മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 47061-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 47061 |
| യൂണിറ്റ് നമ്പർ | LK/2018/47061 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | കുന്നമംഗലം |
| ലീഡർ | മുഹമ്മദ് ഫിജാസ് സി പി |
| ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് ആരിഫ് പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് സാലിം എൻ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മുഹമ്മദ് നജീബ് യു പി |
| അവസാനം തിരുത്തിയത് | |
| 02-05-2023 | 47061 |
പൊതുവായി നമ്മുടെ രാജ്യത്തിലെ പൗരന്മാരെ പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനത്തിലെ പൗരന്മാരെയും ഡിജിറ്റൽ സാക്ഷരത ധാർമിക മൂല്യങ്ങൾക്ക് ശോഷണം സംഭവിക്കാതെ ഡിജിറ്റൽ വിഭജനം കുറച്ചു വിവര സാങ്കേതിക നൈപുണ്യങ്ങൾ വളർന്നു വരുന്ന വിദ്യാർത്ഥികളിൽ വളർത്തി കൊണ്ട് വരുന്നതിനുള്ള കൂട്ടായ്മ. ഹൈടെക് വിദ്യാലയങ്ങളിലെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് മർകസ് എച്ച്എസ്എസിലും 2017 മുതൽ പ്രവർത്തനമാരംഭിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻറെ ഭാഗമായി ലഭിച്ച ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുകയും അതുപയോഗപ്പെടുത്തി പഠന പഠനേതരപ്രവർത്തനങ്ങൾ സജീവമാക്കുകയും ക്ലബ് വഴി ചെയ്യുന്നു. ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ അഞ്ച് മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രമായ പരിശീലനം നൽകുന്ന ക്ലബ്ബാണ് ഇത്. ലിറ്റിൽ കൈറ്റ്സ് ക്ലബിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത് പ്രത്യേക അഭിരുചി പരീക്ഷ വഴിയാണ്. മികവു പുലർത്തുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് അംഗീകാരമായി ലഭിക്കുന്നു. സ്കൂൾ തലത്തിൽ മികവു പുലർത്തുന്നവരെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുപ്പിച്ച് പ്രത്യേക പരീശീലനം നൽകുന്നു. വിവര സാങ്കേതിക മേഖലയിലെ തുടർപഠനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് അടിസ്ഥാന ശിലപാകുന്നു. മർകസ് എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 2019-22 അധ്യയന വർഷ ബാച്ചിൽ 38 കുട്ടികളും 2020-23 അധ്യയന വർഷ ബാച്ചിൽ 40 കുട്ടികളും 2021-24 അധ്യയന വർഷ ബാച്ചിൽ 41 കുട്ടികളുംഅംഗങ്ങളാണ്. സ്കൂൾ എസ് ഐ ടി സി ശ്രീ. മുഹമ്മദ് സാലിം എൻ കെ, ശ്രീ മുഹമ്മദ് നജീബ് യു പി എന്നിവർ മാസ്റ്റർമാരായി പ്രവർത്തിക്കുന്നു.