എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ശ്രീ. ആനന്ദ്
ആനന്ദ്
പ്രശസ്തനായ ഒരു മലയാള നോവലിസ്റ്റും എഴുത്തുകാരനുമാണ് ആനന്ദ് എന്നറിയപ്പെടുന്ന പി. സച്ചിദാനന്ദൻ. 1936 -ൽ ഇരിങ്ങാലക്കുടയിലാണ് ജനിച്ചത്. തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം. നാലുകൊല്ലത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂഡെൽഹിയിൽ സെൻട്രൽ വാട്ടർ കമ്മീഷനിൽ പ്ലാനിങ്ങ് ഡയറക്ടറായി വിരമിച്ചു. ശില്പ കലയിലും തത്പരനായ ആനന്ദിന്റെ പല നോവലുകളിലും മുഖച്ചിത്രമായി അദ്ദേഹം നിർമിച്ച ശില്പങ്ങളുടെ ഫോട്ടോയാണ് ഉപയോഗിച്ചിട്ടുള്ളത്. 2016 ലെ കൊച്ചിൻ മുസിരിസ് ബിനലെയിൽ അദ്ദേഹം ശിൽപ്പങ്ങൾ പ്രദർശിപ്പിച്ചിരുന്നു.
നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തിനു ലഭിച്ച യശ്പാൽ അവാർഡും, അഭയാർത്ഥികൾക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡും സ്വീകരിച്ചില്ല. വീടും തടവും. ജൈവമനുഷ്യൻ ഇവ കേരള സാഹിത്യ അക്കാദമി അവാർഡും മരുഭൂമികൾ ഉണ്ടാകുന്നത് വയലാർ അവാർഡും ഗോവർദ്ധനന്റെ യാത്രകൾ 1997-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടി. മഹാശ്വേതാദേവിയുടെ 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന കൃതിയുടെ മലയാള വിവർത്തനത്തിന് 2012-ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2019 ലെ എഴുത്തച്ചൻ പുരസ്കാരം ലഭിച്ചു.
കൃതികൾ
നോവൽ
- ആൾക്കൂട്ടം
- മരണസർട്ടിഫിക്കറ്റ്
- ഉത്തരായനം
- മരുഭൂമികൾ ഉണ്ടാകുന്നത്
- ഗോവർധന്റെ യാത്രകൾ
- അഭയാർത്ഥികൾ
- വ്യാസനും വിഘ്നേശ്വരനും
- അപഹരിക്കപ്പെട്ട ദൈവങ്ങൾ
- വിഭജനങ്ങൾ
- പരിണാമത്തിന്റെ ഭൂതങ്ങൾ
- ദ്വീപുകളും തീരങ്ങളും
- നാലാമത്തെ ആണി
- ആനന്ദിന്റെ നോവെലുകൾ
- വിഷ്ണു
കഥകൾ
- ഒടിയുന്ന കുരിശ്
- ഇര
- വീടും തടവും
- സംവാദം
- അശാന്തം
- സംഹാരത്തിന്റെ പുസ്തകം
- ചരിത്ര കാണ്ഡം
- കഥകൾ, ആത്മകഥകൾ
- വൃത്താന്തങ്ങളും കഥകളും
- എൻറെ പ്രിയപ്പെട്ട കഥകൾ (സമാഹാരം)
- ആനന്ദിന്റെ കഥകൾ (1960 - 2002)
- കഥകൾ (2002 - 2012)
- ഇരിപ്പ് നിൽപ്പ് എഴുന്നേൽപ്പ്
- ഹർജി
കവിതകൾ
- തഥാഗതം
നാടകം
- ശവഘോഷയാത്ര
- മുക്തിപഥം
ലേഖനങ്ങൾ
- ഇടവേളകളിൽ
- ജനാധിപത്യത്തിന് ആര് കാവൽ?
- ഫാസിസം വരുന്ന വഴികൾ
- സ്വത്വത്തിന്റെ മാനങ്ങൾ
- നഷ്ടപ്രദേശങ്ങൾ
- കണ്ണാടിലോകം
- ഓർക്കുക കാവലിരിക്കുകയാണ്
- വിടവുകൾ എന്ന കൃഷിഭൂമി
- കല്പിത ഭവനങ്ങളും കല്പിത ഭൂപടങ്ങളും
- ഭൂപടം നിർമ്മിക്കുന്നവരും തകർക്കുന്നവരും
- സന്ദർഭങ്ങൾ സന്ദേഹങ്ങൾ
പഠനം
- ജൈവമനുഷ്യൻ
- വേട്ടക്കാരനും വിരുന്നുകാരനും.
- പരിസ്ഥിതി, പ്രകൃതി, ദാരിദ്ര്യം, ജലം, ഊർജ്ജം
- എഴുത്ത്: പുസ്തകം മുതൽ യുദ്ധം വരെ
- സ്ഥാനം തെറ്റിയ വസ്തു
- ചരിത്രപാഠങ്ങൾ
മറ്റുള്ളവ
- സംഭാഷണങ്ങൾ (പ്രശസ്തകവി സച്ചിദാനന്ദനുമായുള്ള സംഭാഷണങ്ങൾ)
- കത്തുകൾ, ശില്പങ്ങൾ, കവിതകൾ (എം. ഗോവിന്ദനുമായി നടത്തിയ കത്തുകൾ, ആനന്ദിന്റെ ശില്പങ്ങൾ, കവിതകൾ എന്നിവയുടെ സമാഹാരം)
- കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും (മഹാശ്വേതാദേവിയുടെ കൃതിയുടെ മലയാള വിവർത്തനം )
- വർത്തമാനകാല വർത്തമാനങ്ങൾ (എം എൻ കാരശ്ശേരിയുമായി നടത്തിയ സംഭാഷണം)
- ഭൂമി ശവക്കോട്ടയാകുന്ന കാലം (മനോജ് മേനോനുമായി നടത്തിയ സംഭാഷണം)
- ആനന്ദ്: ജീവിതം സംഭാഷണം പഠനം (എഡിറ്റർ:കെ.ബി ശെൽവമണി)
- ആനന്ദ്:വ്യക്തിയും ഭരണകൂടവും (രതി വി.കെ)
പുരസ്കാരങ്ങൾ
- കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം — 2012 മഹാശ്വേതാദേവിയുടെ കൃതി മലയാള വിവർത്തനം
- കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012)
- യശ്പാൽ അവാർഡ് — ആൾക്കൂട്ടം
- കേരള സാഹിത്യ അക്കാദമി അവാർഡ് — അഭിയാർത്ഥികൾ
- വയലാർ അവാർഡ് — മരുഭൂമികൾ ഉണ്ടാകുന്നത്
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് — ഗോവർദ്ധനന്റെ യാത്രകൾ (1997)
- എഴുത്തച്ഛൻ പുരസ്കാരം (2019)