സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂളിൽ ധാരാളം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയിട്ടുണ്ട്. വിവിധ ക്ലബ്ബുകൾ, എൻ.സി.സി., എ‍സ്.പി.സി.(സ്റ്റുഡൻറ് പോലീസ് കേഡറ്റ്), വിദ്യാരംഗം കലാ സാഹിത്യ വേദി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവയുടെയെല്ലാം നേതൃത്വത്തിലും ധാരാളം പരിപാടികൾ നടത്തിയിട്ടുണ്ട്.

റിപ്പബ്ലിക് ദിനാചരണം

 
റിപ്പബ്ലിക് ദിനാചരണം

ജനുവരി 26 ന്  റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. അന്നേ ദിവസം രാവിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും അധ്യാപകർ റിപ്പബ്ലിക്ദിന ആശംസകൾ അറിയിച്ചു. 9 മണിക്ക് പ്രിൻസിപ്പൽ സുനിത ടീച്ചർ പതാക ഉയർത്തി. എൻ സി സി,  എസ് പി സി ചാർജുള്ള അധ്യാപകർ കോവിഡ് പോസിറ്റീവ് ആയതിനാൽ സ്കൂളിൽ കാര്യമായി പരിപാടികൾ ഉണ്ടായില്ല. എൻഎസ്എസ് കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു. എച്ച് എം  ലക്ഷ്മീദേവി ടീച്ചർ ഭരണഘടനയുടെ ആമുഖം കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.  

ജനുവരി 26ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് , അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളുടെ റിപ്പബ്ലിക് ദിന പരിപാടി ഗൂഗിൾ മീറ്റ് വഴിനടത്തി.  റിപ്പബ്ലിക് ദിനചരിത്രം അവതരണം,  ഭരണഘടനയുടെ ആമുഖവായന, ദേശഭക്തിഗാനങ്ങൾ, പ്രസംഗം,  ഭരണഘടന നിർമ്മാണവുമായി ബന്ധപ്പെട്ട മലയാളികളെ പരിചയപ്പെടുത്തൽ,  ഭരണഘടന ക്വിസ്  തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളുടെ മികച്ച പ്രതികരണമാണ് ഈ പരിപാടികൾക്ക് ലഭിച്ചത്. ഏകദേശം ഒരു മണിക്കൂർ നീണ്ട പരിപാടിയാണ് സംഘടിപ്പിച്ചത്. 

 
അക്ഷരമുറ്റം ക്വിസ്

അന്നേദിവസം ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ തയ്യാറാക്കിയ ഒരു വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ,  ദേശഭക്തിഗാനങ്ങൾ, റിപ്പബ്ലിക് ആശംസകൾ തുടങ്ങിയ പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ വളരെ രസകരമായിരുന്നു. മാത്രമല്ല ഭരണഘടനയുമായി ബന്ധപ്പെട്ട 100 ചോദ്യങ്ങൾ അടങ്ങിയ ഒരു പിഡിഎഫ് ഫയലും ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു.

അക്ഷരമുറ്റം ക്വിസ്

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് 2022 ജനുവരി 12 ബുധനാഴ്ച ഉച്ചയ്ക്ക് 1. 30 ന് നടത്തി. ഹൈസ്കൂൾ,  യുപി വിഭാഗങ്ങളിലായി ഏകദേശം 75 ഓളം കുട്ടികൾ പങ്കെടുത്തു. യുപി വിഭാഗത്തിൽ 5ഡി ക്ലാസിൽ പഠിക്കുന്ന അശ്വിൻ ടി.എസ്,   ഹൈസ്കൂൾ വിഭാഗത്തിൽ കാർത്തിക് ഒ.എസ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ അർഹരായി.

 
എസ് പി സി ദ്വിദിന ക്യാമ്പ്

എസ് പി സി ദ്വിദിന ക്യാമ്പ്

എസ് പി സി യുടെ 2021ലെ ദ്വിദിന ക്യാമ്പ് ഡിസംബർ 30, 31 തീയതികളിൽ സ്കൂളിൽ വച്ച് നടന്നു.  വിജ്ഞാനത്തിന്റെ  ഭാഗമായുള്ള ഇൻഡോർ - ഔട്ട്ഡോർ ക്ലാസുകൾ കുട്ടികൾക്ക്   ലഭിച്ചു. സ്കൂളിലെ ഒട്ടുമിക്ക അധ്യാപകരുടെയും സഹകരണം ക്യാമ്പിന് ലഭിച്ചു.

സുരീലി ഹിന്ദി

2021 ഡിസംബർ പതിനെട്ടിന് സുരീലി ഹിന്ദി  എന്ന പരിപാടി നടത്തി. ഹിന്ദി  ഭാഷയോട് കുട്ടികൾക്ക് താല്പര്യവും ഇഷ്ടവും വർധിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ ഈ പരിപാടി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ലക്ഷ്മിദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശ്രീ സുരേഷ് അധ്യക്ഷനായിരുന്നു. ശ്രീ റോയ് മാസ്റ്റർ സ്വാഗതവും ഗീതടീച്ചർ ആശംസകളും അറിയിച്ചു.  "തും ഭീ  ആനാ" എന്ന കവിത കരോക്കെ വച്ച് വളരെ രസകരമായി യുപി വിഭാഗം കുട്ടികൾ  അവതരിപ്പിച്ചു. വാസുദേവൻ മാസ്റ്റർ, ഉഷ ടീച്ചർ, പ്രീതി ടീച്ചർ എന്നിവർ സന്ദേശവും  പ്രോത്സാഹനങ്ങളും നൽകിക്കൊണ്ട് സംസാരിച്ചു. ഹലീമ ടീച്ചർ നന്ദി പറഞ്ഞു.

 

സ്കൂൾ കലോത്സവം

2021 - 22 അധ്യയനവർഷത്തെ കലോത്സവം സിനിമാതാരം ശ്രീമതി. ഭാവന ഓൺലൈനായി നിർവഹിച്ചു. ഉച്ചതിരിഞ്ഞ് 3 മണിക്ക് നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് ലക്ഷ്മീദേവി ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട്  ശ്രീ സുരേഷ് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ശ്രീമതി സുനിത ടീച്ചർ, ഡെപ്യൂട്ടി എച്ച് എം വാസുദേവൻ മാസ്റ്റർ,  ക്ലർക്ക് സുബൈദ മാഡം എന്നിവർ ആശംസകൾ നേർന്നു.