മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹൈടെക് വിദ്യാലയം
ഹൈടെക് വിദ്യാലയം
ഹയർ സെക്കന്ററി വിഭാഗം :-
കൈറ്റ് ഗവേർൺമെന്റ് സ്കീമിലൂടെ നമ്മുടെ സ്കൂളിന്റെ ഹയർ സെക്കന്ററി വിഭാഗം ഹൈടെക് സൗകര്യങ്ങളോടെ ഉയർത്തപ്പെട്ടിരിക്കുന്നു. ഓരോ ക്ലാസ്സിലും ലാപ്ടോപ്പ്, പ്രൊജക്ടർ, സ്പീക്കർ തുടങ്ങിയ ഉപകരണങ്ങൾ ലഭ്യമാണ്. കൂടാതെ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷനോടുകൂടിയ കമ്പ്യൂട്ടർ ലാബും സ്കൂളിൽ പ്രവർത്തിക്കുന്നു.
സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' എന്ന ഐടി ക്ലബ്ബാണ് ഈ ഹൈടെക് ക്ലാസ്സുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്.
യൂ,പി വിഭാഗം :-
യൂ,പി വിഭാഗത്തിലും ഹൈടെക് ക്ലാസ്സുമുറികൾ ഒരുക്കിയിട്ടുണ്ട്. ടിവി, വൈഫൈ കണക്റ്റിവിറ്റി എന്നിവ ക്ലാസ്സുകളിൽ ലഭ്യമാണ്. ഇത് വിദ്യാർത്ഥികൾക്ക് കൂടുതൽ ഇന്ററാക്ടീവും രസകരവുമായ പഠന അനുഭവം നൽകുന്നു. ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ സാങ്കേതിക കഴിവുകൾ പഠിപ്പിക്കാനും ശീലിക്കാനും ഇത് സഹായിക്കും.