മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


47061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47061
യൂണിറ്റ് നമ്പർLK/2018/47061
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്നമംഗലം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശിഹാബുദ്ധീൻ പി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വഹീദ കെ
അവസാനം തിരുത്തിയത്
02-10-202547061

ഫ്രീഡം ഫെസ്റ്റ് 2023/പോസ്റ്റർ

 

ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന ഈ കാലത്ത് ഡിജിറ്റൽ പോസ്റ്ററുകൾക്ക് വാർത്ത വിനിമയത്തിൽ വലിയ പങ്കുണ്ട്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിൽ വിദ്യാർത്ഥികൾ രചിച്ച പോസ്റ്ററുകൾ അപ്‌ലോഡ് ചെയ്യുന്നു.

 

ഫ്രീഡം ഫെസ്റ്റ് 2025

സ്വാതന്ത്രതയും സാങ്കേതിക വൈദഗ്ധ്യവുമാണ് നവീന ലോകത്തിന്റെ ആധാരം. അറിവ് പങ്കുവെക്കലിലൂടെ മാത്രമേ സാങ്കേതിക വിദ്യ യഥാർത്ഥ ഉന്നതിയിലേക്കുയരൂ. വിദ്യാർത്ഥികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സാധ്യതകൾ മനസ്സിലാക്കാനും അതിലൂടെയുള്ള പഠന, സംശോധന, സൃഷ്ടി സാധ്യതകൾ തേടാനും ഈ ദിനാഘോഷം ഉദ്ദേശിക്കുന്നു. കൈറ്റ് കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ സ്വാതന്ത്ര സോഫ്റ്റ്‌വെയറുകൾ പ്രചരിക്കാൻ നടന്ന പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ കേരളം ഒരു മാതൃകയായി ഉയർത്തിയിട്ടുണ്ട്.

ഡിജിറ്റൽ പോസ്റ്റർ

സെപ്റ്റംബർ 20 ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ചു മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകൾ സമർപ്പിക്കുന്നു.വത്യസ്ത ബാച്ചുകളിലെ അംഗങ്ങൾ മനോഹരമായ പോസ്റ്ററുകൾ രചിച്ചു.

 
 






സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ.

 

സ്വാതന്ത്ര്യത്തിന്റെയും സഹകരണത്തിന്റെയും അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടുന്ന സാങ്കേതികതയുടെ മഹത്തായ അധ്യായമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ. ഓരോരുത്തരുടെയും പഠനാവകാശവും സാങ്കേതിക സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ അതിന്റെ പങ്ക് അത്യന്തം പ്രധാനപ്പെട്ടതാണ്.സെപ്റ്റംബർ 20ന്  സ്വാതന്ത്ര്യ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് കേരള വിദ്യാഭ്യാസ വകുപ്പും കൈറ്റ് കേരളയും നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ മർകസ് ഹയർ സെക്കൻഡറി സ്കൂൾ കാരന്തൂരിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ പരിപാടി സംഘടിപ്പിച്ചു. മർകസ് എച്ച്എസ്എസ് സ്കൂൾ പ്രഥമ അധ്യാപകൻ പി മുഹമ്മദ് ബഷീർ സ്വാഗതം ആശംസിച്ച പരിപാടിയിൽ കുന്നമംഗലം സബ്ജില്ലാ മാസ്റ്റർ ട്രെയിനർ മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു സ്വതന്ത്ര സോഫ്റ്റ്‌വെയർ മുഖ്യപ്രഭാഷണം നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ സ്കൂൾ ലീഡർ മുഹമ്മദ് അർസിലാൻ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികൾ അത് ഏറ്റുചൊല്ലി. പരിപാടിക്ക് ഹൈസ്കൂൾ അധ്യാപകൻ മുഹമ്മദ് അഷറഫ് ആശംസകൾ അറിയിച്ചു സംസാരിച്ചു. കൈറ്റ് മെന്റർ മുഹമ്മദ് സാലിം നന്ദി ആശംസിച്ചു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ.

 

സാങ്കേതിക ലോകം എങ്ങനെ സ്വതന്ത്രതയുടെ വഴി തേടി വളരുന്നു എന്നതിന്റെ ഉജ്ജ്വല ഉദാഹരണമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനം. ഉപയോഗം, പഠനം, ഭേദഗതി, വിതരണവ്യവസ്ഥ എന്നീ നാലു അടിസ്ഥാനസ്വാതന്ത്ര്യങ്ങളെ ആശ്രയിച്ചാണ് ഈ പ്രസ്ഥാനം വളർന്നത്. ഇത്തരം സോഫ്റ്റ്‌വെയറുകൾ വിദ്യാർത്ഥികൾക്ക് അവരുടെ അറിവ് വികസിപ്പിക്കാനും സാങ്കേതികമായി സ്വതന്ത്രരാവാനും വലിയ സാധ്യതകൾ നൽകുന്നു. വിദ്യാർത്ഥികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം പരിചയപ്പെടുത്തുക, അതിന്റെ പ്രായോഗിക ഉപയോഗം കാണിക്കുക, ഒപ്പം, വിദ്യാർത്ഥികളെ സാങ്കേതികമായി സ്വയം പര്യാപ്തരാക്കാൻ പ്രചോദിപ്പിക്കുക. എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി നടത്തിയ സെമിനാർ ആയിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണത്തിന്റെ ഭാഗമായി കോഴിക്കോട് മർകസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും ഡെമോക്രാറ്റിക് അലയൻസ് ഫോർ നോളജ് ഫ്രീഡം എന്ന സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവും സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്.

 
സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാറിൽ പ്രൊഫസർ കെ പി ഷബീർ.

കോഴിക്കോട് സർക്കാർ എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം അസോസിയേറ്റീവ് പ്രൊഫസർ ശ്രീ ഷബീർ കെ പി സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം പഠിക്കുക പങ്കിടുക സൃഷ്ടിക്കുക എന്ന വിഷയത്തിലും കോഴിക്കോട് എൻഐടിയിലെ ഗവേഷണ വിദ്യാർത്ഥി അജ് വദ് ഹനീഫ് നിർമ്മിത ബുദ്ധിയും സ്വതന്ത്ര സോഫ്റ്റ് വെയറും എന്ന വിഷയത്തിൽ അധികരിച്ച് സംസാരിച്ചു. മർകസ് ഹയർസെക്കൻഡറി സ്കൂൾ കാരന്തൂർ പിടിഎ അധ്യക്ഷൻ ശമീം എന്നവരുടെ അധ്യക്ഷതയിൽ നടന്ന സെമിനാർ മർകസ് അക്കാദമിക ഡയക്ടറേറ്റ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഉനൈസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമ അധ്യാപകൻ മുഹമ്മദ് ബഷീർ പി സ്വാഗതവും കൈറ്റ്സ് മെൻറർ നന്ദി ആശംസിച്ചു.