എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട | |
---|---|
വിലാസം | |
ഇരിങ്ങാലക്കുട. കാട്ടൂർ റോഡ്, ഇരിങ്ങാലക്കുട. , ഇരിങ്ങാലക്കുട പി.ഒ. , 680121 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 04802822086 |
ഇമെയിൽ | nhssirinjalakuda@yahoo.com |
വെബ്‍സൈറ്റ് | www.nationalhss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23024 (സമേതം) |
എച്ച് എസ് എസ് കോഡ് | 8049 |
യുഡൈസ് കോഡ് | 32070700202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിഞ്ഞാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിങ്ങാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 25 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1013 |
പെൺകുട്ടികൾ | 592 |
ആകെ വിദ്യാർത്ഥികൾ | 1605 |
അദ്ധ്യാപകർ | 62 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 290 |
പെൺകുട്ടികൾ | 272 |
ആകെ വിദ്യാർത്ഥികൾ | 562 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലിഷ വി.വി |
വൈസ് പ്രിൻസിപ്പൽ | ജയലക്ഷ്മി. |
പ്രധാന അദ്ധ്യാപിക | സുധ.കെ.കെ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ്. കെ. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത രമേശ് |
അവസാനം തിരുത്തിയത് | |
29-01-2022 | 23024 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ചരിത്രപ്രസിദ്ധമായ കൂടൽമാണിക്യം ക്ഷേത്രത്തിലെ ശ്രീ സംഗമേശ്വൻ സായൂജ്യത്താൽ ൽ നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ.
സാംസ്കാരിക പൈതൃകം കൊണ്ടും പഠന പാഠ്യേതര പ്രവർത്തന മികവ് കൊണ്ടും പ്രൗഢോജ്ജ്വല മായി ശോഭിക്കുന്ന നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇരിഞ്ഞാലക്കുട യുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. 85 വർഷത്തെ പാരമ്പര്യമുള്ള ഈ സരസ്വതി ക്ഷേത്രം പഠനത്തിന് ഏറെ പ്രാധാന്യം നൽകുന്നതോടൊപ്പം കേരളീയകലകൾ പരിപോഷിപ്പിക്കുവാനും ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു
ചരിത്രം
1935 ൽ ഇരിഞ്ഞാലക്കുടയിലെ ജനങ്ങളുടെ സാംസ്കാരിക പുരോഗമനത്തിനുവേണ്ടി ആരംഭിച്ചിരുന്ന സംസ്കൃത പാഠശാല 1939 ൽ ഒരു ലോവർ സെക്കന്ററി സ്കൂൾ ആയി മാറി. 1944 ൽ ഹൈസ്കൂൾ ആയി ഉയർന്നപ്പോൾ വിദഗദ്ധരും പ്രഗത്ഭരുമായ ടി.നാരായണമേനോൻ ,വി.പി .ശ്രീധരമേനോൻ തുടങ്ങിയവരുടെ കൈകളിലൂടെ ഈ വിദ്യാലയത്തിന്റെ ശൈശവം കടന്നു. 1944 ൽ ശ്രീ.വി.കെ.മേനോൻ സ്കൂൾ ഭരണം ഏറ്റെടുത്തു. നിരവധി പ്രഗത്ഭരായ പ്രധാന അധ്യാപകരുടെ കരുത്തും ഉർജ്ജവും ആർജിച്ച നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഒരു വടവൃക്ഷം പോലെ നിലകൊള്ളുന്നു. 1971ൽ ഔറഗബാദിൽ വച്ച് നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടു ത്ത പ്രശസ്തരായ മൂന്നു വിദ്യാലയങ്ങളിൽ ഒന്ന് നാഷണൽ ഹൈസ്കൂൾ ആയിരുന്നു. 1998 ൽ നാഷണൽ ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- S.P.C
- NCC
- ക്ലാസ് ലൈബ്രറികൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജൂനിയർ റെഡ്ക്രോസ്
- ആർട്ട്സ് ക്ലബ്
- ലിറ്റിൽ കൈറ്റ്സ്
- പരിസ്ഥിതി ക്ലബ്ബ്
- സീഡ് പ്രവർത്തനം
- ഗണിത ക്ലബ്ബ്
- സയൻസ് ക്ലബ്
- ഊർജ്ജ സംരക്ഷണ ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ലിറ്റററി ക്ലബ്
- ഹിന്ദി ക്ലബ്ബ്
- എക്കോ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഗാന്ധിദർശൻ
ഭൗതിക സാഹചര്യങ്ങൾ
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും , അപ്പർ പ്രൈമറി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട് .
വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹയർസെക്കൻഡറി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്, ബയോ മാത്തമാറ്റിക്സ്, കോമേഴ്സ് ഹ്യുമാനിറ്റീസ് , സയൻസ് എന്നീ വിഭാഗങ്ങൾ ഉണ്ട്. മൾട്ടീമീഡിയ റൂം , സയൻസ് , മാത്‍സ് , സോഷ്യൽ സയൻസ് ലാബുകൾ ഇവയുണ്ട് .എൻഎസ്എസ് , സീഡ് എന്നീ ക്ലബ്ബുകൾ ഇവിടെ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു
- ലാപ് ടോപ്പ്, പ്രൊജക്ടർ, ഇന്റർനെറ്റ്, സൗണ്ട് സിസ്റ്റം സംവിധാനങ്ങളുള്ള ഹൈടെക്ക് ക്ലാസ് മുറികൾ.
- ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
- സയൻസ് ലാബ്
- ലെെബ്രറി
- ഉച്ച ഭക്ഷണ ശാല
- ശുദ്ധമായ കുടിവെള്ളം
- 6 സ്കൂൾ ബസ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- . Dr. കെ രാധാകൃഷ്ണൻ
- . Dr. വി .പി ഗ0ഗാധരൻ
- . ശ്രീ. ആനന്ദ്
- . ശ്രീ. പി. ജയചന്ദ്രൻ
- . ശ്രീ. ടി.വി.ഇന്നസെന്റ്
- . ശ്രീ അമ്മന്നൂർ കുട്ടൻചാക്യാർ
- . ശ്രീ എം. മോഹൻദാസ്
- . Dr പി .ശങ്കരനാരായണൻ
- . ശ്രീ സുരേഷ് ടി വൈദ്യനാഥൻ
- ശ്രീ ഹരി കല്ലിക്കാട്ട്
മാനേജ്‌മെന്റ്
സംസ്കൃതം സ്കൂൾ ആയിത്തുടങ്ങി, പിന്നീട് അപ്പർ പ്രൈമറി സ്കൂൾ ആയി രൂപാന്തരപ്പെട്ട് ഒരു വിദ്യാഭ്യാസ സ്ഥാപനം നിന്നു പോകുമെന്ന് ഘട്ടം വന്നപ്പോൾ സുഹൃത്തുക്കളുടെ അപേക്ഷ അനുസരിച്ച് ശ്രീ വി കെ മേനോൻ ആ സ്ഥാപനം ഏറ്റെടുത്തു നാഷണൽ ഹൈ സ്കൂൾ എന്ന് പേരിട്ടു.
ആൺകുട്ടികൾക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്നു ഈ സ്കൂളിൽ 1983 മുതൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. ഇപ്പോൾ ശ്രീ വി കെ മേനോൻ ന്റെ ഇളയ പുത്രി ശ്രീമതി രുക്മണീ രാമചന്ദ്രനാണ് സ്കൂൾ മാനേജർ. ക്രാന്തദർശിയായ വി കെ മേനോൻ ന്റെ വിലപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ഉൾക്കൊണ്ടാണ് മകൾ രുക്മണി രാമചന്ദ്രനും മരുമകൻ വി പി ആർ മേനോനും ഈ സ്ഥാപനത്തെ മുന്നോട്ടുനയിക്കുന്നു
മുൻ സാരഥികൾ
നാഷണൽ ഹയർ സെക്കൻഡറി സ്‍കൂളിലെ മുൻകാല പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ താഴെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | എം ശിവശങ്കര മേനോൻ | 1947-1982 |
2 | കെ.വി. രാമനാഥൻ | 1951-1987 |
3 | എൻ.രാധാകൃഷ്ണൻ | 1951-1989 |
4 | ഇ.കല്ല്യാണിക്കുട്ടി | 1961-1900 |
5 | പി. തങ്കം. | 1956-1991 |
6 | ഇ.അപ്പു മേനോൻ | 1884-1996 |
7 | റൂബി വിക്ടർ | 1966-1997 |
8 | എം.പ്രമോദിനി | 1974-2002 |
9 | എൻ.വി.രാധ | 1977-2007 |
10 | സി.കോമളം | 1984-2012 |
11 | പി.രമാദേവി | 1985-2014 |
12 | എ. രാജേശ്വരി | 1985-2015 |
13 | കെ. മായാദേവി | 1988-2016 |
14 | കെ.പി.ഉഷ പ്രഭ | 1986-2018 |
16 | ഷീജ.വി | 1990-2020 |
17 | കാഞ്ചന.എം.വി | 1992-2021 |
ഹെഡ്മാസ്റ്റർ ഇൻ ചാർജ്
സുധ.കെ.കെ 2021 മുതൽ
വഴികാട്ടി
- തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ ഉള്ള പഴക്കം ചെന്ന സ്കൂൾ ആണ്
- ഇരിഞ്ഞാലക്കുട ബസ് സ്റ്റാൻഡിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ്
{{#multimaps:10.352908502727459,76.20101785072194|zoom=10}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23024
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ