LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
47061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47061
യൂണിറ്റ് നമ്പർLK/2018/47061
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്നമംഗലം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് സാലിം എൻ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സഫർ അമീന
അവസാനം തിരുത്തിയത്
20-05-202647061


പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഐസിടി ക്ലബ്ബിലെ വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് മർകസ് ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ 2025 സെപ്തംബര് 18 വ്യാഴായ്ച്ച സംഘടിപ്പിച്ചു. പ്രിലിമിനറി ക്യാമ്പ് എന്നത് ഈ പദ്ധതിയിലെ ആദ്യ ഘട്ടം ആയിരുന്നു. വിദ്യാർത്ഥികളെ ഡിജിറ്റൽ ലോകത്തിലേക്ക് നയിക്കുന്ന അടിസ്ഥാന പരിശീലന ക്യാമ്പ് ആണു. ഇത് വിദ്യാർത്ഥികളെ ഡിജിറ്റൽ ലോകത്തിലേക്ക് നയിക്കുന്ന അടിസ്ഥാന പരിശീലന ക്യാമ്പ് ആണുപ്രിലിമിനറി ക്യാമ്പ് മർകസ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിന് കുന്നമംഗലം സബ്ജില്ലാ മാസ്റ്റർ ട്രൈനർ അഷ്റഫ് നേതൃത്വം നൽകി. ഹൈ സ്കൂൾ എസ് ആർ ജി കൺവീനർ ഹാഷിദ് കെ ആശംസ അറിയിച്ചു സംസാരിച്ചു.

യൂണിറ്റ് ക്യാമ്പ്

 

വിവരവിനിമയ സാങ്കേതികവിദ്യ മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ഗണ്യമായ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണ്. സോഷ്യൽ മീഡിയയുടെ വ്യാപക വളർച്ചയും ഇന്റർനെറ്റിന്റെ സാന്നിധ്യവും മനുഷ്യരുടെ സാമൂഹിക ഇടപെടലുകൾക്ക് പുതിയൊരു ഡിജിറ്റൽ ലോകം തുറന്നുകൊടുത്തിരിക്കുന്നു. ഈ മാറിയ സാമൂഹിക സാഹചര്യത്തിൽ സജീവമായും ഫലപ്രദമായും ഇടപെടാൻ ഓരോ വിദ്യാർത്ഥിയും കഴിവ് നേടിയിരിക്കണം. അത്തരത്തിലുള്ള നൈപുണ്യങ്ങൾ വളർത്തിയെടുക്കുന്നതിനായാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ്, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ എന്നിവയുടെ വ്യാപനത്തോടെ വീഡിയോ ഉള്ളടക്കങ്ങൾ ശക്തമായ ആശയവിനിമയ മാർഗമായി ഏറെ പ്രാധാന്യം നേടിയിരിക്കുകയാണ്. പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയുന്ന ഉള്ളടക്ക നിർമാണ വൈദഗ്ധ്യം ഇന്ന് വലിയ വിലമതിക്കപ്പെടുന്ന കഴിവായി മാറിയിട്ടുണ്ട്. ജേണലിസം, പരസ്യരംഗം, ചലച്ചിത്ര നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഉയർന്ന തൊഴിൽസാധ്യതകൾ സൃഷ്ടിക്കുന്ന ഈ രംഗം കുട്ടികളിലും വലിയ ആകർഷണം ഉണ്ടാക്കുന്നു. വിദ്യാർത്ഥികളെ സാങ്കേതികപരമായി ഉയർത്തുന്നതിന് ഡിജിറ്റൽ സാധ്യതകൾ ഉപയോഗപ്പെടുത്തി വ്യത്യസ്ത ഡിജിറ്റൽ ആശയങ്ങൾ രൂപപ്പെടുത്തുവാനും വീഡിയോകൾ നിർമ്മിക്കുവാനും അത് എഡിറ്റ് ചെയ്യുവാനും ഡിജിറ്റൽ നിപുണത നേടുവാനും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ മർകസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിൽ നിന്നും ഒമ്പതാം ക്ലാസിലേക്ക് വിജയിച്ച വിദ്യാർത്ഥികൾക്ക് പരിശീലനം സംഘടിപ്പിച്ചു. മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്റർ ശ്രീ ശാകിറ പരിശീലനത്തിന് നേതൃത്വം നൽകി. കുന്നമംഗലം സബ്ജില്ല മാസ്റ്റർ ട്രെയിനർ അഷ്റഫ് ശംസകൾ അറിയിച്ചു സംസാരിച്ചു. ഈ പരിശീലനത്തിന് സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. പ്രഥമ അധ്യാപകൻ മുഹമ്മദ് ബഷീർ പി ഇന്ന് സാങ്കേതികവിദ്യ വിദ്യാർത്ഥികളും എന്ന ആശയത്തിൽ വിദ്യാർത്ഥികൾക്ക് പ്രചോദനമായ ആശയങ്ങൾ കൈമാറി. കൈറ്റ്സ് ലീഡർ നന്ദി രേഖപ്പെടുത്തി. പ്രവേശനോത്സവം പരിസ്ഥിതി ദിനം തുടങ്ങിയ പരിപാടികളുടെ ഡിജിറ്റൽ വീഡിയോ നിർമിക്കുക എന്ന അസൈന്മെന്റും നൽകി.