മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനാഘോഷം.2021

മർകസ് സ്കൂൾ ക്ലബ്‌ 2021-22 അധ്യാന വർഷത്തിൽ പല പദ്ധതികളും അസൂത്രണം ചെയ്‌ത വർഷം ആയിരുന്നു. കോവിഡ് മഹാമാരിയുടെ പിടിയിൽ അകപ്പെട്ടപ്പോൾ പരമാവധി പരിപാടികൾ ഓൺലൈൻ മാധ്യമങ്ങൾ വഴി സങ്കടിപ്പിക്കേണ്ടി വന്നു. 2021 ജൂൺ 1 ന് പരിസ്ഥിതി ക്ലബ് ഉത്ഘാനവും പരിസ്ഥിതി ദിനവും സംയുക്തമായി ആണ് നടത്തിയത്. ജൈവ വൈവിദ്ധ്യ റിസോഴ്സ് പേഴ്സൺ എം രാജൻ വളരെ മാർമം കലർന്ന നർമത്തോടെ ക്ലാസുകൾ നേതൃത്വം നൽകി. സ്കൂൾ പ്രഥമ അധ്യാപന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മർകസ് അക്കാദമിക പ്രൊജക്റ്റ്‌ ഡയറക്ടർ പ്രൊഫസർ ഫാറൂഖ് ഉത്ഘാടനം നിർവഹിച്ചു. കൺവീനർ മുഹമ്മദ്‌ സാലിം സ്വാഗതം പറഞ്ഞു. പല പി ടി എ അംഗങ്ങളും ആശംസകൾ അറിയിച്ചു. എട്ടാം തരം വിദ്യാർത്ഥി മുഹമ്മദ്‌ അബൂബക്കർ ആക്കിബ് ഫാറൂഖ് നന്ദി പ്രകാശിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവരുടെ വീടും പരിസരങ്ങളും ശുജീകരിച്ചു നല്ല ചെടികൾ  വെച്ചു പിടിപ്പിച്ചു. അവർ നടുന്ന ഫോട്ടോകൾ പകർത്തി പരസ്പരം വാട്സാപ്പ് ഗ്രൂപ്പുകിലൂടെ അയച്ചു. ഈ ദിനത്തിൽ തന്നെ പല കുട്ടികളും അവരുടെ ക്ലാസ്സ്‌ അധ്യാപകരുടെ നിർദ്ദേശനുസരണം ഓർമ മരങ്ങളും നാട്ടു പിടിപ്പിച്ചു. കൂടാതെ ജൈവ വൈവിദ്ധ്യ ബോർഡിൽ നിന്നും ലഭ്യമായ ചെടികൾ സ്കൂൾ കോമ്പൗണ്ടിൽ സ്കൂൾ കായിക അധ്യാപകൻ എൻ മജീദ് അവർകളുടെ സഹകരണത്തോടെ നട്ടു വളർത്തി. കൂടാതെ സ്കൂളിന്റെ മുൻവശം ധാരാളം ചെടികൾ വെച്ചു പിടിപ്പിച്ചു മനോഹരമാക്കുന്നതിൽ പരിസ്ഥിതി ക്ലബ്ബും സ്കൂൾ ഫോറെസ്റ്ററി ക്ലബ്ബും സംയുക്തമായി പരിശ്രമിച്ചു.

ലോക പരിസ്ഥിതി ദിനം 2022

മർകസ് സ്കൂൾ ഫോറെസ്റ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കോഴിക്കോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ  ശ്രീമതി  കെ നീതു  ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പരിസ്ഥിതി വാരം ചിത്ര രചന, നാച്ചുറൽ ഫോട്ടോ ഗ്രഫി, വൃക്ഷ തൈ നടൽ, ഡിജിറ്റൽ പെയിന്റിംഗ്, പ്രശ്നോത്തരി, പ്രഭാഷണം തുടങ്ങയ വിവിധ പരിപാടികളോടെ പരിസ്ഥിതി വാരം അചരിക്കാൻ തീരുമാനിച്ചു.കേരള ജൈവവൈവിധ്യ ബോർഡ്  റിസോഴ്സ് പേർസൺ ഇ രാജൻ ജൈവവൈവിധ്യം എന്ന വിഷയത്തിൽ അധികരിച്ചു സംസാരിച്ചു. പിടിഎ വൈസ് പ്രസിഡന്റ്  റഷീദ് കാരന്തൂർ അധ്യക്ഷൻ വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതം നിർവഹിച്ചു. സ്കൂൾ എസ് ആർ ജി കോൺവീണർമാരായ അബ്ദുൽ ജലീൽ, അബൂബക്കർ, അബ്ദുൽ റഹ്മാൻ, എൻ സി സി cadet ശമ്മാസ് ആശംസകൾ അറിയിച്ചു. സ്കൂൾ ഫോറെസ്റ്ററി ക്ലബ്‌ കോർഡിനേറ്റർ മുഹമ്മദ്‌ സാലിം എൻ കെ നന്ദി പ്രകാശിപ്പിച്ചു.



പരിസ്ഥിതി ദിനം 2024.

മർകസ് എച്ച്എസ്എസ് കാരന്തൂർ സ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിലെ പ്രത്യേകം തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ പരിസ്ഥിതി സന്ദേശം അവതരിപ്പിച്ചു. സ്കൂൾ കോൺഫറൻസ് ഹാളിൽ മർകസ് ഹൈസ്കൂൾ അധ്യാപകൻ അബ്ദുൽ കലാം മാവൂർ പരിസ്ഥിതി സന്ദേശ പ്രഭാഷണം നടത്തി. പ്രസ്തുത പരിപാടി സ്കൂൾ നാച്ചുറൽ ക്ലബ്ബ് കൺവീനർ ഷഫീഖ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് കെ കെ ഷമീം എന്നിവരുടെ അധ്യക്ഷതയിൽ സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി ഉദ്ഘാടനം ചെയ്തു. ബയോളജി വിഭാഗം എസ്ആർ ജി കൺവീനർ റഷ ഫാത്തിമ നന്ദി അറിയിച്ചു.തുടർന്ന് സ്കൂൾ എസ്പിസി എൻസിസി വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി സന്ദേശം അറിയിച്ചു.

പരിസ്ഥിതി ദിനാഘോഷം.2025

മർകസ് എച്ച്എസ്എസ് കാരന്തൂരിൽ വ്യത്യസ്ത പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ നാച്ചുറൽ ക്ലബ്ബ് സ്കൂൾ ഫോറസ്റ്റ് ക്ലബ്ബ്, ജീവശാസ്ത്രം വിഭാഗം എന്നിവരുടെ ആഭിമുഖ്യത്തിൽ വ്യത്യസ്ത പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സന്ദേശ വായന, പരിസ്ഥിതി ദിന പ്രശ്നോത്തരി, പരിസ്ഥിതി ദിന സെമിനാർ, പരിസ്ഥിതി ദിന ചിത്രരചന, ക്യാമ്പസ് ബ്യൂട്ടിഫിക്കേഷൻ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്തു.

പരിസ്ഥിതി സന്ദേശ വായന.

സ്കൂൾ ആരംഭിക്കുന്ന പ്രാർത്ഥനക്ക് ശേഷം വിദ്യാർത്ഥി പ്രതിനിധികൾ മലയാളത്തിലും ഇംഗ്ലീഷിലും പരിസ്ഥിതി ദിന സന്ദേശം പബ്ലിക് അനൗൺസ്മെൻറ് സിസ്റ്റത്തിലൂടെ വിദ്യാർത്ഥികൾക്ക് നൽകി. പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക" എന്ന പ്രമേയത്തിൽ വിദ്യാർത്ഥികൾ മറ്റു കുട്ടികൾക്ക് നൽകി. വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി പരിഹരിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത ഊന്നിപ്പറഞ്ഞു. പ്ലാസ്റ്റിക് മലിനീകരണം ഗ്രഹത്തിന്റെ എല്ലാ കോണുകളിലും - മൈക്രോപ്ലാസ്റ്റിക് രൂപത്തിൽ നമ്മുടെ ശരീരത്തിൽ പോലും - വ്യാപിച്ചിരിക്കുന്നു. പ്ലാസ്റ്റിക് മലിനീകരണം നേരിടാൻ കൂട്ടായ നടപടി സ്വീകരിക്കണമെന്ന് 2025 ലെ ലോക പരിസ്ഥിതി ദിനം ആഹ്വാനം ചെയ്യുന്നു. പ്ലാസ്റ്റിക് മലിനീകരണം നമ്മുടെ ഗ്രഹത്തെ ശ്വാസം മുട്ടിക്കുന്നു - അത് ആവാസവ്യവസ്ഥയെയും ക്ഷേമത്തെയും കാലാവസ്ഥയെയും ദോഷകരമായി ബാധിക്കുന്നു.

പരിസ്ഥിതി ദിന പ്രശ്നോത്തരി.

പരിസ്ഥിതി ദിന പ്രശ്നോത്തരി പരിപാടിയിൽ സ്കൂൾ പിടിഎ പ്രസിഡൻറ്

ലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി സ്കൂളിലെ മുഴുവൻ ക്ലാസുകളിലും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ജീവ ശാസ്ത്ര അധ്യാപകൻ മുസ്തഫ പി തയ്യാറാക്കി നൽകിയ പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ പ്രശ്നോത്തരി സംഘടിപ്പിച്ചു. ഓരോ ക്ലാസുകളിൽ നിന്നും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്കൂൾതല പരിസ്ഥിതി ദിന പ്രശ്നോത്തരി മത്സരത്തിൽ പങ്കെടുപ്പിച്ചു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ പൊതുവിജ്ഞാനം വർധിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ആയിരുന്നു അതിൽ ഉൾപ്പെടുത്തിയിരുന്നത്. സ്കൂൾ ക്ലാസ് തല പ്രശ്നോത്തരിയിൽ വിജയിച്ച വിദ്യാർത്ഥികളെ മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ സഹകരണത്തോടെ പ്രശ്നോത്തരി മത്സരം നടത്തി. മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ പ്രിൻസിപ്പാൾ വിജയികൾക്ക് സമ്മാനദാനം നടത്തി.

പരിസ്ഥിതി ദിന സെമിനാർ.

പരിസ്ഥിതി ദിന സെമിനാർ. ഡോ. സുബൈർ നേതൃത്വം നൽകുന്നു.

മർകസ് ഹയർസെക്കൻഡറി വിഭാഗം സുവോളജി അധ്യാപകൻ ഗവേഷകനുമായ ഡോക്ടർ സുബൈർ 'നമ്മുടെ അയലത്തെ പക്ഷികൾ' എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് സെമിനാർ സംഘടിപ്പിച്ചു. പ്രകൃതിയിലുള്ള വ്യത്യസ്ത പക്ഷികളും അവയുടെ ധർമ്മങ്ങളും വളരെ പ്രധാനപ്പെട്ടതാണ് എന്ന് അദ്ദേഹം ആമുഖമായി സംസാരിച്ചു. പരാഗണം നടത്തുന്നതിൽ പക്ഷികളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ് എന്ന് അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ആയതിനാൽ നമ്മുടെ നാടുകളിൽ കാണുന്ന എല്ലാത്തരം പക്ഷികളെയും നാം സംരക്ഷിക്കണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.നമ്മുടെ നാട്ടിലുള്ള വ്യത്യസ്ത ഇനം പക്ഷികളുടെ ആവാസ വ്യവസ്ഥ ഭക്ഷണരീതി പ്രജനനം തുടങ്ങിയ വ്യത്യസ്ത ആശയങ്ങൾ കുട്ടികളുമായി അദ്ദേഹം അവതരിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡൻറ് ഷമീം എന്നിവരുടെ അധ്യക്ഷതയിൽ നടന്ന പരിപാടി സ്കൂൾ പ്രിൻസിപ്പൽ മൂസക്കോയ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മലയാളം വിഭാഗം അധ്യാപകൻ എം എ സാജിദ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  ഹെഡ്മാസ്റ്റർ ബഷീർ സ്വാഗതം നിർവഹിച്ച പരിസ്ഥിതി ദിന സെമിനാറിന് സ്കൂൾ നാച്ചുറൽ ക്ലബ് കൺവീനർ അബ്ദുൽ കരീം നന്ദി അർപ്പിച്ചു സംസാരിച്ചു.

വൃക്ഷത്തൈ നടൽ.

പരിസ്ഥിതിദിന മാവിൻ തൈ പ്രിൻസിപ്പാൾ നടന്നു.

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മർകസ് എച്ച്എസ്എസ് കാരന്തൂരിൽ വൃക്ഷത്തൈ നട്ടു. സ്കൂൾ പ്രിൻസിപ്പാൾ പ്രഥമ അധ്യാപകൻ  എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഹൈസ്കൂൾ വിഭാഗം എസ്ആർ.ജി കൺവീനർ പിഞ്ചുകുട്ടികൾ എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യാലയത്തിൽ മാവിൻ തൈ നട്ടു. പരിസ്ഥിതി ദിനത്തിൽ മരങ്ങൾ മുറിക്കുന്നതിന് പകരം ധാരാളം ചെടികളും വൃക്ഷങ്ങളും നട്ടു പരിപാലിക്കുന്നതിന്റെ ആവശ്യകത സ്കൂൾ ഫോറസ്റ്റട്രീ ക്ലബ് കൺവീനർ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് തൈ വിതരണം നടത്തി.