ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 51017 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്
വിലാസം
പള്ളികുറുപ്

പള്ളികുറുപ്
,
പള്ളികുറുപ് പി.ഒ.
,
678582
,
പാലക്കാട് ജില്ല
സ്ഥാപിതം16 - 06 - 1926
വിവരങ്ങൾ
ഫോൺ04924 235161
ഇമെയിൽhm.shspkp@gmail.com
കോഡുകൾ
സ്കൂൾ കോഡ്21083 (സമേതം)
എച്ച് എസ് എസ് കോഡ്09163
യുഡൈസ് കോഡ്32060700503
വിക്കിഡാറ്റQ64689415
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകാരാകുറുശ്ശി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1300
പെൺകുട്ടികൾ1266
ആകെ വിദ്യാർത്ഥികൾ2815
അദ്ധ്യാപകർ112
ഹയർസെക്കന്ററി
ആൺകുട്ടികൾ89
പെൺകുട്ടികൾ160
ആകെ വിദ്യാർത്ഥികൾ249
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു. എ
പ്രധാന അദ്ധ്യാപികശൈലജ എ ( in charge )
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ ഹക്കീം
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
31-01-202251017
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ പള്ളിക്കുറുപ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശബരി ഹയർ സെക്കണ്ടറി സ്കൂൾ  പള്ളിക്കുറുപ്

തിരികേ സ്‌കൂളിലേക്ക്
തിരികേ സ്‌കൂളിലേക്ക്
തിരികേ സ്‌കൂളിലേക്ക്
തിരികേ സ്‌കൂളിലേക്ക്
എസ് എച് എസ് എസ് പള്ളിക്കുറുപ്

ചരിത്രം

പള്ളിക്കുറുപ് സ്കൂൾ സ്ഥാപകൻ ശ്രീ കാക്കശ്ശേരി അച്യുതൻ നായർ.1926 ജുൺ 16ന് [1]ഇപ്പോഴത്തെ ഹെൽത്ത് സെന്ററിന്റെ എതിർവശത്ത് ശ്രീ.കാക്കശ്ശീരി അച്യുതൻനായർ മാനേജരും,ശ്രീ.കോലാനി ഗോപാലകൃഷണൻ നായർ ഹെഡ്മാസ്റ്ററും,ശ്രീ.എ,പി.ഗോപാലപ്പൊതുവാൾ സഹാദ്ധ്യാപകനുമായി ഒന്നുമുതൽ നാലുവരെയുള്ള ഒരു പ്രാഥമിക വിദ്യാലയം ഒാലഷെഡ്ഡിൽ ആരംഭിച്ചു,അതാണ് ഇന്നത്തെ വിദിയാലയത്തിന്റെ തുടക്കം.വിദ്യാലയത്തിന്റെ ആദ്യകാല സാരഥികൾ എന്ന നിലയിൽ എന്നെന്നും സ്മരിക്കപ്പെടേണ്ടവരാണിവർ.അന്നത്തെ ഒറ്റപ്പാലം ഡപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന മാന്യ ശ്രീ .കെ .എൻ.സുബ്രമണ്യഅയ്യർ ഈ പ്രദേശത്തിന്റെ ആവശ്യം കണ്ട് സ്കളിന് അംഗീകാരവും ഗ്രാന്റും ലഭ്യമാക്കി. മൂന്ന് വർഷം അതേ സ്ഥാനത്ത് ഒരു ഒാല ഷെഡ്ഡിൽ ക്ലാസുകൾ നടത്തി. കൂടുതൽ അറിയുന്നതിന്

ഭൗതികസൗകര്യങ്ങൾ

         വളരെ മികച്ച ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിലുള്ളത്  LP,UP,HS  H S S വിഭാഗങ്ങളിലായി 90 ക്ലാസ്സ്മുറികൾ ഉണ്ട്.ഇതിനുപുറമെ KG വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.വൃത്തിയും വലിപ്പവും വായുസഞ്ചാരവുമുള്ള ക്ലാസ്സ്മുറികൾ 90 ശതമാനവും വൈദ്യുകരിച്ചവയാണ്.വിശാലമായ കളിസ്ഥലവും, അവിടെ നടക്കുന്ന പരിപാടികൾ നാലുഭാഗാത്തുനിന്നും സൗകര്യപ്രദാമയി നിരീക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്. LP വിഭാഗം കുട്ടികൾക്കായി പ്രത്യകം കളിസ്ഥലം വേറെ ഉണ്ട്.
    ചെറിയക്ലാസുകളിലെ കുട്ടികൾക്ക് ആകർഷകവും മനോഹരവുമായ അന്തരീക്ഷത്തിൽ ഇരുന്ന് സ്വയംപഠനം നടത്താനുള്ള സൗകര്യം ഉണ്ട്.LP  ക്ലാസ്സ്മുറികളുടെ അകവും പുറവും മനോഹരമായ കഥാചിത്രങ്ങൾ കൊണ്ട്       അലങ്കരിച്ചിട്ടണ്ട്.പഠനം ആസ്വാദ്യകരമാക്കുന്നതിനുവേണ്ടി കമ്പ്യൂട്ടർ  സൗകര്യം ഏർപ്പെടുത്തിയിട്ടണ്ട്.1,2 ക്ലാസുകളിൽ ict-ഋതു സംവിധാനം ഉപയോഗിച്ച് ക്ലാസെടുക്കുന്നു.കൂടുതൽ അറിയുന്നതിന് 

FAROOM

നേർക്കാഴ്‍ച

പാഠ്യേതര പ്രവർത്തനങ്ങൾ

2014 -15 വർഷത്തെ പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രവർത്തനങ്ങൾ

                   ശബരി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന നമ്മുടെ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മാനേജിങ് ട്രസ്റ്റി ശ്രീ.ശശികുമാർ സാറും ട്രസ്റ്റി ശ്രീ ശ്രീകുമാർ സാറും നമ്മുടെ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ വളർച്ചക്ക് വേണ്ട എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നുണ്ട് സ്കൂളിന്റെ പുരോഗതിക്കും എല്ലാവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന നമ്മുടെ മുൻ മാനേജരും  സ്കൂളിലെ അധ്യാപികയും ആയിരുന്ന ശ്രീമതി.ശാന്തകുമാരി ടീച്ചറുടെ വിയോഗം നമുക്ക് താങ്ങാൻ കഴിയാത്തതാണ്.10 ജി യിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് റാഷിബും ഈ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞു .ആരംഭ കാലം മുതൽ ഇന്ന് വരെ എല്ലാ മേഖലകളിലും മികച്ച സേവനം നടത്തുന്ന നമ്മുടെ വിദ്യാലയം കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.2015  മാർച്ചിൽ നടന്ന എസ് എസ് എൽ സി   പരീക്ഷയിൽ 458 കുട്ടികളിൽ 454 പേർ വിജയിച്ചു 99 .12 % വിജയം കൈവരിച്ചു സെ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് അർഹത നേടി എല്ലാ കുട്ടികളും വിജയിച്ചു.14 കുട്ടികൾ സമ്പൂർണ A + നു അർഹരായി ആ കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു.എല്ലാ ക്ലബ്ബ്കളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ഇവയുടെ ആഭിമുഖ്യത്തിൽ  വിവിധ മത്സരങ്ങൾ,സെമിനാറുകൾ,മോട്ടിവേഷൻ ക്ലാസുകൾ,പഠന ക്യാമ്പുകൾ,എക്സിബിഷൻ,പഠനയാത്രകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട് 'ദി ഡോൺ' എന്ന ഇംഗ്ലീഷ് പത്രവും കയ്യെഴുത്തു മാസികകളും ഈ വർഷവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഫെസ്റ്റ്,സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാ തല ഹിസ്റ്ററി സെമിനാർ എന്നിവ ഗംഭീരമായി നമുക്ക് നടത്താൻ കഴിഞ്ഞു.  കൂടുതൽ

വിജയശ്രീ 2020-21

2020-21 അധ്യായന വർഷത്തിൽ കൊറോണാ മഹാമാരിയുടെ

സമയത്ത് ഏറെ പ്രതിസന്ധികൾ നേരിടുന്ന സമയത്താണ്

വിജയശ്രീ അംഗങ്ങളായ ദിലീപ്കുമാർ ഇ എസ്, സാലി മോൾ

ടീച്ചർ, രമ്യ മോഹൻ പി, പ്രസിദ ടീ, എന്നിവരുടെ

നേതൃത്വത്തിൽ ഈ ദൗത്യം ഏറ്റെടുത്തത് .വിജയശ്രീ ടീമിന്റെ കൂട്ടമായ പ്രവർത്തനവും വ്യക്തമായ പ്ലാനിങ്

ഓടുകൂടി ഓൺലൈൻ പരീക്ഷ നടത്തി മാർക്കുകളുടെ

അടിസ്ഥാനത്തിൽ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു അവർക്ക് വേണ്ടി

മൂന്ന് വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി വിജയശ്രീയുടെ

ടൈംടേബിൾ പ്രകാരം ഓൺലൈൻ ക്ലാസുകൾ നടത്തി.

കൂടുതൽ അറിയാൻ




'

സ്ക്കൂൾ കായിക മേള'

ആഗസ്റ്റ് പത്ത്,പതിനൊന്ന് തീയതികളിലായി ഈ വർഷത്തെ സ്ക്കൂൾ കായികമേള നടന്നു.വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ സംസ്ഥാന കായിക താരവുമായ ശ്രീ അനൂജ് ഉൽഘാടനം നിർവ്വഹിച്ചു.

'




സ്വാതന്ത്ര്യ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി കോണ്ടാടി.പതിവു പരിപാടികൾക്ക് പുറമെ 1857 മുതൽ 1947 വരെയുള്ള സ്വാതന്ത്ര്യസമര ചരിത്രം പെജന്റ് ഷോ ആയി അവതരിപ്പിച്ചു.




'ശബരി ഹയർ സെക്കൻഡറി സ്കൂൾ പള്ളിക്കുറുപ് പ്രതേകതകൾ'

HSS PALLIKURUP

1 .എല്ലാ ക്ലാസ്‌റൂമിലും ഡിജിറ്റൽ സംവിധാനം 2 .അന്താരാഷ്‌ട്ര നിലവാരമുള്ള ലാബുകൾ 3 .സംസ്ഥാനത്ത് ആദ്യമായി വെർച്വൽ ലാബുകൾ 4 .കുട്ടികൾക് E ലൈബ്രറി സംവിധാനം 5. എസ് എസ് എൽ സി ഫുൾ എ പ്ലസ് നേടി ശബരി ഹയർ സെക്കണ്ടറി യിൽ പഠിക്കുന്നവർക്കെല്ലാം പ്രതിമാസം ചെയർമാൻ സ്കോളർഷിപ്പ് 6 .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മിതമായ നിരക്കിൽ ബസ് സൗകര്യം . 7 . ഹൈടെക് ക്ലാസ്, ഓഫീസ് റൂമുകൾ 8 .ശനിയാഴ്ച്ചകളിൽ സബ്ജെക്ട് എക്സ്പെർട്സിന്റെ ക്ലാസ്സുകൾ 9 .കുട്ടികൾക് സൗജന്യ ഉച്ചഭക്ഷണം 10 .മെഡിക്കൽ,എൻജിനീറിങ് പരീക്ഷ പരിശീലനം 11 .ഹയർസെക്കണ്ടറിയിൽ സ്കൗട്ട് ,ഗൈഡ് തുടങ്ങിയവയുടെ യൂണിറ്റുകൾ 12 .സൗഹൃദ ക്ലബ്ബ് 13 .ഹയർസെക്കൻഡറിയിൽ ഉടൻ തന്നെ തുടങ്ങുന്ന NSS യൂണിറ്റ് 14 .CCTV .നിരീക്ഷണം 15 .നഴ്‌സിംഗ് അസ്സിസ്റ്റന്റിന്റെ സേവനം 16 .സെക്യൂരിറ്റി സൗകര്യമുള്ള ഹൈടെക് കവാടങ്ങൾ

DIGITAL POOKKALAM HSS
HSS DPOOKKALAM

മാനേജ്മെന്റ്

ശബരി ചാരിറ്റബിൾ ട്രസ്റ്റ് പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ

ശബരിചാരിറ്റബിൾ ട്രസ്റ്റ്

ശബരി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ ശശികുമാർസർ ,ശ്രീ ശ്രീകുമാർസർ , മാനേജർ ശ്രീ മുരളിസർ വളരെ താൽപ്പര്യത്തോടെ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ,പഠന നിലവാരം ഉയർത്താനും ശ്രമിച്ചു കൊണ്ടിരിക്കുന്നു LKG ,UKG ക്ലാസുകൾ മാതൃകയായി പ്രവർത്തിക്കുന്നു.സഫലം 2018 എന്ന പദ്ധതി യുടെ ഭാഗമായി 18 നവീകരണ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു.

sabhalam


സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ശ്രീ കാക്കശ്ശേരി അച്യുതൻ നായർ
APPU MASTER

കെ നാരായണൻകുട്ടി 1981-96
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

അധ്യാപകർക്കുള്ള ദേശിയഅവാർഡ് ലഭിച്ചിട്ടുണ്ട്
NATIONAL AWARD IN 1995

കെ ദേവസ്യ 1996-2008

സ്കൂളിന്റെ പുരൊഗതിയിൽ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്.

ശശിധരൻ. കെ. പി 2008-17

award

കെ ഹരിപ്രഭ 2017-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫാദർ സേവ്യർ ഖാൻ വട്ടായിൽ ആത്മീയ കേന്ദ്രം താവളം അട്ടപ്പാടി , അനൂജ് അത്‍ലറ്റിക്‌സ്‌, 'ശ്രീജിത്ത് ഫിലിം എഡിറ്റർ ,'കട്ടികൂട്ടിയ എഴുത്ത് പ്രശാന്ത്, ഡോക്ടർ .ആയിഷ , ഡോക്ടർ .മിഥുൻ, ഡോക്ടർ .ഫവാസ്, ഡോക്ടർ ദേവിക , ഡോക്ടർ ശോഭ , 'ഡോക്ടർ മുഹമ്മദ് ഷെഫീഖ്. ''''

വഴികാട്ടി

അവലംബം

  1. ിബിഹുഹുരപരപപകകകതരതചക