോമീറ്റർ നടക്കണം. വേനൽക്കാലത്ത്, ഒരു ചെറിയ തീപ്പൊരി പോലും കാട്ടുതീക്ക് കാരണമാവുകയും മുഴുവൻ വനവും നശിക്കുകയും ചെയ്യുന്നതിനാൽ ട്രെക്കിംഗ് നിരുത്സാഹപ്പെടുത്തുന്നു. സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലമാണ്.



ഭൂമിശാസ്ത്രം

ചേലക്കര സ്ഥിതി ചെയ്യുന്നത് 10.70°N 76.35°E ആണ്. ഇതിന് ശരാശരി 6 മീറ്റർ (20 അടി) ഉയരമുണ്ട്.

[[24001bus_stand.jpeg\thumb\bus stand]]


അവലംബം

  1. https://www.facebook.com/PanjalPanchayat/posts/758447490903201/
  2. https://www.google.com/search?channel=fs&client=ubuntu&q=map+of+chelakkara+thrissur