എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചേലക്കര

Ente_Gramam_Chelakkara
ചേലക്കരയിലെ ലൈബ്രറി

AD 1810 നും 1823 നും മധ്യേ ചേലക്കര സന്ദർശിച്ച ലെഫ്റ്റനന്റ് വാർഡ്, ചേലക്കരയ്ക്കു മുൻപായി ഒരു നദിക്കു കുറുകെയുളള പാലം കടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ചേലക്കരയുടെ നാമകരണത്തിനു കാരണം ഈ നദി അഥവാ ചോലയാകാം. ചോല ലോപിച്ച് ചേലയായതും പ്രദേശം എന്ന അർത്ഥത്തിൽ കര ചേർന്നതും സമന്വയിച്ചുണ്ടായതാകാം ചേലക്കര. ചേല വിൽക്കാൻ വന്ന തമിഴ് കച്ചവടക്കാരിൽ നിന്നുമാണ് പേരു വന്നതെന്നും, ചേലയുടെ കരപോലെ സുന്ദരമായ നാടായതിനാലാണെന്നും പറയപ്പെടുന്നു. എന്നാൽ പൊതുവെ അംഗീകരിക്കപ്പെട്ട വാദം ചേലക്കരയുടെ വൃക്ഷസമ്പത്തുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഒരുകാലത്ത് ചേലക്കരയിലെ റോഡുകൾക്കിരുവശവും ധാരാളം ആല് തുടങ്ങിയ ചേലവൃക്ഷങ്ങൾ തിങ്ങിവളർന്നിരുന്നു. ചേല മരങ്ങളുളള കര എന്നതിൽ നിന്നാണ് ചേലക്കര എന്നായത് എന്നും പറയപ്പെടുന്നു. ഈ പഞ്ചായത്തിലെ പല സ്ഥലങ്ങൾക്കും ഇത്തരത്തിലുളള വ്യാഖ്യാനങ്ങളുണ്ട്. തോന്നൂർ നമ്പ്യാർമാർ ഭരിച്ചനാട് തോന്നൂർക്കരയും മേലെയുളള പാടം (സ്ഥലം) മേപ്പാടവും, ചെറിയ ചെറിയ മലകളുളള സ്ഥലം കുറുമലയും ആണെന്നു കരുതുന്നു. കൊച്ചി രാജാവിന്റെ നിർദ്ദേശ പ്രകാരം വരുത്തിയ പത്തു മുസ്ലിം കുടുംബങ്ങൾ താമസിച്ച സ്ഥലം പത്തുകുടിയാണെന്ന് പറയപ്പെടുന്നു.

Sreemoolamthirunal_H S S

ചേലക്കര പഞ്ചായത്ത് 1929ൽ രൂപീകൃതമായതായി ലഭ്യമായ രേഖകൾ വ്യക്തമാക്കുന്നു. ഇന്നത്തെ ശ്രീമൂലം തിരുനാൾ ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്ന അന്നത്തെ കൊച്ചി രാജ്യത്തിന്റെ കോവിലകത്ത്, കൊച്ചി രാജാവാണ് പഞ്ചായത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. കൊച്ചി രാജ്യത്ത് നിലവിലുണ്ടായിരുന്ന പഞ്ചായത്തുകളിൽ[ ഒന്നായിരുന്നു ചേലക്കര.ചേലക്കര പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് കോന്ത സ്വാമിയായിരുന്നു. തുടർന്ന് കോന്നാനത്ത് ഗോവിന്ദമേനോൻ , കോന്നനാത്ത് ശങ്കരമേനോൻ എന്നിവർ പഞ്ചായത്ത് പ്രസിഡന്റുമാരായി. പ്രസിഡന്റുമാരെ രാജകുടുംബത്തിൽ നിന്നായിരുന്നു നാമനിർദ്ദേശം ചെയ്തിരുന്നത്. ഇവർക്കുശേഷം കോന്നനാത്ത് രാഘവമേനോൻ , ആനങ്ങാട്ടു കൊച്ചുഗോവിന്ദമേനോൻ , തിരുത്തിയിൽ കൊച്ചുണ്ണി നായർ , തിരുത്തിയിൽ കുഞ്ഞൻനായർ എന്നിവർ യഥാക്രമം പഞ്ചായത്തു പ്രസിഡന്റുമാരായി.

ഈ കാലഘട്ടത്തിലാണ് പഞ്ചായത്ത് ഓഫീസ് കോവിലകത്തുനിന്നും മാറ്റിയത്. ജനാധിപത്യ രീതിയിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പഞ്ചായത്ത് സമിതി 1953ൽ നിലവിൽ വന്നു. നമ്പിയത്ത് കൃഷ്ണൻകുട്ടി നായർ പ്രസിഡന്റും , കെ.പി. ശങ്കരനെഴുത്തശ്ശൻ വൈസ് പ്രസിഡന്റുമായ ഭരണസമിതിയിൽ എട്ടംഗങ്ങൾ ഉണ്ടായിരുന്നു. 1963 ഡിസംബർ 31 വരെ ഈ ഭരണസമിതി നിലനിന്നു. 1964 ജനുവരി 1 ന് രാമൻകണ്ടത്ത് കൃഷ്ണൻനായർ പ്രസിഡന്റായ ഭരണസമിതി നിലവിൽ വന്നു. ആകെ ഒമ്പതു വാർഡുകളാണ് ഉണ്ടായിരുന്നതെങ്കിലും ഒരു വാർഡിൽ പൊതു വിഭാഗത്തിൽപ്പെട്ട സ്ഥാനാർത്ഥി കൂടാതെ പട്ടികജാതി വിഭാഗത്തിൽ നിന്നുകൂടി ഒരാളെ തെരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു. കൂടാതെ ഒരു വനിതയെയും ഭരണസമിതി അംഗമായി നാമനിർദ്ദേശം ചെയ്യേണ്ടിയിരുന്നു.

ഇപ്രകാരം പതിനൊന്ന് അംഗങ്ങളാണ് ഭരണസമിതിയിലുണ്ടായിരുന്നത്. 1967 ഫെബ്രുവരിയിൽ കൃഷ്ണൻ നായർ പ്രസിഡന്റു സ്ഥാനത്തുനിന്നും മാറിയതിനെ തുടർന്ന് കോന്നനാത്ത് ചന്ദ്രശേഖര മേനോൻ പ്രസിഡന്റായി ചുമതലയേറ്റു. 1979 സെപ്തംബർ വരെ ഇദ്ദേഹം പഞ്ചായത്ത് പ്രസിഡണ്ടായി സേവനം അനുഷ്ടിച്ചു. 1979 സെപ്തംബറിൽ പാറത്തൊടിയിൽ രാമനാരായണൻ നായർ പ്രസിഡന്റായി ഭരണസമിതി നിലവിൽ വന്നു. 1984 സെപ്തംബർ വരെ ഈ സമിതി ഭരണം നടത്തി. 1984 മുതൽ 1988 ജനുവരി 31 വരെ ഞ്ചായത്ത് സ്പെഷൽ ഓഫീസറുടെ ഭരണത്തിലായിരുന്നു. ഇക്കാലത്ത് ചേലക്കര സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായി ഉയർത്തപ്പെട്ടു. 1988 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇ.വേണുഗോപാല മേനോൻ പ്രസിഡന്റായി പുതിയ ഭരണ സമിതി നിലവിൽ വന്നു

. ആകെ 12 വാർഡുകളാണ് അക്കാലത്ത് ഉണ്ടായിരുന്നത്. 1995 സെപ്തംബറിൽ ശ്രീവത്സ സേതുമാധവൻ പ്രസിഡന്റായ പുതിയ ഭരണ സമിതി ചുമതലയേറ്റു. പഞ്ചായത്തിന്റെ പ്രഥമ വനിതാ പ്രസിഡന്റാണിവർ . പതിമൂന്നംഗ ഭരണസമിതിയാണ് ഇക്കാലയളവിൽ ഉണ്ടായിരുന്നത്. തുടർന്ന് 2000ത്തിൽ ടി. എം കൃഷ്ണൻ പ്രസിഡന്റായി അധികാരമേറ്റു. അന്നത്തെ ഭരണ സമിതിയിൽ പതിനേഴ് അംഗങ്ങളാണുണ്ടായിരുന്നത്. 2005ൽ നടന്ന തെരഞ്ഞെടുപ്പിൽ സി. മുരുകേശൻ പ്രസിഡന്റായി,2010ൽ നടന്ന തെരഞ്ഞെടുപ്പിൽ ലിസ്സി തോമസ്‌ പ്രസിഡന്റായി.

അലയടിച്ചുയർന്ന ദേശീയ പ്രസ്ഥാനത്തിന്റെ ഓളങ്ങൾ ചേലക്കരയിലും പ്രകടമായിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളായിരുന്ന ചെമ്മാട്ടു മാധവൻ നായർ , രാമചന്ദ്രയ്യർ എന്നിവർ ഈ പ്രദേശങ്ങളിൽ സ്വാതന്ത്ര്യ സമരത്തിന്റെ ആവേശകരമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇന്നത്തെ ശ്രീമൂലം തിരുനാൾ ഹൈസ്കൂളിന്റെ മുൻവശത്തുണ്ടായിരുന്ന ഗാന്ധി മൈതാനം എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് ദേശിയ പതാക ഉയർത്തലും പൊതുയോഗങ്ങൾ സംഘടിപ്പിക്കലും ഉണ്ടായിരുന്നതായി പഴയ തലമുറയിൽപ്പെട്ടവർ ഓർക്കുന്നു.

നരസിംഹമൂർത്തി ക്ഷേത്രം, ശ്രീമൂലം തിരുനാൾ ഹയർസെക്കൻഡറി സ്കൂൾ, സെന്റ് ജോർജ് പള്ളി, ഒരു പുരാതന പള്ളി.ഇവയെല്ലാം ചേലക്കരയുടെ  പ്രതാപത്തിൻ്റെ ഉത്തമ ഉദാഹരണങ്ങളാണ്.

ചേലക്കരയിലെ വെങ്ങാനെല്ലൂരിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ്‌ അന്തിമഹാകാളൻകാവ്‌. ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ ഭഗവതിയുടേതാണെങ്കിലും ശിവന്റെ കിരാതരൂപമായ അന്തിമഹാകാളന്റെ പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്‌. ഇവിടെ വർഷാവർഷം നടക്കുന്ന പ്രസിദ്ധമായ ഉത്സവമാണ് അന്തിമഹാകാളൻകാവ് വേല.

ഭൂമിശാസ്ത്രം

ചേലക്കര സ്ഥിതി ചെയ്യുന്നത് 10.70°N 76.35°E ആണ്. ഇതിന് ശരാശരി 6 മീറ്റർ (20 അടി) ഉയരമുണ്ട്.

[[24001bus_stand.jpeg\thumb\bus stand]]


അവലംബം

  1. https://www.facebook.com/PanjalPanchayat/posts/758447490903201/
  2. https://www.google.com/search?channel=fs&client=ubuntu&q=map+of+chelakkara+thrissur