മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ | |
---|---|
വിലാസം | |
കാരന്തൂർ കാരന്തൂർ , കാരന്തൂർ പി.ഒ. , 673571 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | ചൊവ്വാഴ്ച - ജൂൺ 01 - 1982 |
വിവരങ്ങൾ | |
ഫോൺ | 0495 2800456 |
ഇമെയിൽ | markazhss@gmail.com |
വെബ്‍സൈറ്റ് | mbhs@markaz.in |
കോഡുകൾ | |
സ്കൂൾ കോഡ് | 47061 കേരള (കേരള സമേതം) |
എച്ച് എസ് എസ് കോഡ് | 10038 |
യുഡൈസ് കോഡ് | 32040601001 |
വിക്കിഡാറ്റ | Q64552698 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്നമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്ദമംഗലം പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1676 |
അദ്ധ്യാപകർ | 60 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 300 |
ആകെ വിദ്യാർത്ഥികൾ | 300 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുഹ്സിൻ അലി |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ നാസർ പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ മുഹമ്മദ് കുഞ്ഞി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ മുഹമ്മദ് കുഞ്ഞി |
അവസാനം തിരുത്തിയത് | |
08-02-2022 | 47061 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1982 ജൂൺ 1 ന് ബഹു കേന്ദ്ര വിദേശകാര്യ നിയമ കമ്പനി വകുപ്പ് മന്ത്രി ശ്രീ എ.എ. റഹീം ശിലാസ്ഥാപനം നടത്തിയാണ് മർകസ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. സമസ്ത കേരള സുന്നി യുവജന സംഘത്തിന് വേണ്ടി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സ്ഥാപിച്ച വിദ്യാലയത്തിൽ. പി. മുഹമ്മദ് മാസ്റ്ററായിരുന്നു പ്രഥമ പ്രഥാനാധ്യാപകൻ. കൂടുതലറിയാം 1
സാമുഹ്യ മേഖല
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.
- പുസ്തക വണ്ടി : കോവിഡ് വൈറസ് വ്യാപനം ഉണ്ടായപ്പോ കുട്ടികൾക്കായി പുസ്തകങ്ങൾവീടുകളിലേക്ക് നേരിട്ട് എത്തിച്ചു.
- ഗുരു വരം : സാമ്പത്തികമായി വളരെ പ്രയാസങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക് മുഖ്യധാരയിലേക്ക് ഉയർത്തി നല്ല പഠനാവസരങ്ങൾ ഉണ്ടാക്കുവാൻ ധന സമാഹരണ പദ്ധതി
- ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖന സംഘടിപ്പിക്കൽ .
- വിവിധ ബോധവൽക്കരണ ക്ലാസുകൾ
- സ്കൂൾ പരിസര ശൂചീകരണം .
- സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം .
- പ്രധാന്യമുള്ള ദിനാചരണങ്ങൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .
ഭൗതികസൗകര്യങ്ങൾ
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മർകസുസ്സക്വഫത്തി സുന്നിയ്യയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ് .സാംസ്കാരിക കേരളത്തിൻറെ ചരിത്രം ഭൂപടത്തിൽ നിർണായക സാന്നിധ്യമാണ് മർകസു സഖാഫത്തി സുന്നിയ മൂന്നു പതിറ്റാണ്ടി വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യവും സാമൂഹ്യസേവന മികവുമായി മർകസ് വൈജ്ഞാനിക വൈവിധ്യങ്ങളുടെ നിറപ്പകിട്ടാർന്ന സമുച്ചയമായി രാജ്യത്തൊട്ടാകെ വ്യാപിച്ചുകിടക്കുന്നു. ജനാധിപത്യ ഇന്ത്യയുടെ മഹിത സന്ദേശവും പൈതൃക പാരമ്പര്യവും വിശ്വാസദാർഢ്യതയുടെ ഉൾകരുത്തിൽ സമഭാവനയോടെ കൈയാളിയാണ് വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിൽ മർകസ് പ്രതീക്ഷ കേന്ദ്രമായി തീർന്നത്. കർണാടക പശ്ചിമ ബംഗാൾ ഗുജറാത്ത് കാശ്മീർ ഡൽഹി മഹാരാഷ്ട്ര രാജസ്ഥാൻ ലക്ഷദ്വീപ് ആൻഡമാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മർകസ് സേവന നിരതമാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മർകസിന്റെ വിവിധ സ്ഥാപനങ്ങളിൽ പഠനം നടത്തി വരുന്നു. മർകസ് ഓർഫനേജ് ,ഗേൾസ് ഓർഫനേജ്, ഹിഫ്ളുൽ ഖുർആൻ കോളേജ് , ശരീഅത്ത് കോളേജ് , ബോർഡിംഗ് മദ്രസ, മർകസ് ബനാത്ത് , മർകസ് നോളജ് സിറ്റി, മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് , മർകസ് ഐടിഐ, കാശ്മീരി ഹോം, ഹാൻഡി ക്രാഫ്റ്റ് ട്രെയിനിങ് സെൻറർ, മർകസ് കെയേഴ്സ്,മർകസ് ഇഹ്റാം,മർകസ് ഹോസ്പിറ്റൽ, ഗ്ലോബൽ സ്റ്റുഡൻസ് വില്ലേജ് തുടങ്ങി വിവിധ സ്ഥാപനങ്ങൾ മർകസ് മാനേജ്മെൻറ് കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം നാൽപ്പതിലധികം സിബിഎസ്ഇ അൺ എയ്ഡഡ് സ്ഥാപനങ്ങൾ മർകസിന് കീഴിലുണ്ട്കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലഘട്ടം | ചിത്രം | |
---|---|---|---|---|
1 | പി. മുഹമ്മദ് | 01/06/1982 | 30/06/2003 | |
2 | ജി അബൂബക്കർ | 01/07/2003 | 31/05/2005 | |
3 | ടി.എം.മുഹമ്മദ് | 01/06/2005 | 06/09/2009 | |
4 | പി.അബ്ദുറഹിമാൻ | 07/09/2005 | 31/03/2010 | |
5 | വി.പി.അബ്ദുൽ ഖാദർ | 01/04/2010 | 31/03/2016 | |
6 | എൻ.അബ്ദുറഹിമാൻ | 01/06/2016 | 31/03/2017 | |
7 | പി കാസിം | 01/04/2017 | 31/05/2017 | |
8 | നിയാസ് ചോല | 01/06/2017 | 31/05/2018 | |
9 | അബ്ദുൽ നാസർ പി | 01/06/2017 | - |
ഈ വിദ്യാലയത്തിലെ അധ്യാപകരെ കുറിച്ചറിയാൻ വികസിപ്പിക്കുക എന്നിടത് ക്ലിക്ക് ചെയ്യുക.
പൂർവകാല അദ്ധ്യാപകർ.
ക്രമ നമ്പർ | പേര് | കാലഘട്ടം | വിഭാഗം | ചിത്രം |
---|---|---|---|---|
1 | ടി പി അബ്ദുൽഖാദർ | 1983-2005 | പാർട്ട് ടൈം എച് സ് എ ഹിന്ദി | |
2 | വി എം ഗംഗാധരൻ | 1.10.83-28.2.86 | ||
3 | അബ്ദുൽ ജബ്ബാർ കോയ തങ്ങൾ .എ | 23.8.1984-31.3.2011 | യു പി എസ് എ ഉറുദു | |
4 | എംകെ പരീദ് മാസ്റ്റർ | 1984-1985
1989-1990 |
പ്രൊട്ടക്റ്റഡ് ടീച്ചർ, എം എം ഹൈസ്കൂൾ, പരപ്പിൽ
കോഴിക്കോട് |
|
5 | ഉണ്ണിമോയിൻ കെ കെ | 19.7.1983-31.3.2016 | എച് സ് എ, ഇംഗ്ലീഷ് | |
6 | പി ടി അബ്ദുൽ നാസിർ | 1.11.1986- 20.06.1990 | എച് സ് എ, ഗണിത ശാസ്ത്രം | |
7 | മുഹമ്മദ് സി.പി | 01.07.1990-30.11.1992 | എച് സ് എ, മലയാളം | |
8 | മനോജ് കുമാർ | 16.8.1990- 1.6.1998 | എച് സ് എ, ഗണിത ശാസ്ത്രം | |
9 | ഹസ്സൻ കോയ യു .സി . 7 | 28.07.1987-30.06.2019 | എച് സ് എ ഇംഗ്ലീഷ് | |
10 | അബ്ദുൽ നാസർ പി | 14 .08.1984 -31.05.2020 | യു പി എസ് എ | |
11 | മരക്കാർ | 04.07.1984-31.03.2013 | യു പി എസ് എ | |
12 | പി കെ സി മുഹമ്മദ് | 15.7.1990- 31.3.2017 | എച് സ് എ ഉറുദു | |
13 | സിക്‌ബത്തുല്ല | 16.07.1986-31.03.2019 | എച് സ് എ സാമൂഹ്യ ശാസ്ത്രം | |
14 | അബ്ദുസ്സമദ് ടി പി ഇംഗ്ലീഷ് | 15.07.1991- 28.07.1994 | എച് സ് എ ഇംഗ്ലീഷ് | |
15 | അബൂബക്കർ . പി | 14.08.1984-01.09.1986 | യു പി എസ് എ | |
16 | മുഹമ്മദ് കെ | 28.0.1986-13.08.1990 | എച് സ് എ, ഗണിത ശാസ്ത്രം | |
17 | പി പി അബ്ദുൽ റസാഖ് | 29.8.1987-31.5.2021 | എച് സ് എ, മലയാളം | |
18 | കെ കെ അബ്ദുൽ നാസർ | 1.9.1992- 30.4.2021 | എച് സ് എ ഹിന്ദി | |
19 | സ്വാലിഹ് ടി ഡി | 7.6.2012-6.6.2019 | എച് സ് എ ഫിസിക്കൽ സയൻസ് | |
20 | രാജേന്ദ്രൻ
(കൈറ്റ് - മാസ്റ്റർ ട്രെയിനർ കോഓർഡിനേറ്റർ ) |
05.06.1990-27.10.1997 | എച് സ് എ ഫിസിക്കൽ സയൻസ് | |
21 | അബ്ദുല്ല എ എ | -31.05.2021 | യു പി എസ് എ | |
22 | മുഹമ്മദ് പി | 1986 -2020 | എച് സ് എ, മലയാളം | |
23 | ടി. ടി. ബിനു | 2019-2020 | ജൂനിയർ ഹിന്ദി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.
ക്രമ നമ്പർ | പേര് | ബാച്ച് | കുറിപ്പ് |
---|---|---|---|
1 | ഡോ. അബ്ദുൽ ഹകീം അസ്ഹരി | 1983-1986 | ഡയറക്ടർ ജാമിയ മർകസ്. |
2 | ഡോ അബ്ദുസ്സലാം ഒമർ | 1988-2001 | ഹെഡ് ഓഫ് കോളേജ് ഓഫ് മെഡിക്കൽ സയൻസ് & എമർജൻസി മെഡിസിൻ കിങ് സൗദി യൂണിവേഴ്സിറ്റി മിഡിൽ ഈസ്റ്റ് |
3 | അബ്ദുൽ റഷീദ് | 1982-1985 | കമ്പ്യൂട്ടർ എഞ്ചിനീയർ |
4 | ഡോ യു ഫൈസൽ | 1986-1989 | മെഡിക്കൽ കോളേജ് കോഴിക്കോട് |
5 | ഡോ മഞ്ജുഷ് | 1990-1993 | അസിസ്റ്റന്റ് പ്രൊഫസർ മെഡിക്കൽ കോളജ് കോഴിക്കോട് |
5 | ഡോ ശ്രീകുമാർ | 1991-1994 | കാർഡിയോളജി സ്പെഷ്യലിസ്റ് |
6 | ഷൈനി | 1990-1993 | അസിസ്റ്റന്റ് പ്രൊഫസർ സിവിൽ എഞ്ചിനീയറിംഗ് എൻ ഐ റ്റി കോഴിക്കോട് |
7 | ഡോ റോഷിത്ത് | 1990-1993 | മാനേജർ കിംസ് ഹോസ്പിറ്റൽ കൊടുവള്ളി |
8 | ഡോ ഷാജി അറക്കൽ | 1984-1987 | പീഡിയാട്രീഷ്യൻ |
9 | ഡോ സന്ദീപ് | 2000-2003 | ഡെന്റൽ സർജൻ |
10 | പി സി അബ്ദുൽ റഹീം | 1985-1988 | അധ്യാപകൻ ഗണിത ശാസ്ത്രം മർകസ് ഹൈസ്കൂൾ |
11 | മുഹമ്മദ് ഫൈസൽ കെ .എം | 1992-1995 | ക്വാളിറ്റി അസുരൻഷ് മാനേജർ |
12 | റാഷിദ് കെ പി | 1994-1997 | കെമിക്കൽ എഞ്ചിനീയർ |
13 | അരുൺ ജി കെ | 1991-1994 | സീനിയർ ഡാറ്റാ & ഇൻസൈറ്റ് അനലിസ്റ്റ് അറ്റ് ടവർ ലിമിറ്റഡ് , ന്യൂസീലാന്റ്. |
14 | അബൂബക്കർ സിദ്ധീഖ് എ പി | 1998-2001 | മെക്കാനിക്കൽ എഞ്ചിനീയർ, സിനേർജി ഇന്റർനാഷണൽ എഫ് എസ് ഇ യു എ ഇ |
15 | മുഹമ്മദ് ഷഫീഖ് കെ | 1999-2002 | അധ്യാപകൻ ഗണിത ശാസ്ത്രം മർകസ് ഹൈസ്കൂൾ |
16 | ടി കെ ഷാജഹാൻ | 2000-2003 | അസിസ്റ്റന്റ് പ്രൊഫസർ എൻ ഐ റ്റി മംഗലാപുരം |
17 | മുഹമ്മദ് റാഫി | 1999-2002 | ബി ടെക് മെക്കാനിക്കൽ എഞ്ചിനീയർ ഇൻസ്‌പെക്ടർ -അഡ്നോക് അബുദാബി |
18 | മുഹമ്മദ് ശരീഫ് ഓ പി | 2000-2003 | ഇൻസ്‌പെക്ഷൻ എഞ്ചിനീയർ ഇൻ സൗദി അരാംകൊ - കെ എസ് എ. |
19 | മുഹമ്മദ് സിനാൻ ആർ കെ | 2011-2014 | പി എച് ഡി സ്കോളർ ജല വിഭവ എഞ്ചിനീയറിംഗ് യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്ക- യു എസ് എ |
20 | ഡോ റഈസ് ബി ഡി എസ് | 2009-2012 | ഡെന്റിസ്റ്റ് |
21 | ഡോ ഹാഫിസ് യു കെ മുഹമ്മദ് ശരീഫ് | 1990-1993 | ഡയറക്ടർ ഇമതിബിഷ് ഹെൽത്ത് കെയർ |
22 | ഡോ സലിം | 1995-1998 | അസിസ്റ്റന്റ് പ്രൊഫസർ എൻ ഐ റ്റി കോഴിക്കോട് |
23 | സുമിത് എം | 2000-2003 | എം ബി എ ഇൻ ഫിനാൻസ് & മാർക്കറ്റിംഗ് , ജി എം ഫോർ നെസ്റ്റോ ഗ്രൂപ്പ് യു എ ഇ |
24 | ഡോ മുഹമ്മദ് ഫാസിൽ സി | 2000-2003 | അസിസ്റ്റന്റ് പ്രൊഫസർ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വയനാട്. |
25 | ഡോ ഉനൈസ് പി പി | 2003-2005 | അസിസ്റ്റന്റ് പ്രൊഫസർ ഓഫ് ഓർത്തോപീഡിക്, മലബാർ മെഡിക്കൽ കോളേജ് കോഴിക്കോട്. |
26 | മുഹമ്മദ് അസ്‌ലം സി പി | 2010-2013 | അധ്യാപകൻ ജെ ഡി ടി ഇസ്ലാം പോളിടെക്‌നിക് കോളേജ്. |
27 | ഡോ മുഹമ്മദ് തൻവീർ | 2009-2012 | ബി ഡി എസ് ഡെന്റിസ്റ്റ് |
28 | ഡോ . മുഹമ്മദ് സഫ്‌വാൻ . കെ | 2010-2013 | റസിഡന്റ് മെഡിക്കൽ ഓഫീസർ, ഡിഎലിഫെ മെഡിക്കൽ സെന്റെർ , ബദിയദ്‌ക , കാസർഗോഡ് |
29 | .മുഹമ്മദ് മിദ്‌ലാജ് പി | 2013-2016 | എം ബി ബി എസ് വിദ്യാർത്ഥി, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് |
30 | ഡോ മുഹമ്മദ് ഷിബിൻ ബക്കർ സി ടി | 2009-2012 | ആയുർവേദിക് ഡോക്ടർ |
വഴികാട്ടി
- NH 212 ൽ കാരന്തൂരിനും കുന്ദമംഗലത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും ബസ് മാർഗം സ്കൂളിൽ എത്തിച്ചേരാം. (14.4കിലോമീറ്റര്)
- കോഴിക്കോട് ഐ. ഐ. എം നും തൊട്ടടുത്ത്.
{{#multimaps:11.30574, 75.87014|zoom=13}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47061 കേരള
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ