മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47061
യൂണിറ്റ് നമ്പർLK/2018/47061
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്നമംഗലം
ലീഡർമുഹമ്മദ് ഫിജാസ് സി പി
ഡെപ്യൂട്ടി ലീഡർമുഹമ്മദ് ആരിഫ് പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് സാലിം എൻ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മുഹമ്മദ് നജീബ് യു പി
അവസാനം തിരുത്തിയത്
03-05-202347061

ക്ലാസ് ആരംഭം.

2020-23 ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഔദ്യോഗികമായി കുന്നമംഗലം എ ഇ ഓ ശ്രി കെ ജെ പോൾ ഉത്ഘാടനം ചെയ്തു. പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി അധ്യക്ഷത വഹിച്ചു. എസ് ഐ ടി സി മുഹമ്മദ് സാലിം പദ്ധതി അവതരിപ്പിച്ചു. ശേഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിരുന്ന വിവിധ സംശയങ്ങൾക്ക് കൈറ്റ് മാസ്റ്റർമാർ മറുപടി നൽകി. സ്കൂൾ ആർട്സ് അധ്യാപകൻ ശ്രീ അബ്ദു റഹ്മാൻ ആശംസ അറിയിച്ചു.  സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ എം എം ഹബീബ് സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ നജീബ് നന്ദി അറിയിച്ചു.

 

പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് അഭിരുചി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ മുഹമ്മദ് ഫിജാസ് എന്ന വിദ്യാർത്ഥിക്കുള്ള ഉപഹാരം.

സ്കൂൾ വിക്കി ശില്പശാല

സ്കൂൾ വിക്കി പേജ് അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത വിക്കി എഴുത്ത് എങ്ങനെ, ചിത്രങ്ങൾ ചേർക്കുന്നത് എങ്ങനെ വിപുലപ്പെടുത്തുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്ക് അവതരിപ്പിച്ചു നൽകി. ഓരോ ചുമതലകൾ വഹിച്ചിരുന്ന അധ്യാപകരെയും വിദ്യാർത്ഥി പ്രതിനിധികളെയും സന്ദർശിച്ചു വിവര ശേഖരണം നടത്തി.  സ്കൂൾ വിക്കി അപ്ഡേഷന്റെ ഭാഗമായി കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പും ഓരോ മേഖലയിലെ വിവര ശേഖരണം നടത്തി. പ്രാഥമികമായി സ്കൂൾ യൂസറിൽ ആണ് കുട്ടികൾ വികി അപ്ഡേഷൻ നടത്തിയത്. സമൂലമായ മാറ്റമാണ് സ്കൾ വിക്കി പേജിൽ കുട്ടികൾ വരുത്തിയത്. വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾക് നേതൃത്യം നൽകിയ കുട്ടികളെ ഹെഡ്മാസ്റ്റർ അനുമോദിച്ചു.

ലിറ്റിൽ കൈറ്റ്‌സ് മർകസ് എച്ച് എസ് എസ് സ്‌കൂൾതല ക്യാമ്പ്

മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂൾ പ്രധാനാധ്യാപകൻ ഉത്ഘാടനം

സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഈ അധ്യയന വർഷം നടത്തിയ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 90 വിദ്യാർത്ഥികളിൽ നിന്നുള്ള 40 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കാളികളായി. 2022 ജനുവരി 15ന് ശനിയാഴ്ച സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് കോവിഡ് പശ്ചാത്തലത്തിൽ ക്യാമ്പ് വളരെ ലളിതമായി ആണ് സംഘടിപ്പിച്ചത്. ക്യാമ്പ് സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി ഉത്ഘാടനം ചെയ്തു. എ പി അബ്ദുൽ ജലീൽ, അബ്ദുൽ റഹ്മാൻ ആശംസകൾ അറിയിച്ചു.

പ്രോഗ്രാമിങ്, അനിമേഷൻ എന്നീ വിഭാഗത്തിൽ തുടർസാധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിനായി ഫേസ് ഡിറ്റക്ഷൻ ഗെയിം, സ്‌ക്രാച്ച്‌ ഓഫ്‌ലൈൻ എഡിറ്റർ ഉപയോഗിച്ചുള്ള കാർ റേസിംഗ് ഗെയിം നിർമ്മാണം, 'ചരട് അറ്റുപോയ പട്ടത്തിന്റെ സഞ്ചാരം' എന്ന തീമിനെ അടിസ്ഥാനമാക്കി റ്റുപി റ്റിയൂബ് ഡെസ്‌കിൽ അനിമേഷൻ സിനിമ തയാറാക്കൽ, മൊബൈൽ ആപ്പ് തയാറാക്കുന്ന വിധം തുടങ്ങിയ സെഷനുകളായിരുന്നു ക്യാമ്പിലെ ഉള്ളടക്കം. ക്യാമ്പിന് മുന്നോടിയായി ഈ മേഖലകളിൽ പരിശീലനം നേടിയ അധ്യാപകരായ യു പി നജീബ്, മുഹമ്മദ് സാലിം എൻ കെ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂൾ ക്യാമ്പുകൾ സംഘടിപ്പിച്ചത്.

കൈറ്റ് മാസ്റ്റർ തന്റെ മൊബൈൽ സ്ക്രീൻ കാസ്റ്റ് സങ്കേതം ഉപയോഗപ്പെടുത്തി സ്‌ക്രീനിൽ പ്രദർശിപ്പിച്ചു മൊബൈലിൽ പടങ്ങൾ വരയ്ക്കുന്ന ആപ്പ്, കാൽക്കുലേറ്റർ ആപ്പ്  പ്രദർശിപ്പിച്ചു. ഇത്തരങ്ങൾ ആപ്പുകൾ മൊബൈൽ ആപ്പ് ഇൻവെന്ററി  പ്രോഗ്രാമിന്റെ സഹായത്താൽ  നമുക്ക് നിർമിക്കാം എന്നത് കുട്ടികൾക്ക് നവ്യാനുഭവമായി. ഇങ്ങനെ ഉള്ള നൈപുണ്യങ്ങൾ നമുക്ക് ആർജിച്ചെടുക്കാം എന്ന പ്രത്യാശ നൽകി. സ്കൂൾ വിക്കി എഴുത്ത്,  സ്കൂൾ ഡിജിറ്റൽ മാഗസിൻ എന്നിവയെക്കുറിച്ചു വിശദീകരിച്ചു.

ഹൈടെക് പദ്ധതി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ അവസാന സെഷനിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ വീഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി സംസാരിച്ചു. പഠന ശിബിരം സമാപന വേളയിൽ സ്കൂൾ ഇംഗ്ലീഷ് അധ്യാപകനും ലിറ്റിൽ കൈറ്റ്സ് മുൻ സ്കൂൾ കൈറ്റ് മാസ്റ്ററും ആയിരുന്ന സി പി ഫസൽ അമീർ അംഗങ്ങളുമായി സംവദിച്ചു. തുടർന്ന് ആനിമേഷൻ മേഖലയിൽ നിന്നും സ്ക്രാച് പ്രോഗ്രാം മേഖലയിൽ നിന്നും തുടർ പ്രവത്തനങ്ങൾ നൽകി പ്രവർത്തനം പൂർത്തീകരിക്കാനുതകുന്ന നിർദ്ദേശങ്ങൾ നൽകി കൃത്യം 4.30ന്  ക്യാമ്പ് സമാപിച്ചു. സ്കൂളി നടന്ന ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിർദ്ദേശിക്കപ്പെട്ട തുടർപ്രവർത്തനങ്ങൾ മികച്ച രീതിയിൽ ചെയ്തു സമർപ്പിച്ച വിദ്യാർത്ഥികളെ സബ് ജില്ലാ ക്യാമ്പിലേക്ക് പേരുകൾ രജിസ്റ്റർ ചെയ്തു. അനിമേഷൻ വിഭാഗത്തിലേക്ക് റഫഹത്  കെ, ശാലി ടി, മുഹമ്മദ് ഹിജാസ് സി പി, മുഹമ്മദ്  അഫ്സൽ എന്നീ വിദ്യാർത്ഥികളും പ്രോഗ്രാം വിഭാഗത്തിൽ സിദാൻ അഹമ്മദ് ഇ,   മുഹമ്മദ് ആരിഫ് പി, മുഹമ്മദ് സവാദ് പി വി, അബൂഷാൻ .കെ .എം എന്നീ വിദ്യാർത്ഥികളും അർഹത നേടി.

അമ്മ അറിയാൻ സൈബർ സുരക്ഷാ ക്ലാസ്

2021 -23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ആഭിമുഖ്യത്തിൽ മർകസ് ബോയ്സ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'അമ്മ അറിയാൻ 'എന്ന പരിപാടി  സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഒന്നര ലക്ഷം അമ്മമാർക്ക് സൈബർ സുരക്ഷ സാക്ഷരതയുടെ ഭാഗമായി മർകസ് സ്കൂളിലെ അമ്മമാർക്കുള്ള പരിശീലന പരിപാടിയാണ് നടത്തിയത്. കൈറ്റ് മാസ്റ്റർ നജീബ് യു പി സ്വാഗതം പറഞ്ഞു.   സ്കൂൾ പി ടി എ വൈസ് പ്രെസിഡന്റ് അബ്ദുൽ റഷീദ് അധ്യക്ഷ ഭാഷണം നടത്തി. സ്കൂൾ സീനിയർ അധ്യാപകൻ എ പി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രൈമറി എസ് ആർ ജി കൺവീനർ പി കെ അബൂബക്കർ, സ്കൂൾ കലാ അദ്ധ്യാപകൻ അബ്ദുറഹ്മാൻ ആശംസ ഭാഷണം നടത്തി. സ്കൂൾ എസ് ഐ ടി സി കൈറ്റ് മാസ്റ്റർ എൻ കെ മുഹമ്മദ് സാലിം  വിഷയാവതരണം നടത്തി. ഉപജില്ലാതലത്തിൽ പ്രത്യേകം പരിശീലനം ലഭിച്ച വിദ്യാർഥികളുടെ സഹകരണത്തോടെ ആണ് ക്ലാസുകൾ സംഘടിപ്പിച്ചത്. ആദ്യ സെഷനിൽ സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിൽ കൈറ്റ് വിദ്യാർത്ഥി മാസ്റ്റർ മുഹമ്മദ്‌ ഫായിസ് ക്ലാസ്സ്‌ എടുത്തു. രണ്ടാം സെഷനിൽ രഹസ്യ കോഡുകളും ഇമെയിലും സുരക്ഷിതമായ മൊബൈൽ ഉപയോഗം എന്ന വിഷയത്തിൽ കൈറ്റ് വിദ്യാർഥി മാസ്റ്റർ  മുഹമ്മദ്‌ മുഖ്ത്താർ ക്ലാസ്സിന് നേതൃത്വം നൽകി. മൂന്നാം സെഷനിൽ വാർത്ത മിഥ്യ, സത്യം എന്ന വിഷയത്തിൽ കൈറ്റ് വിദ്യാർത്ഥി മാസ്റ്റർ ആദിൽ ടി വി പി ക്ലാസ്സെടുത്തു. നാലാം സെഷനിൽ ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്ന വിഷയത്തിൽ കൈറ്റ് വിദ്യാർത്ഥി മാസ്റ്റർ അജ്നാസ് ക്ലാസ്സ്‌ എടുത്തു. അഞ്ചാം സെഷനിൽ ഇന്റർനെറ്റ്‌ പ്രേയോജനപ്പെടുത്താം ജാഗ്രതയോടെ എന്ന വിഷയത്തിൽ എൻ കെ സാലിം  ക്ലാസ്സിന് നേതൃത്വം നൽകി. നസീമ ടീച്ചർ നന്ദി പറഞ്ഞു.

സബ് ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

2021 -23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ കുന്നമംഗലം സബ്ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മർകസ് എച്ച് എസ്സ് എസ്സ് കാരന്തൂർ സ്കൂളിൽ സംഘടുപ്പിച്ചു. ക്യാമ്പിൽ കുന്നമംഗലം സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും ലിറ്റിൽ കൈട്സ് ഐ സി ടി ക്ലബ്ബുകളിൽ നിന്നും സബ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച മെമ്പർമാർ പങ്കെടുത്തു. സബ് ജില്ലാ ക്യാമ്പിൽ പരിശീലന പരിപാടിയിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ ജില്ലാ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായിരിക്കും.മർകസ് പ്രധാനാധ്യാപകൻ ഉത്ഘാടനം നിർവഹിച്ചു. ടെക്നോളജിയിൽ ദിനേന വരുന്ന മാറ്റങ്ങൾ മനസ്സിലാക്കാനും സാങ്കേതിക നൈപ്പുണ്യങ്ങൾ ആർജിക്കേണ്ട ആവശ്യകത അദ്ദേഹം ഓർമിപ്പിച്ചു. കൂടാതെ ഇത്തരം ക്യാമ്പുകൾ മനുഷ്യ സഹജമായ സഹോദര്യങ്ങൾ പരസ്പര സൗഹ്രദങ്ങൾ വർധിപ്പിക്കുന്ന തരത്തിലാകട്ടെ എന്നും ആശംസിച്ചു. കൈറ്റ് മാസ്റ്റർ ട്രൈനെർ അജിത്ത് രണ്ട് ദിവസങ്ങളിലെ പരിശീലന പരിപാടികൾ അതിന്റെ നേട്ടങ്ങൾ എന്നിവ വിശദീകരിച്ചു. സ്കൂൾ എസ് ഐ ടി സി മുഹമ്മദ്‌ സാലിം സ്വാഗതം കൈറ്റ് മാസ്റ്റർ പരിശീലകനും അജയൻ നന്ദി രേഖപ്പെടുത്തി.