മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
47061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47061
യൂണിറ്റ് നമ്പർLK/2018/47061
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്നമംഗലം
ലീഡർമുഹമ്മദ് ഫിജാസ് സി പി
ഡെപ്യൂട്ടി ലീഡർമുഹമ്മദ് ആരിഫ് പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശിഹാബുദ്ധീൻ പി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വഹീദ കെ
അവസാനം തിരുത്തിയത്
02-10-202547061

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2022- 25 ലിറ്റിൽ കൈറ്റ്സ് ഐസിടി ക്ലബ്ബിലെ വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് മർകസ് ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ 2022 സെപ്തംബര് 27 ചൊവ്വാഴ്ച സംഘടിപ്പിച്ചു. എട്ടാം ക്ലാസുകളിൽ പഠനം നടത്തുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് നടത്തിയ പ്രിലിമിനറി ക്യാമ്പ് മർകസ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി അധ്യക്ഷതവഹിച്ച ചടങ്ങ് കുന്നമംഗലം അസിസ്റ്റൻറ് എജുക്കേഷണൽ ഓഫീസർ കെ ജെ പോൾ ഉദ്ഘാടനം ചെയ്തു.  ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശിഹാബുദ്ദീൻ ഈ ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങളും വിഷയങ്ങളും സംസാരിച്ചു. പരിപാടിയിൽ മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ മുഹമ്മദ് അശ്റഫ് ആശംസകൾ അറിയിച്ചു. ചടങ്ങിൽ സ്കൂൾ ഐസിടി കോഡിനേറ്റർ മുഹമ്മദ് സാലിം സ്വാഗതവും മാസ്റ്റർ യുപി മുഹമ്മദ് നജീബ് നന്ദിയും പ്രകാശിപ്പിച്ചു. ഏകദിന ക്യാമ്പിൽ വിവിധ ഐസിടി ഉപകരണങ്ങളെ കുറിച്ചും സ്ക്രാച്ച് പ്രോഗ്രാമിംഗ് മൊബൈൽ ആപ്പ് ഇൻവെന്ററി ബ്ലെൻഡർ ആനിമേഷൻ സോഫ്റ്റ്‌വെയർ ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം ഓരോ ക്ലാസ് റൂമുകളിലെയും ഐസിടി ഉപകരണങ്ങൾ പരിപാലിക്കേണ്ടത് എങ്ങനെയെന്നും അത് പ്രവർത്തനസജ്ജമാക്കേണ്ടത് എങ്ങനെയെന്നും ഉള്ള വ്യത്യസ്ത  കുട്ടികൾക്ക് വിഷയങ്ങളിൽ പരിശീലനം നൽകി. ഈ പ്രിലിമിനറി ക്യാമ്പിൽ നിന്നും ഹൈടെക് സ്കൂൾ അംബാസ്സിഡർമാരായ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പുതിയ അറിവുകളും നൈപുണ്യങ്ങളും നേടാൻ സാധിച്ചു.